Saturday, 12 September, 2009

എക്സ്ട്ര

പാതിരായ്ക്ക് ഒരു ഫോൺകാൾ:
“ ഹലോ‍.... എക്സ്ട്രാ നടൻ ബാലചന്ദ്രൻ ചുള്ളിക്കാടല്ലെ?”


യുവകഥാകൃത്താണ്. മൂക്കറ്റം കുടിച്ചിട്ടുണ്ട്. ചുറ്റും സുഹൃത്തുക്കളുണ്ടാവും. അവരുടെ മുന്നിൽ ആളാവാൻ എന്നെ എന്റെ ഉപജീവനമാർഗ്ഗത്തിന്റെ പേരിൽ പരിഹസിച്ചും അപമാനിച്ചും രസിക്കുകയാണ്.


എനിക്കു ദു:ഖം തോന്നി.


യുവകഥാകൃത്തു ചില്ലറക്കാരനല്ല. വലിയ എഴുത്തുകാരുടെയൊക്കെ സുഹൃത്താണ്. അവരുമായി കത്തിടപാടുണ്ട്.അവരോടൊപ്പം നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്.സ്വന്തം സമുദായത്തിന്റെ കോളേജിൽ ലക്ചററാണ്. എല്ലാംകൊണ്ടും ഉയർന്ന നില. ഞാനോ,ദിവസക്കൂലിക്കു പണിയെടുക്കുന്ന വെറുമൊരു എക്സ്ട്രാ നടൻ മാത്രം.ഈ ഉച്ചനീചത്വമാണ് പരിഹാസത്തിന്റെ അടിസ്ഥാനം.


ഭിക്ഷയാചിച്ചും ഹോട്ടലിൽ എച്ചിലിലയെടുത്തും പോലും ജീവിച്ച എനിക്ക് എക്സ്ട്രാ നടന്റെ തൊഴിൽ എത്രമാത്രം വിലപ്പെട്ടതാണെന്ന് യു.ജി.സി.ബുദ്ധിജീവിക്കു മനസ്സിലാവുമോ!


പെട്ടെന്നു ഞാൻ പറഞ്ഞു:“സോറി. റോങ് നമ്പർ.”

227 comments:

1 – 200 of 227   Newer›   Newest»
ശിഹാബ് മൊഗ്രാല്‍ said...

:)

ബൈജു (Baiju) said...

ചിലരുടെ ചൊറിച്ചിലുകള്‍ അവര്‍ ചൊറിഞ്ഞുതന്നെ തീര്‍ക്കും.....അടുത്തു മുള്ളുവേങ്ങയില്ലെങ്കില്‍, വേറെയാരുടെയെങ്കിലും നെഞ്ഞത്തു കുതിരകേറും..അവര്‍ക്കു കിട്ടുന്നതെന്താവും ? ചിലപ്പോള്‍ അന്നേരാത്രി രണ്ടുമിനിട്ട് കൂടുതല്‍ ഉറങ്ങാന്‍ കഴിഞ്ഞേക്കും....ഇതൊക്കെ അവഗണിയ്ക്കുക..അര്‍ഹിക്കുന്ന പുച്ഛത്തോടെ....

ഇവിടെ താങ്കളെ കാണുവാന്‍ കഴിഞ്ഞതില്‍ സന്തോഷം......

രഞ്ജിത്‌ വിശ്വം I ranjith viswam said...

മനസ്സിലാകും.. മനസ്സിലാവണം.. മനസ്സിലാക്കിക്കൊടുക്കണം സര്‍ .. അല്ലെങ്കിലെന്തു ലോകം.

ജോണ്‍ ചാക്കോ, പൂങ്കാവ് said...

സാറെ,
'ചിദംബര സ്മരണകള്‍ ' വാങ്ങിയത് ഇപ്പോള്‍ വായിച്ചു തീര്ന്നതെ ഉള്ളു. സത്യസന്ധമായ അനുഭവ കുറിപ്പുകള്‍.

കവിതകള്‍ സ്വയം വായിച്ചു ആസ്വദിക്കുവാന്‍ ഉള്ള കഴിവില്ലെങ്കിലും 'ക്ഷമാപണം' -തെ പറ്റി പണ്ട് വായിച്ചിട്ടുണ്ട്. കവിതയും വായിച്ചിട്ടുണ്ട്.

ബാലചന്ദ്രന്‍ ചുള്ളികാട് ജീവിച്ചത് പോലൊരു ജീവിതം സ്വപ്നം കാണാന്‍ പോലും ഉള്ള തന്റേടം ഇല്ലതവരാണീ 'യുവ' -കള്‍ .
അതെ പറയാന്‍ ഉള്ളു.

കണ്ണനുണ്ണി said...

പക്ഷെ റോങ്ങ്‌ നമ്പര്‍ പറഞ്ഞതെന്തേ? അതെ എന്ന് പറയും എന്നാണ് ഞാന്‍ കരുതിയെ.

Anila Balakrishnapillai said...

angane vedanippikkaan kazhiyunnavarkkum vazhangunnathaanu aksharam enkil, aathmaraktham chinthi aksharam kurichavar viddikal thanne.

ഉപാസന || Upasana said...

Why you are using Copyright icon (R) instead of some characters.

Enikke athe manassilaayillaa.
:-(

Post ne patti enthe parayaan?

ആചാര്യന്‍ said...

കവിതകളും സ്മരണകളും നിറയെ എഴുതൂ. ഞങ്ങളെല്ലാം അഭിനയിച്ചുകൊണ്ടിരിക്കുകയാണല്ലോ....ഉപഗ്രഹങ്ങളുടെ ഉപഗ്രഹങ്ങളില്‍ നിന്ന് എന്‍റെയും സ്വാഗതം

നരിക്കുന്നൻ said...

തുറമുഖത്തിൽ ആദ്യമായി എത്തിപ്പെട്ടിരിക്കുന്നു. ഇനി ഞാനീ ഉപ്പുവെള്ളം ഒന്ന് വലിച്ച് കുടിക്കട്ടേ. എന്നിലെ ദാഹം തീരും വരെ.

Pandavas said...

ആ വല്ല്യവന്റെ നമ്പര്‍ ഒന്നു തരാ‍മോ..?

Aasha said...

ആ ടീമിനെ ഒന്നും ജന്മകാലം നന്നാക്കാന്‍ പറ്റില്ല.... അനുഭവം ഗുരു ... അവരെ കണ്ടില്ലെന്നു നടിക്കുക... അവരെ കൊണ്ട് ഗുണം ഉണ്ടായല്ലൊ ഒരു വിഷയം കിട്ടി എഴുതാന്‍ ... നമുക്കു വായിച്ചു രസിക്കാന്‍ ഒരു അവസരവും... ആ ബുജിയോടു നന്ദി പറയാം... ഹിഹീഹി...

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും നന്ദി.

കണ്ണനുണ്ണിക്ക്:
കൌമാരകാലം മുതൽ പലപല തൊഴിലുകളും ചെയ്താണു ഞാൻ ജീവിച്ചുപോരുന്നത്.ഉയർന്ന നിലയിൽ ജീവിക്കുന്നവർ താഴ്ന്ന നിലയിലുള്ള തൊഴിലുകൾചെയ്തുജീവിക്കുന്ന എന്നെ ഉപജീവനമാർഗ്ഗത്തിന്റെ പേരിൽ പരിഹസിക്കുമ്പോൾ കടുത്ത ദു:ഖം തോന്നാറുണ്ട്.ഉയർന്നതും മാന്യമായതും ആയ തൊഴിൽ ലഭിക്കാനുള്ള സാഹചര്യങ്ങൾ എനിക്കുണ്ടായില്ലല്ലൊ എന്നോർക്കുമ്പോൾ വലിയ സങ്കടം തോന്നും. അതുകൊണ്ടാണ് റോങ് നമ്പർ എന്നു പറഞ്ഞ് ഒഴിഞ്ഞുമാറിയത്

ശ്രീ said...

ചിലരങ്ങനെയല്ലേ മാഷേ...

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഉപാസന പറഞ്ഞത് എനിക്കു മനസ്സിലായില്ല. എന്ത് R? എനിക്കിതിന്റെ സാങ്കേതികവിദ്യ ഒരു പിടിയുമില്ല

Aasha said...

അവരുടെ ജന്മവാസന ആണു മാഷെ അതു..!!!! അവരെ തടുക്കരുതു... കലയുമായി ചെറിയ വ്യത്യാസം മത്രെ ഉള്ളു... കൊലാ വാസന ... അയാള്‍ ഒരു എക്സ്ട്ര എഴുത്തുകാരനല്ലെ ഒന്നുമില്ലെങ്കിലും ....

njaan||ഞാന്‍ said...

തെറിവാക്കുകള്‍ ഉണ്ടാക്കിയിരിക്കുന്നത് തെറി വിളിക്കേണ്ട സമയത്ത് വിളിക്കുവാനാണ്.


ഓഫ്: (R) വരുന്നത് യൂണിക്കോഡ് 5.1 മാനകമുപയോഗിച്ച് എഴുതുന്ന ലേഖനങ്ങള്‍, യൂണീക്കോഡ് 5.1 സപ്പോര്‍ട്ടില്ലാത്ത ഫോണ്ടുകള്‍ ഉപയോഗിച്ച് വായിക്കുമ്പോഴാണ്.

വേണു venu said...

നോവു തിന്നും കരളിനേ പാടുവാനാകൂ, ഹൃദ്യമായ് ആര്‍ദ്ര മധുരമായ്.
ഇന്ന് ഒരു സീരിയല്‍ നടനൊക്കെ എത്രയോ ഉയര്‍ന്ന പദവിയിലാണു മാഷേ. നോവിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അതൊക്കെ അറിയാം, അറിഞ്ഞുകൊണ്ടു തന്നെ നുള്ളി വേദനിപ്പിക്കുന്ന ആ സുഖമുണ്ടല്ലോ.അതാണു് .
ആ ഉത്തരം തന്നെ ഒന്നാം തരം മറുപടി. റോങ്ങ് നമ്പര്‍.:)

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ശ്രീ, വേണു, ആഷ, ഞാൻ‌ എല്ലാവർക്കും നന്ദി.

ഹരീഷ് തൊടുപുഴ said...

ഇതു സത്യമാണൊ സാറേ..

വിഷമം തോന്നുന്നു.. യുവകഥാകൃത്തിന്റെ അൽ‌പ്പബുദ്ധിയോടു സഹതാപവും..

Typist | എഴുത്തുകാരി said...

യുവകഥാകൃത്തിനു് അതുകൊണ്ടൊരു സന്തോഷം കിട്ടുന്നെങ്കില്‍ കിട്ടട്ടെ, അല്ലാതെന്തു പറയാന്‍.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

സത്യമാണു ഹരീഷ്. തൊഴിലിന്റെ, ജാതിയുടെ, മതത്തിന്റെ, നിറത്തിന്റെ, സാമ്പത്തികസ്ഥിതിയുടെ- ഒക്കെ പേരിൽ മറ്റുള്ളവരെ പരിഹസിച്ചുരസിക്കുന്ന പ്രവണത ഇന്നും നമ്മുടെ സമൂഹത്തിൽ പ്രബലമാണ്.സമ്പന്നരും ഉന്നതവിദ്യാഭ്യാസംനേടിയവരും ഉയർന്ന നിലയിലുള്ളവരുമാണ് ഈ ദുഷ്ടത കൂടുത പ്രകടിപ്പിക്കുന്നത്. ഇത്തരം പരിഹാസവും അപമാനവും ഉളവാക്കുന്ന വേദന അതനുഭവിച്ചവർക്കു മാത്രമേ മനസ്സിലാവൂ.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എഴുത്തുകാരിക്കു നന്ദി.

മീര അനിരുദ്ധൻ said...

ഏതു ജോലിക്കും അതിന്റേതായ അന്തസ്സും അഭിമാനവും ഉണ്ട്. ആ യുവകഥാകൃത്ത് ജീവിതം എന്തെന്ന് മനസ്സിലാവാത്തവൻ ആണു.അവനു ആഹാരത്തിന്റെ വിലയറിയില്ല.വായിൽ വെള്ളിക്കരണ്ടിയുമായി പിറന്നു വീണ അവനതു മനസ്സിലാകണമെങ്കിൽ പട്ടിണിയെന്തെന്നറിയണം.ദൈവം അവനു അത് എന്നെങ്കിലും കാണിച്ചു കൊടുത്തോളും.മറ്റുള്ളവരെ വേദനിപ്പിക്കുന്നവർക്ക് എന്നെങ്കിലും ആ വേദന തിരിച്ചു കിട്ടും എന്നാണു ഞാൻ വിശ്വസിക്കുന്നത്.

മാണിക്യം said...

ഒരു വാക്കു കൊണ്ട് മനസ്സിനെ മുറിപ്പെടുത്താന്‍ കഴിയും
എന്നറിയാത്ത ആ "യുവകഥാകൃത്തി"നോട് സഹതാപം തോന്നുന്നു...

എന്തൊക്കെ നേടിയാലും ആത്മാവ് നഷ്ടപ്പെട്ട ഒരുവനെ
'കഥാകൃത്ത്' എന്നു വിളിക്കന്‍ പറ്റുമോ?

മറ്റുള്ളവരുടെ നോവും വികാരവും മനസ്സിലാക്കുന്നവനാണ് സാഹിത്യകാരന്‍ /കഥകൃത്ത്...

നന്നായി അതെ അയാള്‍ കഥകൃത്തുകളുടെ ഇടയില്‍
ഒരു "റോങ്ങ് നമ്പറ്"തന്നെയാണ്.."ജീവിതം ഒരു മഹാത്ഭുതമാണ്.ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന്
അത് നിങ്ങള്‍ക്കായി എപ്പോഴും കാത്തു വെക്കുന്നു..."

ചിദംബര സ്മരണക്കാരനെ ബൂലോകത്ത് കണ്ടതില്‍
അത്യധികമായ സന്തോഷം

OAB/ഒഎബി said...

സീരിയല്‍ നടനെന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ ഞാനറിയില്ല. എഴുത്തുകാരനെ അറിയാം.

പിന്നെ താങ്കള്‍ കമന്റില്‍ പറഞ്ഞ പോലെ ഉയര്‍ന്നതും മാന്യവുമായ ഒരു തൊഴില്‍...അങ്ങനെയെങ്കില്‍ ഞങ്ങള്‍ ചുള്ളിക്കാടിനെ അറിയുമായിരുന്നില്ലല്ലൊ?

ഏതായാലും ഈ തുറമുഖത്തെ പൂഴി മണലില്‍ കുറച്ച് നേരമിരിക്കാന്‍ ഞാനും ഇടക്കിടക്ക് വരാം...

ബാലചന്ദ്രൻ ചുള്ളിക്കാട് said...

പണ്ട് കൌമാരത്തിൽ ഞാൻ ഹോട്ടൽബോയ് ആയി ജോലിചെയ്യുമ്പോൾ സാമ്പാർ ഉടുപ്പിൽ തെറിച്ചതിന്റെ പേരിൽ ഒരാൾ എന്റെ കരണത്തടിച്ചു. അന്നെനിക്ക് ഇത്രയും വേദനിച്ചിട്ടില്ല. ഇന്നു ഞാൻ ദിവസക്കൂലിക്ക് അഭിനയിക്കുന്നതിന്റെ പേരിൽ ബുദ്ധിജീവികൾ എന്നെ ആക്ഷേപിച്ചുരസിക്കുമ്പോൾ വിഷമം തോന്നുന്നു. അതുകൊണ്ടാണ് ഇതെഴുതിയത്.എന്റെ വിഷമം മനസ്സിലാക്കാൻ മനുഷ്യത്വം കാണിച്ച എല്ലാ സുഹൃത്തുക്കൾക്കും കണ്ണുനീരിന്റെ നനവുള്ള നന്ദി.

പാവപ്പെട്ടവന്‍ said...

രാത്രിയില്‍ കോരി ചൊരിയുന്ന മഴയത്ത് പഥയോരത്ത് ഒരു പീഠിക തിണ്ണയില്‍ കാറ്റടി കീറിപറിച്ച കുപ്പായവും കൂട്ടിപിടിച്ചു കടിച്ചുപറിക്കും തണുപ്പിന്‍റെ നായ്ക്കളെ കെട്ടിപിടിചു ആത്മാവിലെ തീ കട്ടമാത്രം എരിച്ചു നിര്‍നിദ്രം കിടന്നു പിടച്ച ആ യവ്വനത്തെ കുറിച്ചാണോ . എനിക്ക് ഈ വരികള്‍ കാണപാഠമാണ് അങ്ങനെ ഒരു യവ്വനം എനിക്കും ഉണ്ടായിരുന്നു.
ഒരിക്കല്‍ നേരിട്ട് കാണുമ്പോള്‍ പറയാനായിരുന്നു ഈ വരികള്‍ പഠിച്ചത് .എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല ഈ ബ്ലോകിനെ കുറിച്ച് ഈ എഴുത്തിനെ കുറിച്ചും മനസ്സില്‍ കരുതിയ ബിംബങ്ങളെല്ലാം തകരുന്നു

bhoolokajalakam said...

നമ്മുടെ രാജ്യത്ത് വിമര്‍ശിക്കപ്പെടേണ്ട അധമന്മാര്‍ എത്രയോ ഉണ്ട് എന്നിട്ടും ചില ആളുകള്‍ താങ്കളെ എന്തിനു വേട്ടയാടുന്നു ? താങ്കളുടെ ചെലവില്‍ ശ്രദ്ധിക്കപെടാന്‍ വേണ്ടി തന്നെ! ബൂലോഗത്ത്‌ കണ്ട ചില പോസ്റ്റുകളാണ് ഇതെഴുതാന്‍ കാരണം .

കുമാരന്‍ | kumaran said...

സാറെന്തിനാ ഇങ്ങനെ സ്വയം താഴ്ന്നു സംസാരിക്കുന്നത്... അത്രയ്ക്കും മോശമല്ലല്ലോ അഭിനയത്തൊഴിൽ..! ഒരു അപകർഷതാ ബോധം ഇപ്പോഴുമുണ്ടോ..? ഒരു എക്സ്ട്രാ എന്നു അയാൾ വിളിച്ചെങ്കിൽ എന്തിനു ഫീലിങ്ങ് ആയി...? സാറിനു വലിയ ആർഭാടമില്ലാതെ ജീവിക്കേണ്ടതൊക്കെ റോയൽറ്റിയായും പെൻഷനായും, ടീച്ചറുടെ ശമ്പളമായും കിട്ടില്ലേ..? പിന്നെന്തിനു സ്വയം .........! 1991-ൽ സാറിന് അനൌൺസ് ചെയ്ത അവാർഡ് നിരസിച്ച ബാലചന്ദ്രൻ ചുള്ളിക്കാടിനെയും, ചിന്താമണി കൊലക്കേസ്സിൽ കലാഭവൻ മണിയുടെ ചവിട്ടേറ്റ് താഴെ വീഴുന്ന അഭിനയത്തൊഴിലാളിയും രണ്ടായിക്കാണാൻ വല്ല മരുന്നും അങ്ങു തന്നെ പറഞ്ഞു തരുമോ.. ആവുന്നില്ല സഹിക്കാൻ..

മരിച്ചാലും തീരാത്ത ആദരവോടും ബഹുമാനത്തോടും സ്നേഹത്തോടും പറയട്ടെ.., അതെ എന്നു പറയണമായിരുന്നു...

(സാറിന്റെ ചിദംബരസ്മരണ പ്രീപബ്ലിക്കേഷനിൽ കൈയ്യൊപ്പോട് കൂടി വാങ്ങിയവനാണു ഞാൻ.. അതിന്റെ ആമുഖ മൊഴികളാണെന്റെ ബ്ലോഗിലും ഞാൻ ചേർത്തത്...)

santhoshhk said...

പത്തുമുപ്പതു വര്‍ഷം മുമ്പത്തെ കടുത്തജീവിതാനുഭവങ്ങള്‍ അന്നം എന്ന കവിത വരെ വായനക്കാര്‍ക്ക്‌ ആലക്തികാനുഭവം ആയി നീറിക്കിടപ്പുണ്ട്‌. എന്നാല്‍ തൊട്ടുമുന്നത്തെ താങ്കളുടെ കമന്റില്‍ അത്‌ വെറും ഒരു നനഞ്ഞ സീരിയല്‍ ഡയലോഗ്‌ ആയ പോലെ. അതാ കഥാകൃത്തിന്റെ ലൈനല്ലേ. ചുള്ളിക്കത്‌ ചേരില്ല. പത്തുപതിനന്‍ഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തിരുവനന്തപുരത്ത്‌ സംക്രമണചര്‍ച്ചയില്‍ 'കരുണാകരന്റെ സമ്മേളനത്തിന്‌ കാവടിയാടിയവനല്ലേ 'എന്നൊരുത്തന്‍ ഒന്ന്‌ കുത്തിയപ്പോള്‍ ഗര്‍ജ്ജിച്ച ചുള്ളിക്കാടിനേ ഐഡന്റിറ്റി ഉള്ളൂ. ചുള്ളിക്കാടിനോട്‌ സ്നേഹത്തോടെ ഒന്നുകൂടി അമര്‍ത്തിപ്പറയട്ടെ. വി ആര്‍ നോട്ട്‌ സുധീഷ്‌!

യാരിദ്‌|~|Yarid said...

ബാലചന്ദ്രൻ ചുള്ളീക്കാട് സീരിയലിലും അഭിനയിക്കുമെന്ന് ഇപ്പോഴാ‍ണ് അറിഞ്ഞത്. ചിദംബര സ്മരണകളിലെ ചുള്ളീക്കാടിനെയാണ് എന്നുമിഷ്ടം. സീരിയൽ നടനായ ചുള്ളീക്കാടിനെയല്ല..:)

യാരിദ്‌|~|Yarid said...

പോസ്റ്റ് കമന്റിൽ ക്ലിക്കിയതിനു ശേഷമാണ് മോഡറേറ്റഡാണന്ന് മനസ്സിലാക്കിയത്. ചുള്ളീക്കാട്ടിനെന്തിനു മോഡറേഷൻ?അതിന്റെ ആവശ്യമുണ്ടോ എന്നൊന്ന് ചിന്തിക്കു. ഈ കമന്റ് പബ്ലിഷ് ചെയ്യണമെന്നില്ല..:)

ബാലചന്ദ്രൻ ചുള്ളിക്കാട് said...

പാവപ്പെട്ടവൻ,ഭൂലോകജാലകം,കുമാരൻ, സന്തോഷ് - എല്ലാവർക്കും നന്ദി.
കുമാരന് : ഞാൻ 18 വർഷം സർക്കാരിൽ കണക്കെഴുത്തുഗുമസ്തപ്പണിചെയ്തു ജീവിച്ചു.(അതിൽ ആർക്കും വിഷമമുള്ളതായി തോന്നുന്നില്ല!!) ആ ജോലി ചെയ്യാൻ മാനസികമായി ഒട്ടും വയ്യാതെയായപ്പോൾ മറ്റൊരുതൊഴിലിനു ശ്രമിച്ചു. അങ്ങനെയാൺ എനിക്കു മാനസികമായി സന്തോഷം തരുന്നതും നിയമവിധേയവുമായ തൊഴിൽ എന്ന നിലയിൽ അഭിനയംകൊണ്ട് ഉപജീവനം കഴിക്കാൻ തീരുമാനിച്ചത്.എന്തു തൊഴിൽ സ്വീകരിക്കണമെന്നു തീരുമാനിക്കാൻ എനിക്കു നിയമപരമായിത്തന്നെ അവകാശമുണ്ട്.മറ്റുള്ളവർ ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാൻ എനിക്കെന്നല്ല ആർക്കും സാധിക്കില്ല.ഒ.എൻ.വി.കുറുപ്പിനെയോ എം.എൻ.വിജയനെയോ,ഒക്കെപ്പോലെ സർക്കാർ ഗസറ്റഡ് ഓഫീസറായ കോളേജ് അധ്യാപകനായിരുന്നു ഞാൻ എങ്കിൽ ആരും തൊഴിലിന്റെ പേരിൽ എന്നെ പരിഹസിക്കുമായിരുന്നില്ല.

കെ.കെ.എസ് said...

ഈയിടെ ആഴ്ചപതിപ്പിൽ സുധീഷ് ‘കലാഭവൻ മണിയുടെ കാൽകീഴിൽ ഞെരിഞ്ഞമരുന്ന കവിയെ കുറിച്ച്“ഹൃദയവേദനയോടെ” എഴുതിയിരിക്കുന്നതു കണ്ടു.എത്ര ബാലിശമാണ് ആ കമന്റെന്ന് എന്നെ പോലൊരു സാധാരണ
വായക്കാരനുപോലും തോന്നി.അഭിനയകലയിൽ മണിയെവിടെ
കവിയെവിടെ ? അവിടെ കഥാപാത്രങ്ങളേ ഉള്ളൂ.പിന്നെ, കലകളിൽ ഉദാത്തം അഭിനയകലയാണെന്ന് ആരാണ് സമ്മതിച്ചു തരാത്തത്!സീരിയ്ലായാലും സിനിമയായാലും ..ഇനി ജീവിതമായാൽ പോലും
ഉദ്

ബാലചന്ദ്രൻ ചുള്ളിക്കാട് said...

കലാഭവൻ മണി ഒരു ദളിതനായതുകൊണ്ടാണ് ആ പുച്ഛം.ഞാൻ വളരെ ആദരിക്കുന്ന നല്ല നടനും എന്റെ ചിരകാല സുഹൃത്തുമാണ് കലാഭവൻ മണി.അദ്ദേഹത്തോടൊപ്പം അഭിനയിക്കൻ ലഭിച്ച അവസരം ഭാഗ്യമായി ഞാൻ കരുതുന്നു.

ഏറനാടന്‍ said...

ബാലേട്ടാ ഈ അനുഭവം എന്നേയും പൊള്ളിച്ചിട്ടുണ്ട്.
ഞാന്‍ ശരിക്കും ഒരു എക്‌സ്‌ട്രാ നടന്‍ (ജൂനിയര്‍ ആര്‍ട്ടിസ്റ്റ്) ആയിരുന്നു.
ഭാഗ്യം കൊണ്ടോ എന്തോ, ഡയലോഗുള്ള വേഷങ്ങളായിരുന്നു അധികവും സീരിയലുകളില്‍ ചെയ്തിട്ടുള്ളത്.
താങ്കള്‍ക്കൊപ്പവും ഞാന്‍ അഭിനയിച്ചിട്ടുണ്ട്.

പല ലൊക്കേഷനുകളിലും ഞങ്ങള്‍ എക്സ്‌ട്രാ നടന്മാര്‍ പലരുടേയും പരിഹാസനോട്ടങ്ങള്‍ ഏറ്റുവാങ്ങി ഇരിക്കാറുണ്ട്. അനശ്വരനായ നടന്‍ സുകുമാരന്‍ പറഞ്ഞതുപോലെ, ജൂനിയര്‍ നടന്മാര്‍ ഇല്ലെങ്കില്‍ ഒരു വര്‍ക്കും പൂര്‍ണ്ണമല്ല, അവരും ഈ ഫീല്‍ഡിന്‌ അത്യന്താപേക്ഷിതമാണ്‌.

അദ്ധേഹത്തിന്റെ പരിശ്രമഫലമായി ഉരുത്തിരിഞ്ഞതാണ്‌ ആള്‍ കേരളാ സിനി ആര്‍ട്ടിസ്റ്റ്സ് അസ്സോസിയേഷന്‍, തിരുവനന്തപുരം. (കേരളാ ഗവ: റെജിസ്റ്റേഡ്). ഞാന്‍ അതിലെ മെമ്പര്‍ ആയിരുന്നു.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഏറനാടന് : ശുപാർശകൊണ്ടും ജാതി-മത ബന്ധം കൊണ്ടും രാഷ്ട്രീയസ്വാധീനം കൊണ്ടും പണം കൊടുത്തും ഉയർന്ന ഉദ്യോഗങ്ങൾ തരപ്പെടുത്തിയെടുത്ത ധാരാളം ബുദ്ധിജീവികൾ കേരളത്തിലുണ്ട്. അവർക്കൊക്കെ ദിവസക്കൂലിക്ക് അഭിനയിക്കുന്ന നമ്മളെ പരിഹാസവും പുച്ഛവുമാണ്.എന്തുചെയ്യാം.

Amarghosh | വടക്കൂടന്‍ said...

"ഇന്നു ഞാൻ ദിവസക്കൂലിക്ക് അഭിനയിക്കുന്നതിന്റെ പേരിൽ ബുദ്ധിജീവികൾ എന്നെ ആക്ഷേപിച്ചുരസിക്കുമ്പോൾ വിഷമം തോന്നുന്നു."
ഇനി എത്ര സിനിമാകളില്‍ അഭിനയിച്ചാലും (എക്സ്ട്രാ നാടനായാലും നായകനായാലും) ഭരത് അവാര്‍ഡ്‌ തന്നെ കിട്ടിയാലും മലയാളികള്‍ താങ്കളെ ഓര്‍ക്കുക താങ്കളുടെ കവിതകളുടെ പേരിലായിരിക്കും... ഇപ്പോള്‍ ആക്ഷേപിക്കുന്ന ബുജികള്‍ പോലും "ഞാന്‍ ചുള്ളിക്കാടിനെ വിമര്‍ശിച്ചു" എന്ന്‍ സ്വകാര്യമായി അഹങ്കരിക്കുന്നുണ്ടാകും.....

Anonymous said...

പ്രിയ ചുളളിക്കാട്........
ബ്ലോഗ് ചെയ്യുന്നതിന്റെ സാങ്കേതിക വശങ്ങള്‍ മാത്രമല്ല, ബൂലോഗത്തിന്റെ ചിട്ടവട്ടങ്ങളും താങ്കള്‍ക്ക് അത്ര പരിചിതമല്ലെന്ന് തോന്നുന്നു.. താങ്കള്‍ കമന്റോ പോസ്റ്റോ ബ്ലോഗോ ഡിലീറ്റ് ചെയ്തതിനെ പരിഹസിച്ച് മഹാനായ ഒരു ബ്ലോഗര്‍ ഒരു പോസ്റ്റ് താങ്ങിയ കാഴ്ചയും അവിടെ താങ്കളൊരു കമന്റിട്ട് വിനീത വിധേയനായി തലകുനിച്ച് നില്‍ക്കുന്ന കാഴ്ചയും കണ്ടു.. ഓര്‍മ്മകള്‍ താങ്കള്‍ക്കും ഉണ്ടാകുന്നത് നല്ലതാണ്...

ദാ ഒരല്‍പം ചരിത്രം ഇവിടെ കിട്ടും.. ഒന്നു വായിച്ചേക്കുക...

ശിഹാബ് മൊഗ്രാല്‍ said...

ബാലചന്ദ്രന്‍ ചുള്ളിക്കാട്,

പോസ്റ്റ് ആദ്യം വായിച്ചപ്പോള്‍ താങ്കളുടെ മനസില്‍ രൂപം കൊണ്ട ഒരു പ്രതിഷേധം മാത്രമായാണതിനെ കണ്ടത്. പക്ഷേ, ഇത്രയും തപ്തമാവുന്നതെന്തിനെന്ന് ഇപ്പോള്‍ ഞാന്‍ ചോദിക്കാനാഗ്രഹിക്കുന്നു. നമ്മുടെ ജീവിത വഴി നമ്മള്‍ തിരഞ്ഞെടുക്കുന്നു. അത് മാന്യവും ചൊവ്വായതുമായിരിക്കണം. താങ്കള്‍ സിനിമാ-സീരിയല്‍ നടനായത് താങ്കള്‍ തെരഞ്ഞെടുത്ത വഴിയാണ്‌. അത് നീചമൊന്നുമല്ലല്ലോ.. എന്തിന്‌ ദുഃഖിക്കുന്നു.. ? പോകാന്‍ പറ..

താങ്കളിലെ തീവ്രതയുള്ള വരികള്‍ കുറിക്കുന്ന കവിയിലേക്ക് പോവുക. നോക്കൂ, ഇപ്പൊഴും അതിനായി കാതോര്‍ക്കുന്ന എത്ര പേരിവിടെ..
:)

Alwin said...

Hello Sir,

Glad to see you in Blog. Sorry my system does not allow me to write it Malayalam. will be fixed soon.
So far I was wondering why our great poets are not coming to Blog... Keep writing, we are here read and support. Do't worry about the comments from that Storywritter. Entire Film and serial industry depening on Extra artist and technician.. A super star or Hero can not make a film successufl...

Keep blogging.. all the very best.

ഗീത said...

ഒരദ്ധ്യാപകനായിട്ടു കൂടി ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന കവിയെ അയാള്‍ അറിയില്ലെന്നു പറഞ്ഞാല്‍ അതിന്റെ നാണക്കേട് അയാള്‍ക്ക് തന്നെയാണ്.
(എനിക്കുകൂടി നാണമാകുന്നു. ഞാനും അയാളെപ്പോലെ ഒരദ്ധ്യാപികയാണ്).

മറ്റുള്ളവരുടെ മുന്നില്‍ ആളാവാന്‍ കിട്ടുന്ന അവസരം പാഴാക്കണമെന്ന് പറയുന്നില്ല. പക്ഷേ ആ ആളാകല്‍ മറ്റുള്ളവരെ ഇകഴ്ത്തിക്കൊണ്ടു വേണ്ട എന്ന് അയാള്‍ എന്നെങ്കിലും പഠിക്കും.
അയാളുടെ മനസ്സിന്റെ സങ്കുചിതത്വം അയാള്‍ തന്നെ പുറത്തു കൊണ്ടു വന്നു എന്നു മനസ്സിലാക്കിയാല്‍ മതി.

അനൂപ്‌ കോതനല്ലൂര്‍ said...

ഇങ്ങനെയുള്ളവന്മാരും ഉണ്ടാകും ഈ സമൂഹത്തിൽ അല്ലെ മാഷെ

പാവത്താൻ said...

കവിയെന്ന നിലയില്‍ ആദരണീയനായ ബാലചന്ദ്രന്‍ ചുള്ളിക്കാട് നടനെന്ന നിലയില്‍ പരാജയം തന്നെയാണ്.അത് നായകനല്ലാത്തതു കൊണ്ടോ കലാഭവന്‍ മണിയുടെ ചവിട്ടു കൊണ്ടതു കൊണ്ടോ അല്ല.അഭിനയം താങ്കള്‍ക്കു വഴങ്ങാത്തതു കൊണ്ടാണ്.ഒരു പക്ഷേ ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രശസ്തനായ കവിയായതു കൊണ്ടു മാത്രമാണ് അഭിനയ രംഗത്ത് പിടിച്ചു നില്‍ക്കാനാവുന്നത്. പിന്നെ ഉപജീവനമാര്‍ഗ്ഗമായി എന്തു തൊഴില്‍ ചെയ്യാനുമുള്ള അവകാശവും സ്വാതന്ത്ര്യവും മറ്റെല്ലാവരെയും പോലെ താങ്കള്‍ക്കുമുണ്ട്.അഭിനയം പരിഹാസവും പുഛവും അര്‍ഹിക്കുന്നത്ര മോശമായ സംഗതിയൊന്നുമല്ല എന്നത് താങ്കള്‍ക്കും ഉറപ്പുള്ള കാര്യമല്ലേ.പിന്നെന്തിനീ വിഷമവും വേവലാതിയും?

തൃശൂര്‍കാരന്‍..... said...

ഉയര്‍ന്ന തൊഴില്‍ , താഴ്‌ന്ന തൊഴില്‍ എന്നൊക്കെ ഉണ്ടോ മാഷെ? എല്ലാ തൊഴിലിനുമില്ലെ അതിന്റേതായ മാന്യത...

t.k. formerly known as thomman said...

താങ്കള്‍ സീരിയലില്‍ അഭിനയിക്കുന്നത് ശരിയല്ല എന്ന് പണ്ട് തോന്നിയിട്ടുണ്ട്: ഇത്ര ജീനിയസായ ഒരാള്‍ വെറും കണ്ണീര്‍ സീരിയലില്‍ അഭിനയിക്കുകയോ എന്ന രീതിയില്‍. താങ്കളുടെ മൊത്തം സമയവും എനിക്കിഷ്ടപ്പെട്ട രീതിയിലുള്ള കവിതകള്‍ എഴുതുവാനും മറ്റു ബൌദ്ധീകാഭ്യാസങ്ങളില്‍ ഏര്‍പ്പെടാനും വേണ്ടി വിനിയോഗിക്കണമെന്ന സ്വാര്‍ത്ഥതയില്‍ നിന്നാണ് ആ ചിന്ത ഉണ്ടാവുന്നതെന്നും, ഉപജീവനത്തിന്റെ ഒരു തലം സീരിയലഭിനയത്തില്‍ ഉണ്ടെന്നുമുള്ള തിരിച്ചറിവ് പിന്നീട് ആ വിചാരം ഇല്ലാതാക്കാന്‍ സഹായിച്ചു.

നിരക്ഷരന്‍ said...

ബാലേട്ടാ , ഏറനാടാ ....

നിങ്ങളെപ്പോലുള്ളവര്‍ എക്ട്രാ അഭിനയം കാഴ്ച്ച വെക്കുന്നതുകൊണ്ടാണോ നിങ്ങളെയൊക്കെ എക്ട്രാ നടന്മാര്‍ എന്ന് വിളിക്കുന്നത് ? :) :)

സോറി , താങ്ക് യൂ തുടങ്ങി ഒരുപാട് കാര്യങ്ങള്‍ സായിപ്പിന്റടുത്ത് നിന്ന് നാം പഠിച്ചു. പഠിക്കാതെ പോയ കാര്യങ്ങളില്‍ ‘ഡിഗ്നിറ്റി ഓഫ് ലേബര്‍ ‘ എന്നതും പെടും. ഇനിയതൊട്ട് പഠിക്കാനും പോകുന്നില്ല.

‘യെസ് അത് ഞാന്‍ തന്നെ’ എന്ന് മറുപടി പറഞ്ഞിരുന്നെങ്കില്‍ ആ സംസാരം അവിടെ തീരില്ലായിരുന്നു. അതുകൊണ്ട് കാര്യം മനസ്സിലാക്കി സംസാരം അവസാനിപ്പിക്കാന്‍ ‘സോറി റോങ്ങ് നമ്പര്‍ ‘ എന്ന മറുപടി തന്നെയായിരുന്നു ഉചിതം.

കാപ്പിലാന്‍ said...

താങ്കള്‍ ഇവരുടെ ഇടയില്‍ അജയ്യനായി തീരുന്ന ഒരു ദിവസം വരും . അന്നിവര്‍ വരും . റോങ്ങ്‌ നമ്പര്‍ എന്ന് പറഞ്ഞതില്‍ എനിക്കും ലേശം എതിര്‍പ്പുണ്ട് . അഭിനയിക്കണം സാര്‍ . ജീവിതം തന്നെ ഒരു അഭിനയമല്ലേ . സ്മൈലി ഇടുന്നുണ്ട്

:):)
സൊ ഡോണ്ട് വറി . ബി ഹാപ്പി .

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ശ്രീ ചുള്ളിക്കാടിനെ നടനായി കാണുമ്പോള്‍ എന്തോ വിഷമം തോന്നിയിട്ടുണ്ട്. ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന കവിയെ കൂടുതല്‍ സ്നേഹിച്ചത് കൊണ്ടാകാം. ഈ തുറന്ന് പറച്ചില്‍ ഏറെ ഇഷ്ടപ്പെടുന്നു. ജീവിക്കാനായി മാന്യമായ ഏത് തൊഴിലും ചെയ്യുന്നതിനെ പരിഹസിക്കുന്നതില്‍ ന്യായമില്ല.

അല്ലെങ്കിലും ഒരു കവിയുടെ തൊഴിലിനേക്കാള്‍ വായനക്കാരന്‍ സ്നേഹിക്കുക അദ്ദേഹത്തിന്റെ കവിതയെ അല്ലേ?
അങ്ങ് അഭിനയിക്കുന്നത് ജീവിക്കാന്‍ വേണ്ടി. ഒരുപാട് പേര്‍ അങ്ങനെ ജീവിക്കുന്നു. ആര്‍ക്കും പരിഹസിക്കാന്‍ അവകാശമില്ല.
പക്ഷെ അങ്ങയിലെ കവിയെ വായനക്കാരന്‍ തിരികെ ചോദിക്കുന്നു. അത് ശ്രീ ചുള്ളിക്കാടിന് സാധിക്കും എന്ന് തന്നെയാണ് എന്നെ പോലുള്ളവരുടെ വിശ്വാസം. ചുള്ളിക്കാട് എന്ന കവിയെ സ്നേഹിക്കുന്നത് കൊണ്ടാണ് ഇവിടെ ഇത്രയും ആളുകള്‍ എത്തുന്നത്.
സ്നേഹത്തോടെ,

എതിരന്‍ കതിരവന്‍ said...

അഭിനയം ഉയർന്നതും മാന്യവും ആയ തൊഴിൽ അല്ലെ? അതെന്താ അങ്ങനെയല്ലെന്നൊരു തോന്നൽ?
ഇതാ താങ്കളുടെ തന്നെ “പല തരം കവികൾ” എന്നതിൽ നിന്നു്:
ചില കവികൾ സിനിമാതാരങ്ങളെപ്പോലെയാണ്.
ക്ഷണികതയുടെ തീവ്രബോധം അവരുടെ നിമിഷങ്ങളെ
മഹോത്സവങ്ങളാക്കുന്നു
ബുദ്ധിമാന്മാർ അവരുടെ കാലം കടന്നുപൊകുന്നത്
നിസ്സംഗരായി നോക്കി നിൽക്കുന്നു
വ്യാജബുദ്ധിജീവികൾപരസ്യമായി
അവരെ പരിഹസിയ്ക്കുന്നു;
രഹസ്യമായി അവരോടുള്ള അസൂയ കൊണ്ടു
പൊറുതി മുട്ടുന്നു

സ്വന്തം കവിത ഇടയ്ക്കൊക്കെ വായിക്കണമെന്നു തോന്നുന്നില്ലേ?

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും നന്ദി.
പാവത്താന്:
കവി എന്ന നിലയിലോ നടൻ എന്ന നിലയിലോ യാതൊരു അവകാശവാദങ്ങളും എനിക്കില്ല. ലോകത്തിലെ മഹത്തായ കവിതകളുമായി താരതമ്യപ്പെടുത്തിയാൽ എന്റെ കവിതകൾ പരമനിസ്സാരങ്ങളാണ്.എന്നെ കവിയായി അംഗീകരിക്കാത്ത എത്രയോപേരുണ്ട്.(ഉദാഹരണത്തിന്- മലയാളത്തിലെ യുവകവികളിലും അവരുടെ നിരൂപകരിലും ഭൂരിപക്ഷവും എന്നെ കവിയായി അംഗീകരിക്കാത്തവരാണ്.)

ഒരു നടൻ എന്നല്ല, അഭിനയത്തൊഴിലാളി എന്നേ ഞാൻ എന്നെ വിശേഷിപ്പിക്കാറുള്ളു.എന്നെപ്പോലെ വലിയ അഭിനയസിദ്ധിയൊന്നുമില്ലാത്തവരും അഭിനയത്തോടു അഭിനിവേശം ഉള്ളവരുമായ ധാരാളം പേർ ഈ തൊഴിൽ ചെയ്തു ജീവിച്ചുപോരുന്നു.


താങ്കൾ ഒരു അധ്യാപകനാണല്ലൊ. കോഴകൊടുത്തും ജാതിമതബന്ധത്തിന്റെ പേരിലും രാഷ്ടീയസ്വാധീനത്തിന്റെ പേരിലും ശുപാർശയുടെ പേരിലും അധ്യാപകജോലി തരപ്പെടുത്തിയ എത്രയോ അധ്യാപകർ സ്കൂളുകളിലും കോളേജുകളിലും ഉണ്ട്.ഭാവിതലമുറയെ വാർത്തെടുക്കുന്ന അധ്യാപന രംഗത്ത് പഠിപ്പിക്കാനറിയാവുന്ന എത്രപേരുണ്ട്?

കവിയായതുകൊണ്ടോ മറ്റെന്തെങ്കിലും പരിഗണനകൊണ്ടോ രണ്ടോ നാലോ അവസരങ്ങൾ അഭിനയരംഗത്ത് ഒരാൾക്കു കിട്ടിയെന്നു വരാം.പക്ഷേ പ്രതിഫലം വാങ്ങി അഭിനയരംഗത്ത് ഒരു തൊഴിലാളിയായി പിടിച്ചുനിൽക്കാൻ അതൊന്നും പോര.ഒരു വിഭാഗം പ്രേക്ഷകരുടെയെങ്കിലും അംഗീകാരം കൂടിയേ തീരൂ.പ്രേക്ഷകരുടെ അംഗീകാരം ഒട്ടുമില്ലാത്ത ഒരുവന് -അയാൾ എത്ര വലിയവനായാലും ശരി -- അഭിനയരംഗത്ത് ഒരിക്കലും നിലനിൽക്കാനാവില്ല.അദ്ധ്യാപനത്തിനുള്ളപോലെ സ്ഥിരം നിയമനമോ അതിന്റെ സംരക്ഷണമോ ഒന്നും അഭിനയത്തിനില്ല. വിദ്യാർത്ഥികൾ വെറുത്താലും അധ്യാപകന്റെ പണി പോവില്ല.പക്ഷേ പ്രേക്ഷകർ പുറംതള്ളിയാൽ അഭിനേതാവിന്റെ പണി പോയിരിക്കും. അയാൽ എത്ര വലിയവനായാലും ആരുടെയൊക്കെ അളിയനായാലും.


ഞാൻ കഴിഞ്ഞ 8 വർഷമായി സീരിയലിൽ അഭിനയിച്ചുകിട്ടുന്ന പ്രതിഫലംകൊണ്ട് ഉപജീവനം കഴിക്കുന്നു. പ്രേക്ഷകർ പുറംതള്ളിയാൽ എന്റെ പണി പോകും.അന്നു ഞാൻ വേറെ പണിക്കു പോകും.

വേഗാഡ് said...

പ്രീയെപ്പട്ട ചുള്ളിക്കാട്
മേല്‍പ്പടി യുവ സാഹിത്യകാരന്‍ ആരാണെന്ന് വെളിവാക്കുക.
ആ പടം വാങ്ങി നോക്കു കുത്തി , ആയി ഉപയോഗിക്കാനാണ്

ബാലചന്ദ്രൻ ചുള്ളിക്കാട് said...

വേഗാഡ്-ആ പ്രവണത ഒരാളിൽ ഒതുങ്ങുന്നില്ല. പല ബുദ്ധിജീവികളുടെയും മനോഭാവമാണത്.

എതിരൻ കതിരവൻ -- എന്നെ പരിഹസിക്കുന്ന ബുദ്ധിജീവികളിൽ പലരും സീരിയലിലോ സിനിമയിലോ ഒരവസരം കിട്ടിയാൽ ഓടിവരും.ശ്രമിച്ചുതോറ്റ പലരുമുണ്ട്.സിനിമയിലോ സീരിയലിലോ ഒരവസരം തരപ്പെടുത്തിക്കൊടുക്കാൻ എന്നോടു രഹസ്യമായി ആവശ്യപ്പെട്ട എഴുത്തുകാരുമുണ്ട്.

Jayesh San / ജ യേ ഷ് said...

ഇപ്പോഴും ഇങ്ങനെയുള്ളവര്‍ ജീവിച്ചിക്കുന്നുണ്ടോ!!

അഭി said...

യു.ജി.സി.ബുദ്ധിജീവിക്കു മനസ്സിലാവുമോ!
യു.ജി.സി. സംസ്കരസംബന്നന്‍ ആയിരിക്കണം എനില്ലലോ മാഷെ

nalan::നളന്‍ said...

ഞാൻ കഴിഞ്ഞ 8 വർഷമായി സീരിയലിൽ അഭിനയിച്ചുകിട്ടുന്ന പ്രതിഫലംകൊണ്ട് ഉപജീവനം കഴിക്കുന്നു. പ്രേക്ഷകർ പുറംതള്ളിയാൽ എന്റെ പണി പോകും.അന്നു ഞാൻ വേറെ പണിക്കു പോകും.

അന്നു ഞാൻ വേറെ പണിക്കു പോകും. !
ഇപ്പറഞ്ഞതിനു ഒരു അഭിവാദ്യം ഇരിക്കട്ടെ.
സീരിയലഭിനയം സിനിമയുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടാം കിട പണിയായിട്ടാണു കണക്കാക്കപ്പെടുന്നത്. കവിത ഒരു വരേണ്യ കലയായി കണക്കാക്കുന്നവര്‍ക്ക് താങ്കളുടെ ഈ പ്രവര്‍ത്തി ആ വരേണ്യതയെ തന്നെ ചോദ്യം ചെയ്യുന്നതായി അനുഭപ്പെടുന്നുണ്ടാവണം, അതിന്റെ കലിപ്പാണു വെറു സീരിയല്‍ നടനെന്ന ആട്ടല്‍. സത്യം
പറയാമല്ലോ താങ്കളുടെ അഭിനയം മോഹന്‍‌ലാലിന്റെ അഭിനയത്തേക്കാള്‍ സഹിക്കബിളാണു.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഇഷ്ടമ്പോലെ ജയേഷ്.
അഭീ,
എൻ.എൻ.പിള്ളയുടെ ‘കണക്കുചെമ്പകരാമൻ’എന്ന നാടകത്തിലെ ഒരു സംഭാഷണം ഇതാ: ‘അറിവു കൂടുംതോറും കള്ളൻ കരിങ്കള്ളനാകും.’

ഓട്ടകാലണ said...

ബ്ലോഗിലും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

ഉപാസന || Upasana said...

Off Topic :

@ Njan,

You are right Sir.
Problem was not with Balachandran Sir's Malayalam Typing. It was with the PC which i used. It contain only "Rachana" malayalam font. No Anjalioldlipi or any other fonts

Thanks
Sunil || Upasana

വേദ വ്യാസന്‍ said...

അതെ എന്നു പറയണമായിരുന്നു :)

ബാലചന്ദ്രൻ ചുള്ളിക്കാട് said...

നളന്: താങ്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഞാൻ മാനിക്കുന്നു.പക്ഷേ, എന്റെ അഭിപ്രായത്തിൽ മോഹൻലാൽ യഥാതഥാഭിനയത്തിൽ (realistic acting)വലിയ പ്രതിഭയാണ്.നിസ്സാരനായ എന്നെ ആ വലിയ നടനോടു തമാശയ്ക്കുവേണ്ടിപ്പോലും താരതമ്മ്യപ്പെടുത്താനാവില്ലെന്ന് ആർക്കാണറിയാത്തത്?

പാര്‍ത്ഥന്‍ said...

ഒരു കാലഘട്ടത്തിൽ ‘യുവാക്കളുടെ കവി’ എന്ന് അറിയപ്പെട്ടിരുന്ന
താങ്കളെ ഒരു സീരിയൽ നടനായി കാണുമ്പോഴും ആ ബിംബം മനസ്സിലേറി നടന്നവർക്ക് ഒരു പുനർവായനയുടെ ആവശ്യം
ഉണ്ടെന്നു തോന്നുന്നില്ല.
അഭിനയം സാമ്പത്തിക വരുമാനത്തിനനുസരിച്ച് നിലനിൽക്കും, താങ്കളുടെ കവിത്വം അതുപോലെയല്ല.

ജാതിപ്പേരും തൊഴിലും ചേർത്ത് വിളിച്ച് രതിസുഖം അനുഭവിക്കുന്ന ഒരു വിഭാഗം ഇപ്പോഴും ഉണ്ട്. അവരെയൊക്കെ
തിരിച്ചറിഞ്ഞ് ശരിയായ മറുപടികൊടുക്കണം എന്നാണ് എന്റെ അഭിപ്രായം. റോങ്ങ് നമ്പറിലൂടെയായാലും വാക്കിലൂടെയായാലും കവിതയിലൂടെയായാലും.
(കലാഭവൻ മണിക്കുപോലും ഈ അസുഖം ഉണ്ടായിരുന്നു.)

mary lilly said...

പ്രിയ കവി,

കുറിപ്പ് വായിച്ചു. നന്നായിരിക്കുന്നു.
പക്ഷെ താങ്കള്‍ വെറും ഒരു എക്സ്ട്രാ നടന്‍
മാത്രം ആണോ? എനിക്ക് മനസിന്‌ വിഷമം
വരുന്ന സമയത്തൊക്കെ ഞാന്‍ പണ്ട് മുതലേ
എടുത്തു വായിക്കുന്നത് താങ്കളുടെ കവിതകള്‍
ആണ്. വേണമെങ്കില്‍ ബൈബിള്‍ പോലെ
സൂക്ഷിക്കുന്ന പുസ്തകം എന്ന് പറയാം.
അതുപോലെ താങ്കളുടെ കവിതകളെ
സ്നേഹിക്കുന്ന എത്രയോ പേരെ
അറിയാം. വെറും ഒരു കോളേജ് വാധ്യാരുടെ
മുന്‍പിലോ കേരളത്തിലെ മറ്റുള്ള എഴുത്തുകാരുടെ
മുന്‍പിലോ തല കുനിക്കാനുള്ള പ്രതിഭ അല്ല
താങ്കളില്‍ ഉള്ളതെന്ന് താങ്കള്‍ക്കും
ഞങ്ങള്‍ക്കും അറിയാം. ഒരുവേള
വിനയം കൊണ്ടായിരിക്കാം താങ്കള്‍
ഇതു പറയുന്നത്. എങ്കില്‍ ഓക്കേ.
മറിച്ച് താങ്കള്‍ ചിന്തിക്കുമ്പോള്‍
എന്നെപ്പോലെ താങ്കളുടെ കവിതകളെ
അന്ധമായി പ്രണയിക്കുന്നവരുടെ
തല കൂടിയാണ് കുനിയുന്നത്.
ഞങ്ങള്‍ അതു ആഗ്രഹിക്കുന്നില്ല.

സ്നേഹത്തോടെ
മേരി ലില്ലി

അരുണ്‍ ചുള്ളിക്കല്‍ said...

റോങ് നമ്പര്‍ എന്നതിനു പകരം അതെ എന്നു പറഞ്ഞിരുന്നെങ്കില്‍ അലച്ചിലിന്റെ കാലത്തോട് ജസ്റ്റിഫികേഷന്‍ ഉണ്ടാകുമായിരുന്നു.

@ നളന്‍...

സത്യം പറയാമല്ലോ താങ്കളുടെ അഭിനയം മോഹന്‍‌ലാലിന്റെ അഭിനയത്തേക്കാള്‍ സഹിക്കബിളാണു.

ഇത്ര വേണോ?


(ഈ വേര്‍ഡ് വെരിഫികേഷന്‍ മറ്റിയിരുന്നെകില്‍ സുച്മയി കൊമെന്റ് ഇട്ടു പോകാമായിരുന്നു.)

ബാലചന്ദ്രൻ ചുള്ളിക്കാട് said...

വേദവ്യാസൻ, അരുൺ,പാർഥൻ,മേരിലില്ലി‌- എല്ലാവർക്കും നന്ദി.

അതെ എന്നു പറഞ്ഞ് തർക്കിക്കാനോ അദ്ദേഹത്തെ തെറിവിളിക്കാനോ എനിക്കു തോന്നിയില്ല. സങ്കടം മാത്രമേ തോന്നിയുള്ളു. അതുകൊണ്ടാണ് റോങ് നമ്പർ എന്നു പറഞ്ഞ് ഒഴിവായത്

അനാഗതശ്മശ്രു said...

പാലക്കാട്ടു വായന എന്ന കൂട്ടായ്മയുടെ കഴിഞ്ഞ മാസത്തെ
ചര്ച്ച താങ്കളുടെ കവിതകളെ പറ്റി ആയിരുന്നു..
അപ്പോഴും ഞാന്‍ അറിഞ്ഞു അക്കാദമിക് വൈദഗ്ധ്യം എന്ന പൊള്ളത്തരത്തെ..
വാദത്തെ നന്നായി ഡിഫന്റ് ചെയ്യാന്‍ പൊളും അറിയാത്ത യൂ ജീ സി ക്കാരെ.

വായന എന്ന കൂട്ടായ്മ
സീരിയസ് റീഡെര്‍ സിനെ സ്വാഗതം ചെയ്യുന്ന കത്തിലെ വരികള്‍
എടുത്തെഴുതുകയാണു....

" ഭാഷയിലെ കാവ്യപാരമ്പര്യത്തെക്കുറിച്ചുള്ള അനുഭവാസ്പദമായ അറിവ്,
പ്രചോദിതമായ കാവ്യ ഭാവന,
വേണ്ട സമയത്തു തൂലിക ത്തുമ്പിലെത്തുന്ന വാഗ്സമ്പത്ത്,
ജടിലതയില്‍ നിന്നു സാരള്യത്തിലേക്കും ധൂമിലതയില്‍ നിന്നു വെളിച്ചത്തിലേക്കും നീങ്ങുന്ന ഭാവ മണ്ഡലം ,
എഴുത്തിന്റെ ഫലം നന്നായലും ഇല്ലെങ്കിലും ഉള്ളീല്‍ തട്ടാതെ എഴുതില്ലെന്ന ശപഥം ,വീശപ്പു,കാമം വെറുപ്പ് സ്നേഹം ജീവിതവാഞ്ച്ഛ്
എന്നീ അടിസ്ഥാന പ്രേരണകളെ സം ബോധന ചെയ്യാനുള്ള സാമര്‍ ത്ഥ്യം എന്നിവ കൊണ്ട്
എണ്പതുകളിലെ യുവത്വത്തിന്റെ മുഴുവന്‍ ഹൃദയം കവര്‍ ന്ന ബാലചന്ദ്രന്റെ കവിതകളുടെ വായനാനുഭവം നമുക്കു പങ്കുവെക്കാം ..."

ബ്ളോഗ് സം രം ഭത്തിലൂടെ ബാലചന്ദ്രനെ ബൂലൊകത്തിനു തിരിച്ചു കിട്ടിയതിലുള്ള സന്തോഷം പങ്കുവെക്കുന്നു

പാവത്താൻ said...

(ഇതു പ്രസിധീകരിക്കണമെന്നില്ല.ഈ മെയില്‍ ഐ ഡി അറിയാത്തതിനാ‍ാല്‍ ഇവിടെ എഴുതുന്നു എന്നു മാത്രം.)
അവഗണിക്കപ്പെട്ടതിന്റെ ആത്മരോഷത്തിനു ശാന്തിയായി.
മണിനാദം കവിതയ്ക്കു താഴെ, കാ‍ണാന്‍ കഴിഞ്ഞതില്‍ സന്തോഷം എന്നുകുറിച്ചിരുന്നു. എനിക്കു മുന്നിലും പിന്നിലുമുള്ള പേരുകള്‍ സൂചിപ്പിച്ചു നന്ദി പറഞ്ഞപ്പോള്‍ എന്നെ മാത്രം ഒഴിവാക്കിയതില്‍ വിഷമം തോന്നിയിരുന്നു.(മനപ്പുര്‍വ്വമല്ലെന്നു വ്യക്തമായറിയാമായിരുന്നെങ്കിലും.)ബാലചന്ദ്രന്‍ ചുള്ളിക്കാടില്‍ നിന്നൊരു മറുപടി ഇപ്പോഴും തീര്‍ച്ചയായും വില മതിക്കുന്നു എന്നു മാത്രം സൂചിപ്പിക്കുന്നു.താങ്ക അഭിനയിക്കുന്നു എന്നതിനാല്‍ മത്രം സിനിമകാണാന്‍ പോവില്ല എങ്കിലും റ്റീവി യില്‍ താങ്കളുടെ മുഖം കാണുമ്പോള്‍ അല്പനേരമെങ്കിലും ഇപ്പോഴും നോക്കിയിരിക്കാറുണ്ട്. ഇതും പ്രേക്ഷകരുഎ അംഗീകാരമല്ലേ? സ്നേഹാദരഞ്ങളോടെ. പാവത്താന്‍

A.K. Saiber said...

ഒരിക്കല്‍ സുഹൃദ്സംവാദങ്ങള്‍ക്കിടയില്‍ കവിയുടെ സിനിമാ‍അഭിനയത്തെ പുച്ഛിച്ചുകൊണ്ട് ചിലര്‍ സംസാരിച്ചപ്പോള്‍ എനിക്കൊന്നേ അറിയേണ്ടിയിരുന്നുള്ളൂ, ഒരു കവിയുടെ വ്യക്തിജീവിതം എങ്ങനെയാകണം?

സദാനേരവും മദ്യപിച്ച് മുഷിഞ്ഞവേഷത്തില്‍ ജീവിതത്തില്‍ ഒരുനിയന്ത്രണവുമില്ലാതെ ആരോടും പ്രതിബദ്ധ്തയില്ല്ലാതെ - അയ്യപ്പനെപ്പോലെ!

സ്നേഹിച്ച് കൂടെയിറങ്ങിപ്പോന്നപെണ്ണിനെ ദാരിദ്ര്യത്തിലേയ്ക്ക് വലിച്ചെറിഞ്ഞ് മക്കളോട് ക്രൂരനായി മറ്റുസ്ത്രീകളെത്തേടി - പി.യെപ്പോലെ!

മദ്യത്തിലും അലസതയിലും പ്രതിഭയെ കളഞ്ഞുകുളിച്ച് - ജോണിനെപ്പോലെ!
ഇങ്ങനെ ധാരാളം മാതൃകകള്‍ മുന്നില്‍.(എനിക്കിവരോടൊന്നും ഒട്ടും തത്പര്യക്കുറവില്ല. എന്റെ മുന്നില്‍ അവരുടെ കലാസൃഷ്ടി മാത്രമേയുള്ളൂ)ഇവരെയൊക്കെ പോലെയാണ് ചുള്ളിക്കാടെങ്കില്‍ നിങ്ങള്‍ക്ക് തൃപ്തിയാകുമോ?
എനിക്ക് മറുപടികിട്ടിയില്ല.

ഇവരുടെ വ്യ്ക്തിജീവിതത്തിലെ ന്യൂനതകളൊന്നും ആര്‍ക്കും പ്രശ്നമല്ല.പക്ഷേ ബാലചന്ദ്രന്‍ ചുള്ളിക്കാട് സീരിയലില്‍ അഭിനയിക്കുന്നതില്‍ എതിര്‍പ്പെന്തിനായിരിക്കും?

കാലാകാലങ്ങളായി കലാകാരന്മാര്‍ പൊതൊവെ ദാരിദ്ര്യത്തിലാണ്. ചില അപവാദങ്ങളൊഴിച്ചാല്‍. അസ്തിത്വദുഖവുമ്പേറിനടക്കുന്ന സാഹിത്യകാരനായിരുന്നു ചുള്ളിക്കാടിന്റെ തന്നെ ചെറുപ്പത്തിലെ ട്രെന്റ്. അതാണ് അന്നത്തെ ചെറുപ്പക്കാരുടെ -ഇന്നത്തെ മദ്ധ്യവയസ്കരുടെ- മനസ്സില്‍ നിറഞ്ഞിരിക്കുന്നത്. സാഹിത്യകാരന്‍ -കലാകാരന്‍- ജീവിതത്തില്‍ സന്തോഷിക്കാന്‍ പാടില്ല എന്നവര്‍ വിചാരിക്കുന്നു. സീരിയല്‍-സിനിമ എന്ന മാധ്യമം ഏറ്റവും വര്‍ണ്ണശബളമായ ആര്‍ഭാടലോകമാണെന്നാണ് പൊതുവെ ധാരണ. ഒരു കവി അവിടെ എത്തപ്പെടുന്നത് അവര്‍ക്ക് സഹിക്കാനാകുന്നില്ല. (സിനിമയിലഭിനയിക്കുന്നത് "നമ്മള്‍" ക്ഷമിച്ചു, പക്ഷേ കവിക്ക് ലൊക്കേഷന്റെ ഒരു മൂലയില്‍ ഒതുങ്ങിയിരുന്ന് ചിന്തയുടെ ലോകത്ത് ഊളിയിടാമായിരുന്നില്ലേ. പകരം മ്ലേച്ഛയായ ഒരു സിനിമാനടിയുടെ പടമെടുക്കുന്നു കഷ്ടം!:p )

തീര്‍ച്ചയായും കവി സിനിമയിലഭിനയിക്കുന്നോ കക്കൂസ് കഴുകാന്‍പോകുന്നോ എന്നന്വേഷിക്കേണ്ട ആസ്വാദകര്‍ക്കില്ല, അവരുടെ മുന്നിലുള്ളത് അയാളുടെ സൃഷ്ടിമാത്രമായിരിക്കണം.

വേദ വ്യാസനോട് യോജിക്കുന്നു.
താങ്കള്‍ വിഷമിക്കുന്നത് കേള്‍ക്കാനായിരിക്കും വിളിച്ചയാള്‍ക്ക് താത്പര്യം. അതുനടന്നു. പക്ഷേ താങ്കള്‍ ആപദവി(എക്സ്ട്രാ‍ ആര്‍ട്ടിസ്റ്റ്) ആസ്വദിക്കുന്നെന്നറിഞ്ഞാല്‍ അയാള്‍ക്ക് വിഷ്മമാകും തീര്‍ച്ച.

നന്ദകുമാര്‍ said...

“റോങ്ങ് നമ്പര്‍” എന്നു പറഞ്ഞതില്‍ ഒരു കുഴപ്പവും തോന്നുന്നില്ല. ചോദ്യം ചെയ്യാന്‍ ശ്രമിച്ചാല്‍ ആ ‘വരേണ്യ തൊഴിലാളി’യുടെ മലിനം പുരണ്ട വാചാടോപങ്ങള്‍ക്ക് പിന്നേയും മറുപടി പറയേണ്ടിവരും.

(താങ്കളുടെ സീരിയല്‍ അഭിനയം, ഒരു കവിയെന്ന നിലയില്‍ താങ്കളെ ആരാധിക്കുന്ന എനിക്ക് തെല്ലുപോലും വിഷമമുണ്ടാക്കുന്നില്ല. അത് താങ്കളുടെ തീരുമാനം. സിനിമാ അഭിനയവും സീരിയല്‍ അഭിനയവും രണ്ടല്ല എന്നാണഭിപ്രായം. (വരേണ്യത തന്നെയാണിവിടെ പ്രശ്നം.) നല്ല കവിത എഴുതുന്നവന് സീരിയല്‍ നടനാവാന്‍ പാടില്ല എന്നുണ്ടോ? മുന്‍പ് നരേന്ദ്ര പ്രസാദ് സിനിമയില്‍ വന്നപ്പോഴും പലര്‍ക്കും ചൊറിഞ്ഞിരുന്നു. ബാലചന്ദ്രന്‍ സാര്‍, താങ്കള്‍ക്ക് നല്ല നടനുള്ള/സഹനടനുള്ള ടി വി അവാ‍ര്‍ഡ് ഒന്നു കിട്ടി നോക്കട്ടെ... ഈ പുശ്ചം പറഞ്ഞവര്‍, അസഹ്യത വെളിവാക്കി കമന്റിട്ടവര്‍ അഭിനന്ദനത്തിന്റെ പൂക്കൂടയുമായി കമന്റിടാന്‍ ഇവിടെ ക്യൂ നില്‍ക്കുന്നതു കാണാം) :)

Pandavas said...

എന്താണ് തോല്‍വിയും വിജയവും...?
അതു നമ്മുടെ മനസിന്റെ ഉള്ളിലെ തോന്നലാണ് എന്നു ഞാന്‍ കരുതുന്നു.
ഒരാള്‍ക്ക് വിജയം എന്നു തോന്നുന്നത് മറ്റൊരാളുടെ വീക്ഷണത്തില്‍ തോല്‍വിയാകാം.
തിരിച്ചും.
സ്വന്തം ഇഷ്ടങള്‍ക്കു അനുസരിചു ജീവിക്കാം നമുക്ക്, അല്ലെങ്കില്‍ നാമെല്ലാം വെറും ഫോട്ടോ കോപ്പികളാവില്ലേ ...

സാറിന് ബാലചന്ദ്രന്‍ ആകാനേ കഴിയൂ..... അങനെ ആകാനേ പാടുള്ളൂ... മനസു പറയുന്ന പോലെ ജീവിക്കൂ സാര്‍...
ഇഷ്ട്ടമുള്ള ജോലി ചെയ്യൂ..
കയ്യില്‍ കാശില്ലാത്ത സമയത്ത് ഈ പറയുന്നവര്‍ കോണ്ടുത്തരില്ലലോ..അല്ലേ..?

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഇവിടെ ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന വ്യക്തി സിനിമാ നടനോ, അല്ലെങ്കില്‍ മറ്റേത് തൊഴില്‍ ചെയ്യുന്ന ആളോ ആയിരുന്നെങ്കില്‍ ബ്ലോഗില്‍ ഈ സ്വീകാര്യത (സൂപര്‍സ്റ്റാര്‍ അല്ലാത്തിടത്തോളം) കിട്ടുമായിരുന്നോ? വളരെ ഇഷ്ടപ്പെടുന്ന ഒരു കവിയായതിനാലാണ് അദ്ദേഹത്തിന്റെ കവിതകള്‍ ഇനിയും വായിക്കണം എന്ന് താല്പര്യമുള്ളതിനാലാണ് ഇവിടെ ഇത്രയും സജീവമായി ആളുകള്‍ വരുന്നത്.

അദ്ദേഹം നടനായത് കൊണ്ട് കുഴപ്പമുണ്ടെന്ന് തോന്നുന്നില്ല. പക്ഷെ അദ്ദേഹത്തിലെ കവിയെ നഷ്ടപ്പെടുന്നു എന്ന് വായനക്കാരന് തോന്നുന്നു എങ്കില്‍ അല്ലെങ്കില്‍ ബ്ലാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന കവിയെ മാത്രം സ്നേഹിക്കുന്നു, നടനെ സ്നേഹിക്കുന്നില്ല എങ്കില്‍ വായനക്കാരനെ കുറ്റം പറയാന്‍ ഒക്കുമോ?
ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന നടനെ സ്നേഹിക്കുന്നവരും ഉണ്ടാകും, അദ്ദേഹത്തിന്റെ കവിതകളെ സ്നേഹിക്കാത്തവരും.

ചുള്ളിക്കാട് ഇന്നും കവിയായി തന്നെയാണ് അറിയപ്പെടുന്നത്.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

അനാഗതശ്മശ്രു,പാവത്താൻ, എ.കെ.സൈബർ, നന്ദകുമാർ,പാണ്ഡവാസ്, രാമചന്ദ്രൻ വെട്ടിക്കാട്‌- എല്ലാവർക്കും നന്ദി.

സൈബരിന് : ഞാൻ കള്ളുകുടിച്ചും കഞ്ചാവടിച്ചും അലഞ്ഞുനടന്ന് ഭ്രാന്താശുപത്രിയിലോ പെരുവഴിയിലോ കിടന്നു ചാവണം എന്നാഗ്രഹിച്ച ഒരുപാട് പേരെ ഞാൻ നിരാശപ്പെടുത്തി. ഞാൻ ഭിക്ഷയാചിച്ചോ എച്ചിലിലയെടുത്തോ മാത്രമേ ജീവിക്കാവൂ എന്നാഗ്രഹിച്ചവരെയും ഞാൻ നിരാശപ്പെടുത്തി.ഞാൻ കണക്കെഴുത്തുഗുമസ്തനായി കഞ്ഞികുടിച്ചു കുടുംബമായി കഴിയുന്നതുതന്നെ പലർക്കും സഹിക്കാത്ത കാര്യമായിരുന്നു. അപ്പോൾപ്പിന്നെ കൂടുതൽ പണവും പ്രശസ്തിയും ലഭിക്കുന്ന അഭിനയലോകത്ത് എത്തിപ്പെടുന്നത് അവരൊക്കെ എങ്ങനെ സഹിക്കും? അതിന്റെ പക ഞാൻ അനുഭവിച്ചേ തീരൂ.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

രാമചന്ദ്രന് : ഞാൻ എന്റെ 53 വർഷത്തെ ജീവിതകാലത്ത് നൂറിൽ താഴെ കവിതകൾ മാത്രമേ എഴുതിയിട്ടുള്ളു.ഇച്ഛാനുസരണം കവിതകളെഴുതാനാവശ്യമായ മഹാപ്രതിഭ എനിക്കില്ല. വല്ലകാലത്തും യാദൃച്ഛികമായി എഴുതാൻ തോന്നും. അപ്പൊ എഴുതും. ചിലപ്പൊ നന്നാവും. ചിലപ്പൊ ചീത്തയാവും. അത്രേയുള്ളു എന്റെ കാവ്യജീവിതം. എന്നാൽ നിത്യജീവിതത്തിൽ എനിക്ക് ഓരോ നിമിഷവും ജീവിച്ചുപോകേണ്ടെ. കവിത വരുന്ന സമയത്തു മാത്രം ജീവിച്ചാൽ പോരല്ലൊ.നിത്യവും ജീവിതാവശ്യങ്ങൾ നിറവേറ്റേണ്ടെ?

ബാലചന്ദ്രൻ ചുള്ളിക്കാട് said...

നന്ദകുമാറിന്: അതൊരിക്കൽ സംഭവിച്ചതാണ്. ബാലുകിരിയത്ത് നിർമ്മിച്ച് ഏഷ്യാനെറ്റ് സമ്പ്രേക്ഷണം ചെയ്ത ‘താലോലം’ എന്ന സീരിയലിലെ ജ്യേഷ്ഠകഥാപാത്രത്തെ അവതരിപ്പിച്ചതിന് എനിക്ക് ഏഷ്യാനെറ്റ് അവാർഡ് ലഭിച്ചതാണ്. അതു വാങ്ങിക്കാൻ ഞാൻ പോയില്ല. പകരം ബാലുച്ചേട്ടൻ തന്നെ അതേറ്റുവാങ്ങി.

പോങ്ങുമ്മൂടന്‍ said...

ബാലേട്ടാ,

“അതെ എന്നു പറഞ്ഞ് തർക്കിക്കാനോ അദ്ദേഹത്തെ തെറിവിളിക്കാനോ എനിക്കു തോന്നിയില്ല. സങ്കടം മാത്രമേ തോന്നിയുള്ളു. അതുകൊണ്ടാണ് റോങ് നമ്പർ എന്നു പറഞ്ഞ് ഒഴിവായത് “

എനിക്കു തോന്നുന്നു അങ്ങേയ്ക്ക് സങ്കടം തോന്നിയതും ‘റോങ് നമ്പര്‍’ എന്ന് പറയാന്‍ കഴിഞ്ഞതും കവിയും കലാകാരനും യഥാര്‍ത്ഥ മനുഷ്യജീവിയുമായതുകൊണ്ടാണ്.

‘അതെ’ എന്ന ഉത്തരവും ചോദ്യകര്‍ത്താവിനെ ഒന്നിരുത്തും വിധമുള്ള മറുപടിയും കൊടുക്കാന്‍ അങ്ങേയ്ക്ക് കഴിയാതിരുന്നത് അങ്ങ് ഒരു രാഷ്ട്രീയക്കാരനോ ‘ഓം പ്രകാശ’ വേഗതയില്‍ സഞ്ചരിക്കുന്ന ഒരു മനസ്സിന്റെ ഉടമയോ അല്ലാത്തതുകൊണ്ടാണ്.

ഇത്തിരി ക്രൂരമായി പറയട്ടെ? ഇതുപോലെ പിന്‍‌വാങ്ങുന്ന, പരാജയപ്പെടുന്ന, വേദനിക്കുന്ന ചുള്ളിക്കാടിനെയാണ് എനിക്കിഷ്ടം. കാരണം അപ്പോളാണ് ഭൂരിപക്ഷം ജനങ്ങളുടെയുമൊപ്പം അങ്ങയെ എനിക്ക് ദര്‍ശിക്കാനാവുന്നത്. നന്ദി.

സ്നേഹപൂര്‍വ്വം
പോങ്ങു.

.......മുഫാദ്‌.... said...

ചുള്ളികാടിന്റെ കവിതയെ വല്ലാതെ സ്നേഹിക്കുന്നു മലയാളികള്‍...ആ കവിയെ നഷ്ടപ്പെടാന്‍ അഭിനയ ജീവിതം കാരണമാകുമോ എന്നതിനാലാകാം പലരും ചുള്ളിക്കാടിനെ വിമര്‍ശിച്ചത്...കവിതയെഴുതി മാത്രം ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാതിരിക്കുമ്പോള്‍ അഭിനയ കലയെ ജീവിത മാര്‍ഗമാക്കി മാറ്റുന്നത്‌ തികച്ചും വ്യക്തിപരമായ കാര്യം..
ഇവിടെ വാക്കുകള്‍ വീണ്ടും ഒഴുകാന്‍ തുടങ്ങുമ്പോള്‍ ഒരുപാടു സന്തോഷം...

Anonymous said...

അവയില്‍ നിന്ന് ഒന്നും സ്വീകരിക്കാനില്ലാത്തത്ര ശുഷ്കമാണ് വിമര്‍ശനങ്ങളെങ്കില്‍ അവ അതാ അപ്പുറത്ത് ഉത്സവം നടക്കുന്നുവെന്ന് ചൂണ്ടൂന്ന വെറും കമാനങ്ങള്‍ മാത്രമാണ്. കമാനങ്ങളല്ലല്ലോ കാണാനുള്ളത്; ഉത്സവമല്ലേ...കമാനങ്ങള്‍ അഴിഞ്ഞുപോകും. ഉത്സവം ഞങ്ങളെ വീണ്ടും വിളിച്ച് വരുത്തും..സ്നേഹപൂര്‍വ്വം..

Deepu said...

:)
ടൈറ്റിലിൽ ചേർത്ത പടം അത്ര സുഖം തോന്നുന്നില്ല...

ബാലചന്ദ്രൻ ചുള്ളിക്കാട് said...

പോങ്ങുമ്മൂടന് : ശരിയായിരിക്കാം. വിജയങ്ങളുടെ മധുരം ക്ഷണികമായിരിക്കുന്നു.അതു കവിതയിലേക്കു നയിക്കുന്നില്ല. പരാജയങ്ങളുടെ കയ്പ്പ് ഉള്ളിൽക്കിടന്നുപഴകി ഒടുവിൽ വീര്യംകൂടിയ വീഞ്ഞായി മാറിയേക്കാം.
“ഓം പ്രകാശ വേഗത” എന്ന പ്രയോഗത്തിനു നല്ല കാവ്യശക്തിയുണ്ട്..ട്ടൊ.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

മുഫാദിനും അജ്ഞാതനും നന്ദി.
ദീപുവിന്. നന്ദി. പുതിയ പടം കൊടുക്കാം. ഇപ്പോൾ മീശ ഇല്ല. മോഹൻലാൽ നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന “കർഷകശ്രീ”, മമ്മുട്ടി നായകനായ “ചട്ടമ്പിനാട് ” എന്നീ ചിത്രങ്ങളിൽ അഭിനയിക്കാൻ മറ്റെന്നാൾ മുതൽ പോവുകയാണ് ഞാൻ അതുകഴിഞ്ഞേ മീശ വളർത്താനാവൂ. അപ്പോൾ പുതിയ പടം കൊടുക്കാം.

Rare Rose said...

അഭിനയം എന്ന തൊഴിലില്‍ ഇങ്ങനെ ഉച്ചനീചത്വം ചിലര്‍ ദര്‍ശിക്കുന്നതെന്തെന്നു മനസിലാവുന്നില്ല.നല്ല പോലെ എഴുതാന്‍ കഴിയുകയെന്നത് പോലെ മഹത്തരമായൊരു കല തന്നെയാണു അഭിനയവുമെന്നു ഞാന്‍ കരുതുന്നു.കവിതയെന്നതു പോലെ അഭിനയത്തിലും വേറിട്ടൊരു ശൈലിയോടെ താങ്കള്‍ക്ക് ഇനിയും മികവു പുലര്‍ത്താനാവട്ടെയെന്നാശംസിക്കുന്നു.ഇത്തരം റോങ്ങ് നമ്പര്‍ ബുദ്ധിജീവികള്‍ക്കുള്ള മറുപടിയാവട്ടെ അതു..

ശ്രദ്ധേയന്‍ said...

ചുള്ളിക്കാടിന്റെ മീശയിലല്ലോ, ഭാഷയിലല്ലേ കാര്യം. 'നിഷേധം' സ്ഫുരിക്കുന്ന ആ കണ്ണുകളിലും! :)

ബാലചന്ദ്രൻ ചുള്ളിക്കാട് said...

റെയർ റോസിനും ശ്രദ്ധേയനും നന്ദി.

O.M.Ganesh Omanoor said...

സാഹിത്യകാരനായാല്‍ മുറിബീഡിയും പെണ്ണുപിടിയും തണ്ണിയുമായി കാലം കഴിക്കണം. വെട്ടാത്ത, എണ്ണ കാണാത്ത മുടിയുണ്ടേല്‍ ഒന്നൂടി കേമം. പട്ടിണി കിടന്നു ചത്താലും സീരിയലില്‍ അഭിനയിക്കാന്‍ പറ്റത്തില്ല. ബുജി നാടകങ്ങളിലോ, അടൂര്‍ സിനിമകളിലോ മാനസമേതം മോന്ത കാണിക്കാം. പിന്നെ സാഹിത്യ ലോകത്ത് ഒരു ഗ്യാങ്ങുണ്ടായിരിക്കണം. (പരസ്പരം സുഖിപ്പിക്കാനും പൊക്കിപ്പിടിക്കാനും ഉപകരിക്കും)

ഷന്ഢന്മാരുടെ കൂവലുകള്‍ക്കു കാലം ചെവിയൊരുക്കില്ല...!!
ബാലചന്ദ്രന്‍ ചുള്ളിക്കാട് കേട്ടു ശീലിച്ച നിര്‍വചനങ്ങള്‍ മാറ്റിയെഴുതിയോനെന്നു കാലം തെളിയിക്കും.

ബാലേട്ടാ, നിങ്ങളുടെ ശരിയാണു്‌ നിങ്ങളെന്താണെന്നു കാലത്തിനു നല്‍കുന്ന നിര്‍വചനം..!

പൊട്ടകൊണാപ്പന്മാരുടെ കുറുനരിക്കൂവലുകളെ ഒരു വിശുദ്ധ മൌനം കൊണ്ടു കൊന്നുകളയുക.

Dinkan-ഡിങ്കന്‍ said...

"മലയാളത്തില്‍ ആത്മാര്‍ത്ഥത കുറിപ്പാക്കി വിറ്റ് കാശുണ്ടാക്കിയവനാണ്‌ ചുള്ളന്‍‍"
എന്നൊരു പട്ടം 'ചിദംബര സ്മരണകള്‍' തൊട്ടേ നിങ്ങള്‍ക്കുണ്ട്. അതിനെ ഇങ്ങനെ ഊട്ടിയുറപ്പിക്കണോ മാഷേ?

വലിയ എഴുത്തുകാരുടെയൊക്കെ സുഹൃത്താണ്. അവരുമായി കത്തിടപാടുണ്ട്.അവരോടൊപ്പം നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്.സ്വന്തം സമുദായത്തിന്റെ കോളേജിൽ ലക്ചററാണ്. എല്ലാംകൊണ്ടും ഉയർന്ന നില.
സഹനടനെന്ന് വിളിച്ചപമാനിച്ചതിന്‌ പകരം ഇത്രയും പോരേ?
ഈ സൈസ് അമ്പുകള്‍ കൊണ്ട് നിങ്ങള്‍ ഒരു കാലത്ത് സദസിന്റെ കൈയ്യടി നേടിയിരുന്നു. ഞാന്‍ കോളേജ് അധ്യാപകനല്ല, ഗസറ്റഡ് റാങ്കില്ല, എന്നൊക്കെ പറഞ്ഞ്. ആവനാഴിയില്‍ അമ്പുകളിനിയും...?

അല്ല... അയാള്‍, ഇയാള്‍, മറ്റേയാളുടെ കൂടെ നിന്നയാള്‍ എന്ന മഞ്ഞപ്പത്രശൈലി ചുള്ളിക്കാടിനും ആവശ്യമുണ്ടോ? ആരെന്ന് വ്യക്തമാക്കിക്കൂടെ

മാരീചന്‍‍ said...

ഓഹോ, ബാലചന്ദ്രന്‍ ചുളളിക്കാട് സീരിയലിലൊക്കെ അഭിനയിച്ചു തുടങ്ങിയോ...?

പാര്‍ത്ഥന്‍ said...

@ O.M.Ganesh Omanoor :

എന്തിന് അടൂർ.
അരവിന്ദന്റെ ‘പോക്കുവെയിലിൽ’ ഈ ചുള്ളനായിരുന്നു. അതിൽ രണ്ട് കവിതയും ചൊല്ലിയിട്ടുണ്ട്. അതൊക്കെ ഞങ്ങളുടെ ഓർമ്മച്ചെപ്പിൽ ഇപ്പോഴും ഉണ്ട്.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഒ.എം. ഗണേഷിനും ഡിങ്കനും നന്ദി.

ഡിങ്കൻ പറഞ്ഞത് വളരെ ശരിയാണ്. എത്രയോ എഴുത്തുകാർ ഓർമ്മക്കുറിപ്പുകളും അനുഭവക്കുറിപ്പുകളും ആത്മകഥകളും പുസ്തകമാക്കി വിൽക്കുന്നു. നളിനി ജമീലയും ‘തസ്കരൻ’മണിയൻപിള്ളയും സിസ്റ്റർ ജസ്മിയും അടക്കം. എന്നാൽ എനിക്കു മാത്രമാണ് ഡിങ്കനെപ്പോലെയുള്ളവരിൽനിന്ന് ഈ പഴി കേൾക്കാൻ ഭാഗ്യമുണ്ടായത്. എന്നാലതങ്ങ് ഊട്ടിയുറപ്പിക്കാമെന്നുവെച്ചു.


എനിക്കീ മഞ്ഞപ്പത്ര ശൈലിയേ വശമുള്ളു. ഡിങ്കൻ ക്ഷമിക്കണം. അങ്ങയെപ്പോലുള്ള സംസ്കാരസമ്പന്നർ എന്റെ മഞ്ഞപ്പത്രശൈലി വായിക്കാൻ വിലപ്പെട്ട സമയം പാഴാക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നില്ല.

പേരിലല്ല, മനോഭാവത്തിലാണ് കാര്യം. പേരുപറഞ്ഞാൽ ആ കക്ഷി നിഷേധിച്ചാലോ? എനിക്കു സാക്ഷിയും തെളിവുമൊന്നുമില്ല.അതുകൊണ്ടു കഥയായി എഴുതി.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

മാരീചനും പാർഥനും നന്ദി.

Dinkan-ഡിങ്കന്‍ said...

സിസ്റ്റര്‍ ജെസ്മിക്കും, മണിയന്‍ പിള്ളയ്ക്കും അനാദികാലം മുന്നെ ഈ വഴിത്താര തുറന്നിട്ടത് ആരാണെന്ന് ആര്‍ക്കാണറിഞ്ഞ് കൂടാത്തത്.

"ആത്മാര്‍ത്ഥത വിറ്റ്.." എന്ന ആരോപണം ഞാന്‍ ഉണ്ടാക്കിയത്ത് ഞാനല്ല, "മല്ലു ലിറ്റററി സര്‍ക്കിളുകളില്‍"(പുച്ഛം..പുച്ഛം) അങ്ങനെയൊരു പ്രയോഗമുണ്ടെന്ന് അങ്ങത്തയെ ഞാന്‍ ഒന്ന് ധരിപ്പിച്ചതാണ്‌. ആ പ്രയോഗത്തില്‍ എനിക്ക് ഒരു പങ്കും ഇല്ല സാര്‍.

കഥ എന്ന ലേബല്‍ സാങ്കേതികമായി ചാര്‍ത്തിയെങ്കിലും ഇവിടെ വന്ന തൊണ്ണൂറോളം കമെന്റുകള്‍ പ്രകാരം ആരും തന്നെ ഇത് കഥയായി വായിച്ചില്ലെന്ന് അങ്ങേയ്ക്ക് മനസിലായിക്കാണുമല്ലോ. അവിടെയാണ്‌ സാര്‍ നേരത്തേ പറഞ്ഞുകേട്ട പ്രയോഗത്തിന്റെ സാംഗത്യം. എന്തുകൊണ്ടാണ്‌ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ "കഥ" എന്ന് ലേബലിട്ട് ഒരു കഥയെഴുതിയാലും അത് കഥയാകാതിരിക്കുന്നത്? (പിഴ ... വായനക്കാരുടെ വലിയ പിഴ). "മനോഭാവത്തിലാണ് കാര്യം' എന്ന് അങ്ങ് പറഞ്ഞ്താണ്‌ ശരി; എഴുത്തിലായാലും വായനയിലായാലും.

സ്ഥായിയായ അമിതാഹങ്കാരം കലര്‍ന്ന പുച്ഛഭാവം മുഖത്ത് ചുളിവുകള്‍ വീഴ്ത്തും സാര്‍. സോ കോള്‍ഡ് ബുദ്ധന്‌ അത് ചേര്‍ന്നതല്ലല്ലോ :)

അതിനാല്‍ എന്റെ മുകളിലുള്ള മറ്റ് കമെന്റുകള്‍ മറന്നേക്കൂ. എന്റെ പുതിയ കമെന്റ് ഇതാ താഴെ
"ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്, നല്ല കഥ."

വേഗാഡ് said...

പ്രീയപെട്ട ചുള്ളിക്കാട്
താങ്കളുടെ കവിതകളെ ക്കാള്‍ കൂടുതല്‍ ആളുകള്‍ ആസ്വദിചിട്ടുള്ളത് സീരിയലുകളിലെ താങ്കളുടെ അഭിനയമാണ്. ജീവിതത്തില്‍ ഒരു കവിത പോലും വായിക്കാത്തവരും,ജീവിതത്തില്‍ നിന്ന് കവിത വെട്ടിക്കളയപ്പെട്ടവരും താങ്കളുടെ അഭിനയം ആസ്വദിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് ,താങ്കള്‍ അഭിനയിക്കുന്നത് കാണാന്‍ മാത്രം ചില സീരിയലുകള്‍ കാണുന്ന എന്നെപ്പോലുള്ളവരേയും ഞാന്‍ കണ്ടിട്ടുണ്ട്. ആയതിനാല്‍ ദയവുചെയ്ട് .അഭിനയിക്കുന്നത് കൊണ്ടുള്ള ഈ സ്വയം നിന്ദ അവസാനിപ്പിക്കുക. കവിത പോലെ തന്നെ അഭിനയവും ഒരു സര്‍ഗ പ്രക്ക്രീയ തന്നെ യാനെന്നനുള്ളത് താങ്കള്‍ മറക്കുന്നു. ശബ്ദ നിയന്ത്രണത്തിലെ കഴിവും മുഖ സൌന്ദര്യവും ഭാഷയിലെ കയ്യടക്കം പോലെ താങ്കളെ അനുഗ്രഹിക്കുന്നു --കീപ്‌ ഇറ്റ്‌ അപ്പ്‌

ബാലചന്ദ്രൻ ചുള്ളിക്കാട് said...

നന്ദി ഡിങ്കൻ.തങ്കളോട് തർക്കിക്കാൻ എനിക്കു കഴിവില്ല.എന്റെ മതവിശ്വാസത്തെക്കൂടി വലിച്ചിഴച്ചു പരിഹസിക്കുമ്പോൾ എനിക്കു തോൽ‌വി സമ്മതിക്കാതെ നിവൃത്തിയില്ല.തോൽ‌വി സമ്മതിച്ചിരിക്കുന്നു. .

Dinkan-ഡിങ്കന്‍ said...

സാര്‍,
ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന കവിയോടും, അഭിനയത്തൊഴിലാളിയോടും, ഹോട്ടല്‍ബോയൊടും, 'വീക്ഷണ'പ്രവര്‍ത്തകനൊടും, സര്‍ക്കാര്‍ ഗുമസ്ഥനൊടും ഒക്കെ ഒരേപോലെ ബഹുമാനത്തോടെ ഒന്ന് പരയട്ടെ ഡിങ്കന്‍ ഇവിടെ തര്‍ക്കത്തിനായി മാത്രം ഒരു തര്‍ക്കത്തിന്‌ വന്നതല്ല. ഉള്ള അഭിപ്രായം രേഖപ്പെടുത്തുക എന്നത് മാത്രമായിരുന്നു ഉദ്ദേശം. മതവിശ്വാസത്തെ വ്രണപ്പെടുത്താന്‍ ഒരുദ്ദേശവുമില്ല സാര്‍. അങ്ങനെയെങ്കില്‍ കഥയില്‍ [?] "സ്വന്തം സമുദായത്തിന്റെ കോളേജിൽ..." എന്ന്‍ തുടങ്ങുന്ന വരിയില്‍ ഭാഗികമായെങ്കിലും -വേണമെങ്കില്‍- ജാതീയാധിക്ഷേപം ഉന്നയിക്കാം :)
നിര്‍ത്തുന്നു
സസ്നേഹം

ബാലചന്ദ്രൻ ചുള്ളിക്കാട് said...

വേഗാഡിന് നന്ദി

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ശരി ഡിങ്കൻ. താങ്കൾക്ക് നന്മ വരട്ടെ.

sur... said...

Sir do you think we need anyones certificate to live on?? ... my answer is a no ... I mean a big no!! they are fake .. or pretentions. being a poet should not keep you away from acting.

സനാതനൻ | sanathanan said...

പ്രിയപ്പെട്ട കവീ...... (അതെ അത് അങ്ങനെ തന്നെയായിരിക്കും-താങ്കൾ പോലും എഴുതിമറികടന്നിട്ടില്ലാത്ത ഒരു കാലഘട്ടത്തെ സൃഷ്ടിച്ചതിന്),
എനിക്ക് അങ്ങയിലെ നടനെ അത്രകണ്ട് മതിപ്പില്ല. പക്ഷേ പാടേ ഒഴിഞ്ഞുപോയ ചില പാത്രങ്ങൾ എന്നും നിറഞ്ഞിരിക്കുന്നു എന്ന ഭാവം അഭിനയിച്ചുകൊണ്ട് ഇന്നും (എന്നേക്കും) എഴുത്ത് ചട്ടമ്പിക്കൂട്ടങ്ങളുടെ തലപ്പത്ത് വാഴുന്ന കാഴ്ചകാണുമ്പോൾ..ഞാൻ ഒഴിഞ്ഞുപോയി ഇനി എനിക്ക് ഇടം വേറൊന്ന് എന്ന് സത്യസന്ധതയോടെ വഴിമാറി യാത്രചെയ്ത താങ്കളോട് എനിക്ക് ആദരവുണ്ട്. ഈ പോസ്റ്റ് കഥയോ കഥയില്ലാത്തതോ എന്നത് എന്നെ ബാധിക്കുന്നില്ല. കാപട്യം നിറഞ്ഞ ഒരു ലോകത്തിനെ സത്യസന്ധതകൊണ്ട് നേരിടാം എന്ന് വ്യാമോഹിച്ചുപോയ ഒരു മനുഷ്യന്റെ വേദനയെ അതേ പടി പകർത്തുന്നു എന്ന നിലയിൽ ഇതെന്നെ സ്പർശിക്കുന്നു.ഇത്രയും അഭിനയപാടവം വേണ്ടിയിരുന്നില്ല ഒരു പക്ഷേ താങ്കൾക്ക് പഴയകവിതകളുടെ കനം ശിരസിൽ പേറുന്നതായി അഭിനയിച്ചു ഫലിപ്പിക്കാൻ. എങ്കിൽ ഞങ്ങൾ താങ്കളെ നോബൽ സമ്മാനത്തിന് നോമിനേറ്റ് ചെയ്തേനെ..
അഭിവാദ്യങ്ങൾ

പള്ളിക്കുളം.. said...

ഒരു സാഹിത്യകാരന്റെ എല്ലാ അനുഭവങ്ങളും കഥകൾ തന്നെ.
ബഷീറിന്റെയൊക്കെ എത്രയോ കഥകൾ വെറും സഞ്ചാരവിവരണങ്ങളും
സംഭാഷണ ശകലങ്ങളുമാണ് ഡിങ്കൻ സുഹ്രുത്തേ..

ബാലചന്ദ്രൻ ചുള്ളിക്കാട് said...

സുർ, സനാതനൻ, പള്ളിക്കുളം-- എല്ലാവർക്കും ഹൃദയപൂർവ്വും നന്ദി

പ്രയാണ്‍ said...

പഴയ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകളെ ഒരുപാടാരാധിച്ചിരുന്നു ....ഇത്തവണയും നാട്ടില്‍ പോയപ്പോള്‍ ചുള്ളിക്കാടിന്റെ പുസ്തകം വാങ്ങി......നിരാശയായിരുന്നു ഫലം.നാട്ടിലുള്ളവര്‍ പറഞ്ഞതും അതുതന്നെയാണ്.അത്യാവശ്യം എഴുതിയിരുന്നവരുടെ കുടുംബത്തില്‍നിന്നുവന്നകാരണം എഴുത്തുകൊണ്ട്മാത്രം ജീവിക്കാന്‍ പറ്റില്ലെന്നു നന്നായി അറിയാം....പിന്നെ ചെയ്യുന്ന കഥാപാത്രങ്ങളോട് നീതി പുലര്‍ത്തുന്ന അഭിനയമായതിനാല്‍ ഞങ്ങള്‍ അതും അംഗീകരിച്ചു. ഇങ്ങിനെയുള്ള അനുഭവങ്ങള്‍ പഴയ ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ തിരിച്ചുകൊണ്ടുവരാനുതകുമെങ്കില്‍ ഈ കഥയിലെ പ്രതിക്കു ഞങ്ങള്‍ മാപ്പു കൊടുക്കുന്നു.

krish | കൃഷ് said...

ഞാൻ പറയാൻ ഉദ്ദേശിച്ചകാര്യം മുകളിൽ പലരും പറുഞ്ഞുകഴിഞ്ഞു. താങ്കളുടെ മറുപടിയും വായിച്ചു.

പുതിയ കഥകളും അനുഭവക്കുറിപ്പുകളുമായി ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു.

(നൂറാമത്തെ കമന്റ്‌ എന്റെ കൈകൊണ്ടുതന്നെ ആയിക്കോട്ടെ.)

ബാലചന്ദ്രൻ ചുള്ളിക്കാട് said...

പ്രയാണിന്: എന്റെ പുസ്തകം തങ്കളെ നിരാശപ്പെടുത്തിയെങ്കിൽ ക്ഷമിക്കണം. മനപൂർവ്വമല്ല. തങ്കളെ തൃപ്തിപ്പെടുത്താൻ എനിക്കു കഴിവുണ്ടായില്ല. എന്റെ കഴിവിന്റെ പരിമിതി തുറന്നു സമ്മതിക്കുന്നു. എന്നെ മറന്നേക്കുക. ഇനി ഞാൻ കാരണം നിരാശനാകരുത് എന്നപേക്ഷ.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

കൃഷ്, നൂറാമത്തെ കമന്റിനു നന്ദി. എന്നിൽനിന്നും കൂടുതൽ പ്രതീക്ഷിച്ചാൽ ചിലപ്പോൾ നിരാശനാകേണ്ടിവരും. അപ്പോൾ എന്നെ ശകാരിക്കാൻ തോന്നും. അതിനാൽ ദയവായി പ്രതീക്ഷിക്കതിരിക്കുക.

വികടശിരോമണി said...

പലയിടത്തും ബാലേട്ടനോടു വിയോജിക്കാം,പക്ഷേ ജീവിതത്തോടുള്ള ഈ കറയറ്റ സത്യസന്ധതയ്ക്കു മുന്നിൽ തലകുനിയ്ക്കാതെ വയ്യ.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

വികടശിരോമണീ,വളരെ നന്ദി.

ഡിങ്കന്റെ കമന്റ് താങ്കൾ വായിച്ചുകാണുമല്ലൊ. ആ
മനോഭാവമുള്ളരും ഇവിടെയുണ്ട്

ഞാൻ പെരും കള്ളനാണെന്നു പറയുന്നവരും ധാരാളം.

“ചിദംബര സ്മരണ” പ്രസിദ്ധീകരിച്ചപ്പോൾ കേട്ട ചില വിമർശനങ്ങൾ ഇതാ :
“ കവിത വറ്റിയപ്പോൾ അനുഭവം എന്ന പേരിൽ പച്ചക്കള്ളം എഴുതിവിറ്റു കാശുണ്ടാക്കുന്നു.”
“ ആത്മാർത്ഥത അഭിനയിച്ച് അനുഭവക്കുറിപ്പുകളെഴുതി അതു വിറ്റ് കാശാക്കുന്നു.”

( മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും മുതൽ ഇന്നത്തെ യുവ എഴുത്തുകാർ വരെ എത്രയോപേർ ആത്മകഥകളും ഓർമ്മക്കുറിപ്പുകളും അനുഭവരേഖകളും എഴുതി പുസ്തകമാക്കി വിൽക്കുന്നു!! പക്ഷേ മേല്പറഞ്ഞ പഴി കേൾക്കാൻ എനിക്കുമാത്രമാണു ഭാഗ്യമുണ്ടായത് !!)

പ്രയാണ്‍ said...

ഈ ഉത്തരം വെറുമൊരു എസ്കേപ്പിസമാണ്........ഞങ്ങള്‍ക്കിതല്ല വേണ്ടത്. താങ്കളുടെ ശക്തമായ തിരിച്ചുവരവിന്നായി ഞങ്ങള്‍ കാത്തിരിക്കുന്നു.ആശംസകള്‍............:)

ബാലചന്ദ്രൻ ചുള്ളിക്കാട് said...

നന്ദി പ്രയാൺ

Captain Haddock said...

ബാലേട്ടാ,

അത് പറഞ് ആ അല്പബുധിയെ കട്ട്‌ ചെയ്തത് നന്നായി. നിരക്ഷരന്‍ പറഞ പോലെ ‘ഡിഗ്നിറ്റി ഓഫ് ലേബര്‍ ‘ അറിയാന്‍ ആ കൂപ മണ്ടൂകങ്ങള്‍ ഇനി പത്തു ജന്മം ജനിക്കണം. പക്ഷെ, ആ എല്ലാ ജന്മങ്ങളും ബാക്കി ഉള്ളവര്‍ സഹിച്ചേ പറ്റൂ

orumallu said...

കുറച്ചു ദിവസമായി ഈ ബ്ലോഗും കമെന്റ്സിനു താങ്കള്‍ എഴുതുന്ന മറുപടികളും ഒക്കെ വായിക്കുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാട് ഞാന്‍ മലയാളത്തില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന
കവിയാണ്‌ - ഞാന്‍ വലിയ സഹൃദയനൊ നിരൂപകനോ ഒന്നും അല്ല - ഞാന്‍ വായിച്ചതില്‍ ഏറ്റവും ഇഷ്ടം എന്ന് പറയാന്‍ അവകാശമുള്ള ഒരു സാധാരണക്കാരന്‍. ഇവിടെ എങ്ങനെ താങ്കളെ കണ്ടതില്‍ വളരെ സന്തോഷം.

ഒന്ന് ചോദിച്ചോട്ടെ -
സീരിയല്‍ തൊഴിലാളി ആയതിനെ കുറിച്ച് താങ്കള്‍ പലയിടത്തും വിശദീകരിച്ചു ബുദ്ധിമുട്ടുന്നതായി മുന്‍പും കണ്ടിട്ടുണ്ട്. എന്തിനാണ് സ്വയം ന്യായീകരിക്കാന്‍ ഇങ്ങനെ പെടാപ്പാടു പെടുന്നത് ? കുറെ മികച്ച കവിതകള്‍, ഒരു കാലഘട്ടത്തെ തന്നെ തന്റെ വരുതിയില്‍ നിര്‍ത്തിയ കുറെ കവിതകള്‍ എഴുതി എന്നത് കൊണ്ട് മാത്രം നിങ്ങളുടെ ജീവിതം നിങ്ങളുടേത് അല്ലാതാകുമോ? അതിനു കേരള ജനത മുഴുവന്‍ അവകാശികള്‍ ആകുമോ?
ഇവിടെ തെണ്ടിയും കള്ള് കുടിച്ചും സ്വയം നശിപ്പിച്ച പ്രതിഭകളും സര്‍ക്കാര്‍ ജോലി മാന്യമായി ചെയ്തു കുടുംബം പുലര്‍ത്തിക്കൊണ്ട് സാഹിത്യത്തില്‍ പേരെടുത്ത പ്രതിഭകളും ഒക്കെ ധാരാളമുണ്ടല്ലോ - സ്വന്തം ജീവിതം എന്തുകൊണ്ട് ഇങ്ങനെ ആയി അല്ലെങ്കില്‍ ആയില്ല്ല എന്നതിനെക്കുറിച്ച് അവരൊന്നും വിശദീകരണങ്ങള്‍ എഴുതി മടുക്കുന്നില്ലല്ലോ. പിന്നെ ബാലചന്ദ്രന്‍ ചുള്ളിക്കാട് മാത്രം ഇങ്ങനെ കഷ്ടപ്പെടുന്നതെന്തിന് ? അതോ, അയ്യോ പൊന്നെ സാരമില്ല ഞങ്ങള്‍ കുറേപ്പേര്‍ നായകന്റെ കൂടെയുണ്ട് എന്നൊരു പൈങ്കിളി ആശ്വാസ വാക്കിന് താങ്കള്‍ ഇപ്പോഴും ഇത്ര കാതോര്‍ക്കുന്നുണ്ടോ? പെരുവഴിയിലും ഇടനിലങ്ങളിലും ദുരിതവും ദുഖവും ആയിക്കഴിഞ്ഞ ഒരു യൌവ്വനം തീര്‍ന്നു ഈ പ്രായത്തില്‍ ഈ നിലയില്‍ എത്തിയിട്ടും അതാണ് സ്ഥിതിയെങ്കില്‍ എന്റെ പ്രിയപ്പെട്ട കവിക്ക്‌ മനോബലം വളരെ കുറവാണെന്നു പറയേണ്ടി വരും.

ചുള്ളിക്കാട് എന്ന കവി അയാള്‍ക്ക് തോന്നുന്നത് എഴുതട്ടെ - നല്ലതല്ല എന്ന് വായനക്കാര്‍ക്ക്‌ തോന്നുന്ന കാലത്ത് അവര്‍ അയാളെ വായിക്കുന്നത് സ്വയം നിര്‍ത്തിക്കൊള്ളും. ചുള്ളിക്കാട് എന്ന മനുഷ്യന്‍ സിനിമയില്‍ എക്സ്ട്രാ നടനായിട്ടോ സര്‍ക്കാര്‍ ഗുമസ്തനായിട്ടോ കള്ളനായിട്ടോ കൊലപാതകി ആയിട്ടോ മാന്യനായ കുടുംബനാഥനായിട്ടോ ഒക്കെ ജീവിക്കട്ടെ - അയാളുടെ കവിതയ്ക്കും അതിന്റെ യഥാര്‍ത്ഥ വായനക്കാര്‍ക്കും അതുകൊണ്ട് ഒരു ചുക്കും സംഭവിക്കില്ല. പിന്നെ വിമര്‍ശകര്‍ ഏത് ഫീല്‍ഡിലും പ്രശസ്തരായവര്‍ക്ക് ധാരാളം ഉണ്ടാവും. അവര്‍ക്ക് മറുപടി പറയാന്‍ നിന്നാല്‍ സമയം നഷ്ടം എനര്‍ജി നഷ്ടം എന്നല്ലാതെ എന്താണ് മെച്ചം?

അതുകൊണ്ട് ദയവായി ഈ സീരിയല്‍ സിനിമ നടനത്തിന്റെ വിശദീകരണങ്ങള്‍ ഒഴിവാക്കി താങ്കള്‍ വേറെ എന്തെങ്കിലും കാമ്പുള്ള കാര്യങ്ങളും കവിതയും ഒക്കെ എഴുതിയാലും. ഞങ്ങള്‍ കുറേപ്പേര്‍ കാത്തിരിക്കുന്നു.

ടോംസ്‌ said...

പ്രിയ കവി, മനസ്സു നിറയെ അങ്ങയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരുപാടു പേരുള്ളപ്പോൾ
ഇന്നലെകൾ നിസ്സാരമെന്ന് കരുതി തള്ളിക്കളയുക

ഏതു തൊഴിലും നന്നായിട്ടു ചൈയ്താൽ, ഒരിക്കലും മോശമാവില്ല,
അല്ലെങ്കിൽ എന്തെങ്കിലും മോശമാകുന്നതു മനുഷ്യന്റെ ചിന്തകളിൽ മാത്രമാണു

ശ്രീ said...

വിമര്‍ശകര്‍ എല്ലാക്കാലത്തും പ്രശസ്തരുടെ എന്നും കാണും. അത് ഒരു പരിധിയ്ക്കപ്പുറം കാര്യമാക്കേണ്ടതില്ല.

ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന കവിയെ, ചിദംബരസ്മരണ പോലുള്ള അനുഭവങ്ങള്‍ ഞങ്ങള്‍ക്ക് പകര്‍ന്നു തന്ന എഴുത്തുകാരനെ, അഭിനേതാവിനെ ഇഷ്ടപ്പെടുന്ന ഒട്ടനേകം പേര്‍ ഇവിടെയുണ്ട്.

Dinkan-ഡിങ്കന്‍ said...

രണ്ട് കൂട്ടരും കൈകൊടുത്ത് പിരിഞ്ഞ ശേഷവും അങ്ങ് വീണ്ടും 'ഡിങ്കന്റെ കമെന്റ്' എന്നും പറഞ്ഞ് തോണ്ടിയതിനാല്‍ മാത്രം.

പ്രിയപ്പെട്ട ചുള്ളിക്കാടിന്,
താങ്കളുടെ കവിതകള്‍ - കവിതകള്‍ മാത്രം- ഇഷ്ടപ്പെടുന്ന ആളാണ്‌ ഞാന്‍. അതുകൊണ്ട് തന്നെ താങ്കള്‍ ഈ 'കഥ'യ്ക്ക് മുന്നെ എഴുതിയ രണ്ട് 'കവിത'കളിലും ഇഷ്ടമായെന്നറിയിച്ച് കമെന്റ് ഇട്ടിരുന്നു. ബാ.ചുള്ളിക്കാട് എന്ന കവിയ്ക്ക് ബ്ലൊഗോസ്ഫിയറില്‍ ഒരു കമെന്റ് കിട്ടിയിട്ട് വേണ്ട പ്രശസ്തിയുണ്ടാകാനു, അരിവാങ്ങാനും എന്ന് അറിയാം സാര്‍. പക്ഷേ വായിച്ചതിന്റെ അഭിപ്രായം പറഞ്ഞതാണ്‌. അതു തന്നെയാണ്‌ ഇവിടെയും പറഞ്ഞത്. സാറ്‌ ആത്മാര്‍ത്ഥത വിറ്റോ, പണയം വെച്ചോ, കുഴിച്ചിട്ടു മുളപ്പിച്ചോ കാശുണ്ടാക്കുകയോ ഉണ്ടാക്കാതിരിക്കുകയൊ ചെയ്യുന്നത് എന്റെ വിഷയമല്ല.

ചി.സ്മരണ നേരാണോ, നുണയാണൊ എന്നൊന്നും ചികഞ്ഞ് നോക്കേണ്ട ബാധ്യത എനിക്കില്ല. എന്റെ കഥ പോലെ തന്നെ ഒരു ലിറ്റററി വര്‍ക്ക് ആയേ ഞാന്‍ അതിനെ കണ്ടിട്ടുള്ളൂ. ചി.സ്മരണ എനിക്ക് ഇഷ്ടമായ ഒരു വര്‍ക്ക് ആണ്‌. പക്ഷേ എല്ലായ്പ്പോലും ഒരു ഇരയായുള്ള താങ്കളുടെ ഒരു പ്രതികരണം ഉണ്ടല്ലോ, മറ്റുള്ളവരോടുള്ള ആയുധമായി മാത്രം സ്വയം ഇരയായി മാറുന്ന ഈ സമീപനം മനസിലാക്കുന്ന ചിലരെങ്കിലും ഉണ്ട് എന്ന് തുറന്ന് പറയാന്‍ തന്നെയാണ്‌ കമെന്റ് ഇട്ടത്.

നന്നേ ചെറുപ്പത്തില്‍ തന്നെ അംഗീകാരം, ഒരു യുവത മുഴുക്കെ പാടി നടക്കുന്ന കൃതികള്‍, അക്കാലത്തെ സമാന്തര-സാഹിത്യ സിനിമകളുമായുള്ള സഹകരണം, ഒന്നുരണ്ട് സിനിമയില്‍ അഭിനയിക്കല്‍, ജ.സ.വേദി പോലെയുള്ള ബുജി സംഘത്തിലെ ഇടപെടലുകള്‍, തന്റെ രാഷ്ട്രീയത്തിന്‌ എതിരായ കോണ്‍ഗ്രസിന്റെ വീക്ഷണം പത്രത്തില്‍ ജോലി, തുടര്‍ന്ന് വര്‍ഷങ്ങളോളം സര്‍ക്കാര്‍ ജോലി, അത് മടുത്തപ്പോള്‍ സിനിമാ/സീരിയല്‍ അഭിനയം, പുസ്തകങ്ങള്‍/ക്യാസറ്റുകള്‍, അവാര്‍ഡുകള്‍..അവാര്‍ഡു നിഷേധങ്ങള്‍...
ഇതാണോ ഇരയുടെ പ്രോട്ടോറ്റൈപ്പ്? എനിക്ക് ദഹിക്കുന്നില്ല സാര്‍ 'ആത്മാര്‍ത്ഥമായും...


തനിക്ക് യു.ജിസി ഇല്ല താന്‍ ഗസറ്റഡ് ആപ്പീസറല്ല എന്ന താങ്കളുടെ ന്യായം ഒരു പരിധിവരെ ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ അത് തനിക്കെതിരെ സംസാരിക്കുന്നയാള്‍ കാമ്പുള്ള എന്തെങ്കിലും പറയുമ്പോല്‍ അയാള്‍ക്ക് എന്തെങ്കിലും ബിരുദ്ധം-പദവി ഉണ്ടെങ്കില്‍ അതിനെതിരെ പ്രയോഗിക്കാന്‍ -മാത്രമുള്ള- ആയുധമായി മാറുന്നിടത്താണ്‌ പ്രശ്നങ്ങള്‍. (ഈ കഥയിലെ ആളെ അല്ല ഞാന്‍ ഉദ്ദേശിച്ചിരിക്കുന്നത് / അതാരെന്ന് എനിക്ക് അറിയുകയും ഇല്ല/ അറിഞ്ഞാലൊട്ടൊരു വിശേഷവും ഇല്ല/ അയാളോട് നീ പോടാ പുല്ലേ എന്ന് പറയുന്ന ചുള്ളനെ തന്നെയാണ്‌ എനിക്കിഷ്ടം)

എ.അയ്യപ്പന്‍, പവിത്രന്‍ തീക്കുനി അങ്ങനെ ഒരു നീണ്ട നിരയെ കവിയായി അംഗീകരിക്കാത്ത സോകോള്‍ഡ് -ചുരുങ്ങിയ- ലിറ്റററി/അക്കാഡമിക് സര്‍ക്കില്‍ ബാലചന്ദ്രനെയും തിരസ്ക്കരിച്ചിരിക്കാം പക്ഷേ ഇവരേക്കാള്‍ ഒക്കെ ഉപരിയായി മലയാളികള്‍ ആഘോഷിച്ച കവി തന്നെയാണ്‌ ചുള്ളി. അല്ലാതെ താങ്കളെ ആരും സാബത്തിന്‌ തലേന്ന് മരക്കുരിശേറ്റിയിട്ടില്ല.


സസ്നേഹം

രഘുനാഥന്‍ said...

എക്സ്ട്ര എന്ന വാക്കിനു "Better than ordinary" എന്ന് കൂടി അര്‍ഥമുണ്ട് ബാലേട്ടാ..ആ അര്‍ഥം
യുവ കഥാകാരന് അറിയില്ലായിരിക്കാം അല്ലെ?

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ക്യാപ്റ്റൻ ഹാഡോക്ക്,ഒരു മല്ലു,ടോംസ്,ശ്രീ,ഡിങ്കൻ, രഘുനാഥ് --- എല്ലാവർക്കും നന്ദി.

ഒരു മല്ലുവിന് : എനിക്ക് മനോബലം കുറവാണെന്ന താങ്കളുടെ നിരീക്ഷണം ശരി തന്നെ. എന്റെ കവിതകളെ വിമർശിച്ചാൽ ഞാൻ പ്രതികരിക്കാറില്ല. എന്റെ കവിതകളെ ഞാൻ ഒരിക്കലും ന്യായീകരിക്കാറില്ല.കവിതകൾ സ്വയം ന്യായീകരിച്ചുകൊള്ളണം. അതിനു കഴിവില്ല എന്റെ കവിതകൾക്കെങ്കിൽ അവ വിസ്മൃതമാവുകതന്നെവേണം. അക്കാര്യത്തിൽ അത്രേയുള്ളു എന്റെ നിലപാട്.


എന്നാൽ, എന്റെ ഉപജീവനമാർഗ്ഗങ്ങളുടെ പേരിൽ എന്നെ മറ്റുള്ളവർ ആക്ഷേപിച്ചുരസിക്കുമ്പോൾ എനിക്കത് അവഗണിക്കാൻ കഴിയാറില്ല.ആ മനോദൌർബ്ബല്യം അതിജീവിക്കാൻ ഞാൻ ശ്രമിക്കാം എന്നേപറയാനുള്ളു.

ത്രിശ്ശൂക്കാരന്‍ said...

മലയാളത്തിന്റെ പ്രക്ഷുബ്ദ്ധ യൌവനമെ,

താങ്കളുടെ വരികളില്‍ തിളച്ചുമറിഞ്ഞിട്ടുണ്ട് എന്റെ പ്രണയവും വിരഹവുമെല്ലാം.എന്നെപ്പോലെ താങ്കളുടെ വരികള്‍ ഉന്മത്തമാക്കിയത് ഒരു ജനതയെയാണ്. അതുകൊണ്ട് തന്നെ ബാലചന്ദ്രന്‍ എന്ന അഭിനയത്തൊഴിലാളിയ്ക്കായിരിക്കില്ല കേരളസമൂഹം ഓര്‍ത്തിരിയ്ക്കുക, വരികളിലെ അഗ്നിയും അനുഭവങ്ങളുടെ പൊള്ളലുകളുമുള്ള ചുള്ളിക്കാടെന്ന ആരാധ്യനായ കവിയെയായിരിയ്ക്കും.
അനുഭവത്തിന്റെ തീച്ചൂളകള്‍ താങ്കളുടെ സൃഷ്ടികളെ എന്നും ഉജ്ജ്വലമാക്കിയിട്ടേയുള്ളു. ഇതും അതിലൊന്ന് മാത്രമായിരിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്.
പിന്നെ, പീറ യുവകവികളെയും വിമര്‍ശകരെയും വിട്ടുകള സാര്‍. ഒരു പുസ്തകമിറക്കൂ, വിജയിപ്പിച്ചുകാണിച്ചു തരാം ഞങ്ങള്‍.
അഭിവാദ്യങ്ങള്‍!

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഡിങ്കന് : താങ്കൾ ചൂണ്ടിക്കാട്ടിയപോലൊരു തെറ്റ് എന്റെ ഭാഗത്തൂണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഇരയാകുമ്പോൾ ഇരയുടെ ഭാഷ; വേട്ടക്കാരനാകുമ്പോൾ വേട്ടക്കരന്റെ ഭാഷ‌--അത്രയേ ഞാൻ ഓർത്തിട്ടുള്ളു.എന്തായാലും എന്റെ തെറ്റ് തിരുത്താൻ ഞാൻ ശ്രമിക്കാം.

ഒരു ദോഷം എനിക്കുണ്ടെന്നു ഞാൻ മനസ്സിലാക്കുന്നു. നല്ല അനുഭവങ്ങളേക്കാൾ ചീത്ത അനുഭവങ്ങളും പ്രശംസകളേക്കാൾ വിമർശനങ്ങളുമാണ് എന്റെ മനസ്സിൽ തങ്ങിനിൽക്കുന്നത്. അതുകൊണ്ടായിരിക്കണം ചിലപ്പോൾ ഇരയുടെ മനോഭാവം എന്റെ സമീപനത്തിൽ കാണുന്നത്.

എല്ലാ വിമർശനങ്ങളെയും അധിക്ഷേപങ്ങളെയും അവഹേളനങ്ങളെയും പൂർണ്ണമായി അവഗണിച്ച് നിസ്സംഗനായി ജീവിക്കണമെന്ന് ആഗ്രഹമുണ്ട്.ഒരുപക്ഷേ അതാണു ശരിയും മനസ്സമാധാനത്തിനുള്ള മാർഗ്ഗവും. പക്ഷേ എപ്പോഴും അതു സാധിക്കണ്ടെ.ശ്രമിച്ചുനോക്കാം.

ബിരുദമോ പദവിയോ ഒരു സാമൂഹ്യ സാംസ്കാരിക അധികാരമായി പ്രത്യക്ഷമായോ പരോക്ഷമായോ ഉപയോഗിച്ച് എന്നെപ്പോലുള്ളവരെ വകവരുത്താൻ ശ്രമിക്കുന്നവരെ മാത്രമേ ഞാൻ ആനിലയ്ക്ക് നേരിടാറുള്ളു എന്നാണെന്റെ വിചാരം.

ഞാൻ ചെയ്തുപോന്ന തൊഴിലുകളുടെ പട്ടിക നിരത്താൻ പലരും ഉത്സാഹിക്കാറുണ്ട്.ഞാനും അതു തുറന്നു സമ്മതിക്കാറുണ്ട്.( അതുകൊണ്ട് എനിക്കെന്തോ നാണക്കേടുണ്ടായിക്കൊള്ളൂമെന്നു ചിലരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടാവണം.) പക്ഷേ ഉയർന്ന നിലയിലുള്ള പലരുംതൊഴിലിന്റെ പേരിൽ എന്നെ ആക്ഷേപിക്കുമ്പോൾ അവർ ഉദ്ദേശിക്കുന്നത് എന്താണെന്ന് എനിക്കും മനസ്സിലാവും.ഡിങ്കൻ പറയുന്നപോലെ ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ അതു തെറ്റാണ്. ആരോടാണു ഞാൻ അങ്ങനെ ചെയ്തതെന്നു വ്യക്തമാക്കിയാൽ ഈ ബ്ലോഗിലൂടെ പരസ്യമായി മാപ്പുചോദിക്കാം. എന്തായാലും മേലിൽ അങ്ങനെയൊരു തെറ്റു പറ്റാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാം.


ഡിങ്കന് ഒരിക്കൽക്കൂടി നന്ദി.

15 September, 2009 8:

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എന്റെ രാ‍ഷ്ട്രീയത്തിന് എതിരായ കോൺഗ്രസ്സിന്റെ ‘വീക്ഷണം’പത്രത്തിൽ ഞാൻ ജോലിചെയ്തു എന്നു ഡിങ്കൻ പറഞ്ഞത് വളരെ ശരിയാണ്. 1984-86 കാലത്ത് ഞാൻ 300 രൂപ ശമ്പളത്തിൽ വീക്ഷണം പത്രത്തിൽ ജോലിചെയ്തിട്ടുണ്ട്.
തൊഴിലുടമയുടെ രാഷ്ട്രീയവും തൊഴിലാളിയുടെ രാഷ്ടീയവും ഒന്നായിരിക്കെണമെന്നില്ല.കോൺഗസ്സ് സർക്കാരിന്റെ കീഴിൽ കണക്കെഴുത്തുഗുമസ്തനായി ജോലിചെയ്യുമ്പോൾ ഞാൻ NGO യൂണിയൻ അംഗമായിരുന്നു. (1987 മുതൽ ഇന്നുവരെ ഞാൻ NGO യൂണിയൻ അംഗമാണ്) ഇപ്പോൾ ഞാൻ അഭിനയിക്കുന്ന സീരിയലുകളുടെയും സിനിമകളുടെയും നിർമ്മാതാക്കളായ തൊഴിലുടമകളുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയത്തിനു വിരുദ്ധമാണ്.ലോകത്തിൽ മഹാഭൂരിപക്ഷം തൊഴിലാളികളും വിരുധരാഷ്ടീയക്കാരായ തൊഴിലുടമകൾക്കുവേണ്ടി ജോലിചെയ്ത് കൂലിവാങ്ങി ഉപജീവനം കഴിക്കുന്നവരാണ്.
ഞാൻ ജീവിതകാലം മുഴുവൻ എന്റെ രാഷ്ടീയത്തിനു വിരുദ്ധമായ രാഷ്ട്രീയമുള്ള തൊഴിലുടമകൾക്കുവേണ്ടി പണിയെടുത്തുകിട്ടുന്ന കൂലികൊണ്ടുതന്നെ ജീവിക്കും.കാരണം എനിക്കു തൊഴിൽ തരാൻ എന്റെ രാഷ്ട്രീയത്തിനു കഴിവില്ല.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ത്രിശ്ശൂർക്കാരന് നന്ദി.

കിനാവ് said...

ചുള്ളിക്കാടിനെ ബ്ലോഗോസ്ഫിയറിൽ എങ്ങിനെ കാണാൻ ആഗ്രഹിക്കുന്നുവോ, അങ്ങിനെ തന്നെ കാണുവാൻ കഴിയുമെന്ന് ഡിങ്കനുള്ള അവസാന മറുപടികളിൽ തെളിയുന്നു. യെസ് സർ, താങ്കൾക്ക് തളർന്നു പോയവന്റെ മാനസികാവസ്ഥ ചേരില്ല സർ... അതഴിച്ചുവെച്ച് തിരിച്ചുവരൂ , അഭിനയത്തിൽ നിന്നല്ല, കോമ്പ്ലക്സുകളിൽ നിന്ന്. നല്ല എഴുത്ത തീർച്ചയായും ഞങ്ങൾക്ക് വായിക്കാം എന്ന ബോധ്യത്തോടെ....

സ്നേഹപൂർവ്വം
സജി

ജസീര്‍ പുനത്തില്‍ said...

rong number ennu parayendaayirunnu ............

ബാലചന്ദ്രൻ ചുള്ളിക്കാട് said...

കിനാവിനും ജസീറിനും നന്ദി.

ammu said...

എനിക്ക് ചിരിയാണു വരുന്നത്. ആണുങ്ങളെക്കുറിച്ചൊക്കെ ഇപ്പോഴും സങ്കൽപ്പത്തിലെങ്കിലും വലുപ്പം സൂക്ഷിക്കുന്നതുകൊണ്ടാവും, അനർത്ഥത്തിൽ ഒരു ചിരി ! താങ്കൾക്ക് അറിയാവുന്ന ഏർപ്പാടായ കവിതയെഴുത്തും അറിയില്ലെങ്കിലും വരുമാനത്തിനു അഭിനയവും തുടർന്നാൽ പോരെ? ആ ഫോൺ ചെയ്തവനെ കുറ്റം പറഞ്ഞും കൊലവിളിച്ചും[അവന്റെ നമ്പെർ ചോദിച്ചവന്റെ മനസ്സിലിരിപ്പ് മാനിച്ച്] അവനേക്കാൾ തരം താഴ്ന്നു ഈ സംഘം ചേരൽ എന്തിനു? തുറമുഖത്തിനു ചേർന്നു മണൽപ്പരപ്പുണ്ടെങ്കിൽ വെയിലാറുമ്പോൾ വെറുതെ വന്നിരിക്കുക, തണുത്ത കാറ്റ് ഓർമ്മകളെ തലോടുമായിരിക്കും.. മണലിൽ മലർന്നു കിടന്നാകാശത്തേയ്ക്ക് കണ്ണടച്ചാലും നക്ഷത്രങ്ങൾ മിന്നിമായുന്നുണ്ടാകും.. …

Sapna Anu B.George said...

നന്നായിട്ടുണ്ട് ബാലേട്ടാ..........

ഷാരോണ്‍ said...

സാര്‍ ഒരു സംശയം ചോദിച്ചോട്ടെ???

തിളയ്ക്കുന്ന ചോര...നാവില്‍ തീ..(തീ പേടിയാണ് എന്ന് എവിടെയോ വായിച്ചത്‌ ഓര്‍ക്കുന്നു..പ്രകൃതീസ്‌ വികൃതി...ഹിഹി..)
കൊതിച്ച് പോകുന്ന ഇന്നലെകള്‍...
ഇങ്ങനെ ഒക്കെയേ എനിക്ക് ചുള്ളിക്കാട് എന്ന പേരിനോട്‌ ചേര്‍ത്ത ചിന്തിയ്ക്കാന്‍ ആവു...

ഈ ജീവിതം എങ്ങനെ ചോറിനു മുന്‍പില്‍ താങ്കള്‍ക്ക് അടിയറ വെയ്ക്കാന്‍ കഴിയുന്നു..???
താങ്കളിലെ കലാകാരന് ഒരു അന്തവും കുന്തവും ഇല്ലാതെ മനുഷ്യ ബുദ്ധിയെ കൊഞ്ഞനം കുത്തുന്ന സീരിയലുകളുടെ ഭാഗം ആകുമ്പോള്‍ സ്വയം ചളിപ്പ്‌ തോന്നാറില്ലേ???
ജീവിതത്തിന്റെ ഈ എപിസോഡ്‌ സാര്‍ ആസ്വദിക്കുന്നുണ്ടോ???

"ITS MY LIFE....പൊയ് പണി നോക്കെടാ പെട്ട് പയ്യാ" എന്നൊരു ഉത്തരത്തെ ഭയക്കുന്നുണ്ട്...

ആ പീറ എക്ഷ്ട്രാ ജീവിയെ പോലെ ചോറിയുന്നതാണ് എന്ന് കരുതരുത്‌...
എന്റെ കൊച്ച് ബുദ്ധിക്ക്‌ ഇങ്ങനെ ഒരു transition പിടി കിട്ടുന്നില്ല...അതിന് പറയുന്ന വിശപ്പ്‌ എന്നൊരു കാരണതെയും ദഹിക്കുന്നില്ല...
(ഈ കാലത്തിനിടെയില്‍ ഒരിക്കല്‍ പോലും പുസ്തകശാലയില്‍ ചുള്ളിക്കാട് കവിതകളുടെയോ..ചിദംബര തിന്റെയോ ഷെല്‍ഫ്‌ പൊടി കയറി കണ്ടിട്ടില്ല...)
ചോക്കും പേനയും മാത്രം എന്തുന്ന കവികളെ ജീവിതം കൊണ്ട് കൊഞ്ഞനം കാട്ടുകയാണോ???

അനാഗതശ്മശ്രു said...

കലാകൌമുദിയില്‍ ഇതു കഥ എന്ന ലേബലില്‍ കണ്ടപ്പൊള്‍ അത്ഭുതം തോന്നി..
ഒരു അനുഭവം എന്ന റ്റൈറ്റിലല്ലേ വേണ്ടിയിരുന്നതു?
കലാകൌമുദിക്കു ഇപ്പൊ തിരിച്ച്റിവു കുറഞ്ഞു എന്നതു നേരാണു
പുതിയ ഒരു കഥാകാരിയെ വാനോളം പുകഴ്ത്തി ഓണപ്പതിപ്പിലും നിരത്ത്യപ്പൊ അറിഞ്ഞു
കഥ എന്ന മാഗസീനിന്റെ നിലവാര തകറ്ച്ച കണ്ദപ്പൊ.. അക്ഷരകാലകക്കാരന്റെ കുറെ നിരീക്ഷണം വായിക്കാഉമ്പോഴുമ്..
ദയവായി താങ്കള്‍ ഇതു കഥ അല്ല എന്നു അവരെ അറിയിക്കണം

Dinkan-ഡിങ്കന്‍ said...

ബിരുദമോ പദവിയോ ഒരു സാമൂഹ്യ സാംസ്കാരിക അധികാരമായി പ്രത്യക്ഷമായോ പരോക്ഷമായോ ഉപയോഗിച്ച് എന്നെപ്പോലുള്ളവരെ വകവരുത്താൻ ശ്രമിക്കുന്നവരെ മാത്രമേ ഞാൻ ആനിലയ്ക്ക് നേരിടാറുള്ളു എന്നാണെന്റെ വിചാരം.

എന്ന സാറിന്റെ പ്രതികരണത്തിനോട്....
ഞാന്‍ നേരത്തേ പറഞ്ഞിരുന്നു ഒരു ചെറിയ‌സംഘം അക്കാഡമി ജീവികള്‍ താങ്കള്‍ക്കെതിരെ പ്രവര്‍ത്തിച്ചിരിക്കാം. അവര്‍ താങ്കള്‍ക്കെതിരെ മാത്രമല്ല മറ്റു പലര്‍ക്കെതിരെയും ആ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകാം, പക്ഷേ അതൊന്നും താങ്കളൊടുള്‍ല മലയാളി പൊതുബോധത്തിന്റെ പ്രതികരണമല്ല. താങ്കളെ "അക്കാദമികമായി വകവരുത്താന്‍" ശ്രമിച്ചെന്നാകില്‍ താഴെ പറയുന്നതില്‍ എത്രമാത്രം ശരിയുണ്ട്. താങ്കളുടെ വിക്കിപീഡിയ പേജില്‍ നിന്ന്

ന്യൂഡല്‍ഹി, കല്‍ക്കട്ട, ലക്‍നൌ, അഗര്‍ത്തല, റൂര്‍ക്കേല, ബാംഗ്ലൂര്‍, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കുള്ളില്‍ നടന്ന ദേശീയ സാഹിത്യസമ്മേളനങ്ങളില്‍ മലയാളകവിതയെ പ്രതിനിധീകരിച്ചു. 1994 സെപ്റ്റംബറില്‍ ആലുവയില്‍വച്ച് സാഹിത്യഅക്കാദമിയുടെയും 'സുരഭി'യുടെയും സംയുക്താഭിമുഖ്യത്തില്‍ 22 ഇന്ത്യന്‍ഭാഷകളിലെ 220 സാഹിത്യകാരന്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ 'മാനസോത്സവം' ദേശീയ സാഹിത്യസമ്മേളനത്തിന്റെ സ്വാഗതസംഘം കണ്‍വീനര്‍. 1997 ഒക്ടോബര്‍-നവംബറില്‍ സ്വീഡിഷ് സര്‍ക്കാരിന്റെയും സ്വീഡിഷ് റൈറ്റേഴ്സ് യൂണിയന്റെയും നോബല്‍ അക്കാദമിയുടെയും സംയുക്തക്ഷണമനുസരിച്ച് സ്വീഡന്‍ സന്ദര്‍ശിച്ച പത്തംഗ ഇന്ത്യന്‍സാഹിത്യകാരസംഘത്തില്‍ അംഗം. 1997 നവംബര്‍ ഒന്നിന് സ്വീഡനിലെ ഗോട്ടെന്‍ബര്‍ഗ് നഗരത്തില്‍ നടന്ന അന്താരാഷ്ട്രപുസ്തകോത്സവത്തോടനുബന്ധിച്ച് സാഹിത്യസമ്മേളനത്തില്‍ ഇന്ത്യന്‍ കവിതയെ പ്രതിനിധീകരിച്ചു.ഹിന്ദി, ബംഗാളി, മറാഠി, രാജസ്ഥാനി, അസമിയ, പഞ്ചാബി, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഇന്ത്യന്‍ ഭാഷകളിലേക്കും ഇംഗ്ലീഷ് , ഫ്രഞ്ച്, സ്പാനിഷ്, സ്വീഡിഷ് എന്നീ വിദേശഭാഷകളിലേക്കും കവിതകള്‍ തര്‍ജമ ചെയ്യപ്പെട്ടു .

അയ്യപ്പപണിക്കര്‍, സച്ചിദാനന്ദന്‍, താങ്കള്‍ എന്നിവരല്ലാതെ ഇത്രയും പ്രതിനിധീകരണം കിട്ടിയ മറ്റൊരു മലയാള കവിയുടെ പേര്‌ പറയാമോ? അപ്പോല്‍ എല്ലാരും ചേര്‍ന്ന് ചുള്ളിക്കാടിനെയങ്ങ് ഇല്ലാതാക്കി എന്ന് പറയാമോ? അപ്പോള്‍ അക്കാഡമിക് ആയും അല്ലാതെയും ഒക്കെ താങ്കള്‍ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. പിന്നെ പ്രശസ്തരായ ആര്‍ക്കും നേരിടേണ്ടിവരുന്ന ചില അമ്പുകളുടെ പേരില്‍ സ്വയം സെബസ്ത്യാനോസ് ആകുന്നതിലുള്ള എതിര്‍പ്പാണ്‌ ഞാന്‍ കമെന്റിലൂടെ അറിയിച്ചത്.


ഡിങ്കൻ പറയുന്നപോലെ ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ അതു തെറ്റാണ്. ആരോടാണു ഞാൻ അങ്ങനെ ചെയ്തതെന്നു വ്യക്തമാക്കിയാൽ ഈ ബ്ലോഗിലൂടെ പരസ്യമായി മാപ്പുചോദിക്കാം
താങ്കളെ ആരാണ്‌ 'വധിക്കാന്‍' ശ്രമിക്കുന്നതെന്ന് താങ്കളും വ്യക്തമാക്കിയിട്ടില്ലല്ലോ. അവ്യക്ത സൂചനകളുടെ പുകമറകളാല്‍ തന്നെയല്ലെ പ്രതികരിച്ചിട്ടുള്ളത്. (ഈ 'കഥ'യില്‍ പോലും)

പിന്നെ സീരിയന്‍ അഭിനയത്തൊഴിലാളി എന്ന് സ്വയം പേര്‍ത്തും പേര്‍ത്തും വിശേഷിപ്പിക്കുന്നതിലൂടെ താങ്കള്‍ വീണ്ടും സ്വയമൊരു 'കീഴാളത്വം' അണിയുന്നത് പോലെ തോന്നി (എന്റെ കുഴപ്പം ആകാം). ഓടക്കുഴല്‍ അവാര്‍ഡ്, ചെറുകാട് അവാര്‍ഡ് , മലയാളനാട് അവാര്‍ഡ് ഒക്കെ നേടിയ ഒരു എഴുത്തുകാരനായ, താങ്കളെപ്പോലെ തന്നെ കുറെകാലം സര്‍ക്കാര്‍ ഗുമസ്തനും , പിന്നെ സ്കൂള്‍ മാഷ് ആയും ഒക്കെ തൊഴിലെടുത്തു ജീവിച്ച മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയും മരിക്കുന്നതിന്‌ മുന്നെ കുറെ വര്‍ഷം സീരിയല്‍ അഭിനയ തൊഴിലാളി തന്നെ ആയിരുന്നു.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

അമ്മുവിന് :
യാതൊരു വലിപ്പവും എനിക്കില്ല.ആവശ്യവുമില്ല. എനിക്കു തോന്നിയത് ഞാൻ ചെയ്തു.ഞാൻ എന്തുചെയ്യണമെന്നു തീരുമാനിക്കാനുള്ള അവകാശം ദയവായി എനിക്കു വിട്ടുതരണമെന്നപേക്ഷ.ഇതെഴുതിയതുകൊണ്ട് ഉണ്ടായ എല്ലാ മാനഹാനിയും ഞാൻ സസന്തോഷം സഹിക്കുന്നു.താങ്കളുടെചിരി ഞാൻ നന്ദിപൂർവ്വം സ്വീകരിക്കുന്നു.

സപ്നയ്ക്ക് നന്ദി.

ഷാരോണിന്: എനിക്കു സാഹിത്യത്തേക്കാളും കലയേക്കാളും താങ്കളെപ്പോലുള്ളവരുടെ അഭിനന്ദനങ്ങളേക്കാളും വലുത് ചോറുതന്നെയാണ്.ചോറുപേക്ഷിച്ച് പട്ടിണികിടന്നു ചത്ത് മഹാനാവാനും അഭിനന്ദനം നേടാനും മാത്രം മഹത്വമൊന്നും എനിക്കില്ല.അതുകൊണ്ടു കൂലിക്കുവേണ്ടി ജോലിചെയ്യുന്നതിൽ യാതൊരു ചളിപ്പും ഇന്നേവരെ എനിക്കു തോന്നിയിട്ടില്ല, ഇനി തോന്നുകയുമില്ല.വിശപ്പ് എന്ന കാരണം എല്ലാവർക്കും മനസ്സിലായിക്കൊള്ളണമെന്നില്ല.
ഭയത്തിന്റെ കാര്യം-- താങ്കൾ പറഞ്ഞതു വളരെ ശരിയാണ്. എനിക്കു ധൈര്യം വളരെ കുറവാണ്. ഞാൻ വലിയ ഭീരുവാണ്. താങ്കളെപ്പോലെയുള്ളവരെയും എനിക്കു വലിയ പേടിയാണ്.

അനാഗതശ്മശ്രുവിന് : നന്ദി.കഥ എന്നെഴുതാനാണ് എനിക്കു തോന്നിയത്. അതു മാറ്റാൻ എനിക്കിപ്പോഴും തോന്നുന്നില്ല. പേരുമാറ്റി വായിക്കാനുള്ള അവകാശം തീർച്ചയായും വയനക്കാർക്കുണ്ട്.

തെച്ചിക്കോടന്‍ said...

കഥയും കമന്റുകളും എല്ലാം വായിച്ചു. പ്രായം താങ്കളെ തരളിതനാക്കിയപോലെ തോന്നുന്നു.
എല്ലാ തൊഴിലിന്നും മാന്യതയുണ്ട്, അര്‍ഹിക്കുന്നതോ ആഗ്രഹിക്കുന്നതോ എല്ലായ്പോഴും കിട്ടണം എന്നില്ല, അതിലിത്ര നിരാശപ്പെടാനുണ്ടോ?
കവിതകളാണ് താങ്കളെ പ്രസിദ്ധനാക്കിയത് അതിനായിരിക്കണം പ്രഥമ പരിഗണന കൂട്ടത്തില്‍ അഭിനയവും, എല്ലാമായി അങ്ങനെ മുന്നോട്ടു പോകട്ടെ.
താങ്കളുടെ എഴിത്തുകള്‍ വായിച്ചിട്ടുണ്ട്, ഇവിടെ ഇങ്ങനെ നേരിട്ട് സംവദിക്കാന്‍ കഴിഞ്ഞതില്‍ നല്ല സന്തോഷമുണ്ട്
ആശംസകളോടെ

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഡിങ്കൻ പറഞ്ഞത് ശരിയാണ്. അക്കദമിക് രംഗത്തും അല്ലാതെയും വളരെപ്പേർ കവി എന്ന നിലയിൽ എന്നെ അംഗീകരിച്ചിട്ടുണ്ട്. അതു വളരെ പരസ്യവുമാണ്. എന്നാൽ ഡിങ്കൻ പറയുന്ന കുറ്റകൃത്യം ഞാൻ ചെയ്യാനിടയായ
സാഹചര്യം വിശദീകരിക്കുമ്പോൾ ചിത്രത്തിന്റെ മറുവശംകൂടി ഞാൻ ചൂണ്ടിക്കാണിച്ചു എന്നേയുള്ളു.അതിന്റെ ആവശ്യമില്ലായിരുന്നു. ഡിങ്കന്റെ ഭാഗത്താണ് ഇക്കാര്യത്തിൽ ശരി. ഇത്രയൊക്കെ അംഗീകാരം ലഭിച്ച ഞാൻ എല്ലാ വിമർശനവും ആക്ഷേപവും വധശ്രമവും നിശ്ശബ്ദം സഹിച്ച് മിണ്ടാതിരിക്കുകയാണു മര്യാദ.
ഞാൻ ആരോടു തെറ്റുചെയ്തു എന്നു ഡിങ്കൻ ബോധ്യപ്പെടുത്തുന്നുവോ,അവരോടു മാപ്പുചോദിച്ച് തെറ്റു തിരുത്താം എന്നു കരുതിയാണു പേരു ചോദിച്ചത്. എനിക്കതിനവസരം തരില്ലെങ്കിൽ വേണ്ട നിർബ്ബന്ധമില്ല.


മൂണ്ടൂർ കൃഷ്ണൻ‌കുട്ടിമാഷ് സീരിയലിൽ അഭിനയത്തൊഴിലാളി ആയിരുന്നില്ലെന്നു ഞാൻ പറഞ്ഞിട്ടേയില്ലല്ലൊ!! അദ്ദേഹം എന്നേക്കാൾ എത്രയോ വലിയ നടനായിരുന്നു.ഞങ്ങൾ ആയിരത്തിലധികം അഭിനയത്തൊഴിലാളികൾ സീരിയൽ രംഗത്തു തൊഴിൽ ചെയ്യുന്നുണ്ട്.

ഇന്ത്യൻ ട്രേഡ് യൂണിയൻ ആക്റ്റ് അനുസരിച്ചു രജിസ്റ്റർ ചെയ്തിട്ടുള്ള ‘ടെലിവിഷൻ ചേംബർ’എന്ന തൊഴിലാളിയൂണിയനിൽ ആർട്ടിസ്റ്റ് എന്ന വിഭാഗത്തിൽ അംഗമാണ് ഞാൻ.(അംഗത്വ നമ്പർ ബി-178.)അതുകൊണ്ടാണ് ഞാൻ അഭിനയത്തൊഴിലാളി എന്ന് നിയമപരമായിത്തന്നെ അവകാശപ്പെട്ടത്. നിയമപരമായിത്തന്നെ ഞാൻ കീഴാളനല്ല. തൊഴിലാളിയാണ്.

സിനിമാതാരങ്ങളുടെ സംഘടനയായ AMMA എനിക്ക് ആജീവനാന്ത അംഗത്വം നൽകിയിട്ടുണ്ട്.(അംഗത്വ നമ്പർ LM-213.)

എന്റെ സീരിയൽ-അഭിനയം ചർച്ചാവിഷയമാക്കിയതും അതിന്റെ പേരിൽ എന്നെ കുറ്റവിചാരണചെയ്യുന്നതും മ്റ്റുള്ളവരാണ്. അപ്പോൾ എന്റെ നിലപാടു വ്യക്തമാക്കാൻ ഞാൻ നിർബ്ബന്ധിതനാകുന്നു എന്നു മാത്രം.

എന്തായാലും ഡിങ്കൻ ഇനിയുമിനിയും വിമർശിക്കുക. ആക്ഷേപിക്കുക.തിരിച്ചു വിമർശിക്കാൻ താങ്കളെക്കുറിച്ച് എനിക്കൊന്നുമറിയില്ലല്ലൊ.

Dinkan-ഡിങ്കന്‍ said...

തീപ്പൊരിയാണെന്ന് കരുതി മിന്നാമിനുങ്ങിനെ ഊതിക്കത്തിക്കുന്ന പഞ്ചതന്ത്രകഥ ഞാനും പഠിച്ചിട്ടുണ്ട് സാര്‍. ഇനിയും "എന്നെ ചത്തേ"യില്‍ തൂങ്ങാനില്ല. പറയാനുള്ളത് മുകളില്‍ കമെന്റുകളായുണ്ട്. അംഗത്വകാര്‍ഡ് നമ്പടോ, ടി.എസ് നമ്പറോ ഒന്നും എഴുതിയിട്ടതുകൊണ്ട് അതില്‍ മാറ്റവുമില്ല.

Off.To
എന്നെക്കുറിച്ച് അങ്ങനെ അറിയാന്‍ മാത്രം ഒന്നും ഇല്ല സാര്‍. എന്നോടുള്ള മറുപടി കമെന്റുകളിലൂടെ താങ്കള്‍ പറഞ്ഞിട്ടുമുണ്ടല്ലോ..

സസ്നേഹം

ബാലചന്ദ്രൻ ചുള്ളിക്കാട് said...

താങ്കളുടെ ഇഷ്ടംപോലെ ഡിങ്കൻ. എന്റെ വാക്കുകൾ താങ്കളുടെ അഭിപ്രായങ്ങളിൽ ഒരു മാറ്റവുമുണ്ടാക്കിയില്ലെങ്കിലും താങ്കളുടെ വിമർശനം എന്റെ ശരിതെറ്റുകളെക്കുറിച്ച് ഒരാത്മപരിശോധന നടത്താ‍ൻ എന്നെ പ്രേരിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിലുള്ള ചില ചെറിയ തിരുത്തലുകൾ എന്നിൽ വരുത്തുകയും ചെയ്തു എന്നു തോന്നുന്നു..എനിക്ക് ക്ഷമ പരിശീലിക്കാൻ താങ്കൾ അവസരം നൽകി.നന്ദി ഡിങ്കൻ.താങ്കൾക്കു നന്മ വരട്ടെ.

16 Sep

ബാലചന്ദ്രൻ ചുള്ളിക്കാട് said...

തെച്ചിക്കോടന് നന്ദി. ശരിയാണ്.പ്രായം ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഞാൻ മരണത്തോട് അടുത്തുകൊണ്ടിരിക്കയല്ലെ.സമുദ്രത്തോട് അടുക്കുംതോറും നദിയുടെ വേഗവും ഒഴുക്കിന്റെ ശക്തിയും കുറഞ്ഞു കുറഞ്ഞു വരും.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

കമന്റുകൾ ഇട്ട എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി. ഒരോരുത്തരുടെയും പേരുകൾ എടുത്തു പറയാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും തീർച്ചയായും പലരുടെയും പേരുകൾ വിട്ടുപോയി.മനഃപൂർവ്വമല്ല.അനാദരമോ അവഗണനയോ ആയി കാണരുത്.ഈ രംഗത്ത് വലിയ പരിചയമില്ലാത്ത ഒരു മധ്യവയസ്കന്റെ ഇടർച്ചയും പരിമിതിയുമായി കണ്ട് എല്ലാവരും ക്ഷമിക്കണമെന്നപേക്ഷ.

16 September,

smiley said...

പ്രിയ ബാലൻ സാർ,

താങ്ങളുടെ ലാസ്റ്റ്‌ പോസ്റ്റിംഗ്‌ കണ്ടപ്പോൾ തോന്നിയതു.. താങ്ങളെ ദുർബലനായി ക്കാണാൻ താങ്ങളുടെ കവിത പ്രേമികൾ ആരും തയ്യാർ ആകില്ല..ഞാനടക്കം താങ്ങളുടെ ആരാധകർക്കു എപ്പൊഴും താങ്ങളൊരു തിളക്കുന്ന യെവ്വനം തന്നെ.. അതു താങ്ങൾ തിരുത്താൻ ശ്രമിച്ചാലും മലയാളം സമ്മതിക്കില്ല...

ഞങ്ങളക്കു എന്നും ആ തിളക്കുന്ന ബാലൻ സാറിനെ തന്നെ വേണം.. അതിനു കാരണം താങ്ങളുടെ കവിതകളുടെ ശക്തിയാണു... താങ്ങൾക്കതിൽ അഭിമാനിക്കാം.. ഞങ്ങൾക്കു താങ്ങളെ പോലെ ഒരു കവിയുണ്ടെന്നും അഭിമാനത്തൊടെ പറയാം...

അഭിവാദനങ്ങൾ

അസ്‌ ലം (കുവൈറ്റ്‌)

കാപ്പിലാന്‍ said...

"ഞാൻ മരണത്തോട് അടുത്തുകൊണ്ടിരിക്കയല്ലെ.സമുദ്രത്തോട് അടുക്കുംതോറും നദിയുടെ വേഗവും ഒഴുക്കിന്റെ ശക്തിയും കുറഞ്ഞു കുറഞ്ഞു വരും."

:(

:)

???

പപ്പൂസ് said...

എന്‍റെ ചുള്ളിക്കാടണ്ണാ, പേരെടുത്ത് പറഞ്ഞ് ആദരവ് പ്രകടിപ്പിക്കാന്‍ വിട്ടു പോയോ എന്നു പരിശോധിക്കാന്‍ ഇത് പൊതുസമ്മേളനത്തിന്‍റെ നന്ദിപ്രകടനവേദിയൊന്നുമല്ലല്ലോ! ഫോര്‍മലാവുന്നത് ചുള്ളിക്കാടിന്‍റെ ഇഷ്ടം, ഇവിടൊക്കെ ആളുകള്‍ ഇന്‍ഫോര്‍മലായി ഇടപെടുന്നത് കാണണമെന്ന് ഒരാഗ്രഹം ഉണ്ടെന്ന് മാത്രം.

ഇക്കഥ കൊള്ളാം, എനിക്കിഷ്ടമായി. സമയം പോലെ അടുത്തതു പൂശെന്ന്... ;-)

ബാലചന്ദ്രൻ ചുള്ളിക്കാട് said...

അസലമിനും കാപ്പിലാനും പപ്പൂസിനും നന്ദി.

പപ്പൂസിന് : ഓരോ മനുഷ്യനും ഉണ്ട് മനസ്സും വ്യക്തിത്വവും. അവഗണിക്കപ്പെട്ടു എന്നും അനാദരിക്കപ്പെട്ടു എന്നും തോന്നിയാൽ എതു മനസ്സും വേദനിക്കും.ഏതു വ്യക്തിത്വവും പ്രകോപിതമാകും.അതൊരു ആത്മശാപമാണ്.ആ ശാപം ഒഴിവാക്കാനാണ് നാം നന്ദി പറയുന്നത്. വെറും ഉപചാരത്തിനുവേണ്ടി മാത്രമല്ല.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

കാപ്പിലാന് :
എന്റെ ഹൃദയം എന്നോട് ഇങ്ങനെ പറയുന്നുണ്ട്:

‘കഴിവുപോലെഞാൻ തുടരുമെങ്കിലും
വഴിയിലെപ്പൊഴെന്നറിയുകില്ല സർ.’

(അയ്യപ്പപ്പണിക്കരുടെ കവിതാശകലം.)

ഷാരോണ്‍ said...

"താങ്കളെപ്പോലെയുള്ളവരെയും എനിക്കു വലിയ പേടിയാണ്."

തിക്കുറിശി , നരേന്ദ്രപ്രസാദ് , മുണ്ടൂര്‍ മുതല്‍ ശ്രീരാമന്‍ വരെ സാഹിത്യവും അഭിനയവും ഒന്നിച്ച് കൊണ്ട് പോയ എത്രയോ സാഹിത്യകാരന്മാരെ കേരളം കണ്ടിരിക്കുന്നു...
ചുള്ളിക്കാടിന്റെ വായില്‍ നിന്നു മാത്രമെ ഞാന്‍ സാഹിത്യത്തിനും അഭിനയത്തിനും ഒക്കെ എക്സ്ട്രാ ആണെന്ന് കരഞ്ഞു കാണുന്നുള്ളൂ...

"താങ്കളെപ്പോലെയുള്ളവരെയും എനിക്കു വലിയ പേടിയാണ്."
ഒരു ഇരുപത്‌ വയസ്സുകാരന്‍ ആത്മാര്‍ഥമായി എറിഞ്ഞ ചോദ്യങ്ങലോടും താങ്കള്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത് എന്തെ??
ഞാന്‍ ഒരു കവിയല്ല....സാഹിത്യകാരനോ, യു‌ ജീ സീ ബുദ്ധിജീവിയോ അല്ല..ആകെ വായിച്ചിട്ടുള്ള കവിതകള്‍ താങ്കളുടെത് മാത്രമാണ്..
താങ്കള്‍ അഭിനയ തൊഴിലാളി ആകുന്നതോ എച്ചില്‍ പാത്രം കഴുകുന്നതോ മതം മാറുന്നതോ എന്നെ യാതൊരു വിധത്തിലും ബാധിക്കില്ല...താങ്കളെ എനിക്ക് പരിചയം പുസ്തകത്തിലൂടെ മാത്രമാണ്..

പക്ഷെ എന്നെ കോപിക്കാനും, പ്രതികരിക്കാനും , യുവാവാകാനും പഠിപ്പിച്ചത്‌ താങ്കളാണ്...
ആ നിലയില്‍ എന്റെ ഗുരുവിനോട്‌ എണ്ണ നിലയിലാണ് ആ ചോദ്യങ്ങള്‍ ചോദിച്ചത്‌...

യൌവ്വനം ഇത്രയും ജീവനോടെ ജീവിക്കുന്നവര്‍ പോലും ഒരു കാലം എത്തുമ്പോള്‍ ഇങ്ങനെ കീഴടങ്ങലുകള്‍ക്ക് നിര്‍ബന്ധിധരാകും എന്ന് വിശ്വസിക്കാന്‍ എന്റെ മനസ്സ്‌ എന്നെ അനുവദിക്കുന്നില്ല...
ആളി നിന്ന തിരി പോലും കെട്ട് പോകും എന്ന് കാണുമ്പോള്‍ ഈ കരിന്തിരിക്ക്‌ നാലെയൊട് ഭയം തോന്നുന്നു...
താങ്കള്‍ ഒരു നല്ല അഭിനേതാവാണ്...എങ്കിലും മെഗാസീരിയലുകളില്‍ എനിക്ക് കാണേണ്ട...റേട്ടിംഗ് നു വേണ്ടി മനുഷ്യന്റെ ബുദ്ധിയെ ചോദ്യം ചെയ്യുന്ന ദിയലോഗുകള്‍ വായില്‍ തിരുകിയ ചുള്ളിക്കാടിനെ എനിക്ക് കാണേണ്ട...ഞാന്‍ ചാനല്‍ മാറ്റും.അതിപ്പോള്‍ താങ്കളല്ല...എം ടിയോ ,മുകുന്ദനോ, ആയാല്‍ പോലും...


മറ്റൊന്നും കൊണ്ടല്ല ..എന്റെ മനസ്സിലെ ചുള്ളിക്കാട് മറ്റൊരാള്‍ ആണ്...ആ പച്ച മനുഷ്യനെ...ആ യുവാവിനെ എനിക്ക് എന്ത് ബഹുമാനവും സ്നേഹവും ആണെന്നോ??
(ശ്രീരാമനെ കാണുമ്പോള്‍ ഞാന്‍ മുഖം ച്ചുളിക്കാതത് മറ്റൊന്നും കൊണ്ടല്ല...എഴുത്തുകാരന്‍ എണ്ണ നിലയില്‍ എന്നെ അദ്ദേഹം സ്വാധീനിച്ചിട്ടില്ല)
എന്നെ വെറുക്കരുത്...എന്റെ ഷെല്‍ഫില്‍ പൊന്നു പോലെ സൂക്ഷിക്കുന്ന പുസ്തകങ്ങളുടെ എഴുത്ത്‌ കാരന്‍ എന്നെ വെറുക്കുന്നു എന്നത് എനിക്ക് സഹിക്കാന്‍ ആവില്ല...
കുപിത യൌവ്വനത്തിന്റെ ലോഹ നൌക അക്ഷരത്തിന്റെ വിശാല സമുദ്രത്തില്‍ ഒഴുകി നടക്കുന്നത് കാണാന്‍ ആണ് എനിക്ക് ഇഷ്ടം...

Anonymous said...

ബാലചന്ദ്രന്‍ മലയാളത്തിന്റെ ശബ്ദമായി വിലസുമ്പോഴും ചില കവിതകളിലൊഴികെ വെറുതേ വാക്കുകളുടെ മുഴക്കം മാത്രമേ ഉള്ളല്ലോ എന്ന് നന്നായി കവിത വായിക്കുന്ന സുഹൃത്തുക്കളോട് പണ്ട് ഖേദിക്കാറുണ്ടായിരുന്നു. അതൊരു കാലം. വിശപ്പ്, ഹോട്ടല്‍ ജോലി എന്നൊക്കെ വീണ്ടും വീണ്ടും പറഞ്ഞ്, അമ്മയ്ക്കു മരുന്നു വാങ്ങാനും, അനിയത്തി-അനിയന്മാരുടെ വിശപ്പടക്കാനും പഠിത്തം നിര്‍ത്തി കൂലിവേല ചെയ്ത/ചെയ്യുന്ന ബാല്യത്തിനെ പരിഹസിക്കുന്ന, ഒരു കാലത്തെ യൗവനത്തിന്റെ ആഘോഷപുരുഷനോട് പുച്ഛം തോന്നുന്നു. വിശപ്പ് എന്നു പറയുന്നത് ചിദംബരസ്മരണയില്‍ ബാലചന്ദ്രന്‍ വരച്ചു വച്ചതല്ല. എല്ലിനിടയില്‍ വറ്റു കുത്തി വീടു വിട്ടിറങ്ങിയവന്‍, ആ അനുഭവങ്ങളെയൊക്കെ എഴുതി കാശാക്കിയവന്‍ അതു കാശുകൊടുത്തു വാങ്ങി വായിച്ചവരോട് അല്പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍ ഈ കരച്ചില്‍ (കള്ളക്കരച്ചിലെന്നു പറയുന്നില്ല, അങ്ങനെ ആകണമെന്നില്ലല്ലോ!) നിര്‍ത്തണം. അച്ചടി മലയാളത്തിലെ കവി- കഥാകൃത്ത് ശത്രുതയോ, കള്ളുഷാപ്പിലെ തമ്മില്‍ തല്ലിന്റെ കണക്കുതീര്‍ക്കലോ ഒക്കെ താങ്കളുടെ വ്യക്തിപരമായ കാര്യങ്ങളാണ്‌. കേരളത്തിലെ സാംസ്കാരിക നായകന്മാരുടെ വിഷപ്രയോഗങ്ങളില്‍ താല്പര്യമില്ലാത്ത ആത്മാഭിമാനമുള്ള യുവത്വം ബ്ലോഗേഴ്സിലുണ്ട് സര്‍. അതു മറക്കരുത്.

- സ്നേഹപൂര്‍വം പീതാംബരന്‍

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഷാരോണിന് : എന്റെ മാതാപിതാക്കൾ പ്രതീക്ഷിച്ചപോലെ ജീവിക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല.താങ്കളുടെയോ മറ്റാരുടെയെങ്കിലുമോ പ്രതീക്ഷയോ സങ്കൽ‌പ്പമോ അനുസരിച്ചു ജീവിക്കാൻ എനിക്കു കഴിവില്ല.എന്റെ ജീവിതാവശ്യങ്ങൾ എനിക്കല്ലേ അറിയൂ.ഞാൻ തന്നെ ജോലിചെയ്തു വേണ്ടെ അവ നിറവേറ്റാൻ.എന്റെ കഴിവുപോലെ മാത്രമേ എനിക്കു ജീവിക്കാൻ കഴിയൂ.എനിക്കു താങ്കളോടു യാതൊരു വെറുപ്പുമില്ല. പക്ഷേ തന്റെ സങ്കല്പത്തിനും പ്രതീക്ഷയ്ക്കും അനുസരിച്ചു മറ്റുള്ളവർ ജീവിക്കണം എന്നു നിർബ്ബന്ധമുള്ള എല്ലാവരേയും എനിക്കു ഭയമാണ്.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

അനാഗതശ്മശ്രുവിന് : എന്നെ ഇഷ്ടം പോലെ വിമർശിച്ചുകൊള്ളുക.ഞാൻ ആദരിക്കുന്ന എഴുത്തുകാരെ കുറ്റം പറയാൻ ഈ സ്ഥലം അനുവദിക്കാൻ വലിയ വിഷമമുണ്ട്. അതിനാൽ താങ്കളുടെ കമന്റ് കൊടുക്കാതിരിക്കാൻ അനുവദിക്കണമെന്നപേക്ഷ.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

പീതാംബരന് : താങ്കളെപ്പോലെ വളരെ വളരെ ഉയർന്ന നിലയിൽ ചിന്തിക്കുന്ന ഒരാൾ എന്റെ ബ്ലോഗ് സന്ദർശിക്കാൻ കാണിച്ച ഔദാര്യത്തിനു നന്ദി.താങ്കളുടെ പുച്ഛം ഞാൻ ആദരപൂർവ്വം സ്വീകരിക്കുന്നു.

ഞാൻ എനിക്കു തോന്നുന്ന കാര്യങ്ങൾ തോന്നുന്നപോലെ തോന്നുമ്പോൾ എഴുതും. അതൊക്കെ പ്രസിദ്ധീകരിക്കൻ തയ്യാറുള്ള പത്രാധിപന്മാരും പുസ്തകശാലക്കാരും പ്രസിദ്ധീകരിക്കും.ആവശ്യമുള്ളവർ എന്റെ പുസ്തകങ്ങൾ കാശുകൊടുത്തു മേടിക്കും.ഇതൊന്നും തടയാൻ ഇന്നോളം ഒരു വിമർശനത്തിനും കഴിഞ്ഞിട്ടില്ല.താങ്കൾക്കും താങ്കളെപ്പോലുള്ളവർക്കും തടയാൻ കഴിയുമെങ്കിൽ തടഞ്ഞുകൊള്ളുക.ഒരു വിഷമവുമില്ല്ല.എഴുത്തുകാരന്റെ വിധി ആത്യന്തികമായി നിശ്ചയിക്കുന്നത് വായനക്കാരാണല്ലൊ.അതിൽ ഞാൻ വിഷമിച്ചിട്ട് എന്തു കാര്യം?

വിജിത... said...

ചിതംബരസ്മരണകള്‍ വായിച്ച അന്നുമുതല്‍ കവിയോടു ബഹുമാനം തോന്നിയതാ.. ഇത്രയും തുറന്നു അനുഭവങ്ങള്‍ എഴുതാന്‍ എല്ലാര്‍ക്കും കഴിയില്ല അത്‌ തന്നയാണ് ഇ പോസ്റ്റിലും കണ്ടത്... സാറിന് വിഷമം തോന്നിയപ്പോ അത് തുറന്നെഴുതി.. അതില്‍ നമ്മളെന്തിനു വിഷമിക്കണം... മനസിന്‌ ഇഷ്ട്മുള്ള പണി ചെയ്തു സന്തോഷമായ്‌ ജീവിക്കാന്‍ കഴിയുക... ജീവിതം ആസ്വദിക്കാന്‍ കഴിയുക ഇതൊക്കെ ഒരു ഭാഗ്യമല്ലേ.. കഥാകൃത്തിനോട് പോകാന്‍ പറ സാറെ.. ഇവിടെ കണ്ടത്തില്‍ വളരെ സന്തോഷം

ബാലചന്ദ്രൻ ചുള്ളിക്കാട് said...

വിജിതയ്ക്ക് നന്ദി

സന്തോഷ്‌ പല്ലശ്ശന said...

എന്‍റെ പ്രിയപ്പെട്ട കവിയുടെ ബൂലോകത്തേക്കുള്ള ഈ വരവിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ബൂലോകത്തിന്‌ ആകമാനം കിട്ടിയ ഒരു അംഗീകാരമായി ഈ വരവിനെ ഞാന്‍ കാണുന്നു.

വയനാടന്‍ said...

അവനവനാനന്ദം
കണ്ടെത്തുന്ന വഴികൾ
അല്ലതെന്തു പറയാൻ ഈ യുവ കഥാകൃത്തിനേക്കുറിച്ച്‌

ബാലചന്ദ്രൻ ചുള്ളിക്കാട് said...

Anonymous said...

ബാലചന്ദ്രന്‍
താങ്കള്‍ ഇഷ്ടമുള്ളതെഴുതിക്കോളൂ. എസ്റ്റാബ്ലിഷ്ഡ് ആയ എഴുത്തുകാരന്‍ എന്ത് നായക്കാട്ടം എഴുതിയാലും പ്രസിദ്ധീകരിക്കാന്‍ ആളുള്ളിടത്തോളം പേടിക്കാതെഴുതിക്കോളൂ. കാശും വങ്ങിക്കോളൂ. അതൊക്കെ താങ്കളുടെ കാര്യം. ഞാന്‍ കമന്റില്‍ പറയാന്‍ ശ്രമിച്ചത് വിശപ്പിനെക്കുറിച്ചാണ്. വൈലോപ്പിള്ളിയുടെ മുന്‍പില്‍ താങ്കള്‍ വിശന്നു ചെന്നതിനെക്കുറിച്ചെഴുതിയ കവിതയില്ലേ, കപടമായ അ വിശപ്പല്ല, ശരിയായ വിശപ്പ് വേറൊന്നാണ്‌. അര്‍ദ്ധരാത്രിയില്‍ തിരികെച്ചെന്നാലും അടുക്കളയില്‍ തന്നെക്കാത്ത് തണുത്തതാണെങ്കിലും അമ്മ കരുതിവച്ച ഭക്ഷണം ഇരിപ്പുണ്ടെന്ന ഓര്‍മ്മയില്‍ നാടുതെണ്ടുന്നവന്റെ വിശപ്പും, ആരുമില്ലാത്തവന്റെ വിശപ്പും രണ്ടാണ്.
ചെയ്യുന്ന തൊഴിലില്‍ അഭിമാനമുണ്ടെങ്കില്‍ ഒരാള്‍ തന്നെ എക്സ്ട്റാ നടന്‍ എന്നു വിളിച്ചതില്‍ ബാലചന്ദ്രന്‍ എന്തിനിങ്ങനെ വിഷമിക്കുന്നു? യുജിസിക്കാരനായ ഒരു കഥാകൃത്ത് തന്നെ ഇങ്ങനെ വിളിച്ചതുകൊണ്ടാണെങ്കില്‍ 'അമ്മ'യില്‍ അംഗത്വമുള്ള താരം ആദ്യം അവിടെച്ചെന്ന് കരയേണ്ടിയിരുന്നു. അതിനു പകരം ഇവിടെവന്ന് ഇതു പറഞ്ഞ് സഹതപം നേടാന്‍ നോക്കുന്നത് എന്തായാലും അത്ര നല്ല പ്രവണതയായി തോന്നുന്നില്ല.
പണ്ട് പുതുകവികളുടെ ബീജഗുണമില്ലായ്മയെക്കുറിച്ച് പറഞ്ഞ കവിയെ ഓര്‍മ്മ വരുന്നു. കഥയെന്നു പറഞ്ഞെഴുതിയ ഈ കള്ളക്കരച്ചിലിനു മുന്‍പെഴുതിയ മുന്തിയ വിത്തുഗുണമുള്ള കവിത കണ്ട് ചിരിയും വരുന്നു.
ഹാ... ഹാ... ഹാ

- പീതാംബരന്‍

18 September, 2009 11:12 AM

ബാലചന്ദ്രൻ ചുള്ളിക്കാട് said...

തൊഴിലിന്റെ പേരിൽ ആക്ഷേപിക്കപ്പെടുമ്പോൾ സങ്കടം തോന്നിപ്പോവുന്നു പീതാംബരൻ. എന്തിനാണെന്നു ചോദിച്ചാൽ എനിക്കറിയില്ല.നല്ലപ്രവണതയല്ലായിരിക്കാം. എന്നാലും ഇത്തിരി സഹതാപം ഇക്കാര്യത്തിൽ ഞാൻ ആഗ്രഹിക്കുന്നുണ്ട്;സമ്മതിക്കുന്നു.തയ്യാറുള്ളവർ മാത്രം സഹതപിച്ചാൽ മതിയല്ലൊ.നിർബ്ബന്ധിതമല്ലല്ലൊ. പിന്നെ ഇത് എന്റെ ബ്ലോഗല്ലെ.എല്ലാവരും ഇതു വായിച്ചിരിക്കണമെന്നു സുപ്രീംകോടതിവിധി ഇല്ലല്ലൊ.

പിന്നെ,രണ്ടുതരം വിശപ്പുണ്ടെന്ന്എനിക്കറിയില്ലായിരുന്നു.
എന്റെ വിശപ്പു മാറാനും ഭക്ഷണം കൂടിയേതീരൂ.
അതുകൊണ്ട് എന്റെ വിശപ്പു കപടമാണെന്ന്അറിയില്ലായിരുന്നു. പീതാംബരൻ പറഞ്ഞപ്പൊഴാണ് അറിയുന്നത്.

കവിതയ്ക്ക് വിത്തുഗുണമുണ്ടോ ഇല്ലയോ എന്നു വായനക്കാർ തന്നെയാണു തീരുമാനിക്കുന്നത്. ആരുടെയൊക്കെ കവിതയ്ക്കാണു വിത്തുഗുണമുള്ളതെന്ന് വായനക്കാർ കൃത്യമായി തീരുമാനിച്ചുപോരുന്നുമുണ്ടല്ലൊ.അതുകൊണ്ടാണല്ലൊ ചില എഴുത്തുകാർ “എസ്റ്റബ്ലിഷ്ഡ്’ ആകുന്നതും മറ്റുചിലർ എത്രകാലം എവിടെയൊക്കെ എഴുതിയാലും എസ്റ്റാബ്ലിഷ്ഡ് ആകാത്തതും.എന്നെ‘എസ്റ്റാബ്ലിഷ്ഡ്’ആക്കിയത് വായനക്കാരാണ്.ഞാൻ ചുമ്മാ കേറിയങ്ങ് എസ്റ്റാബ്ലിഷ്ഡ് ആയതല്ലല്ലൊ പീതാംബരാ.‘ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ’ എന്ന പുസ്തകം ഡിസി ബുക്സ് 2000 ത്തിൽ പ്രസിദ്ധീകരിച്ചു. ഇപ്പോൾ ഏഴാം പതിപ്പ്. 12000 കോപ്പികൾ ഇതുവരെ വായനക്കാർ കാശുകൊടുത്തുവാങ്ങിക്കൊണ്ടുപോയി. ഞാൻ എന്തു ചെയ്യാനാ.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

സന്തോഷ് പല്ലശ്ശനയ്ക്കും വയനാടനും നന്ദി.

Anonymous said...

ഹോ! സമാധാനമായി.
ഒന്നു പ്രകോപിപ്പിച്ചപ്പോള്‍ കരച്ചിലൊക്കെ നിര്‍ത്തി ആള്‍ ഉഷാറായല്ലോ. ആവേശം മൂത്ത് പരസ്പരവിരുദ്ധമായി എഴുതുമ്പോള്‍ ഓര്‍ക്കണം ഡീസി ബുക്കില്‍നിന്ന് തന്റെ 12000 പുസ്തകങ്ങള്‍ വാങ്ങിക്കൊണ്ടുപോയ വായനക്കാരുടെ മുന്നിലാണ് പൂങ്കണ്ണീര്‍ വാര്‍ത്ത് നില്ല്കുന്നതെന്ന്. അത്ര മാത്രം.
താങ്കളെ കൗമാരം തൊട്ടേ പിന്തുടരുന്നവരുണ്ട് എന്നതു മറക്കരുത്. എന്തൊക്കെ എവിടെയൊക്കെ എപ്പോഴൊക്കെ പറഞ്ഞിട്ടുണ്ടെന്ന് ഇടയ്ക്ക് ഓര്‍ത്തുനോക്കുന്നത് നന്നായിരിക്കും. എന്നോടും പറഞ്ഞിട്ടുണ്ട് ഒന്നുരണ്ടു തവണ. പറഞ്ഞതിനു തികച്ചും വിപരീതമായി പ്രവര്‍ത്തിക്കുന്നതും കണ്ടിട്ടുണ്ട്.

നിര്‍ത്തട്ടെ
സ്നേഹപൂര്‍വം പീതാംബരന്‍.

മലയാ‍ളി said...

വിട്ടുപിടി മാഷേ..
കുറേ ആകുമ്പോള്‍ ബോറാകും...

ജീ . ആര്‍ . കവിയൂര്‍ said...

കാലം തെളിയിച്ചുകൊള്ളും

സമയം ബലവാനാണ്

സധൈര്യം മുന്നേറുക

ഭാവുഗങ്ങള്‍ കവേ

ബാലചന്ദ്രൻ ചുള്ളിക്കാട് said...

മലയാളിക്കും ജി.ആർ.കവിയൂരിനും നന്ദി.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

പിടി വിടണ്ടേ മലയാളീ.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

പീതാംബരൻ പറഞ്ഞതു വളരെ ശരിയാണ്. സർവ്വജ്ഞനായി ജനിച്ച ഒരാളല്ല ഞാൻ.മഹാനുമല്ല. ധാരാളം കുറ്റങ്ങളും കുറവുകളും എനിക്കുണ്ട്. ജീവിതത്തിൽ ഒരുപാടു തെറ്റുകളും പറ്റിയിട്ടുണ്ട്.പറഞ്ഞതിനു വിരുദ്ധമായി പ്രവർത്തിച്ചിട്ടുണ്ട്.ആത്മവഞ്ചന നടത്തിയിട്ടുണ്ട്. ബുദ്ധിശൂന്യതകളും പറ്റിയിട്ടുണ്ട്.മാനസികവും ശാരീരികവുമായ അനേകം പരിമിതികൾ എനിക്കുണ്ട്.എന്റെ കഴിവുകൾക്കും ഒരുപാടു പരിമിതികളുണ്ട്. എന്റെ എഴുത്തിനും അഭിനയത്തിനുമൊക്കെ പരിമിതികളുണ്ട്.അപൂർണ്ണതകളുടെയും വൈരുദ്ധ്യങ്ങളുടെയും പരിമിതികളുടെയും ആകെത്തുകയാണു ഞാൻ.നന്നാകാൻ ഇനി സമയമില്ല.ജീവിതം തീരാറായി.ഇനിയിപ്പോൾ ഇങ്ങനെയൊക്കെത്തന്നെ പോട്ടെ.

പക്ഷേ എന്റെ തെറ്റുകുറ്റങ്ങളും കുറവുകളുമൊന്നും എന്തുകൊണ്ടോ വായനക്കാരും ശ്രോതാക്കളും പ്രേക്ഷകരും പരിഗണിക്കുന്നതായി തോന്നുന്നില്ല.എന്റെ മറ്റു കവിതാപുസ്തകങ്ങൾ 12 ഉം 9ഉം 8ഉം ഒക്കെ പതിപ്പുകളിലായി പതിനായിരക്കണക്കിനു വായനക്കാർ കാശുകൊടുത്തു വാങ്ങിയിട്ടുണ്ട് എന്നു ഡിസി ബുക്സിന്റെ കണക്കുകൾ പറയുന്നു.പെൻ ബുക്സിന്റെയും ഡി.സി.ബുക്സിന്റെയും കണക്കുകൾപ്രകാരം ‘ചിദംബരസ്മരണകൾ’ 32000 കോപ്പികൾ ഇതുവരെ വായനക്കാർ കാശുകൊടുത്തു വാങ്ങി.എന്റെ കവിതാലാപനത്തിന്റെ സിഡികളും പതിനായിരക്കണക്കിനു ശ്രോതാക്കൾ പണം കൊടുത്തു വാങ്ങിയിട്ടുണ്ടെന്നു മനോരമ മ്യൂസിക്കിന്റെ കണക്കുകൾ പറയുന്നു.
എന്റെ അഭിനയം എത്രപേർ കാണുന്നു എന്ന് എനിക്കൊരു പിടിയുമില്ല.

പീതാംബരനെപ്പോലുള്ളവരുടെ വിമർശനശക്തിക്ക് എന്റെ വായനക്കാരെയും ശ്രോതാക്കളെയും പ്രേക്ഷകരെയും വിലക്കി എന്നെ ഇല്ലായ്മ ചെയ്ത് ലോകത്തെ ശുദ്ധീകരിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

പീതാംബരന്റെ കമന്റുകളിൽ നിറഞ്ഞുനിൽക്കുന്ന കവിതയും സംസ്കാരമഹിമയും ധർമ്മരോഷവും കാണുമ്പോൾ പീതാംബരൻ എന്നേക്കാൾ വളരെ വളരെ വലിയ ഒരു കവിയാണെന്നു ഞാൻ ഊഹിച്ചുപോകുന്നു. എന്നെപ്പോലൊരു അല്പന്റെ ബ്ലോഗിൽ സ്വന്തം പേരിൽ പ്രത്യക്ഷപ്പെടാനുള്ള മടികൊണ്ടാവണം മായാനാമം സ്വീകരിച്ചതെന്നു വിചാരിക്കുന്നു.മായാരണത്തിൽ ഇനിയും വലിയവലിയ വിജയങ്ങൾ അങ്ങേയ്ക്ക് ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

അന്തരീക്ഷത്തിൽ മറഞ്ഞുനിന്നുകൊണ്ടുള്ള യുദ്ധമാണു മായാ രണം.അതിനു ദേവന്മാർക്കും അസുരന്മാർക്കും മാത്രമേ കഴിയൂ എന്നു പുരാണം.ഞാൻ നിസ്സഹായനായ മനുഷ്യൻ. എനിക്കതിൽ വിജയം അസാദ്ധ്യം.

santhoshhk said...

എന്റെ നിരീക്ഷണം വേറെ കുറിപ്പായി ലിങ്കുന്നതില്‍ ക്ഷമിക്കണം.
പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?

Anonymous said...

ഇതൊരു ഓഫ് ടോപ്പിക്ക് കമന്റാണ്. ക്ഷമിക്കണം.

ബാലേട്ടാ...

താങ്കള്‍ ഈ കമന്റ് ബോക്സ് ഒരു ചാറ്റ് ബോക്സായി ഉപയോഗിക്കുന്നത് ദയവായി നിര്‍ത്തണമെന്ന് അപേക്ഷിക്കുന്നു. ഇത്രയും സമയം താങ്കള്‍ക്കെവിടന്ന് കിട്ടുന്നു. അഥവാ സമയം കിട്ടുന്നുണ്ടെങ്കില്‍ത്തന്നെ അത് ഒരു കഥയോ കവിതയോ മറ്റെങ്കിലും ഒരു ലേഖനമോ ഒരു അനുഭവക്കുറിപ്പോ എഴുതാന്‍ ഉപയോഗിച്ചൂടെ. ബ്ലോഗേഴ്സായ ഞങ്ങളോക്കെ ചെറുപ്പത്തില്‍ സൈക്കിളീന്ന് വീണതിനെപ്പറ്റി എഴുതി 100ല്‍ അധികം കമന്റ് വാങ്ങിക്കൂട്ടിയിട്ടുള്ളവരാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന വ്യക്തി ഒരു സെലിബ്രിറ്റി ആയതുകൊണ്ട് സൈക്കിളീന്ന് വീണതോ ഉമ്മറപ്പടീന്ന് വീണതോ അങ്ങനെ എന്ത് പറഞ്ഞാലും വായിക്കാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടാകും. അല്ലാതെ ഇങ്ങനെ ഓഫ് ടോപ്പിക്ക് കമന്റ് ഇടുന്നവര്‍ക്കൊക്കെ ഇത്രയും വിശദമായി മറുപടിയും മറുപടിക്ക് മുകളില്‍ മറുപടിയും കൊടുക്കേണ്ട കാര്യമെന്തിരിക്കുന്നു.

എഴുതിയിരിക്കുന്ന പോസ്റ്റിനെപ്പറ്റി അല്ലാതെയുള്ള എല്ലാ കമന്റുകളും ഓഫ് ടോപ്പിക്കുകളാണ്. ചിദംബരസ്മരണകള്‍ ഇഷ്ടായീന്നൊന്നെ ആരെങ്കിലുമൊക്കെ വന്ന് പറഞ്ഞാലും മനസ്സിലാക്കാം. ഇതിപ്പോ താങ്കളുടെ മൊത്തം ജീവിതത്തെപ്പറ്റിയുള്ള ചര്‍ച്ചകളാണല്ലോ ഇവിടെ നടക്കുന്നത് ?

ഇനി ഇതെല്ലാം ചേര്‍ത്ത് വല്ല പുസ്തകം ഇറക്കാനാണ് ഉദ്ദേശമെങ്കില്‍ നടക്കട്ടെ ....

മാഹിഷ്‌മതി said...

കവിശ്രേഷ്ഠാ...
പറങ്കിമാങ്ങാ വാറ്റിനാൽ തന്റെ നിലവാരം വ്യക്തമാക്കുന്ന കഥാകൃത്തിന്റെ ഉതിർന്നു വീഴുന്ന മൊഴികളും പ്രകടനവും കണ്ടിട്ടുണ്ട്. മീൻ വില്പനക്ക് ശേഷം “തീ“ ക്കനൽ കൊണ്ട് വരികൾ കൊരുക്കുന്ന കവിയെ ഒരു സദസ്സിൽ കവിയുടെ യാത്ര പറച്ചിലിനു ശേഷം അദ്ദേഹത്തിന്റെ ഉപജീവനമായ മത്സ്യ വില്പനയെ പരിഹസിച്ചു കൂവിയ ഈ യു.ജി.സി.യെ പറ്റി കേട്ടിട്ടുണ്ട്.നാട്ടിലൊരു ചൊല്ലുണ്ട് “ തന്റെ ഒരു മുറം വച്ചിട്ട് അന്യന്റെ അര മുറം പറയുക എന്ന്.

njaan||ഞാന്‍ said...

താങ്കള്‍ ഈ കമന്റ് ബോക്സ് ഒരു ചാറ്റ് ബോക്സായി ഉപയോഗിക്കുന്നത് ദയവായി നിര്‍ത്തണമെന്ന് അപേക്ഷിക്കുന്നു. ഇത്രയും സമയം താങ്കള്‍ക്കെവിടന്ന് കിട്ടുന്നു. അഥവാ സമയം കിട്ടുന്നുണ്ടെങ്കില്‍ത്തന്നെ അത് ഒരു കഥയോ കവിതയോ മറ്റെങ്കിലും ഒരു ലേഖനമോ ഒരു അനുഭവക്കുറിപ്പോ എഴുതാന്‍ ഉപയോഗിച്ചൂടെ.

എന്ന് എഴുതിയ അനോണിയോട് വിയോജിക്കട്ടെ. ഓരോ കമന്റിനും മറുപടി നല്‍കുവാന്‍ സൗമനസ്യം കാണിക്കുന്നത് നല്ല കാര്യം തന്നെയാണ്. എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള interaction നടക്കുന്നു എന്നത് ഈ മാദ്ധ്യമത്തിന്റെ മാത്രം പ്രത്യേകതയാണ്. അത് പരമാവധി ഉപയോഗപ്പെടുത്തുന്നതിന് ശ്രീ. ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ അനുമോദിക്കുകയാണ് വേണ്ടത്.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

അജ്ഞാത സുഹൃത്തേ -1975 മുതൽ കേരളത്തിലെ തെരുവുകളിലും മൈതാനങ്ങളിലും കലാലയങ്ങളിലും പൊതുവേദികളിലും ജീവനുള്ള മനുഷ്യരോടു നേരിട്ടു സംവദിച്ചും അവരുടെ ശകാരവും വിമർശനവും അഭിനന്ദനവുമൊക്കെ നേരിട്ട് ഏറ്റുവാങ്ങിയും ശീലിച്ച
എനിക്ക് മായാനാമത്തിലും അജ്ഞാതനാമത്തിലും മറഞ്ഞുനിൽക്കുന്ന മനുഷ്യരോടു സംവദിക്കുന്നത് പുതിയൊരനുഭവമാണ്.വിരസത തോന്നുമ്പോൾ നിർത്താം.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

മാഹിഷ്മതിയ്ക്ക്: മത്സ്യവില്പനയുടെ പേരിൽ കവി പവിത്രൻ തീക്കുനിയെയും പച്ചക്കറിക്കച്ചവടത്തിന്റെ പേരിൽ കവി സബാസ്റ്റിയനേയും കോളേജദ്ധ്യാപകനായ ഒരു കവി ഈയിടെ മനുഷ്യത്വമില്ലാതെ പരിഹസിച്ചിരിക്കുന്നതു കണ്ടു.എന്തുചെയ്യാം.

Anonymous said...

അപ്പോഴേയ്ക്കും എന്നെ കവിയാക്കി അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്തു കളഞ്ഞല്ലോ!
ഒളിപ്പോരു നടത്താന്‍ താങ്കള്‍ എന്റെ എതിരാളിയല്ല.
സമയം കിട്ടുമ്പോള്‍ മുകളിലെ കമന്റുകളൊക്കെ ഇത്രകാലം കൊണ്ടുനടന്നിരുന്ന സ്വന്തം നിലപാടുകളുമായി ഒത്തുനോക്ക്.
സമയമില്ലെങ്കില്‍ പോട്ട് പുല്ല്!
അത്രതന്നെ.
ആരൊക്കെയോ എന്റെ നേരെ പടകൂട്ടുന്നു എന്നൊന്നും വിചാരിക്കണ്ട.
ഒരു പത്തുമുപ്പതു കൊല്ലമൊക്കെ മലയാളസാഹിത്യം വായിച്ചിട്ടുള്ള ആര്‍ക്കും തോന്നുന്നതേ ഞാന്‍ പറഞ്ഞുള്ളൂ എന്നാണെന്റെ വിശ്വാസം. അങ്ങനെയല്ലെങ്കില്‍ ഖേദിക്കുന്നു.

- പീതാംബരന്‍

ബാലചന്ദ്രൻ ചുള്ളിക്കാട് said...

വളരെ നന്ദി പീതാംബരൻ.കവിയെക്കാൾ ഔന്നത്യത്തിലാണു താങ്കളുടെ നില എന്നറിഞ്ഞില്ല. കമന്റിലെ കവിത്വം കണ്ടാണു താങ്കൾ കവിയായിരിക്കുമെന്ന് ഊഹിച്ചുപോയത്. എനിക്കു ധാരാളം സമയമുണ്ട്. തങ്കളുടെ ഉപദേശം അനുസരിക്കാം.

Kannan Thattayil said...

മാഷേ,
എല്ലാം മറന്നുവോ താങ്കള്‍; പണ്ട്, പണ്ടെന്നു പറഞ്ഞാല്‍ പതിടാണ്ടുകള്‍ക്ക് മുന്‍പ്, മഹാരാജാസ് കോള്ളജില്‍ പഠിക്കുന്നകാലത്ത് വിശപ്പിന്റ്റെ രുചി താങ്കള്‍ അറിഞ്ഞിട്ടുണ്ട് എന്ന് എനിക്കറിയാം.അപ്പോഴൊക്കെ,സൊന്തമെന്നു പറയാന്‍ ടീച്ചറും ഒന്ന് രണ്ടു സുഹൃത്തുകളും മാത്രമുണ്ടായിരുന്ന കാലത്ത് അനുഭവിച്ച പൊള്ളുന്ന വേകുന്ന ചുടിനോപ്പം നില്ക്കാന്‍ ,അതിനെക്കാള്‍ ഉയരത്തില്‍ ആളി കത്താന്‍ ഇതിനോന്നിനും ആകില്ല,ഇനി ഏതാവന്മാരോക്കെ എത്രെ ശ്രെമിച്ചാലും പറ്റില്ല ?.നമ്മളൊക്കെ തീയില്‍ കുരുതവരല്ലേ,പിന്നെന്താ പ്രശ്നം ? ഏറന്മുളികളുടെ വാക്കുകള്‍ മുഖവിലക്കുപോലും എടുക്കരുത്.ഇവനൊക്കെ ശീതീകരണിയുടെ കുളിരുമാത്രമേ അറിഞ്ഞിട്ടുള്ളൂ,പോകാന്‍ പറ പുല്ലെന്‍മാരോട്?.സത്യത്തില്‍ ഈ സംഭവം കര്യമായിട്ടെ എടുക്കരുതയിരുന്നു,സങ്കടമുണ്ട്‌?
സസ്നേഹം ;
കണ്ണന്‍ തട്ടയില്‍.- thattayil@gmail.com
09867698756.

തോന്നിവാസി.....!!! said...

ഇരുളിന്റെ മറവില്‍ മൂത്രപ്പുരയ്ക്ക് പിന്നില്‍ വയറ്റു പിഴപ്പിനു മാനം വില്‍ക്കേണ്ടി വരുന്ന തെരുവ് പെണ്നിന്ന്റെ തൊഴില്‍ പോലും തൊഴിലായി അന്ഗീകരിയ്ക്കപ്പെട്ട ഈ കാലത്ത്‌ ..... അസഹിഷ്ണുതയുടെ
ചൊറി ബാധിച്ച
വിടുവായന്മാരെ 'ത്ഫൂ .....'
എന്ന് തുപ്പാനാണ് തോന്നുന്നത്.
അവന്‍ പുതുമുഖ എഴുത്ത് കാരനായാലും ഗസറ്റഡ് ആയാലും.
ചുള്ളിക്കാട് ആരായിരുന്നാല്‍ ഇവനൊക്കെ എന്ത്?
അയാളുടെ വ്യക്തിജീവിതം എന്തായിരുന്നാല്‍ ഇവനൊക്കെ എന്ത്?
ഭോഗിച്ചു ഭോഗിച്ചു സിഫിലിസും ഗുനേരിയയും വന്നു മരിച്ച പലരെയും നമ്മളിന്നു വലിയ കവികളായി ആദരിയ്ക്കുന്നത് വ്യക്തിജീവിതം നോക്കിയിട്ടാണോ?
കുടിച്ചും പെടുത്തും കുപ്പയില്‍ കിടന്നും ജീവിച്ച എത്രയോ എഴുത്തുകാരെ വ്യക്തിജീവിതം നോക്കാതെ അക്ഷരത്തിലൂടെ ഇഷ്ടപ്പെടുന്നു.
ഏറ്റവും മികച്ചവനെന്നു ഇവരൊക്കെ പറയുന്ന പലവന്മാരെയും വീട്ടില്‍ കേറ്റി താമസിപ്പിക്കാന്‍ കൊള്ളുമോ?
കൊള്ളുമായിരുന്നോ?
അപ്പോഴും ഞാനും
ആ കൊള്ളാതവരുടെയും നല്ല എഴുത്തുകളെ വീട്ടില്‍ കയറ്റുന്നു.
എഴുത്തുകാരനെ എഴുത്തിലൂടെ അങ്ഗ് പ്രേമിച്ചാല്‍ മതി.അവന്റെ എഴുത്തേ നിന്റെയൊക്കെ സ്വന്തമായുള്ളൂ.
അവന്റെ അകതാരും അടിവസ്ത്രവും അവനു മാത്രം ഉള്ളത്‌.
ഒരു കാലഖട്ടത്തെ (ഒരു പക്ഷെ ഈ കാലത്തെയും)തിളപ്പിച്ച ഒരെഴുത്തുകാരനെ ഇങ്ങനെ നെറികെട്ട ചോദ്യങ്ങള്‍ വേദനിയ്പ്പിചെയ്ക്കും.
അയാളും മനുഷ്യനല്ലേ?
എന്റെ അനുഭാവം ചുള്ളിക്കാടിനു വേണ്ടെങ്കിലും ആ മനുഷ്യന്റെ അക്ഷരങ്ങളെ(വളരെ കുറച്ചേ അറിഞ്ഞിട്ടുള്ളൂ എങ്കിലും )
സ്നെഹിചതിന്ടെ പേരില്‍ നിറഞ്ഞ അനുഭാവം...
താങ്കള്‍ക്ക് തോന്നുന്നത് കഥയെന്നോ അനുഭവക്കുരിപ്പെന്നോ ഉള്ള ലേബലില്‍ കൊടുക്കാന്‍ തന്നെ വീണ്ടും ശ്രമിയ്ക്കണം.
ബഷീറിന്റെ കൃതികളുടെ തലക്കെട്ട്‌ അനുഭവക്കുരിപ്പെന്നോ കഥകളെന്നോ ....?
(എന്റെ തോന്നലുകള്‍ മാത്രം.തെറ്റാണെങ്കില്‍ ഞാന്‍ സഹിച്ചു.ഫോണ്ടിന്റെ പ്രശ്നം ഉണ്ട്.വായന തടസ്മെന്ന രക്തത്തില്‍ എനിയ്ക്ക് മാത്രം പങ്ക് )

Captain Haddock said...

" എന്റെ കവിതകളെ ഞാൻ ഒരിക്കലും ന്യായീകരിക്കാറില്ല.കവിതകൾ സ്വയം ന്യായീകരിച്ചുകൊള്ളണം. അതിനു കഴിവില്ല എന്റെ കവിതകൾക്കെങ്കിൽ അവ വിസ്മൃതമാവുകതന്നെവേണം. "

- That is bold ! Liked it.

Sureshkumar Punjhayil said...

ഭിക്ഷയാചിച്ചും ഹോട്ടലിൽ എച്ചിലിലയെടുത്തും പോലും ജീവിച്ച എനിക്ക് എക്സ്ട്രാ നടന്റെ തൊഴിൽ എത്രമാത്രം വിലപ്പെട്ടതാണെന്ന് യു.ജി.സി.ബുദ്ധിജീവിക്കു മനസ്സിലാവുമോ!

Salute Sir...!!!

Satheesan said...

I remember reading an article you wrote. About one of your Onam sadya, begged from an unknown family. They did not know you and you did not know it was Onam till you finished it..

looks like the "yuva kathakrithu" might not know that incident...and the likes of life you experienced..

hats off to you sir, for being one of the great poet who lived a wholesome life...

ബാലചന്ദ്രൻ ചുള്ളിക്കാട് said...

കണ്ണൻ തട്ടയിൽ, തോന്നിവാസി,ഞാൻ,സുരേഷ്കുമാർ പുഞ്ചയിൽ,സതീശൻ, captain haddock ‌--- എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.


(എനിക്കു പഴനിയിലായിരുന്നു പണി.ഈ രാത്രി വീട്ടിലെത്തിയതേയുള്ളു. അതിനാൽ മറുപടി വൈകി. ക്ഷമാപണം.)

കണ്ണൻ പഴയ കാലങ്ങളെ ഓർമ്മിപ്പിച്ചു. ഓർക്കാൻ ഭയം തോന്നുന്നു. എങ്ങനെ അക്കാലങ്ങളെ അതിജീവിച്ചെന്ന് ഇപ്പോൾ അത്ഭുതം തോന്നുന്നു.

മഹരാജാസ് കോളജ് ഹോസ്റ്റലിൽ എന്നോടൊപ്പമുണ്ടായിരുന്ന ഹെൻ‌ട്രിയും ഹമീദും വി.കെ.അനിയനും ഇന്നു ജീവിച്ചിരിപ്പില്ല.എന്റെ സമയവും തീർന്നുകൊണ്ടിരിക്കുന്നു.

Kannan Thattayil said...

മാഷേ ,
മദ്യം സുധേഷിനെക്കൊണ്ട് എന്തൊക്കയോ പറയിപ്പിച്ചു .സുധീഷ്‌ നമ്മുടെ യുവ കഥാകൃത്ത്‌ .സത്യത്തില്‍ പാവം പയ്യനാ,നമ്മുടെ കുഞ്ഞുണ്ണി മാഷിന്റെ ഒക്കത്തിരുന്നു വളന്നവന്‍.ഇപ്പോ കാര്യങ്ങളൊക്കെ മനസിലയ്ക്കാനും.പോട്ടെ ....
ഓര്‍ക്കാന്‍ ഭയക്കുന്ന പഴയ കാര്യങ്ങളുണ്ടല്ലോ,അത്ഭുതത്തോടെ അതിജീവിച്ച കുറെ നാളുകള്‍....!അതുകൊണ്ടോക്കെയാണ് ഞങ്ങള്‍ക്ക് ഒരു തീ തുപ്പുന്ന ചുള്ളിക്കാടിനെ കിട്ടിയത് ,മറക്കാന്‍ പറ്റാത്ത കുറെ നല്ല വരികള്‍ കിട്ടിയത് .അതുകൊണ്ട് ആ പഴയ ഭയത്തെയും അതിജീവനത്തെയും ആരാധിക്കണം,പുതിയ തലമുറക്കായ്‌ പറഞ്ഞുകൊടുക്കാന്‍ എന്തൊക്കയോ കയ്യിലിലേ,ഭാഗ്യവാന്‍...! തീര്‍ന്നുകൊണ്ടിരിക്കുന്ന സമയത്തെ ഓര്‍ത്തോര്‍ത്തു ദുഖിക്കുന്നോ?.എന്തിനു? താങ്കള്‍
ഒത്തിരി ഇവിടെ ചെയ്തിട്ടുണ്ട് .പോയകാലത്തിന്റെ മാറില്‍ കോറിവരച്ചിട്ടുണ്ട് .അതും ചോരയില്‍ മുക്കിയ നഖം കൊണ്ട് ... വീണ്ടും ഭാഗ്യവാന്‍...!
സസ്നേഹം ;
കണ്ണന്‍ തട്ടയില്‍
thattayil@gmail.com

ബാലചന്ദ്രൻ ചുള്ളിക്കാട് said...

കണ്ണനു നന്ദി.ആ കഥാപാത്രം വെറുമൊരു വ്യക്തിയല്ല. നമ്മുടെ സാംസ്കാരിക രംഗത്തെ ഒരു മനോഭാവത്തിന്റെ പ്രതിനിധിയാണ്. അതുകൊണ്ടാണ് അയാൾക്ക് ഒരു പേരു നൽകാതിരുന്നത്.

chithal said...

മണ്മറഞ്ഞ്‌ പോയ നടന്‍ സി ഐ പോള്‍ പണ്ട്‌ പറഞ്ഞത്‌ ഓര്‍മ വരുന്നു..

"എനിക്ക്‌ ഫോണ്‍ വന്നാല്‍ മിക്കവാറും അതിന്റെ അര്‍ത്ഥം മുന്‍കൂട്ടി നിശ്ചയിച്ച ഏതോ നടന്‍ എത്തിയിട്ടില്ലാത്തതു കൊണ്ട്‌ പകരക്കാരനായി വിളിക്കുകയാണ്‌ എന്നായിരിക്കും.. ആയിക്കോട്ടെ എന്ന്‌ ഞാനും പറയും. പരിഭവങ്ങളില്ലാതെ.."

അങ്ങയോടുള്ള ആദരവ്‌ ഉള്ളില്‍ വെച്ചുകൊണ്ട്‌ തന്നെ പറയട്ടെ, വില്ലന്‍-ഹാസ്യ വേഷങ്ങള്‍ തനതു ശൈലിയില്‍ കൈകാര്യം ചെയ്തിരുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ സാറിന്റേതില്‍ നിന്ന്‌ തികച്ചും വ്യതസ്ഥമായ ഒരു പ്രതികരണമാണ്‌. രണ്ട്‌ പേരും പറയുന്നത്‌ ശരിയാണു് താനും.

പക്ഷെ ഒരു കാര്യം തീര്‍ച്ച: ഈ സന്ദര്‍ഭത്തിനുള്ള എന്റെ പ്രതികരണം കഥാകൃത്തിനോട്‌ ഒരല്‍പം ചീത്ത വിളിയെങ്കിലും ഇല്ലാതെ അവസാനിക്കില്ല. സമയം എന്നിലും കൂടുതല്‍ പക്വത വരുത്തുമായിരിക്കും. അതുവരെയെങ്കിലും..

ഒരു കാര്യം ചെയ്യരുതോ? ഈ ബ്ലോഗ്‌ പോസ്റ്റിന്റെ ലിങ്ക്‌ ആ കഥാകൃത്തിനു് ഒന്നയച്ച്‌ കൊടുത്താല്‍... അനോനിമസ്‌ ആയി മതി..

chithal said...

സാര്‍, മറുപടിക്ക്‌ നന്ദി.

ഒരു കാര്യം തുറന്ന്‌ പറയട്ടെ, ഞാന്‍ താങ്കളുടെ കവിതകള്‍ വായിച്ചിട്ടില്ല. ഒരു കവി എന്ന നിലയിലല്ല, മറിച്ച്‌ ഒരു നടന്‍ എന്ന (നടന്‍, അഭിനയതൊഴിലാളി അല്ല) നിലയില്‍ തന്നെ എനിക്ക്‌ ഇഷ്ടമാണ്‌.

താങ്കള്‍ പണ്ടഭിനയിച്ച ഒരു രംഗം ഓര്‍മ വരുന്നു. കോളജില്‍ തിരിച്ചെത്തിയ പൂര്‍വ വിദ്യാര്‍ത്ഥി. അയാള്‍ക്കെതിരെ പകയുള്ള വര്‍ത്തമാനകാല വിദ്യാര്‍ത്ഥി. സ്റ്റാഫ്‌ റൂമില്‍ നിന്നിറങ്ങിപ്പോകുന്ന പൂര്‍വവിദ്യാര്‍ത്ഥിയുടെ പിന്നില്‍ നിന്നു് ആക്രമിക്കനെത്തുമ്പോള്‍ പെട്ടെന്ന്‌ തിരിഞ്ഞു് നിന്ന്‌ ഒരു കത്തി കാണിച്ച്‌ നീ ഇനിയും ഒരുപാട്‌ വളരാനുണ്ട്‌ എന്ന സന്ദേശം നല്‍കുന്ന പൂര്‍വ വിദ്യാര്‍ത്ഥി. സിനിമ ഓര്‍മയില്ല. പക്ഷെ, ആ രംഗം വേറൊരാള്‍ ചെയ്തിരുന്നെങ്കില്‍ ഒരു പക്ഷെ ഞാന്‍ അത്‌ ഓര്‍ത്തുവെക്കിലായിരുന്നു.
സിനിമയുടെ പേര്‌ ഓര്‍മയില്ല. പക്ഷെ ഈ രംഗം മനസ്സിലുണ്ട്‌. ആ കഴിവിനെ ഞാന്‍ അംഗീകരിക്കുന്നു.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ചിതലിനു നന്ദി

സി.ഐ. പോൾ എന്നെക്കാളൊക്കെ എത്രയോ വലിയ നടനായിരുന്നു.ഒരുകാലത്ത് നാടകവേദിയിൽ അദ്ദേഹം പുലിയായിരുന്നു.പുലി. അദ്ദേഹത്തിന്റെ കഴിവുകൾ സിനിമാ രംഗം വേണ്ടത്ര പ്രയോജനപ്പെടുത്തിയില്ല.
ആ വലിയ കലാകാരനുമായി എനിക്ക് ഒരു താരതമ്മ്യവുമില്ല.അദ്ദേഹം തികഞ്ഞ നടനാണ്. ഞാൻ വെറുമൊരു അഭിനയത്തൊഴിലാളിയും. ആഗ്രഹംകൊണ്ടും ഉപജീവനമാർഗ്ഗം എന്ന നിലയിലും ഞാനും അഭിനയിക്കുന്നു എന്നേയുള്ളു.കഥയിലെ കഥാപാത്രം വെറുമൊരു വ്യക്തിയല്ല. സാഹിത്യരംഗത്തെ പല വലിയവരും പങ്കിടുന്ന ഒരു മനോഭാവമാണ്.അയാൾ പലരെയും പ്രതിനിധീകരിക്കുന്നു. അതുകൊണ്ടാണ് അയാൾക്ക് ഒരു പേരു നൽകാതിരുന്നത്.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ചിതൽ, നന്ദി.

ആ ചിത്രത്തിന്റെ പേരു “ജാലകം”.1986 ൽ ഹരികുമാർ സംവിധാനം ചെയ്ത ആ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് ഞാനാണ്. അതിലെ രാജന്മേനോൻ എന്ന ആ വിദ്യാർത്ഥിനേതാവായി അഭിനയിച്ചതും ഞാൻ തന്നെ.“ജാലകം” തിരക്കഥ ഇപ്പോൾ ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

chithal said...

നന്ദി സര്‍! സിനിമയുടെ പേരു് ഓര്‍മയില്ലായിരുന്നു.

ഞാന്‍ പറയാനുദ്ദേശിച്ചതിത്രമാത്രം - കവി എന്നതിലുപരി നടന്‍ എന്ന നിലക്ക്‌ തന്നെ താങ്കളെ അംഗീകരിക്കുന്ന ഒരു കൂട്ടം ആള്‍ക്കാരുണ്ടെന്നത്‌ ശരിയല്ലേ?

മറ്റൊരു കാര്യം. താങ്കളുടെ മറുപടി, "ഓഹൊ, ചുള്ളികാട്‌ അഭിനയിക്കുകയും ചെയ്യുമോ?!" എന്നു അത്ഭുതം കൂറുന്ന ചിലര്‍ക്കെങ്കിലും ഒരു തിരിച്ചറിവായിരിക്കും! ഇരുപതിലേറെ വര്‍ഷങ്ങളായി താങ്കള്‍ ഈ മേഖലയില്‍ ഉണ്ടെന്നുള്ള തിരിച്ചറിവ്‌!

ഒരു കാര്യം കൂടി: ഇടുന്ന അഭിപ്രായങ്ങള്‍ക്ക്‌ ഉടനടി മറുപടി തരുന്ന ആ കഴിവിനേയും അംഗീകരിക്കുന്നു. എനിക്ക്‌ ഇത്‌ ടൈപ്പ്‌ ചെയ്യാന്‍ ആണു് കൂടുതല്‍ സമയമെടുക്കുന്നത്‌!

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ചിതലിന് : ഇന്നു വീട്ടിൽ കമ്പ്യൂട്ടറിനുമുന്നിലുള്ളതിനാൽ മറുപടിയിടാൻ കഴിയുന്നു. ദൂരെ പണിക്കുപോവുമ്പോൾ പറ്റില്ല.

ഞാൻ ആദ്യമായി സിനിമയിലഭിനയിക്കുന്നത് 1981 ലാണ്. ആ വർഷത്തെ ഏറ്റവും നല്ല രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ അവാർഡായ രജതകമലം ലഭിച്ച ജി.അരവിന്ദന്റെ ‘പോക്കുവെയിൽ’ എന്ന പരീക്ഷണചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് ഞാനായിരുന്നു.

C R said...

കവിതയിലെപ്പോലെ തന്നെ സത്യങ്ങള്‍ പറയാനുള്ള സാറിന്റെ ആര്‍ജവം, സന്തോഷമുണ്ട്. ഒരുപാട് കപട മുഖങ്ങള്‍ക്കിടക്ക് ഇടക്കൊക്കെ സത്യം കേള്‍ക്കുമ്പോള്‍. ഞാന്‍ താങ്കളുടെ കവിതകളുടെ ഒരു വലിയ ആരാധകന്‍. 'മാപ്പുസാക്ഷി'യെപ്പറ്റി ഈയിടെയും ഞങ്ങള്‍. സംസാരിച്ചു. അപാരം. ഈ തുറമുഖത്തിലണയുകയാണെന്റെ കുപിത യൗവ്വനത്തിന്‍ ലോഹനൗകകള്‍". (http://chinthabharam.blogspot.com/2009/05/blog-post.html) - ഒരു ചെറിയ ആസ്വാദനം - മാപ്പുസാക്ഷിയുടെ

വാഴക്കാവരയന്‍ said...

മാഷേ.. വലിയ കവിതാ പ്രേമമൊന്നുമില്ലായിരുന്നതിനാല്‍ തന്നെ താങ്കളുടെ കവിതകള്‍ വായിച്ചിട്ടില്ല. എങ്കിലും എന്തുകൊണ്ടോ താങ്കളെ ഇഷ്ടമായിരുന്നു. അപമാനത്തിന്റെ വേദന അതനുഭവിക്കുന്നവനേ മനസിലാകൂ. തിരസ്കൃതനാകുന്നതിന്റെയും അവഗണിക്കപ്പെട്ടവന്റെയും വേദനയേക്കാള്‍ വലിയതൊന്നില്ല എന്നു തോന്നുന്നു.


സീരിയലുകളിലും ഫിലിമിലും ഒരു കഥാപാത്രമായി മാറാന്‍ താങ്കള്‍ ശ്രമിക്കുമ്പോളും ഒരു ബാലചന്ദ്രന്‍ ചുള്ളിക്കാടായി മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ എന്നത് എനിക്കും എന്നെ പോലെ ചിലര്‍ക്കെങ്കിലും തോന്നുന്നതും, താങ്കള്‍ക്ക് ആ പരിവേഷം ഒരു ബാധ്യതയാകുന്നതും ചിലപ്പോള്‍ ഒരു സത്യമായിരിക്കാം. എന്തൊക്കെയായാലും മാഷിനെ ഇഷ്ടപ്പെടുന്ന ഒത്തിരി പേര്‍ ഈ ഭൂമിയില്‍ ഉണ്ടെന്നത് ഒരു സത്യം. മനസില്‍ സന്തോഷമുള്ള എന്തെങ്കിലും ചെയ്യാന്‍ മാഷിനെ ദൈവം അനുഗ്രഹിക്കട്ടെ.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

സി. ആറിനും വാഴയ്ക്കാവരയനും ഹൃദയപൂർവ്വം നന്ദി.

നീര്‍വിളാകന്‍ said...

ബാലചന്ദ്രന്‍ സാര്‍.... താങ്കള്‍ ഇതു പറയുമ്പോള്‍ താങ്കളെ കുറിച്ച് മറ്റുള്ളവരുടെ കാഴ്ച്ചപ്പാറ്റുകൂടി അറിഞ്ഞിരിക്കുന്നത് നല്ലതല്ലെ... ഞാന്‍ ജിദ്ദയിലാണ്... ഒരിക്കല്‍ എന്റെ ബഹുമാന്യനായ ഒരു സുഹൃത്ത് താങ്കളെ സ്വല്‍പ്പം തെറി കലര്‍ത്തി ചീത്ത വിളിക്കുന്നത് ശ്രദ്ധയില്‍ പെട്ടു.... ഞാന്‍ കാരനം അന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി ഇതായിരുന്നു... കോളേജ് പഠനകാലത്ത് ചുള്ളിക്കാടിന്റെ കവിതകള്‍ വായിച്ച് ആരാധനമൂത്ത് പഠനം പോലും പാതി വഴിയില്‍ ഉപേക്ഷിച്ചു.... ദേ അങ്ങേര്‍ അതെല്ലാം മറന്ന് കവിതയും പാതി വഴിക്ക് ഉപേക്ഷിച്ച് സീരിയലിന് പിന്‍പേ നടക്കുന്നു... ചീത്ത വിളിക്കതെ എന്താ പിന്നെ അയാളെ വിളിക്കുക.... താങ്കള്‍ അഭിനയത്തിലേക്ക് തിരിഞ്ഞത് താങ്കളുടെ യദാര്‍ത്ഥ ആരാധകരെ ഒരു പരിധി വരെ വേദനിപ്പിചുണ്ട് എന്നത് വാസ്ഥവമാണ്....
ഇവിടെ താങ്കള്‍ സൂചിപ്പിച്ച സംഭവുമായി മേല്‍ പറഞ്ഞതിന് ബ്ന്ധമില്ല എങ്കിലും സന്ദര്‍ഭോചിതമായി പറഞ്ഞു എന്നു മാത്രം... വ്യക്തിപരമായി താങ്കളേയും, താങ്കളുടെ അഭിനയത്തേയും ഞാന്‍ ഇഷ്ടപ്പെടുന്നു... സിനിമയിലും സീരിയലിലും പ്രധാന വേഷങ്ങള്‍ അഭിനയിക്കുന്ന താങ്കള്‍ എങ്ങനെ എക്സ്ട്രാ നടനാവും... സിനിമയിലെ പലതും സാധാരണക്കാരായ ഞങ്ങള്‍ക്ക് കേട്ടുകേള്‍വി ആണെങ്കിലും താങ്കളെ പ്പോലെയുള്ളവര്‍ക്കു പോലും ഇത്തരം അനുഭവങ്ങളാണ് നേരിടേണ്ടി വരുന്നത് എന്നറിയുന്നതില്‍ ഖേദിക്കുന്നു.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

നീർവിളാകന്:
എന്റെ കവിതകൾ വായിച്ചതുകൊണ്ട് ഒരാൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു എന്നറിഞ്ഞു ഞാൻ അൽഭുതപ്പെടുന്നു. കാരണം 1980കൾ മുതൽ കേരളത്തിലെ വിവിധ സർവകലാശാലകളും സ്കൂൾ വിദ്യാഭ്യാസ ബോർഡും എന്റെ കവിതകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.ഇപ്പോഴും എന്റെ കവിതകൾ സ്റ്റേറ്റ് സ്കൂൾ സിലബസ്സിലും വിവിധ സർവ്വകലാശാലാ സിലബസ്സുകളിലും ഉണ്ടല്ലൊ. കൂടാതെ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച എന്റെ കവിതാസമാഹാരങ്ങൾ അനേകമനേകം പതിപ്പുകൾ വിറ്റുപോയി.
എന്റെ കവിതകൾ വായിച്ചിട്ടും എത്രയോപേർ ഉന്നതമായനിലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി ജില്ലാ കളക്ടർമാരായും നയതന്ത്രജ്ഞരായും ഡോക്ടർമാരായും എൻ‌ജിനീയർമാരായും ശാസ്ത്രജ്ഞരായും അധ്യാപകരായും ജീവിക്കുന്നു. അപ്പോൾ കുഴപ്പം എന്റെയോ കവിതയുടെയോ അല്ല എന്നു വ്യക്തം.

പിന്നെ, കവിത ഒരിക്കലും എന്റെ ഉപജീവനമാർഗ്ഗമായിരുന്നീല്ല. ജീവിക്കാൻ വേണ്ടി ഞാൻ അനേകം തൊഴിലുകൾ ചെയ്തുപോന്നു.അതിലൊന്നാണ് അഭിനയം.ഞാൻ മറ്റുതൊഴിലുകൾ ചെയ്യുമ്പോഴൊന്നുമില്ലാത്ത ധാർമ്മികരോഷം ഞാൻ അഭിനയത്തൊഴിൽ ചെയ്യുമ്പോൾ ചിലർക്കുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലാകുന്നില്ല.എന്റെ ജീവിതാവശ്യങ്ങൾ മറ്റാരും നിറവേറ്റിത്തരില്ലല്ലൊ. അതിനു ഞാൻ തന്നെ പണിയെടുക്കേണ്ടെ?

പിന്നെ ഞാൻ ഇനി വിവാഹാലോചന നടത്താനോ തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ ഉദ്ദേശിക്കുന്നില്ല.അതുകൊണ്ട് എന്നെ ചീത്തവിളിക്കാൻ ആഗ്രഹിക്കുന്നവർ എന്നെ ചീത്തവിളിക്കട്ടെ.ഞാൻ എഴുതിത്തുടങ്ങിയ കാലം മുതൽ ഓരോ കാരണം കണ്ടെത്തി പലരുംഎന്നെ ചീത്തവിളിച്ചുകൊണ്ടേയിരിക്കുന്നു. അതിൽ എനിക്കൊന്നും ചെയ്യാനാവില്ല. അതങ്ങനെ നടക്കട്ടെ.

നീർവിളാകന് നന്ദി.

idiot of indian origin said...

ബാലാ,
അനിലയുടെ ബ്ലോഗില്‍ നിന്നുമാണ് നീ ബ്ലോഗ്ഗര്‍ ആണ് എന്നറിഞ്ഞത് !
കഴിഞ്ഞ ഫെബ്രുവരിയില്‍, കെ .കെ . രാജീവിന്‍റെ മരുതംകുഴിയിലെ ലോകേഷന്‍ സന്ദര്‍ശനത്തില്‍ നിന്നെ കണ്ടപ്പോള്‍, നീ ജീവിതത്തില്‍ ഇരുത്തം വന്നവന്‍ ആയതില്‍ ഞാന്‍ മനസ്സാ സന്തോഷിച്ചു !
എന്‍റെ തലമുറയുടെ യൌവന വിഹ്വലതകളില്‍, വിഭ്രാന്തിയായ് നീറി പടര്‍ന്ന കവിതകള്‍ നിനക്കു സ്വന്തം ! "ക്ഷീരമുള്ള അകിടിന്‍ ചുവട്ടിലും ചോര തേടുന്ന " ഈ കൊതുകുകളുടെ കടി നിന്നെ അത്രക്യു വേദനിപ്പിച്ചോ ?
എടാ ബാലാ , "പറഞ്ഞതില്‍ പാതി പതിരായി പോയതുകൊണ്ട്, അറിഞ്ഞതില്‍ പാതി പറയാതെ പോയ " നീ ഒന്നു കൈ വീശി അടിച്ചാല്‍ പിന്നെ ഈ കൊതുകിന്‍റെ ഗതി ?? ഹി ഹീ ... ഹൊ ഹോ... പറയേണ്ടിടത്ത് പറയാനാണ് തെറി കണ്ടു പിടിച്ചതെന്ന് പറഞ്ഞ പയ്യനോട്‌ യോജിക്യുന്നു !

നീര്‍വിളാകന്‍ said...

അവനെ ഞാന്‍ അറിയുന്നില്ല ദൈവമെ
അവനു കാവലാള്‍ ഞാനല്ല ദൈവമെ!...

Anonymous said...

മറ്റൊരു കാര്യമാണു് എനിക്കു പറയാനുള്ളത്‌.
പണ്ട്‌ താങ്കള്‍ 'മാപ്പുസാക്ഷി' അവതരിപ്പിക്കുമ്പോള്‍ ആട്ടിയ ആട്ടു കേട്ട്‌ ഞെട്ടിത്തരിച്ചിട്ടുണ്ട്‌ ഞാന്‍.
ഈയിടെ ഭാഷാപോഷിണിയില്‍ അതിന്റെ തിരക്കഥാരൂപം വായിച്ചപ്പോള്‍ സങ്കടം തോന്നി. അതിലും അഭിനയിക്കാന്‍ താങ്കള്‍ തന്നെ വേണമായിരുന്നുവോ?

ബാലചന്ദ്രൻ ചുള്ളിക്കാട് said...

1979 ൽ എനിക്ക് 22 വയസ്സുള്ളപ്പൊഴാണ് ഞാൻ ‘മാപ്പുസാക്ഷി’ എന്ന കവിത എഴുതിയത്. കുറച്ചുനാൾമുൻപ് എന്റെ ചില സിഹൃത്തുക്കൾ ആ കവിതയെ അടിസ്ഥാനപ്പെടുത്തി ഒരു ടെലിഫിലിം നിർമ്മിച്ചു. അതിലൊരു കഥാപാത്രമായി ഞാൻ അഭിനയിക്കണമെന്ന് ആ സുഹൃത്തുക്കൾ ആവശ്യപ്പെട്ടു. ഞാൻ സഹകരിക്കുകയും ചെയ്തു.അതൊരു തെറ്റാണെങ്കിൽ ആകട്ടെ. ഞാൻ ചെയ്ത അനേകം തെറ്റുകളുടെ കൂട്ടത്തിൽ അതും. (അനോണിമസ് കമന്റുകൾക്ക് മറുപടി നൽകുന്നതും തെറ്റാണെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. ആ തെറ്റും സസന്തോഷം ഞാൻ ചെയ്തുകൊള്ളുന്നു.)

പോട്ടപ്പന്‍ said...

"റോങ്ങ്‌ നമ്പര്‍ "അത് തന്നേ നല്ല പ്രതികരണം......ആലപ്നു അര്‍ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിയിലും റോങ്ങ്‌ നമ്പര്‍ കേള്കെണ്ടിവരും........

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഇഡിയറ്റിനും നീർവിളാകനും പോട്ടപ്പനും നന്ദി

Unni Sreedalam said...

യുവകഥാകൃത്തു ചില്ലറക്കാരനല്ല. വലിയ എഴുത്തുകാരുടെയൊക്കെ സുഹൃത്താണ്. അവരുമായി കത്തിടപാടുണ്ട്.അവരോടൊപ്പം നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്.സ്വന്തം സമുദായത്തിന്റെ കോളേജിൽ ലക്ചററാണ്. എല്ലാംകൊണ്ടും ഉയർന്ന നില.

ha...ha...ha...


typical chullikad...


avane ithil kooduthal oothan pattilla sir....

Anonymous said...

"njan ee pallikkoodangalilonnum poyittillalla..."

thankalude commentukalkku oru RAJAMANIKKAM style.

allenkil...


"aakhyayum" "aakhyathavum" ariyatha oru pavam Basheer.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഉണ്ണി ശ്രീദാലത്തിനും അജ്ഞാത സുഹൃത്തിനും നന്ദി.

നിസ്സഹായന്‍ said...

:)

കൊച്ചുതെമ്മാടി said...

സാറേ പോലുള്ള ഒരാള്‍,
അവനേത് ugc ബുദ്ധിജീവി ആയാലും തക്കതായ മറുപടി കൊടുത്തെ വെക്കാന്‍ പാടുല്ലായിരുന്നു....

ബാലചന്ദ്രൻ ചുള്ളിക്കാട് said...

നിസ്സഹായനും കൊചുതെമ്മാടിക്കും നന്ദി

Bipin Sreenath said...

സര്‍,
താങ്കളുടെ blog നെ കുറിച്ച്‌ വൈകിയാണ്‌ മനസ്സിലാക്കിയത്‌....അതു കൊണ്ട്‌ തന്നെ ഇവിടെ എത്താനും വൈകി...

മലയാളത്തിന്റെ ക്ഷുഭിത യൗവനമാണ്‌ സര്‍ താങ്കള്‍...കോപം വരുമ്പോള്‍ കോപിക്കണമെന്നും കരച്ചില്‍ വരുമ്പോള്‍ കരയണമെന്നും മലയാളി യൗവനത്തെ പഠിപ്പിച്ച കവി...ഏറ്റവുമധികം തലമുറകളെ സ്വാധീനിച്ച്‌ കവി...എന്റെ അച്ഛന്റെ യൗവനത്തില്‍ താങ്കളുടെ സ്വാധീനം ഉണ്ടായിരുന്നു....എന്റെ യൗവനത്തെ,എന്റെ പ്രണയത്തെ,എന്റെ ഹൃദയത്തെ,എന്റെ വിരഹത്തെ,എന്റെ ജീവിതത്തെ സ്നേഹിക്കാന്‍ പഠിപ്പിച്ചത്‌ താങ്കളാണ്‌...ഹൃദയത്തെ ഉരുക്കി നീറ്റുന്ന വിരഹത്തിലും, ആ ദു:ഖവും ഒരാനന്ദമാണെന്ന് എന്നോട്‌ പറഞ്ഞത്‌ താങ്കളുടെ വരികളാണ്‌...താങ്കളുടെ കത്തിജ്വലിച്ചു നില്‍ക്കുന്ന വരികളില്‍ വീണുരുകുകയായിരുന്നു കഴിഞ്ഞ മൂന്നു തലമുറകളുടെയും യൗവനം...ഇനി വരാന്‍ പോകുന്ന തലമുറകളുടെയും...
extra നടന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടല്ലേ എന്നു ചോദിച്ചവനുള്ള മറുപടി wrong number തന്നെയാണ്‌...ഇന്നലത്തെ മഴയില്‍ തല പൊക്കിയ ഞാഞ്ഞൂല്‍ ബ്ലോഗന്മാരോട്‌ പോയി പണി നോക്കാന്‍ പറയ്‌ സര്‍...താങ്കള്‍ പറഞ്ഞതു തന്നെയാണ്‌ ശരി...കൂടെയൊന്നു കൂടെ പറയാമായിരുന്നു സര്‍ " wrong number ഞാന്‍ extra നടന്‍ ബാലചന്ദ്രന്‍ അല്ല...,നിന്നെയും, നിന്റെ അച്ഛനെയും, നിന്റെ മക്കളെയും എന്താണ്‌ യൗവനമെന്നും, എന്താണ്‌ പ്രണയമെന്നും, എന്താണ്‌ വിരഹമെന്നും പഠിപ്പിച്ചു തന്ന കവി ബാലചന്ദ്രന്‍ ചുള്ളിക്കാടാണ്‌ ഞാന്‍.."

ഇനിയും അക്ഷരങ്ങള്‍ കത്തുന്ന ഒരുപാട്‌ വരികളും പ്രതീക്ഷിച്ചു കൊണ്ട്‌...

സ്നേഹാദരങ്ങളോടെ..
ബിപിന്‍...

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ബിപിന് ഹൃദയപൂർവ്വം നന്ദി.

Akbar said...

തഴുകുമ്പോഴും മുറിവുകള്‍ വേദനിക്കും. ഉണക്കുവാനാവില്ല കലാപ്പഴക്കത്തിനല്ലാതെ.

അനുഭവങ്ങളുടെ അഗ്നിനാളത്തില്‍ പാകപ്പെടുത്തിയ മന്സ്സിലെന്തേ നോവുകള്‍ കരിയാതെ പോകുന്നു
with love

പാര്‍വണം.. said...

പ്രിയപെട്ട് കവി (അങ്ങനെ തന്നെ വിളിക്കാനാണെനിക്കിഷ്ടം),
വിളിച്ചയാള്‍...കൂട്ടുകാരനല്ലെ? ചിതലരിക്കുന്ന നിങ്ങളുടെ കവിത്വം ഒന്നു തീ പിടിക്കട്ടെ എന്നു കരുതിക്കാണും...പക്ഷെ, പ്രതികരണത്തിലും ഒരു തണുത്ത കണ്ണുനീര്‍ സീരിയല്‍ മണത്തപ്പൊ...വിഷമം തോന്നിയിട്ടുണ്ടാകും...എനിക്കും തോന്നി... (വിളിച്ചതു വി. ആര്‍. സുധീഷ് ആണെന്നു ഞാന്‍ വെറുതെ അങ്ങ് ഊഹിച്ചു)
അല്ലെങ്കിലും കവികള്‍ക്കും കലാകാരന്‍മര്‍ക്കും വ്യക്തിജീവിതത്തിലെ ചെയ്തികളുടെ പേരില്‍ മാര്‍ക്കിടുന്നതു മണ്ടത്തരമായിരിക്കും...
എനിക്കുറപ്പുണ്ട്, ഇവിടെ, നിങ്ങളുടെ ബ്ലോഗ് വായിക്കനെതതുന്ന എല്ലാവരും ആ തീ പ്ടിച്ച വാക്കുകളെ ഒരുകാലത്ത് തലയിലേറ്റി നടന്നവരായിരിക്കും...
ചുള്ളിക്കാടിന്റെ സ്വകാര്യജീവിത പ്രശ്നങളെക്കാള്‍..കവിതയെ സ്നേഹിക്കുന്ന സ്വാര്‍ത്ഥത!
ചുമ്മാ അങ്ങു ക്ഷമിചേക്കു മാഷെ! 100% വോട്ടു കിട്ടിയിട്ടല്ലല്ലൊ പ്രധാനമന്ത്രിമാര്‍ ഉണ്ടാകുന്നതു..ഭൂരിപക്ഷം നിങ്ങളുടെ കൂടെയാണു...

«Oldest ‹Older   1 – 200 of 227   Newer› Newest»