Friday, 25 September, 2009

മഹാകാവ്യം

എന്റെ നാട്ടിൽ പണ്ട് മുനിസിപ്പാലിറ്റി ജീവനക്കാർ മനുഷ്യമലം വീടുകളിൽനിന്നു തകരബക്കറ്റുകളിൽ ശേഖരിച്ച്  ഉന്തുവണ്ടിയിലെ തകരടാങ്കിൽ നിറച്ച് ദൂരെ എവിടെയോ കൊണ്ടുപോയി കളയുകയായിരുന്നു പതിവ്. ഈ ജീവനക്കാരെ ‘തോട്ടികൾ’ എന്നു വിളിച്ചുപോന്നു.


പ്രൈമറി സ്കൂളിൽ എന്റെ ക്ലാസ്സിൽ ഒരു തോട്ടിയുടെ മകൻ പഠിച്ചിരുന്നു.ശശി.അവനെ  മറ്റു കുട്ടികൾ  ‘തീട്ടംകോരി’ എന്നു വിളിച്ചു പരിഹസിച്ചിരുന്നു. കരിഞ്ഞ ഒരു ചിരി മാത്രമായിരുന്നു അവന്റെ പ്രതികരണം.
ആ കറുത്ത കുട്ടിയോടൊപ്പം  ഇരിക്കാൻ ആരും തയ്യാറായില്ല. പിഞ്ഞിക്കീറിയ മുഷിഞ്ഞ  ഉടുപ്പും നിക്കറുമിട്ട് ഏറ്റവും പിന്നിലെ ബഞ്ചിലോ ജനൽ‌പ്പടിയിലോ അവൻ ഒറ്റയ്ക്ക് ഇരുന്നു.ഒരു പരാതിയുമില്ലാതെ.


ആയിടയ്ക്കായിരുന്നു മഹാത്മാഗാന്ധിയുടെ ജന്മശതാബ്ദി. വിദ്യാർത്ഥിക്കൾക്കായി പ്രസംഗമത്സരമുണ്ടായിരുന്നു. രാവുണ്ണിപ്പിള്ളസ്സാർ ഒരു പുസ്തകം എനിക്കു തന്നിട്ട് അതുവായിച്ചു  മനസ്സിലാക്കി പ്രസംഗിക്കണം എന്നാവശ്യപ്പെട്ടു.ആ പുസ്തകത്തിൽ മഹാത്മാഗാന്ധിയുടെ മഹദ്വചനങ്ങൾ ഉദ്ധരിച്ചിരുന്നു. അതിലൊരു വാക്യം ഇങ്ങനെ:


“തോട്ടിയിൽനിന്നു വമിക്കുന്ന ദുർഗ്ഗന്ധം അവന്റെ മലത്തിന്റേതല്ല, നിങ്ങളുടെ മലത്തിന്റേതാണ്.”


തോട്ടി ഞങ്ങളുടെ മലം നിറച്ച ബക്കറ്റുമായി പോകുമ്പോൾ ഞാനും അറപ്പോടെ മൂക്കുപൊത്തുമായിരുന്നു. അതു ഞങ്ങളുടെതന്നെ ദുർഗ്ഗന്ധമായിരുന്നു എന്ന വാസ്തവം ഞാൻ ഒരിക്കലും ഓർത്തിരുന്നില്ല. അങ്ങനെ ആലോചിക്കാനേ കഴിഞ്ഞിട്ടില്ല.


തോട്ടിപ്പണി ചെയ്യുന്നവരെയും അവരിലൊരാളുടെ മകനായ സഹപാഠിയെയും മറ്റൊരു വെളിച്ചത്തിൽ കാണാൻ  മഹാത്മാഗാന്ധിയുടെ  ആ വാക്യം എന്നെ സഹായിച്ചു.


പക്ഷെ, ആ കൊച്ചുവാക്യം ആയിരത്താണ്ടുകളായി ഇന്ത്യയിലെ കീഴാളവർഗ്ഗം സഹിച്ചുപോരുന്ന സാമൂഹ്യതിരസ്കാരത്തിന്റെ ദുരന്തദ്ധ്വനി നിറഞ്ഞുനിൽക്കുന്ന മഹാകാവ്യമാണെന്നു തിരിച്ചറിയാനുള്ള കഴിവ് അന്നെനിക്കില്ലായിരുന്നു. ഇന്നു തിരിച്ചറിഞ്ഞാലും അതു സ്വന്തം ജീവിതത്തിൽ ഉൾക്കൊള്ളാൻ ആവശ്യമായ ഹൃദയവിശാലത എനിക്കില്ല എന്നു ലജ്ജയോടെ സമ്മതിക്കുന്നു.

80 comments:

തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് said...

തിരിച്ചറിവുകള്‍ ഓര്‍മ്മപ്പെടുത്തലുകളായി മാത്രം അവശേഷിക്കാതെ ഇരുന്നിരുന്നെങ്കില്‍ !!!!

santhoshhk said...

കുറിപ്പ് നന്നായി.
വാക്യം കാവ്യമാകുന്ന രസതന്ത്രം എപ്പോഴും രസാത്മകമായിരിക്കയില്ലെന്ന മുന ഇതില്‍ ഞാന്‍ കണ്ടോട്ടേ?
pee എന്ന ഡോക്യുമെന്ററിയും shit version of vande matharam -ഉം കാണാനിരുന്ന്‌ അത് മുഴുവന്‍ കണ്ടിരിക്കാന്‍ വയ്യാതെ ഫോര്‍ വേര്‍ഡ് അടിച്ചു പോയ 'വൃത്തിയുള്ള' എന്റെ മനസ്സിന്റെ ലഘുത്വത്തെ ചുള്ളിക്കാടിന്റെ ലജ്ജയോട് ചേര്‍ത്തു വെക്കുന്നു.

ശ്രദ്ധേയന്‍ said...

മറ്റുള്ളവരുടെ തീട്ടം സ്വന്തം അന്നത്തിനുള്ള വകയായി മാറുന്ന പരിണാമ ചക്രം... ഹാ! ജീവിതം.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

“തോട്ടിയില്‍നിന്നു വമിക്കുന്ന ദുര്‍ഗ്ഗന്ധം അവന്റെ മലത്തിന്റേതല്ല, നിങ്ങളുടെ മലത്തിന്റേതാണ്.”

“തീട്ടമെന്ന്
എഴുതുമ്പോള്‍
വായിക്കുമ്പോള്‍
കേള്‍ക്കുമ്പോള്‍
മുഖം ചുളിക്കും.,
തെറി വിളിക്കും.

ചെറുകുടലില്‍
ചുമന്ന് നടക്കുമ്പോഴും.“
http://thambivn.blogspot.com/2009/09/blog-post_07.html

ശിഹാബ് മൊഗ്രാല്‍ said...

തീവ്രമായ ഓര്‍മ്മപ്പെടുത്തലാണിത്.. നന്ദി

chithal said...

ആ അവസാന വാചകം ഒരുമാതിരി എല്ലാവരുടേയും ജീവിതത്തില്‍ ഉള്ള സത്യമാണെന്ന്‌ തോന്നുന്നു..
എസ്‌ കേയുടെ ആഫ്രിക്ക യാത്രാവിവരണങ്ങള്‍ വായിക്കുകയാണിപ്പോള്‍.. അതില്‍ പറഞ്ഞിരിക്കുന്ന വിവേചനം... അചിന്ത്യം..

ആചാര്യന്‍ said...

ഒന്നിലല്ലെങ്കില്‍ മറ്റൊന്നില്‍ കീഴാളരല്ലാത്തവര്‍ ആരുണ്ട്? അതു മനസിലാക്കുക എന്നത് കഠിനമാണ്. മനസിലാക്കുന്നതോടെ അപകര്‍ഷം തീരുകില്ലേ...

Sureshkumar Punjhayil said...

Njanum lajjikkatte Sir...!

Manoharam, Ashamsakal...!!!

നമത് വാഴ്വും കാലം said...

ദാദായിസ്റ്റുകള്‍ക്ക് മലം പ്രതിഷേധത്തിന്‍റെ പ്രദര്‍ശനമായിരുന്നു. ആധുനിക കാലത്തും സ്വന്തം മലം പ്രദര്‍ശനവസ്തുവും അന്യന്‍റെ മലം പ്രതിഷേധവുമാകുന്നു. സത്യസന്ധതയുടെ വാക്യങ്ങള്‍ക്കു നന്ദി!

junaith said...

സത്യങ്ങള്‍ മനസ്സില്‍ തോന്നിക്കണമെങ്കില്‍ ആരെങ്കിലും പറയണം

chithrakaran:ചിത്രകാരന്‍ said...

“തോട്ടിയിൽനിന്നു വമിക്കുന്ന ദുർഗ്ഗന്ധം അവന്റെ മലത്തിന്റേതല്ല, നിങ്ങളുടെ മലത്തിന്റേതാണ്.”

വെറുതെയല്ല അദ്ദേഹത്തെ മഹാത്മാ എന്നു വിളിക്കുന്നതെന്നു ഇപ്പോള്‍ മനസ്സിലായി.
ആ ഒരു വാചകം മനസ്സില്‍ കിളിര്‍ക്കണമെങ്കില്‍
മാനവികമായ തിരിച്ചറിവിന്റെ ഉയരങ്ങളിലെത്തുകതന്നെവേണം.

ആ വാചകത്തെ മനസ്സിലിട്ടു താലോലിക്കുന്നതുപോലും
ഹൃദയത്തില്‍ സൂര്യനുദിക്കാന്‍ കാരണമാകും !

വളരെ സന്തോഷം.

ശ്രീ said...

ഇത്തരം തിരിച്ചറിവുകള്‍ നമുക്കുണ്ടാകുന്നത് പലപ്പോഴും ഏറെ വൈകിയാണെന്നതാണ് കഷ്ടം

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും ഹൃദയപൂർവ്വം നന്ദി.


“ഞാൻ ഒരു തോട്ടിയാണ്” എന്നു മഹാത്മാഗാന്ധി ഒരിക്കൽ പറഞ്ഞു.സ്വന്തം മലം മാത്രമല്ല,ദലിതന്റെയും കുഷ്ഠരോഗിയുടെയും അന്യമതസ്ഥന്റെയും മലവും സ്വന്തം കൈകൊണ്ടു നീക്കംചെയ്ത് സ്വയം മാതൃക കാണിക്കുകയും ചെയ്തു.

Murali Nair I മുരളി നായര്‍ said...

അതെ സര്‍ ഗാന്ധിജി ആയിരുന്നു നമ്മെ പലപ്പോഴും പലതും ഓര്‍മിപ്പിച്ചു കൊണ്ടിരുന്നത്....പക്ഷെ ഇന്ന് പുതിയ സമൂഹത്തില്‍ വെറുമൊരു ആത്മകഥ മാത്രമായി 'സത്യന്വെഷണങ്ങള്‍' മാറ്റി നിര്‍ത്തപ്പെടുകയല്ലേ എന്നാണ് എന്റെ സംശയം....
സന്തോഷമായി സര്‍ താങ്കള്‍ ഇപ്പോഴും താങ്കളുടെ കണ്ണ് സമൂഹത്തിന് നേരെ തുറന്നു തന്നെ വച്ചിരിക്കുന്നു...

ഗൗരി said...

മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി
http://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ്‌ ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .

Aasha said...

ഈ മനോസ്ഥിതി ഒരു നഗ്നസത്യമാണു... ഒരു പൂജാരി ചെയ്യുന്ന ജോലിയും ഒരു തോട്ടിപണിക്കാരന്‍ ചെയ്യുന്ന ജോലിയും രണ്ടും രണ്ടാണു ... പക്ഷെ ലക്ഷ്യം ഒന്നാണെന്നു ആരും ആലോചിക്കുന്നില്ല ... ആ ജോലിയും ആര്‍ക്കും ചെയ്യാം... ഒരമ്മയ്ക്കു തന്റെ കുട്ടിയുടെ മലം എടുത്ത് കളയാന്‍ മടിയില്ല... പക്ഷെ മറ്റുള്ളവരുടെ കുട്ടിയുടെ മലം കാണുന്നതെ അറപ്പാണ് ... ആ കാര്യം ഒരിക്കലും ആരും ചിന്തിക്കില്ലെങ്കിലും ചിന്തിക്കേണ്ടതാണു ... ഈ ലേഖനം മനുഷ്യനില്‍ ഒളിഞ്ഞിരിക്കുന്ന അല്ലെങ്കില്‍ മനുഷ്യന്‍ അറിഞ്ഞിട്ടും അറിയാതെ നടിക്കുന്ന ഒരു സ്വഭാവത്തെ വിളിച്ചറിയിക്കുന്നു... മനുഷ്യന്‍ ശരിക്കും എന്താണെന്നു ചിന്തിപ്പിക്കുന്നു ... പിന്നെ മഹാത്മാവ് ആരായിരുന്നെന്ന സത്യവും തിരിച്ചറിയുന്നു .... നന്ദി

Bijli said...

ആ തിരിച്ചറിവ് തന്നെയാണല്ലോ....ഇവിടെ പ്രതിഫലിക്കുന്നത് മാഷെ.....ഒരിക്കലും നമ്മള്‍ ഓര്‍ക്കാതെ പോകുന്ന ഒരു വിഷയം..ഓരോ മനുഷ്യനും ഇങ്ങനൊരു തിരിച്ചറിവിലെത്തിയിരുന്നെന്കില്‍ ഇവിടെ എല്ലാവരും തുല്യരായി വാണെനേ..........നന്ദി......

സുനില്‍ പണിക്കര്‍Isunil panikker said...

തിരിച്ചറിയപ്പെടാതപോയ
തിരിച്ചറിവുകൾ..

വീ കെ said...

മഹാത്മാ ഗാന്ധി അന്നു പറഞ്ഞത് ഇന്നും നമ്മൾക്ക് മനസ്സിലാവുന്നില്ലല്ലൊ....?

ശാരദനിലാവ്‌ said...

ഇതൊന്നും കാണാഞ്ഞിട്ടോ , അറിയാഞ്ഞിട്ടോ അല്ല .. കണ്ടില്ലെന്നും അറിയില്ലെന്നും നടിക്കുന്നതല്ലേ കൂടുതല്‍ സുഖം ..

കാട്ടിപ്പരുത്തി said...

എല്ലാവരും ഗാന്ധിയാവാത്തിതെല്ലാം കൊണ്ടല്ലേ-
എല്ലാവര്‍ക്കുമാവാന്‍ കഴിയാത്തതും

Prasanth Krishna said...

വായിക്കാറുണ്ട്, അഭിപ്രായം എഴുതാന്‍ മാത്രം ജ്ഞാനമില്ല. നേരിട്ട് സം‌വാദിക്കാന്‍ അവസരം കിട്ടിയതില്‍ സന്തോഷം.

ടോട്ടോചാന്‍ (edukeralam) said...

വാചകം ചെറുത്, പക്ഷേ പങ്കുവയ്ക്കുന്ന ആശയമോ?
ആ യാഥാര്‍ത്ഥ്യത്തിന്റ ചില ശേഷിപ്പുകള്‍ ഇന്നുമുണ്ട്.. കക്കൂസ് വൃത്തിയാക്കിത്തരും എന്ന ബോര്‍ഡുമായി സ്വയം നിര്‍മ്മിച്ച വണ്ടികളില്‍...

പക്ഷേ യാഥാര്‍ത്ഥ്യങ്ങള്‍ ഇന്ന് പ്രതീകങ്ങള്‍ മാത്രമാവുന്നു....

ജ്യോതീബായ് പരിയാടത്ത് said...

ഒരര്‍ത്ഥത്തില്‍ ഗാന്ധിജി ചെയ്തത് തോട്ടിപ്പണിതന്നെ തന്നെയായിരുന്നു. മലം കുമിഞ്ഞുകൂടിയ മനസ്സുകളില്‍‌ നിന്നും അതു കോരി മറ്റാനുള്ള ശ്രമകരമായ പണി. ഒക്റ്റോബര്‍‌ രണ്ടുകള്‍‌ എത്ര കടന്നുപോയാലെന്താ.. അവനവനിലേയ്ക്ക് വിസര്‍ജജിച്ച് ആരാനെ നോക്കി മൂക്കു പൊത്തുന്നവരുടെ എണ്‍നം കൂടിക്കൊണ്ടേയിരിക്കുന്നു. തീട്ടം കോരികളൂടെ ആ തലമുറയിലാവട്ടെ വിരലിലെണ്ണാവുന്നവര്‍‌ തന്നെയില്ലതാനും..

Ismail said...

സത്യം ഉറക്കെപ്പറയുക താങ്കളുടെയൊരു കുഴപ്പം തന്നെയാണ്

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും നന്ദി.
ഒരു ഒക്ടോബർ 2 കൂടി വരുന്നു.

Post said...

ഒക്ടോബര്‍ രണ്ടിനു മുമ്പുള്ള നല്ല ഓര്‍മപ്പെടുത്തലായി. പക്ഷേ, ഗാന്ധി മരിച്ചിട്ട് കൊല്ലം 60 കഴിഞ്ഞെങ്കിലും 'തോട്ടി'പ്പണി ചെയ്യുന്നവരുടെ അവസ്ഥ അതുപോലെയൊക്കെ തന്നെ ഇന്നാട്ടില്‍ തുടരുന്നുണ്ട്. വടക്കെ ഇണ്ഡ്യയിലെ ഭംഗി വിഭാഗത്തില്‍ പെട്ടവരുടെ കുലത്തൊഴിലാണിത്. കെ സ്റ്റാലിന്‍ ഭംഗികളെക്കുറിച്ച് 'Lesser Humans' എന്ന ഒരു documentary (http://material.ahrchk.net/video/lesser-humans.html) പിടിച്ചിട്ടുണ്ട്.

വിചാരം said...

നല്ല ലേഖനം
ഇവിടെ (ഗള്‍ഫില്‍) വളരെ നികൃഷടമായിട്ടാണ് ബംഗ്ലാദേശുക്കാരെ ഏവരും കാണുന്നത് അതിന് കാരണം അവര്‍ ഏത് തരം തൊഴിലും അറുപ്പില്ലാതെ ചെയ്യും, അവരുടെ എല്ലാ ചെയ്തികളേയും ഞാന്‍ അംഗീകരിക്കുന്നില്ലാ എങ്കിലും അവരുടെ അദ്ധ്വാനത്തിന്റെ മഹത്ത്വം തിരിച്ചറിയണമെന്ന് എന്റെ ചങ്ങാതിമാരോട് പറയും . നാലായിരം രൂപയ്ക്ക് മാസ ശമ്പളത്തിനായിട്ടായിരിക്കും അവര്‍ ഇവിടെ വരിക അതും ലക്ഷങ്ങള്‍ ചിലവയിച്ച്, പതിനായിരത്തിന് മുകളില്‍ ശമ്പളം പറ്റുന്ന മലയാളികളേക്കാള്‍ അധികം ഇവര്‍ മാസവസാനം ആവുമ്പോഴേക്കും ഉണ്ടാക്കും, എങ്ങനെ ? കച്ചറ ടബ്ബകളില്‍ കയറി പാഴ്വസ്തുകളും മറ്റും ശേഖരിച്ച് വില്‍ക്കും, ആരെങ്കിലും ഒരു പെപ്സി കുടിക്കുന്നുണ്ടെങ്കില്‍ അത് തീരുന്നത് വരെ നോക്കി കുടിച്ച് കഴിഞ്ഞാല്‍ അത് വാങ്ങി തന്റെ സഞ്ചിയിലിടും, ഇതലാം ചെയ്യുന്ന ഇവരെ പൊതുവെ എല്ലാവര്‍ക്കും ഒരു വെറുപ്പാണ്, പക്ഷെ എന്നും ഇവരുടെ ഈ അദ്ധ്വാനത്തെ എനിക്ക് പ്രകീര്ത്തിയ്കാനെ കഴിഞ്ഞിട്ടൊള്ളൂ, ഇവര്‍ പക്കാ ക്രിമിനലുകള്‍ ആവുമ്പോള്‍ വല്ലാതെ സങ്കടംനിറഞ്ഞ വെറുപ്പും ഉണ്ടാവാറുണ്ട് . ഇവരെ ഗള്‍ഫിലെ തോട്ടികള്‍ എന്ന് വിളിക്കുന്നവരുണ്ട്

വികടശിരോമണി said...

ഒരൊക്ടോബർ രണ്ടിനു മുൻപ് വായിക്കാവുന്ന ഏറ്റവും നല്ല കുറിപ്പ് സമ്മാനിച്ചതിന് നന്ദി.

നിശാഗന്ധി said...

ഈ മഹാകാവ്യം സമൂഹത്തിലെ എല്ലാവര്‍ക്കും ഒരു ഒരു ഉപദേശമാകട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു.ഇനിയും താങ്കളുടെ സ്യഷ്ടികള്‍ പ്രതീക്ഷിക്കുന്നു.....

നാട്ടുകാരന്‍ said...

തിരിച്ചറിവുകൾ ഇല്ലാത്തതാണു എന്റേയും അതിലൂടെ എന്റെ നാടിന്റെയും കുഴപ്പം. നന്ദി ഈ നല്ല ചിന്ത സമ്മനിച്ചതിനു.

സബിതാബാല said...

നാളെയെ മറന്നവര്‍
നാടുമറന്നവര്‍
നാണം മറയ്ക്കുവാന്‍
നാട് തെണ്ടുന്നവര്‍....


മറ്റൊരു ഒക്ടോബര്‍ രണ്ടുകൂടി,പതാക ഉയര്‍ത്തലും സേവനവാരവും,സ്കൂളിലെ പ്രസംഗവും,അതിന്റെയുമപ്പുറം ഒരു അവധി,അത്രേ ഉള്ളു ആ മഹാത്മാവിന്റെ ഓര്‍മ്മയ്ക്ക്.......

::സിയ↔Ziya said...

നന്ദി മാത്രം

മാണിക്യം said...

ബാലചന്ദ്രന്‍ ചുള്ളീക്കടിന്റെ ചിന്തിപ്പിക്കുന്ന പോസ്റ്റ്.
മലത്തിന്റെ ദുര്‍ഗന്ധം സാരമില്ല,
മലം കൊണ്ടു പോയി ശുചിയാക്കുന്ന മനുഷ്യര്‍ വൃത്തിഹീനരുമല്ല.
ചില വ്യക്തികള്‍ പുറപ്പെടുവിക്കുന്ന വാക്കുക‍ള്‍‌ക്ക് അല്ലേ ഇതിലും ദുര്‍ഗന്ധം?
ദുര്‍ഗന്ധം വ്യമിക്കുന്ന ആ മനസ്സുകള്‍ ശുദ്ധിയാക്കാന്‍ തോട്ടികള്‍ ഉണ്ടായിരുന്നെങ്കില്‍..

ബാലചന്ദ്രൻ ചുള്ളിക്കാട് said...

നിങ്ങളുടെയെല്ലാം നല്ല മനസ്സിനു നന്ദി

ദേവന്‍ said...

തമിഴുനാട്ടില്‍ തോട്ടിപ്പണി ചെയ്യുന്ന ചക്കിലിയന്മാര്‍ക്ക് പലഗ്രാമങ്ങളിലും കടകളില്‍ ഭക്ഷണം വാങ്ങാനോ പൊതു നിരത്തില്‍ ഇറങ്ങി നടക്കാനോ മറ്റുജാതിക്കാര്‍ പാര്‍ക്കുന്ന ഇടങ്ങളില്‍ വീടുകെട്ടാനോ ഇപ്പോഴും അവകാശമില്ലെന്ന് ഈയിടെ പത്രത്തില്‍ വായിച്ചിരുന്നു. അവര്‍ അമേധ്യം വണ്ടിയില്‍ ഉന്തിക്കൊണ്ട് പോകുന്നു, നമ്മളൊക്കെ അത് വയറ്റിലിട്ടും തലയ്ക്കകത്ത് ചുമന്നും കൊണ്ടുനടക്കുന്നു അത്രേയുള്ളു.

"എന്റെയൊക്കെ ചെറുപ്പത്തില്‍" എന്ന ലൈന്‍ മനസ്സിനു വയസ്സാവുന്നതിന്റെ ലക്ഷണമാണെന്ന് അറിയാം എന്നാലും; പണ്ടത്തെ സ്കൂള്‍കുട്ടികളെക്കാള്‍ വാട്ടര്‍‌റ്റൈറ്റ് ക്ലാസ് കമ്പാര്‍ട്ടുമെന്റിലാണ്‌ നാട്ടില്‍ ഇപ്പോഴത്തെ കുട്ടികള്‍ വളരുന്നതെന്ന് തോന്നുന്നു (നിരീക്ഷണമല്ല, എന്റെ ഒരു തോന്നല്‍- ശരിയാവണമെന്നുമില്ല)ഡോക്റ്ററുടെ മകന്റെ സുഹൃത്തുക്കളെല്ലാം ഡോക്റ്ററുടെയും എഞ്ചിനീയറുടെയും ഗസറ്റഡ് ഓഫീസറുടെയും മക്കള്‍. ആശാരിയുടെ മകന്റെ കൂട്ടുകാരെല്ലാം കൂലിപ്പണിക്കാരുടെ മക്കള്‍... തോട്ടിയുടെ മകന്റെ കൂട്ടുകാര്‍ ഇന്ന് ആരൊക്കെയാണാവോ. അതോ അവനെ ഇപ്പോള്‍ ഒരു സ്കൂളിലും എടുക്കില്ലേ?

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ദേവന് നന്ദി.കേരളത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഈ ജോലി എഴുപതുകളിൽ ഔദ്യോഗികമായി നിർത്തൽ ചെയ്തു.എങ്കിലും മാലിന്യം നീക്കംചെയ്യുന്നവർ ഇപ്പോഴും ഉണ്ടല്ലൊ.മറ്റുസംസ്ഥാനങ്ങളിൽ ‘ഭങ്ഗി’ ‘വാൽമീകി’ തുടങ്ങിയ സമുദായങ്ങളുടെതന്നെ നിയോഗം തോട്ടിപ്പണിയാണത്രേ.അവരെ മനുഷ്യരായി കാണാൻ ഇന്നും സമൂഹത്തിനു കഴിയുന്നില്ല.ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ സംസ്കാരത്തിന്റെ കൂരിരുട്ടിൽ യുഗങ്ങളുടെ അപമാനവും അവഹേളനവും അവഗണനയും സഹിച്ച് ഇന്നും അവർ കഴിയുന്നു.നമ്മുടെ മാലിന്യം അവർ നീക്കംചെയ്യുന്നതിനാൽ നാം വൃത്തിയുള്ളവരായിരിക്കുന്നു.ലോകചരിത്രത്തിലെ ഏറ്റവും മഹാനായ ആ തോട്ടിയുടെ-- ഞാനൊരു തോട്ടിയാണ് എന്ന് ഏറ്റുപറഞ്ഞ മഹാത്മാഗാന്ധിയുടെ -- ജന്മദിനത്തിലെങ്കിലും അവരെ ഓർക്കാം.

സിജാര്‍ വടകര said...

എഴുത്ത് വളരെ നന്നായിട്ടുണ്ട് ചേട്ടാ .....

smiley said...

സാർ,
എനിക്കു ഈ കുറിപ്പു വായിച്ചു സകലമാന ഇൻഡ്യകാരനോടും നിരാശ തോന്നുന്നു.. അര്യഭട്ടൻ കണക്കുകൊണ്ടു അമ്മാനം ആടി ലോകത്തിനു കണക്കുപഠിപ്പിചപ്പൊഴും നല്ലകക്കൂസുൻണ്ടാക്കാൻ നമ്മൾ മറന്നു.. ഇപ്പോൾ ചന്ദ്രനിലേക്കു റോക്കറ്റു വിടുമ്പൊഴും നമ്മുടെ നാട്ടിൽ അപരിഷ്ക്രിതമായ റോഡിലും, അതിലും മോശമായ ആരോഗ്യ പരിപാലനത്തിലും നാം ഇൻഡ്യക്കാർ ആഫ്രിക്കാരനെ കടത്തി വെട്ടിയിരിക്കുന്നു.. 3800 കോടിക്കു റോക്കറ്റ്‌ വിട്ടു ചന്ദ്രനിൽ ജലം കണ്ടെത്തിയ മഹാന്മാർ നാട്ടിലെ നാറുന്ന മാലിന്യം എന്തുചെയ്യണം എന്നറിയതെ നട്ടം കറങ്ങുകയാണു... ഗാന്ധിജി ഉണ്ടായ്‌രുന്നെകിൽ സായിപ്പിനോടു തിരികെ വരാൻ പറഞ്ഞേനേ..

നന്ദി

ഒരു നുറുങ്ങ് said...

മാഷേ..
ഒക്ടോബര്‍ 2നു മുമ്പേ ഈ ശ്രദ്ധക്ഷണിക്കല്‍ ഉചിതമായി,
ചുള്ളിക്കാടിന് നന്ദി..
മാഷെ,ഒരു കണക്കിനു നാം ഓരോരുത്തരും തന്താങ്ങ
ളുടെ ‘തീട്ടം’ചുമന്ന് നടക്കുന്ന ഇരുകാലികളല്ലേ!!
എന്നിട്ടാണീ ഒടുക്കതെ അഹന്ത !

രാജേഷ് പയനിങ്ങൽ said...

ചിത്രകാരന്റെ കമന്റിനു കീഴെ ഞാനും ഒരു കയ്യൊപ്പിടുന്നു.ഗാന്ധി മഹാത്മാവായതു വേറൊന്നുംകൊണ്ടല്ല.
(ഗാന്ധി ഇല്ലായിരുന്നെങ്കിൽ നമുക്കു സ്വാതന്ത്ര്യം നേരത്തേ കിട്ടിയേനെ എന്നും സുഭാഷ് ചന്ദ്രബോസിന്റെ ജോലി എളുപ്പമായേനെ എന്നും പറയുന്നവരുടെ എണ്ണം ഈയിടെയായി കൂടി വരുന്നുണ്ടോ എന്നൊരു സംശയം)

kashmu said...

ശ്രീനാരായണ ഗുരു ദേവനും ഗാന്ധിജി മഹാത്മാവും ആയത് അവര്‍ ഉള്ളില്‍ തട്ടിയ കുറച്ചു സത്യങ്ങളുടെ ദുര്‍ഘട പാത തരണം ചെയ്തുവെന്നതിനാലാണ്. സിമന്റ് പ്രതിമകളില്‍ അമരനാകണമെന്ന് ഗുരുവോ കാശുകാരുടെ കീശയിലെ അഞ്ഞൂറുരൂപാ നോട്ടിന്റെ സുതാര്യ ജാലകത്തില്‍ കൂടി ഒളിഞ്ഞുനോക്കി താന്‍ വിഭാവനം ചെയ്ത ഇന്ത്യയെ കാണേണ്ടി വരുമെന്ന് ഗാന്ധിജിയോ സ്വപ്നേപി കരുതിയിരുന്നിരിയ്ക്കില്ല. തങ്ങളുടെ ചെയ്തികളിലൂടേ മനുഷ്യരാശിയുടെ അനന്ത സാധ്യതകളിലെയ്ക്കാന് അവര്‍ വിരല്‍ ചൂണ്ടിയിരുന്നത്'. ദേവനാകുന്നതിനുമുന്പ് നാണുവും മഹാത്മാവാകുന്നതിനുമുന്പ് മോഹന്‍ ദാസുമായിരുന്ന ആ പച്ച മനുഷ്യരെ ഓര്‍ക്കാന്‍ നമുക്ക്‌ താല്പര്യമില്ല. അവരുമായുള്ള എല്ലാ മനുഷ്യ ബന്ധങ്ങളും വിഛേദിച്ച് അവരെ ദൈവങ്ങളാക്കിയാല് നമുക്ക്‌ രാത്രി മനസ്സമാധാനത്തോടെ കിടന്നുറ്ങ്ങമല്ലൊ...

jayanEvoor said...

ചെറുതെങ്കിലും വളരെ, വളരെ പ്രസക്തമായ കുറിപ്പ്.

ഇന്നാണ്‌ ഇതു കാണാനിടയായത്.

ഇനി ഈ വഴി തീര്‍ച്ചയായും വരാം...

hshshshs said...

താങ്കൾ പറഞ്ഞതു ശരിയായതിനാലും..ശരി പറഞ്ഞതു താങ്കളായതിനാലും.. ഈ ആശയങ്ങൾ എല്ലാ പ്രജ്ഞാമണ്ഠലങ്ങളിലേക്കും കേറാനിടവരട്ടെയെന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നു..!!

വാഴക്കാവരയന്‍ said...

ഏറ്റവും അവസാനം പറഞ്ഞ ആ സത്യമാണ് ഒരുപക്ഷെ താങ്കളെ മറ്റുള്ളവരില്‍ നിന്നും വിത്യസ്തനാക്കുന്നത്. ഗാന്ധിജിയുടെ പ്രായത്തിലേക്കെത്തുന്നതല്ലേ ഉള്ളൂ, ചിലപ്പോള്‍...

ബ്ലോഗിലൂടെയെങ്കിലും താങ്കളുടെ കൃതികള്‍ വായിക്കാന്‍ സാധിച്ചതില്‍ സന്തോഷം.

നീര്‍വിളാകന്‍ said...

ഇത്തരം തിരിച്ചറിവുകള്‍ വ്യക്തികളില്‍ ഒതുങ്ങാതെ സമൂഹത്തിന്റേതായി മാറിയിരുന്നെങ്കില്‍!!!

SABU PRAYAR ~ സാബു പ്രയാര്‍ said...

ഗാന്ധിജി ഓര്‍ക്കാന് ഒരു ഒക്ടോബര്‍ 2 കൂടി.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഏതോ നിഗൂഢനിയമം നിഖിലപ്രപഞ്ചം
പാലിച്ചു നില്‍പ്പതു നമുക്കറിവില്ല, പക്ഷേ,
ആശിക്കലാണു വലുതാമപരാധമെന്നാ-
ണാ ശപ്തമായ നിയമത്തിലെ ആദ്യവാക്യം....


എന്നാലും നമുക്കാശിക്കാംലേ? എന്നെങ്കിലും ഈ ലോകം നന്നായാലോ?

സ്നേഹതീരം said...

നല്ല പോസ്റ്റ്. പക്ഷെ അവസാനത്തെ വാചകം.. അത് ഇപ്പോഴും വിശ്വസിക്കാനെനിക്കു കഴിയുന്നില്ലല്ലോ !

ബൈജു (Baiju) said...

അവസരോചിതം ഈ പോസ്റ്റ്. മറ്റൊരു ഗാന്ധിജയന്തിയും കടന്നുപോകുന്നൂ....പാടിയതൊക്കെയും ബധിരകര്‍ണ്ണങ്ങളില്‍ വീഴുന്നൂ.............മലം നിറച്ച ബക്കറ്റുമായി പോകുന്ന തോട്ടിയെ നോക്കി മൂക്കുപൊത്തി നമ്മളും നില്‍ക്കുന്നു......................

‍ശരീഫ് സാഗര്‍ said...

അതൊരു മഹദ്‌ വചനം തന്നെ. ഓര്‍ത്തും പേര്‍ത്തും കേട്ടിരിക്കേണ്ടത്‌.
നന്ദി ബാലേട്ടാ.

വിജിത... said...

ഇന്നത്തെ ദിവസം തന്നെ ഇ പോസ്റ്റ്‌ വായിക്കാന്‍ കഴിഞ്ഞത് നല്ല ഒരു കാര്യം...

santhoshhk said...

ഈ കുറിപ്പിന്റെ ഫോളോ അപ്പ് കമന്റുകളുണ്ടാക്കിയ ഓളങ്ങള്‍ വേറെ കുറിപ്പായി മാറിയത് ഇവിടേ വായിക്കാം.ലിങ്കുന്നതില്‍ ക്ഷമിക്കണം.
അല്ല, പിന്നെ!!: പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം#links

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഈ കുറിപ്പു വായിക്കാനും അഭിപ്രായം പറയാനും സന്മനസ്സുണ്ടായ എല്ലാ സുഹൃത്തുക്കൾക്കും നന്ദി

Anonymous said...

നിങ്ങളൊക്കെ എന്റെ നാ‍ട്ടുകാരാണോ? ഏതു ജാതീയതയാണു നിങ്ങൾ കൊണ്ടു നടന്നത്? തോട്ടിപ്പണി ഇല്ലതായിട്ടും ആ പേരോടുകൂടി ജീവിച്ചവർ എന്റെ നാട്ടിലുണ്ട്;എഴ്പതുകളിൽ ഞാനും സ്കൂളിൽ പഠിച്ചിട്ടുണ്ട്. കൃത്യം പറഞ്ഞാൽ അടിയന്തിരാവസ്ഥക്കാലത്ത് ഞാൻ മൂന്നിലായിരുന്നു. തോട്ടികൾ താമസിച്ചിരുന്നതു ഒരു “തീയ’മുതലാളിയുടെ സ്ഥലത്തായിരുന്നുവെന്നു പിന്നെ അവറെ കൈനിറച്ചു പണംകൊടുത്തു പറഞ്ഞയച്ചെന്നു കേട്ടപ്പോളാണു മനസ്സിലായത്. തീയതു എന്നാൽ ദഹിച്ചത്, തീ എന്നാൽ ദഹിപ്പിക്കുന്നത്, തീട്ടമെന്നാൽ ദഹിച്ച ശേഷം ബാക്കിയുള്ളത് എന്നേ അർഥമുള്ളു.
എന്തായാലും ഈ തോട്ടിക്കുടുംബത്തിലെ സരസു എന്റെ ക്ലാസിലായിരുന്നു. അവിടത്തെത്തന്നെ സുരേഷ് എന്റെ ചേട്ടന്റെ ക്ലാസിൽനിന്നു തോറ്റ് എന്റെ ക്ലാസിലെത്തിയിരുന്നു- സരസുവിന്റെ അനുജൻ എന്റെ അനുജന്റെ ക്ലാസിൽ പഠിച്ചിരുന്നു- രാമകൃഷ്ണൻ.കുളിച്ചു ഭസ്മം നനച്ച് കുറിതൊട്ടു, അതിനു മുകളിൽ ചന്ദനവും കുംകുമവുംതൊട്ടുകൊണ്ടേ അവരുടെ കുടുംബത്തിലെ തലവൻ അയ്യപ്പേട്ടനെ രാവിലെകളിൽ ഞാൻ കണ്ടിട്ടുള്ളൂ- ചില വൈകുന്നേരങ്ങളിൽ പിമ്പിരിയും.സുരേഷും രാമകൃഷ്ണനും സരസുവും സരസുവിന്റെ അമ്മാമ(നായപിടുത്തക്കാരൻ മണി)നും ഞാനും ചേട്ടനും അനുജന്മാരുമൊക്കെ ഒരേ സ്കൂളിലായിരുന്നു പഠിച്ചിരുന്നത്.
കമന്റുകല്ലുകളെറിഞ്ഞവർപറഞ്ഞതരത്തിലുള്ള സ്പർദ്ധകളൊന്നും ഞങ്ങൾക്കില്ലായിരുന്നു.സരസു സ്കൂൾവിട്ടാൽ വീട്ടുപണികൾ ചെയ്തു അമ്മയുടെ കൂടെ കൂടുമായിരുന്നു. അവളുടെ അമ്മ എന്നും കുളിച്ചമ്പലത്തിൽ വരുമായിരുന്നു.അയപ്പേട്ടനും സരസുവിന്റെ അമ്മയും മണിയും രാവിലെ അമ്പലക്കുളത്തിൽ കുളിക്കാൻ വരുന്ന സമയത്തു തന്നെയായിരുന്നു ഞാനും കുളിക്കാൻ പോകാറ്. രാമകൃഷ്ണനും സുരേഷും രാവിലെ കുളിക്കാറില്ലായിരുന്നു.
പകൽ സമയത്ത് പുരയുടെ മുറ്റത്തുവച്ചു അയ്യപ്പനും സരസുവിന്റെ അമ്മയും കൊട്ടയും മുറവും മടയുന്നത് ഞാൻ കണ്ട് പഠിച്ചു.മുള ചീന്തി ഈളാക്കിക്കൊടുക്കുന്നതയ്യപ്പനായിരുന്നു, അവ ക്രോസാക്കി വെച്ച് നാലഞ്ചു വട്ടം മെടഞ്ഞ്കൊടുക്കുന്നതും അയ്യപ്പേട്ടൻ. വട്ടം കിട്ടിക്കഴിഞ്ഞേ സരസുവിന്റെ അമ്മ മെടയാറുള്ളു.ഇതാണു ഏറ്റവും വലിയ പണി എന്നായിരുന്നു ഞാൻ കരുതിയത്-കണ്ടന്റെ കൂടെ മുളവെട്ടാ‍ാൻ പോയതു വരെ.
അയ്യപ്പേട്ടൻ ഭസ്മം തൊട്ടിരുന്നത് എന്റെ മുത്തച്ഛനും അച്ചനും ഞാനും ഭസ്മംതൊടുമ്പോലെ തന്നെ യായിരുന്നു. മലക്കു മാലയിടുമ്പോൾ മാത്രമേ സുറ്രേഷും രാമകൃഷ്ഹ്ണനും മണിയും ഭസ്മം തൊട്ടിരുന്നുള്ളു.
സുരേഷും മണിയും രാമകൃഷ്ണനും ഞാനും ചേട്ടനും അനുജനുമൊക്കെ ഒരുമിച്ചായിരുന്നു ശാഖയിൽ പോയിരുന്നതും.ആ ‘തീയമുതലാളി” കൊടുത്ത പണംകൊണ്ട് കുറെ ദൂരെ ഒരിടത്തു വീടു വച്ചു പാർക്കുന്നു അയ്യപ്പേട്ടനും കുടുംബവും. മണി ലോട്ടരി വിറ്റു നടന്നു കുറച്ചു കാലം പിന്നെ ഒരു സമ്മാനമടിച്ചതിൽ‌പ്പ്പിന്നെ കുടികൂടി അയ്യപ്പേട്ടനോടെന്നും ലഹളകൂടി ഒരു ദിവസം തമിഴ് നാട്ടിൽ അവന്റെ ഭാര്യയുടെ നാട്ടീലേക്കു പോയെന്ന്യ് കഴിഞ്ഞ മണ്ഡലക്കാലത്ത അയ്യപ്പ്പേട്ടൻ പറഞ്ഞു.രാമകൃഷ്ണൻ കോയമ്പത്തൂരിൽ ഏതോ കൌണ്ടന്റെ കൂടെയാണത്രെ. അയാളുടെ അനുജത്തിയുടെ മകളെ കെട്ടി അവിടെ സ്ഥിരതാമസമ്മായി. എമ്പത്താറുകഴിഞ്ഞ അയ്യപ്പേട്ടൻ ഇന്നും വലിയപരിക്കില്ലാതെ ഗുരുസ്വാമിയായി പലരേയും മലക്കു കൊണ്ടുപോകുന്നു.സുരേഷനു പാലക്കാട്ട് തുണിക്കച്ചവടമാണത്രെ.അറുപതെഴുപത് വയസ്സു കാണും സരസുവിന്റെ അമ്മക്ക്.ഇപ്പോഴും കോർപ്പറേഷന്റെ നീലസ്സാരിയുടുത്ത് ഇടക്ക്കു നിരത്തടിക്കാനിറങ്ങും.
അച്ചൻ മരിച്ചപ്പോൾ അയ്യപ്പേട്ടൻ വന്നിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് ഒളിവിൽ താമസിച്ചിരുന്ന പല വടക്കേ ഇന്ത്യക്കാർക്കുമായി അഛ്നും അയ്യപ്പേട്ടനുംകൂടി ചപ്പാത്തിയുണ്ടാക്കി കൊടുക്കുമായിരുന്നുവത്രെ.മാവു കുഴച്ചു ചപ്പാത്തി പരത്തിവച്ചു അച്ചനമ്പലത്തിൽ പോകും.അതൊക്കെ ചുട്ടെടുക്കുന്നതും കറി ‘സംഘടിപ്പിക്കൌന്നതും അയ്യപ്പേട്ടനായിരുന്നു,- അതു തുണിയിൽ പൊതിഞ്ഞു അഛനും അയ്യപ്പേട്ടനും കൂടി രണ്ടു രണ്ടരമാസക്കാൽം രാത്രി ഒരു ദിനം പോലും തെറ്റാതെ വടക്കേ ഇന്ത്യയിൽ നിന്നു വന്ന (ആറെസ്സെസ് )സങ്ഘപ്രചാരകർ ഒളിച്ചു താമസിച്ച വീടു കളിൽ എത്തിക്കുമായിരുന്നത്രെ. ഒരാൾക്കു മൂന്നു ചപ്പാത്തി വീതം പത്തിരുപതു വീടു കളിൽ എത്തിച്ചിരുന്നുവെന്നു അയ്യപ്പേട്ടൻ പറഞ്ഞു.
അല്ല സാഹിത്യകാരന്മാരേ, നിങ്ങൾ പറയുന്ന ജാതീയത, കവിതക്കു വളമാകാൻ വേണ്ടി നിങ്ങളുടെ പറന്പിൽ നിങ്ങളൊക്കെത്തന്നെ നട്ടുവളർത്തിയതോ?
നിങ്ങളോക്കെ സ്വാതന്ത്ര്യാനന്തരഭാരതത്തിൽത്തന്നെയോ പിറന്നത്?
കവിതയെഴുതാന് വേണ്ടി കരളിൽ പണിത കളവുകൾ കൂടിക്കൂടി “കമല” ബാധിച്ചുവോ കവേ?

ബാലചന്ദ്രൻ ചുള്ളിക്കാട് said...

അജ്ഞാത സുഹൃത്തെ, താങ്കളുടെ അനുഭവം സത്യമാണെന്നും എന്റെ അനുഭവം കളവാണെന്നും താങ്കൾ പറയുന്നു.

ഇന്ത്യയിൽ ജാതീയത ഉണ്ടോ ഇല്ലയോ എന്ന് ഈ രാജ്യത്തെ കീഴാളജനത അവരുടെ അനുഭവത്തിന്റെ അടീസ്ഥാനത്തിൽ തീരുമാനിക്കട്ടെ.ഞാൻ തർക്കിക്കാൻ നിൽക്കുന്നില്ല.

നനവ് said...

അതെ..അതൊരു ഇതിഹാസ കാവ്യം തന്നെ..യുഗങ്ങളെ അതിജീവിക്കുന്ന കാവ്യം..നാമൊക്കെയും ഇന്നും തോട്ടികളായിത്തന്നെയാണ് ജീവിക്കുന്നത്..കൂലിപോലുമില്ലാതെ കുത്തകകളുടേയും,രാഷ്ട്രീയക്കാരുടേയും മലം ചുമന്ന് ജീവിക്കേണ്ടി വരുന്ന തോട്ടികൾ....

ദേവസേന said...

എല്ലാ പോസ്റ്റുകളും, പോസ്റ്റുകളെ നിഷ്പ്രഭമാക്കാന്‍ കഠിനാദ്ധ്വാനം ചെയ്യുന്ന ‘പല’ കമന്റുകളും
അതി സൂ‍ക്ഷ്മമായി വായിച്ചു.
എല്ലാം നന്നായിരിക്കുന്നു.
ഒരു ബ്ലോഗര്‍ എന്ന നിലയില്‍ മാഷ് സര്‍വൈവ് ചെയ്യാന്‍ സാദ്ധ്യത കുറവാണെന്ന് തോന്നുന്നു.
എന്തിനാണിങ്ങനെ എന്തിനുമേതിനും പ്രതികരിക്കാന്‍ നില്‍ക്കുന്നത്?

ബാലചന്ദ്രൻ ചുള്ളിക്കാട് said...

നനവിനു നന്ദി.


ശരി. ദേവസേനയോടു പ്രതികരിക്കുന്നില്ല.പോരെ?

Jimmy said...

താങ്കളുടെ ഓര്‍മപ്പെടുത്തലുകള്‍ അസ്സലായി...
താങ്കളേപ്പോലൊരു കലാകാരനെ ഇങ്ങനെ ഒരു ജനകീയമായ കൂട്ടായ്മയിലൂടെ പരിചയപ്പെടുവാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷം...

Anonymous said...

അവനവന്റെ ട്രൗസറിട്ടാല്‍ പോരേ ദേവസേനേ?
ഒരാള്‍ ബ്ലോഗിംഗ് തുടങ്ങിയാലെത്തും കൈപിടിച്ചു നടത്താനും ചാട്ടുവണ്ടിയുമായൊക്കെ കുറേ സീനിയര്‍ ബ്ലോഗേഴ്സ്!
'പല' കമന്റുകള്‍ക്ക് അതേ പോസ്റ്റില്‍ എന്തേ മറുപടി പറഞ്ഞില്ല?
ചുള്ളിക്കാടിന്റെ മറുപടി നല്ല രസമുണ്ട്.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ജിമ്മിക്കും അജ്ഞാതസുഹൃത്തിനും നന്ദി.

ദേവസേന said...

മറ്റുള്ളവരെ ട്രൌസറിടീപ്പിക്കലാണോ താങ്കളുടെ പണി ?
എവിടെ എപ്പോള്‍ കമന്റിടണമെന്നൊക്കെ താങ്കളാണോ നിശ്ചയിക്കുന്നത്?
(ഈ ഭാഷ ഭയങ്കര പരിചിതം)
സ്ത്രീകളോടെങ്കിലും ഡീസന്റാകൂ അജ്ഞാതാ??
ബ്ലോഗില്‍ ആരൊക്കെ എന്നൊക്കെ ജനിച്ചെന്നും, എത്ര നാള്‍ ജീവിച്ചെന്നും രേഖകള്‍ സൂക്ഷിച്ചിട്ടാണോ നിങ്ങള്‍ സീനിയോറിറ്റിയും മെമ്പര്‍ഷിപ്പുമൊക്കെ തീരുമാനിക്കുന്നത്?
feel shame on you anony..

ബാലചന്ദ്രൻ ചുള്ളിക്കാട് said...

വായിച്ചപ്പോൾ കുളിക്കേണ്ടിവന്ന ചില കമന്റുകൾ ഒഴിവാക്കി.അണുനാശിനിയിൽ പഞ്ഞിമുക്കി കമ്പ്യൂട്ടർ തുടച്ചു.

അഗ്നിവേശ് said...

ദേവസേന,

മാടമ്പികളുടെ കാലം എന്നേ കേരളത്തില്‍ അവസാനിച്ചു. ഇനിയും അതിന് സ്കോപ്പില്ല. കുറെപേര്‍ക്ക് ഒരു ചിന്താഗതിയുണ്ട്, മറ്റുള്ളവരുടെ കാലുനക്കിയും, പണം കൊടുത്ത് അവാര്‍ഡുകള്‍ ഉണ്ടാക്കി വങ്ങിയും, ഏതു ചവറിനും കൊള്ളാം നല്ലത് സൂപ്പര്‍ എന്നിങ്ങനെ കുറേ കമന്റുകളിട്ടങ്കിലേ ഇവിടെ സര്‍‌വൈവ് ചെയ്യാന്‍ കഴിയൂ എന്ന്. ചവറുകള്‍ എഴുതി തള്ളുന്നവരുടെ ഗതി അതുതന്നയാണ് സമ്മതിക്കുന്നു. പക്ഷേ ഇതൊന്നുമില്ലാതെ സര്‍ഗ്ഗത്മകതകൊണ്ട് സര്‍‌വൈവ് ചെയ്യുന്ന കുറേ അധികം ബ്ലോഗുകള്‍ ഇവിടയുണ്ടന്ന് ദേവസേന അറിയുന്നത് നന്നായിരിക്കും. ചുള്ളിക്കാട് സര്‍‌വൈവ് ചെയ്യുമോ ഇല്ലയോ എന്ന് പ്രവചിക്കാന്‍ പേരില്‍ ഒരു ദേവ ചേര്‍ത്തകൊണ്ട് ബ്രഹ്മാവും ദേവനുമൊന്നുമാകില്ല.

എന്താണന്നു ഈ ബ്ലോഗിലെ സര്‍‌വൈവല്‍ കൊണ്ട് ദേവസേന ഉദ്ദേശിക്കുന്നതന്നും മനസ്സിലാകുന്നില്ല. ഒന്നു വിശദമാക്കിയാന്‍ നന്നായിരുന്നു.

അണ്ണാനെ മരംകയറ്റം പഠിപ്പിക്കേണ്ടതുണ്ടോ ദേവസേന?

cibu cj said...

ദേവസേനേ ഒരു ഓഫ് ടോപ്പിക്ക്:

"സ്ത്രീകളോടെങ്കിലും ഡീസന്റാകൂ അജ്ഞാതാ??"

ഒരു വേള സ്ത്രീകൾ അബലകളാണെന്നുണ്ടോ!? ഒന്നു എക്സ്പ്ലേൻ ചെയ്യാമോ?

ദേവസേന said...

പേരും, നാളും, ഇല്ലാത്തവരോട് തല്‍ക്കാലം സംസാരിക്കാന്‍ സമയമില്ല, താല്പര്യമില്ല.
(പേരില്ലാത്തവന്മാര്‍ കയറി ദേവസേനയെ തോണ്ടാന്‍ ശ്രമിക്കുന്നതിനെ I take it as peanut)

സിബുവിനു,
(മറ്റൊരാള്‍ടെ ബ്ലോഗിലാണു ഞാനിങ്ങനെ മേയുന്നതെന്നുള്ളത് എന്നെ നല്ലവണ്ണം അസ്വസ്ഥയാക്കുന്നുണ്ട്)

സിബു- വിനു ഇനിയുമതു മനസിലായില്ലാന്നുണ്ടോ? പെണ്ണായതു കൊണ്ട് രണ്ടാം കിടയാക്കപ്പെടുന്നത് കാണുന്നില്ലാന്നുണ്ടോ? ഇപ്പോള്‍ ഒരു മാര്‍ഗറ്റ് താച്ചറിന്റെയും ഒരു ഇന്ദിരാഗാന്ധിയുടെയും, ഒരു മാധവിക്കുട്ടിയുടേയും, ഫൂലന് ദേവിയുടേയും, വേണമെങ്കില്‍ സി.കെ ജാനുവിന്റെയും, അങ്ങനെ അപൂര്‍വം പേരുകള്‍ പൊക്കിയെടുക്കും. അവര്‍ വെറും exceptions മാത്രമല്ലേ? പൊതുവായ പുരുഷന്മാരുടെ, സാധാരണക്കായ സ്ത്രീകളുടെ നേരെയുള്ള അപ്രോച്ച് എങ്ങനെയെന്ന് പറയൂ.

ഒരു ഉദാഹരണം പറയട്ടെ! കുറച്ചുകാലം മുന്‍പ് കേരളത്തെക്കുറിച്ച് ഒരു പോസ്റ്റ് എഴുതിയപ്പോള്‍ കൂട്ടംകൂടി ആക്രമിക്കാന്‍ എന്തായിരുന്നു ആള്‍ക്കാരുടെ ഉത്സാഹം: എന്തായിരുന്നു എന്റെ തെറ്റ് എന്ന് ബോദ്ധ്യപ്പെടുത്താന്‍ പക്ഷേ ഒരു മറുപടികള്‍ക്കും കഴിഞ്ഞില്ല. അതേ അര്‍ത്ഥത്തില്‍ മലയാളസിനിമാ നടന്‍ മോഹന്‍ലാല്‍ എഴുതിയിരിക്കുന്നത് മാതൃഭൂമിയിലെ ബ്ലോഗനയില്‍ വായിച്ചു. (അദ്ദേഹത്തിന്റെ ബ്ലോഗ് കണ്ടിട്ടില്ല, അദ്ദേഹത്തെ ആള്‍ക്കാര്‍ അക്രമിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും പറ്റിയില്ല.) അദ്ദേഹം അഭിനയ ചക്രവര്‍ത്തിയായതു കൊണ്ടാണോ, പുരുഷനായതു കൊണ്ടാണു അതു സ്വീകരിക്കപ്പെടുന്നത് ? ആണ്മയുടെപേരിലുള്ള acceptance ആണെന്ന് പറഞ്ഞാല്‍ ഏതു ലോ പോയന്റ്സ് നിരത്തി നിഷേധിക്കാന്‍ കഴിയും സിബൂ ?

ബസ്സില്‍ കയറിയാല്‍ അബലകളായതുകൊണ്ട് മാത്രം ‘തോണ്ട‘പ്പെടുന്ന സ്ത്രീകളെ നിങ്ങളറിയുന്നില്ലേ സിബൂ. ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളെ, അമ്മമാരെ, പെണ്മക്കളെ കാണുന്നില്ലേ? ഏതെങ്കിലും ഒഴിവാക്കാനാവത്ത സാഹചര്യത്തില്‍ ഭാര്യ, ഭര്‍ത്താവിനു ഉപേക്ഷണപത്രം കൊടുത്താലോ? അവന്‍ വേറെ നാലു കെട്ടി ജീവിക്കും.

ആണ്‍ കോയ്മ തലേക്കെട്ടു കെട്ടി വാഴുന്ന കുടുംബത്തിലാണു ഞാന്‍ ജീവിക്കുന്നത്. അപ്പന്‍, സഹോദരന്മാര്‍, ഭര്‍ത്താവ്, മകന്‍ ആരും മോശക്കാരല്ല. അവരെല്ലാം ഈ സമൂഹത്തിന്റെ പ്രതിനിധികളാണു.

എന്റെ സ്വന്തം ബ്ലോഗല്ലാത്തത് കൊണ്ട് ഉത്തരം പറച്ചിലുകള്‍ ഇവിടെ അവസാനിപ്പിക്കുന്നു. (ചോദ്യങ്ങള്‍ മെയില്‍ വഴിയാക്കാം.)

Anonymous said...

(പേരില്ലാത്തവന്മാര്‍ കയറി ദേവസേനയെ തോണ്ടാന്‍ ശ്രമിക്കുന്നതിനെ I take it as peanut)

അനോണികളെ കുറ്റം പറയാന്‍ നിങ്ങക്കെന്തവകാശം?
ഈ ദേവസേന എന്നത് ആണോ പെണ്ണോ അതോ ഒരു സേനതന്നെയോ എന്നൊന്നും എനിക്കറിയാമ്മേലാ
എന്നാലും പീനട്ടെന്നൊന്നും ഞാന്‍ വിളിക്കുകേല.
നല്ലതായാലും ചീത്തയായാലും കുറേപ്പേര്‍ കമന്റുകളിലൂടെ നടത്തിയ യുദ്ധം കഴിഞ്ഞപ്പഴ് അവിടെക്കേറി വര്‍ത്തമനം പറയാണ്ട് 'പല' കമന്റുകളെന്നൊക്കെ പറഞ്ഞ് പ്രസംഗിക്കണ കണ്ടപ്പൊ ഒന്നു ചൊറിഞ്നു വന്നു അത്രേയുള്ളൂ. എനിയ്ക്ക് സ്ത്രീകളോടും പുരുഷന്മാരോടും ഒരേതരത്തില്‍ ഡീസന്റായേ പെരുമാറാന്‍ അറിയൂ.
സിബുവിനോട് പറഞ്ഞതിനു മറുപടി മാഡത്തിന്റെ കവിതകളിലും ലേഖനങ്ങളിലും കിടപ്പുണ്ട്. പെണ്ണെഴുത്തെന്ന ലേബലില്‍ വരുന്ന തികഞ്ഞ സ്ത്രീവിരുദ്ധതയുടെ പ്രച്ഛന്നമുഖം.
ക്ഷമിക്കണം ബാലചന്ദ്രന്‍ സര്‍. ഈ കമന്റുകണ്ട് എന്നെ തെറിവിളിക്കാന്‍ ഒരു സേനതന്നെ എത്തും. അങ്ങനെയാണ്‌ സീനിയര്‍ ബ്ലോഗേഴ്സ്. ആയമ്മ പറഞ്ഞത് നേരാണ്‌. സര്‍ വൈവ് ചെയ്യാന്‍ ച്ചിരെ പാടാ :)

സ്നേഹത്തോടെ അജ്ഞാതന്‍

ബാലചന്ദ്രൻ ചുള്ളിക്കാട് said...

പ്രശ്നമാകുമോ !!!

കാളിയാര്‍ സര്‍ക്കാര്‍ said...

ദേവസേന ചുമ്മാതെ വാചക കസര്‍ത്ത് നടത്തി ആളാകാന്‍ നോക്കല്ലേ. ദേവസേന എന്നത് എന്താ ഗസറ്റില്‍ വിക്ഞാപനം പുറപ്പെടുവിച്ചു ചാര്‍ത്തി വാങ്ങിയതോ അതോ പഞ്ചായത്തില്‍ ജനനം രജിസ്റ്റ്റ് ചെയ്തപ്പോള്‍ കല്പിച്ചുകിട്ടിയതോ? പെണ്ണായാലും ആണായലും ഇരിക്കണ്ടിടത്ത് ഇരിക്കണം. അല്ല്ലതെ വടികൊണ്ടു കൊടുത്ത് അടി വാങ്ങീട് കിടന്ന് മോങ്ങീട്ട് കാര്യമില്ല.

ദേവസേന ഇനി ഇവിടെ മിണ്ടാത്തതാണ് ഉത്തമം ഇല്ലങ്കില്‍ വലിച്ചു കീറും എല്ലരും കൂടെ. പോ മോളെ പോയി തരത്തില്‍ കളിക്ക്. ചുമ്മാണ്ട് കിടന്നു ചെലക്കതെ. കുറേ സീനിയര്‍ ബ്ലോഗര്‍മാര്‍ ഇറങ്ങിയേക്കുന്നു, വെട്ടുകിളികളായിട്ട്. എവിടെ ഒരു പുതിയ ബ്ലോഗു വീണാലും പറന്നിറങ്ങും വിളതിന്നൊടുക്കാന്‍.

ഇവിടെ കേരളത്തിലാകെ കാണപ്പെടുന്ന ഒരു തരം പക്ഷിയുണ്ട്. കുണ്ടികുലുക്കി പക്ഷി എന്നാണ് അതിനെ വിളിക്കുക. അതിന്റെ വിചാരം അത് കുണ്ടിയിട്ടു കുലുക്കുന്നതുകൊണ്ടാണ് ഭൂമി ഭ്രമണം ചെയ്യുന്നതന്ന്‌. അതുപോലെയാണ് വിവരക്കേട് മൂത്ത സീനിയര്‍ ബ്ലോഗര്‍മാരും.

കുഴൂര്‍ വില്‍‌സണ്‍ said...

ബാലചന്ദ്രന്‍ മാഷ് ഉന്നയിച്ച വിഷയത്തില്‍ നിന്ന് മാറി പലരും ദേവസേനയെ മലമേറ് നടത്തുന്നത് ഉചിതമോ ?

അതിനു മാത്രമുള്ള കമന്റല്ല അവരുടെ ആദ്യത്തേത്. സീനിയര്‍ എന്ന ഭാവം അതില്‍ കാണാനുമില്ല.

സൌഹ്യദത്തിന്റെയോ ആദരവിന്റെയോ പേരില്‍
ഒരു കമന്റ്. അതീപ്പറയുന്ന ആരും ചെയ്യാത്തത് അല്ലാല്ലോ ?

കല്ലേറ് തുടര്‍ന്നോളൂ. പക്ഷേ വിഷയം മാറ്റരുത് എന്ന അപേക്ഷ(ഈ വിഷയത്തില്‍ തുടര്‍ വാദങ്ങള്‍ക്ക് ഇല്ല)

ബാലചന്ദ്രൻ ചുള്ളിക്കാട് said...

വിത്സണ് നന്ദി, വിഷയത്തിലേക്ക് ശ്രദ്ധ തിരിച്ചുവിളിച്ചതിൽ. ബ്ലോഗിലെ ഒരു പുത്തങ്കൂറ്റുകാരൻ എന്ന പേടികൊണ്ടാണ് ഞാൻ ഇടപ്പെടാത്തത്.

കൂതറHashimܓ said...

മാഷിന്റെ പോസ്റ്റ് കൂതറക്കിഷ്ട്ടായി...
മാഷ് പറഞത് ശരിയായിരിക്കാം
ന്നാലും കൂതറ അനോണിമാഷിന്റെ കൂടെയാ...
നമ്മുടെ ഭാവനയിൽ നിന്നുവരെ ഇതരം കാര്യങ്ങൾ മാറിനിന്നാൽ അടുത്ത തലമുറക്കെങ്ങിലും ഇതിലൊട്ടും താല്പര്യം കാണില്ലെന്നാ കൂതറക്കു തോന്നണെ..... :)
“മാറും! അടുത്ത തലമുറ, നമ്മേക്കാളുപരി“

നിസ്സഹായന്‍ said...

“പക്ഷെ, ആ കൊച്ചുവാക്യം ആയിരത്താണ്ടുകളായി ഇന്ത്യയിലെ കീഴാളവര്‍ഗ്ഗം സഹിച്ചുപോരുന്ന സാമൂഹ്യതിരസ്കാരത്തിന്റെ ദുരന്തദ്ധ്വനി നിറഞ്ഞുനില്ക്കു‍ന്ന മഹാകാവ്യമാണെന്നു തിരിച്ചറിയാനുള്ള കഴിവ് അന്നെനിക്കില്ലായിരുന്നു. ഇന്നു തിരിച്ചറിഞ്ഞാലും അതു സ്വന്തം ജീവിതത്തില്‍ ഉള്‍ക്കൊ ള്ളാന്‍ ആവശ്യമായ ഹൃദയവിശാലത എനിക്കില്ല എന്നു ലജ്ജയോടെ സമ്മതിക്കുന്നു.
നമുക്ക് സ്വജീവിതത്തില്‍ പകര്‍ത്താന്‍ കഴിയാത്ത കാര്യങ്ങള്‍ നാം ആര്‍ക്കുവേണ്ടിയായിരിക്കും വിളിച്ചു പറയുന്നത് ? നാം കുറ്റപ്പെടുത്തുന്ന വ്യവസ്ഥിതിയില്‍ അധികാരം കൈയാളിയവരും തെറ്റുകള്‍ മനസ്സിലാക്കിയിട്ടും ധൈര്യമോ ഹൃദയവിശാലതയോ ഇല്ലാതെ പോയ നമ്മേ പോലുള്ള ദുര്‍ബ്ബലരായിരിക്കുമോ ?

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഹാഷിമിനും നിസ്സഹായനും നന്ദി.നിസ്സഹായൻ പറഞ്ഞ കാര്യം ഒരു സാധ്യത തന്നെ. ഒരു വ്യവസ്ഥിതിയുടെ ഭാഗമായിരിക്കുമ്പോഴുള്ള സുരക്ഷിതത്വം സ്വന്തം മൂല്യബോധത്തെപ്പോലും അവഗണിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കും.

നരിക്കുന്നൻ said...

“തോട്ടിയിൽനിന്നു വമിക്കുന്ന ദുർഗ്ഗന്ധം അവന്റെ മലത്തിന്റേതല്ല, നിങ്ങളുടെ മലത്തിന്റേതാണ്.”

ഈ മഹാവാക്യത്തിന് പകരം വെക്കാൻ എന്റെ കയ്യിൽ ഒരു കമന്റുമില്ല. ഞാനും ചിന്തിച്ചിരിക്കട്ടേ ഇത്തിരി നേരം. നന്ദി സാർ. അങ്ങയുടെ മനസ്സിന്റെ ആഴം ഒരോ വരിയിലും ഞാൻ വായിച്ചെടുക്കുന്നു.

Akbar said...

ബാലചന്ദ്രന്‍ സാര്‍.
പോസ്റ്റും കമന്റ്സും വായിച്ചു. താങ്കള്‍ സര്‍വൈവ് ചെയ്യും എന്ന് കമന്റുകള്‍ കിടയിലെ തന്ത്രപരമായ ഇടപെടലുകളിലൂടെ താങ്കള്‍ തെളിയിച്ചു കഴിഞ്ഞു. എല്ലാ ആശംസകളും.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

നരിക്കുന്നനും അക്ബറിനും നന്ദി.

റോസാപ്പുക്കള്‍ said...

വളരെ നല്ല ഒരു കുറിപ്പ്...നന്ദി..

കൂമന്‍സ് | koomans said...

ഈ ലേഖനം എന്നെ പിടിച്ചിരുത്തി വായിപ്പിച്ചു ചിന്തിപ്പിച്ചു. ഇതിനപ്പുറം എനിക്ക് ഇഷ്ടപ്പെട്ട, യൌവനത്തില്‍ വളരെ ആരാധിച്ചിരുന്ന ഒരു കവിയുടെ ബ്ലോഗില്‍ കയറി കമന്റ് പറയുന്നില്ല. നന്ദി.