Thursday, 17 September, 2009

ശ്രീനാരായണ ഗുരുദേവൻ

 ബാലചന്ദ്രൻ ചുള്ളിക്കാട്

ചിന്തയിൽ ശങ്കരാചാര്യർക്കു തുല്യനും കർമ്മത്തിൽ ശങ്കരാചാര്യരേക്കാൾ മഹാനുമായഏതെങ്കിലും ഒരു മലയാളിയുണ്ടെങ്കിൽ അതു ശ്രീനാരായണഗുരുദേവനാണ്.  ദേവൻ എന്ന് എന്തിനാണ് അദ്ദേഹത്തെ വിളിക്കുന്നത്, മനുഷ്യൻ എന്നു വിളിച്ചാൽ പോരെ എന്നു യുകതിവാദികൾ ചോദിക്കാറുണ്ട്. പോരാ. മറ്റു മനുഷ്യരിൽനിന്ന് വ്യത്യസ്തനാണ് അദ്ദേഹം. സാധാരണ മനുഷ്യർക്കു സാധിക്കാൻ കഴിയാത്ത മഹത്തായ കാര്യങ്ങൾ അദ്ദേഹം ചെയ്തു. മഹത്ത്വത്തിന്റെ പര്യായമാണു ദിവ്യത്വം. ദിവ്യത്വം പ്രകാശിപ്പിച്ച ആൾ ദേവൻ. അതുകൊണ്ട് എനിക്കും എന്നെപ്പോലുള്ള പാമരന്മാർക്കും അദ്ദേഹം ശ്രീനാരായണഗുരുദേവൻ തന്നെ. തുഞ്ചത്തെഴുത്തച്ഛൻ കഴിഞ്ഞാൽ ഏറ്റവും വലിയ മലയാളകവിയും  ശ്രീനാരായണ ഗുരുദേവൻ തന്നെ. ഋഷിയായ ഗുരുവിന്റെ കവിതകളിലെ മന്ത്രസ്വഭാവമോ അത്യഗാധമായ ആത്മീയാനുഭവമോ ആന്തരസംഗീതമോ ഭാഷാപൂർണ്ണതയോ ലൌകികനായ കുമാരനാശാന്റെ കവിതകളിൽ ഇല്ല എന്നാണ് എന്റെ അനുഭവം.

തത്ത്വശാസ്ത്രം ഞാൻ പഠിച്ചിട്ടില്ല. അതു പഠിക്കാൻ വേണ്ട ബുദ്ധിശക്തി എനിക്കില്ല. (തത്ത്വശാസ്ത്രം അറിയാം എന്ന് ധരിച്ചുവശായിരിക്കുന്ന പലരേക്കാളും ഭേദമാണ് എന്റെ അവസ്ഥ എന്നുമാത്രം.എന്തെന്നാൽ ഇക്കാര്യത്തിൽ എനിക്ക് എന്റെ പരിമിതി അറിയാമല്ലൊ.)
സംസ്കൃതവും പാലിയുമൊന്നും  അറിയാത്തതിനാൽ ഭാരതീയ തത്ത്വചിന്തയിലെ മൂല കൃതികൾ  വായിച്ചുനോക്കാൻപോലും എനിക്കാവില്ല. ഭാരതീയചിന്തയിൽ ഭൌതികവാദവും അജ്ഞേയതാവാദവും ആത്മീയ വാദവും ഇവയ്ക്കെല്ലാം പലേ പിരിവുകളും ഉണ്ടെന്നു കേട്ടിട്ടുണ്ട്.ഭാരതീയചിന്തയിൽ നെടുനായകത്വം  അദ്വൈതവേദാന്തത്തിനാണെന്നും കേട്ടിട്ടുണ്ട്.അദ്വൈതം രണ്ടില്ല എന്നും ‘ശങ്കരന്റെ അദ്വൈതം തന്നെ നമ്മുടെ അദ്വൈതം ’എന്നും ഗുരു വ്യക്തമാക്കിയിട്ടുമുണ്ട്. ഇതിന്റെയൊന്നും വിശദാംശങ്ങൾ എനിക്ക് ഒരു പിടിയുമില്ല.

എന്നെപ്പോലുള്ള പാമരർക്കുവേണ്ടി ഭാരതീയ തത്ത്വചിന്തയുടെ മഹാസാരം   ഗുരു ഇങ്ങനെ അരുളിയിരിക്കുന്നു:
“ നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും.
നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും.”
മലയാളം മനസ്സിലാകാത്ത മലയാളികൾക്കായി ആ അരുളിനെ  ഒരിക്കൽ യതി  ഇങ്ങനെ വിശദീകരിച്ചു:
Process of creation, Creator,Creation, and  material for creation is identical.

ഇതിനപ്പുറം അറിവില്ല ,മഹത്ത്വമില്ല ,ഇതിനേക്കാൾ വലിയ യുക്തിവാദമില്ല ,ഇതിനേക്കാൾ ലളിതമായി ഒന്നുമില്ല, എന്നെല്ലാം അറിവുള്ളവർ ആശ്ചര്യപ്പെടുന്നു.എന്നാൽ ജീവിതത്തിൽ മനസ്സിലാക്കാനും ഉൾക്കൊള്ളാനും ആചരിക്കാനും സാക്ഷാത്ത്കരിക്കാനും ഈ സർവ്വഭൂതസമഭാവനയേക്കാൾ പ്രയാസമേറിയതായി മറ്റൊന്നുമില്ല എന്നാണ് എന്റെ അനുഭവം. ആ അസാദ്ധ്യത്തെ സാധിച്ച ശ്രീനാരായണഗുരുദേവപാദങ്ങളിൽ ആജീവനാന്തപ്രണാമം. 
------------------

82 comments:

chithrakaran:ചിത്രകാരന്‍ said...

ഹഹഹ..... കലക്കി !!!
ബാലചന്ദ്രന്‍ ചുള്ളിക്കാടെന്ന കവി മണ്ണിനെ
ചുംബിച്ചിരിക്കുന്നു !
ശ്രീ നാരായണ ഗുരുവിനെ തല്ലിക്കൊല്ലാന്‍
എവിടെ കണ്ടുകിട്ടും എന്നു ചിന്തിച്ചിരിക്കെയാണ്
ഈ പോസ്റ്റ്.
സമാധാനമായി !!!

ഇപ്പോള്‍ ചിത്രകാരന്‍ തിരക്കിലാണ്. ഒരു "S" കത്തി പണിഞ്ഞ്
രണ്ടു ദിവസത്തിനകം തിരിച്ചുവരാം :)

ബാലചന്ദ്രൻ ചുള്ളിക്കാട് said...

നന്ദി ചിത്രകാരൻ.

ഷാരോണ്‍ said...

ഗുരു ചില്ല് കൂട്ടില്‍ നിന്നും ക്രിസ്തു സഭയില്‍ നിന്നും മുക്തി നേടുന്ന ആ നല്ല കാലം എന്നാവും??

ജാതീയതക്കും അപ്പുറം നേര്‍ ദിശയില്‍ പ്രവര്ത്തിക്കുന്ന ഒരു ഗുരു സംഘം വന്നാല്‍ അതില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ഉണ്ടാവും...
ബാലന്‍ സാറിനെ പോലുള്ളവര്‍ അത്തരം നീക്കങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കില്ലേ??
അല്ലെങ്കില്‍ മഹാശ്വേത ദേവി പറഞ്ഞത് ശരി എന്ന് സമ്മതിച്ച് കൊടുക്കേണ്ടി വരും...

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഷാരോണിന്: ക്രിസ്തുവും ക്രിസ്ത്യാനിയും തമ്മിലും ബുദ്ധനും ബുദ്ധമതക്കാരനും തമ്മിലും മാർക്സും മാർക്സിസ്റ്റുകാരനും തമ്മിലുമുള്ള വ്യത്യാസം ശ്രീനാരായനഗുരുദേവനും ശ്രീനാരായണീയരും തമ്മിലും ഉണ്ടാവും.ആ ലോകസ്വഭാവം മാറ്റാൻ ആർക്കും കഴിയില്ല.

santhoshhk said...

ഗുരുദേവന്റെ കൃതികളിലൂടെ കടന്നുപോകുമ്പോള്‍ മഹാനായ ഒരു ദാര്‍ശനികനെ അനുഭവിക്കുന്ന സുഖം. അദ്ദേഹത്തിന്റെ പേരില്‍ രൂപം കൊണ്ട പ്രസ്ഥാനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പരാജയപ്പെട്ടുപോയ ഒരു പ്രായോഗികവാദിയുടെ സ്മാരകങ്ങള്‍ കാണുന്ന ദു:ഖം. ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞതാണ് ശരി. അത് മാറ്റാനാവില്ല. ബുദ്ധനും സംഭവിച്ചത് അതല്ലേ? ഗുരുദേവന്‍ എന്ന സമുദായാചാര്യനെ അല്ല, മഹാ ദാര്‍ശനികനെയാണ് വീണ്ടെടുക്കേണ്ടത്.
http://hksanthosh.blogspot.com/

ബാലചന്ദ്രൻ ചുള്ളിക്കാട് said...

സന്തോഷിന് നന്ദി.പ്രചരിപ്പിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ ആചരിച്ചു കാണിക്കുന്നവരും ആചരിക്കുന്ന കാര്യങ്ങൾ മാത്രം പ്രചരിപ്പിക്കുകയും ചെയ്യുന്നവരെയാണ് ആചാര്യന്മാർ എന്നു പറയുന്നത്.തത്ത്വശാസ്ത്രം പഠിച്ചവരെയല്ല, പ്രപഞ്ചസത്യത്തെ ആത്മദൃഷ്ടിയാൽ ദർശിച്ചവരെയാണ് ദാർശനികർ എന്നു പറയുന്നത്. ആ വിശേഷണങ്ങളെ അന്വർത്ഥമാക്കാൻ ഒട്ടും എളുപ്പമല്ല.മഹാദാർശനികരെയും ആചാര്യന്മാരെയും മനസ്സിലാക്കാനോ സമീപിക്കാൻ പോലുമോ ആവശ്യമായ ആന്തരികസജ്ജീകരണവും ജൈവഘടനയും ജന്മസിദ്ധിയുമുള്ള മനുഷ്യരും സമൂഹത്തിൽ വളരെ കുറവ്. രാഷ്ടീയാധികാരത്തിനും മൂലധനത്തിനും അടിമയായ മനുഷ്യസമുദായത്തിന്റെ പരിമിതികൾ പലപ്പോഴും വീണ്ടെടുപ്പുകളെ അസാധ്യമോ വിഫലമോ ആക്കുന്നു.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

I think scholarship or hardwork or dedication is not enough to know greatness.Biological setting by birth also is needed.

nalan::നളന്‍ said...

"I think scholarship or hardwork or dedication is not enough to know greatness.Biological setting by birth also is needed."

കര്‍മ്മം പോരാ ജന്മം കൊണ്ടുതന്നെ വേണമെന്നു.... ......... ഈ ജന്മം കൊണ്ടു കിട്ടുന്നതില്‍ കുലമഹിമയും , തറവാട്ടു മഹിമയും, സവര്‍ണ്ണതയും ഒക്കെ വരുമായിരിക്കും അല്ലെ ! ഓ ഒരദ്ധ്വാനവനവുമില്ലാതെ ഓസിനു കിട്ടുന്നതല്ലേ. നാരായണഗുരുവിനും ഓസിനു കിട്ടിയ പിച്ചയാണെന്നു, പുള്ളിയെ ഇങ്ങിനെ അപമാനിക്കരുതായിരുന്നു.

"എന്നാൽ ജീവിതത്തിൽ മനസ്സിലാക്കാനും ഉൾക്കൊള്ളാനും ആചരിക്കാനും സാക്ഷാത്ത്കരിക്കാനും ഈ സർവ്വഭൂതസമഭാവനയേക്കാൾ പ്രയാസമേറിയതായി മറ്റൊന്നുമില്ല"

എന്താണു ഈ പ്രയാസമേറിയ സർവ്വഭൂതസമഭാവന ? ഈ പ്രയാസമുള്ള ഭാഗം ഇനിയും പിടികിട്ടിയില്ല, ഒന്നു വിശദീകരിക്കാമോ ?

Anonymous said...

പേരെടുത്ത്‌ നന്ദി പ്രകാശിപ്പിക്കുന്നത് ഒഴിവാക്കൂ സാര്‍. വളരെ അരൊചകമായി തോന്നുന്നു..

ഒരു വായനക്കാരന്‍

Ambi said...

അതു ലോലമതലോല-
മതു ദൂരമതന്തികം
അതു സര്‍വ്വാന്തരമതു
സര്‍വത്തിന്നും പുറത്തുമാം.

സര്‍വഭൂതവുമാത്മാവി-
ലാത്മാവിനെയുമങ്ങനെ
സര്‍വഭൂതത്തിലും കാണു-
മവനെന്തുള്ളു നിന്ദ്യമായ്?

തന്നില്‍ നിന്നന്യമല്ലാതെ-
യെന്നു കാണുന്നു സര്‍വവും
അന്നേതു മോഹമന്നേതു
ശോകമെകത്വദൃക്കിന്?

പങ്കമറ്റംഗമില്ലാതെ
പരിപാവനമായ് സദാ
മനസ്സിന്മനമായ് തന്നില്‍
തനിയേ പ്രോല്ലസിച്ചിടും.

അറിവാല്‍ നിറവാര്‍ന്നെല്ലാ-
മറിയും പരദൈവതം
പകുത്തു വെവ്വേറായ് നല്‍ക്കീ
മുന്‍പോലി വിശ്വമൊക്കെയും.

ഗുരു ഈശോവാസ്യോപനിഷത്തിന്റെ വിവര്‍ത്തനത്തില്‍( വിവര്‍ത്തനമെന്നോ അനുഭവമെന്നോ എഴുതേണ്ടത്?)
< a href="http://thaththamma.blogspot.com/2006/11/blog-post.html/">ലിങ്ക് ഇവിടെ< /a >

ഗുരുവിനെ ഓര്‍മ്മിപ്പിച്ചതിന് വളരെ നന്ദി.

മാരീചന്‍‍ said...

I think scholarship or hardwork or dedication is not enough to know greatness.Biological setting by birth also is needed.....

ഇതൊക്കെയല്ലേ സാര്‍ നമ്മുടെ സവര്‍ണ സംഘപരിവാറുകാരും പറയുന്നത്. ..

മാരീചന്‍‍ said...

അതായത് നളാ...........
അരക്കുപ്പി ചൂടു ചാരായം എരിഞ്ഞിറങ്ങിക്കഴിയുമ്പോള്‍ തോന്നുന്ന ആ ഒരിതില്ലേ... അതാണ് സര്‍വഭൂതസമഭാവന..

ഏത് ഭൂതത്തെയും സിനിമാനടി ഭാവനയായിത്തോന്നുന്ന അവസ്ഥ...

Raman said...

മനുഷ്യന്റെ കലാവാസനയ്ക്കും ദാർശനികവാസനയ്ക്കും മാത്രമല്ല, കുറ്റവാസനകൾക്കും ജനിതകതലം ഉണ്ടെന്നു എനിക്കു തോന്നുന്നു.
Ee comment aanu kooduthal chinthaneeyam. Oru Freudian chinthayude manam undennu thonnunnu. Ippolaanu inganey oru blog unednnu arinjathu. Valare santhosham
Raman

ബാലചന്ദ്രൻ ചുള്ളിക്കാട് said...

നളനു : പാട്ടു പാടാനുള്ള കഴിവ്, വരയ്ക്കാനുള്ള കഴിവ് എന്നിവ പോലെ മഹത്വത്തെ അറിയാനും ഒരാൾക്ക് ജന്മനാ കഴിവു വേണം എന്നാണു ഞാൻ ഉദ്ദേശിച്ചത്. ജൈവവും ജനിതകവുമായ തലം കൂടി ആ കഴിവുകൾക്കുണ്ടെന്ന്.

ഞാൻ നാരായണഗുരുദേവനെക്കുറിച്ചല്ല, അദ്ദേഹത്തെയും അദ്ദേഹത്തിന്റെ മഹത്വത്തെയും മനസ്സിലാക്കാൻ കഴിയാത്തവരെക്കുറിച്ചാണ് ഇതു പറഞ്ഞത്. പിന്നെ not enough എന്നു പറഞ്ഞാൽ മ്റ്റൊന്നും വേണ്ടെന്നല്ല, മറ്റുള്ള ഘടകങ്ങൾ മതിയാവില്ല എന്നാണർത്ഥം.

കുലമഹിമയും തറവാട്ടുമഹിമയും സവർണതയുമൊന്നും biological അല്ല, sOciological ആണ്.

മനുഷ്യന്റെ കലാവാസനയ്ക്കും ദാർശനികവാസനയ്ക്കും മാത്രമല്ല, കുറ്റവാസനകൾക്കും ജനിതകതലം ഉണ്ടെന്നു എനിക്കു തോന്നുന്നു.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

മാരീചന്; അല്ല മാരീചൻ.സംഘപരിവാർ വർണ്ണവ്യവസ്ഥയെ അംഗീകരിക്കുന്നതും രാഷ്ട്രീയാധികാരത്തെ ലക്ഷ്യമാക്കുന്നതുമായ സങ്കുചിത ദേശീയതാവാദിയായ ഫാസിസ്റ്റ് പ്രസ്ഥാനമാണ്.

മനുഷ്യന്റെ ജന്മസിദ്ധികൾ ജാതിക്കും മതത്തിനും വർണ്ണത്തിനും ദേശത്തിനും രാഷ്ട്രത്തിനും ഒക്കെ അതീതമാണ്.ജന്മസിദ്ധികൾക്ക് ഹിന്ദുവെന്നോ അഹിന്ദുവെന്നോ ബ്രഹ്മണനെന്നോ ചണ്ഡാളനെന്നോ ഇന്ത്യാക്കാരനെന്നോ പാക്കിസ്ഥാൻ‌കാ‍രനെന്നോ ഭേദമില്ല.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

നളന് : “ സർവ്വഭൂതസമഭാവന ” എന്നത് ഭാരതീയ തത്ത്വചിന്തയിലെ ഒരു സാങ്കേതിക പദമാണ്.പ്രപഞ്ചത്തിലെ സകല പ്രതിഭാസങ്ങളുടെയും അന്തഃസത്ത ഏകമാണ് എന്ന അറിവ് എന്നർത്ഥം.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ബാലചന്ദ്രൻ ചുള്ളിക്കാട് said...

നളന്: ഒരാൾ കലാകാരനാകുന്നത് സാധന കൊണ്ടുമാത്രമല്ല. സിദ്ധികൊണ്ടു കൂടിയാണ്. ജന്മനാ കലാവാസനയില്ലാത്തവൻ എത്ര കഠിനസാധന നടത്തിയിട്ടും കാര്യമില്ല.അതുപോലെ ജന്മവാസനകൊണ്ടു മാത്രം ഒരാൾ കലാകാരനാവില്ല. കഠിനമായ പരിശീലനവും വേണം.

അതുപോലെ,ഋഷിയാവാൻ ജന്മസിദ്ധമായ ദാർശനികവാസന വേണം. അതോടൊപ്പം കഠിനമായ തപസ്സും വേണം.ജന്മസിദ്ധമായ ദാർശനികവാസനയുടെയും കഠിനതപസ്സിന്റെയും സംയോഗമാണ് ശ്രീനാരായണഗുരുദേവൻ.
18 September, 2009 5:00 AM

ബാലചന്ദ്രൻ ചുള്ളിക്കാട് said...

നളൻ, മാരീചൻ , അമ്പി, രാമൻ-- എല്ലവർക്കും നന്ദി.

മാരീചാ. കാൽനൂറ്റാണ്ട് മോർച്ചറി സ്പിരിറ്റ് അടക്കം നാട്ടിൽക്കിട്ടുന്ന ഒരുമാതിരിപ്പെട്ട ചാരായമെല്ലാം കുടിച്ചുമതിയാക്കിയതാണു ഞാൻ. ദയവായി ഇവിടെയും അതോർമ്മിപ്പിക്കല്ലേ.

Anonymous said...

വല്ലാതെ ബോറടിപ്പിക്കുന്നു ബാലചന്ദ്രന്‍, നിങ്ങളുടെ ഈ എളിമയും വിനയവുമൊക്കെ(മൊത്തം പോസ്റ്റുകള്‍ക്കുമുള്ളത്).

ബാലചന്ദ്രൻ ചുള്ളിക്കാട് said...

അജ്ഞാത സുഹൃത്തേ, ചെറുപ്പത്തിൽ എനിക്ക് എളിമയും വിനയവും ഒട്ടുമില്ലായിരുന്നു.പ്രായവും ജീവിതാനുഭവങ്ങളും എന്നെ എളിമയും വിനയവും പഠിപ്പിച്ചതാണ്.ഞാൻ എന്തുചെയ്യാനാ.ബോറടിക്കുന്നവർക്ക് എന്നെ ഒഴിവാക്കാമല്ലൊ

റോബി said...

തത്ത്വശാസ്ത്രം ഞാൻ പഠിച്ചിട്ടില്ല. അതു പഠിക്കാൻ വേണ്ട ബുദ്ധിശക്തി എനിക്കില്ല.

എന്നിട്ടാണോ പണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ആനന്ദിനെ ഭള്ളു പറയുകയും ഫിലോസഫി വേറെ 'ആണുങ്ങൾ' എഴുതിയിട്ടുണ്ടെന്നും പറഞ്ഞത്?

Anonymous said...

മുട്ടിടിപ്രവര്‍‌ത്തനം (knee jerk reaction) എന്ന പദത്തിന്റെ അര്‍‌ത്ഥം അറിയണമെങ്കില്‍ മുകളില്‍ നളന്‍, മാരീചന്‍ തുടങ്ങിയ പുരാണകഥാപാത്രങ്ങളുടെ കമന്റുകള്‍ വായിച്ചാല്‍ മതി - "ജനനം" എന്ന് എവിടെയെങ്കിലും ആരെങ്കിലും എഴുതിയാല്‍ മതി, ഉടനെ സവര്‍‌ണ്ണന്‍-അവര്‍‌ണ്ണന്‍‌-മനുസ്മൃതി എന്ന രീതിയില്‍ ഇവര്‍ കമന്റിക്കൊണ്ടേയിരിക്കും. എന്താണ്‌ അവിടെ എഴുതിയിരുന്നതെന്നു മുഴുവന്‍ വായിച്ചുമനസ്സിലാക്കാനുള്ള ഒരു സാവകാശം പോലുമില്ല. മാരീചന്‍ കമന്റിടുന്നതിനു മുമ്പു തന്റെ കമന്റു വരണമെന്നു നളനും, നളന്റെതിനു മുമ്പ് തന്റെ വരണമെന്നു മാരീചനും. It is so predictable that it is so boring.

ഗുരുദേവന്‍ വലിയ കവിയാണോ എന്നറിയില്ലെങ്കിലും, അദ്ദേഹത്തെപ്പറ്റി ചിന്തിപ്പിക്കാന്‍ സാധിച്ചതിന്‌ ഈ പോസ്റ്റിനൊരു സലാം.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

റോബിക്ക് : നന്ദി.
“തത്ത്വശാസ്ത്രം പഠിക്കാൻ വേണ്ടി ആരും ആനന്ദിന്റെ നോവൽ വായിക്കാറില്ല” എന്നാണു ഞാൻ പറഞ്ഞത്.തത്ത്വശാസ്ത്രം പഠിക്കുകയും പഠിപ്പിക്കുകയുംചെയ്യുന്ന സുഹൃത്തുക്കളിൽനിന്നു ലഭിച്ച വിവരമാണത്.ലോകത്തിലെ ഒരു തത്ത്വശാസ്ത്രപാഠ്യപദ്ധതിയിലും ആനന്ദിന്റെ നോവലുകൾ ഉൾപ്പെടുത്തിയിട്ടില്ലത്രെ.പിന്നെ, സോക്രട്ടീസ് മുതൽ റിച്ചാർഡ് റോർറ്റി വരെ തത്വശാസ്ത്രരംഗത്തെ മഹാരഥന്മാരെല്ലാം ആണുങ്ങളാണെന്നും കാണുന്നു.

കണ്ണനുണ്ണി said...

മഹാന്മാരുടെ ജനനം യാദ്രിശ്ചികമല്ല..കാലത്തിന്റെ കണക്കുകൂട്ടലില്‍ കൃത്യമായി സംഭവിക്കുന്നതാണ് എന്ന് കേട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ മാഹന്‍ ആകുവാന്‍ വേണ്ടി കുറെയേറെ ഡിഗ്രിയോ , തപസോ മാത്രം മതിയാവും എന്നും തോനുന്നില്ല.
പക്ഷെ നമ്മെ ഒക്കെ പോലെ ഉള്ള സാധാരണക്കാരന് കഴിയുന്ന മഹത്തായ ഒരു കാര്യം ഉണ്ട്, 'ശരിയായ' മഹാത്മാക്കളെ തിരിച്ചറിയാനും അവരുടെ പാത പിന്തുടര്‍നില്ലെന്കില്‍ പോലും അവര്‍ ബാക്കി വെച്ച ആശയങ്ങളുടെ ശരിയായ അര്‍ഥം ഗ്രഹിക്കാനും ശ്രമിക്കുക.

ആത്മീയതയെ വാണിഭ ചരക്ക്‌ ആക്കിയ പല വ്യാജ ജന്മങ്ങളുടെയും കാലഘട്ടത്തില്‍ ജീവിക്കേണ്ടി വന്നു എന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു.നമുക്ക് കാത്തിരിക്കാം, ജീവന്‍ ഒടുങ്ങും മുന്‍പ് മറ്റൊരു ശ്രീ നാരായണ ഗുരുവിന്‍റെ ദര്‍ശനത്തിനായി.

റോബി said...

ഓ..യെന്ന്

അല്ലാതെ ആ 'ആണുങ്ങള്‍ പ്രയോഗം' ഞാനൊക്കെ കരുതിയപോലെ ഷോവനിസമായിരുന്നില്ല അല്ലേ

ബാലചന്ദ്രൻ ചുള്ളിക്കാട് said...

റോബിക്ക് :
ഒരിക്കലുമല്ല.ശാസ്ത്രത്തിലും കലയിലും സാഹിത്യത്തിലും ഉള്ളതുപോലെ വലിയ സംഭാവന തത്വശാസ്ത്രത്തിൽ സ്ത്രീകൾക്കുള്ളതായി എനിക്കറിയില്ല. ഗാർഗ്ഗി, മൈത്രേയി തുടങ്ങിയ പേരുകൾ ഉണ്ടെങ്കിലും അവർ രചിച്ച ഗ്രന്ഥങ്ങളോ സ്ഥാപിച്ച തത്വശാസ്ത്രപദ്ധതിയോ ഏതാണെന്നറിയില്ല

ബാലചന്ദ്രൻ ചുള്ളിക്കാട് said...

കണ്ണനുണ്ണിക്കും അജ്ഞാതസുഹൃത്തിനും നന്ദി.

വീ കെ said...

പോസ്റ്റ് മാത്രമല്ല, അഭിപ്രായങ്ങളും മറുപടികളും തികച്ചും അറിവു പകരുന്നവ തന്നെ.

ആശംസകൾ.

മനോഹര്‍ മാണിയ്ക്കത്ത് said...

ശ്രീനാരായണ ഗുരു
ഒരു മതവിശ്വാസിയായിരുന്നില്ലെങ്കിലും
അദ്ദേഹത്തിന്റെ കൃതികള്‍ക്കും,
സന്ന്യാസത്തിനും, ഹൈന്ദവപാരമ്പര്യത്തിന്റെ
പരിവേഷം ഉണ്ടായിരുന്നുവെന്നത് മറക്കാനാകില്ല.
അദ്ദേഹം സ്ഥാപിച്ച ധര്‍മസംഘവും വ്യത്യസ്തമല്ല.
എന്നാല്‍,
കേരളത്തിലെ വിപ്ളവകരമായ
ഈ മാറ്റത്തിന്റെ(?) തുടക്കം അരുവിപ്പുറത്താണ്.
ഗുരു എന്നതില്‍ കവിഞ്ഞ് ഗുരുദേവന്‍ എന്നതിനോട്
ഈയുള്ളവന് വിയൊജിപ്പുണ്ടെങ്കിലും
ഈ അവസരത്തില്‍ ഈയൊരു ബ്ലോഗ് നന്നായി

മസ്ക്കറ്റില്‍ ഞങ്ങളുടെ ഒരു ചെറിയ
കൂട്ടായ്മ ‘ഇടം‘ ഒക്ടൊബര്‍ 9ന്
ഗുരുവിനെപറ്റി ഒരു വിഷയം അവതരിപ്പിക്കാന്‍
ശ്രീ. ഹമീദ് ചേന്ദമംഗലത്തെ ഷണിച്ചിട്ടുണ്ട്

വേഗാഡ് said...

പ്രീയപ്പെട്ട ചുള്ളിക്കാട് ,
ശ്രീ നാരയണഗുരുവിനെ പൂര്‍ണമായീ അറിയണമെങകില് അദ്ദേഹത്തിന്റെ ഏഴയലത്ത് ഏങ്കിലും നില്‍ക്കാനുള്ള മാനസീക ഉന്നതി വേണം. കേരളീയര്‍ക്കതില്ല അതിനാല്‍ അദ്ദേഹം തുടങ്ങിയ SNDP വെറും മ‌ുന്നു തലമുറകള്‍ക്ക് ശേഷം ഇപ്പോള്‍ കള്ളുഷാപ്പ്‌ കോണ്ട്രാക്ടര്‍ നയിക്കുന്നു- ശിഷ്യ പരമ്പരയില്‍ നടരാജഗുരുവും , യതിയും, ആശ്ച്ചരാചാര്യയും,മുനി നാരായനപ്രസാദും കഴിഞ്ഞാല്‍ എത്രപേര്‍ ? ഇതു ഗുരുക്കന്മാരാകാന്‍ ഇറങ്ങിത്തിരിക്കുന്ന എല്ലാവരുടെയും ഗതികേടാണ് എന്ന് തോന്നുന്നു

sur... said...

"ക്രിസ്തുവും ക്രിസ്ത്യാനിയും തമ്മിലും ബുദ്ധനും ബുദ്ധമതക്കാരനും തമ്മിലും മാർക്സും മാർക്സിസ്റ്റുകാരനും തമ്മിലുമുള്ള വ്യത്യാസം ശ്രീനാരായനഗുരുദേവനും ശ്രീനാരായണീയരും തമ്മിലും ഉണ്ടാവും.ആ ലോകസ്വഭാവം മാറ്റാൻ ആർക്കും കഴിയില്ല"

സര്‍ ഇ അന്തരത്തിനു കാരണമെന്താണ്? ഇ അകലം കൂടികൊണ്ടിരിക്കുമോ?

nalan::നളന്‍ said...

പാട്ടുപാടാനുള്ള കഴിവു ജന്മനായുള്ളതാണെന്നത് തെറ്റിദ്ധാരണയാണു.
ഇന്നത്തെ റീയാലിറ്റി ഷോകള്‍ തെളിവാണു പാട്ടു പാടാനുള്ള കഴിവ് ജന്മം കൊണ്ടു കിട്ടുന്നതല്ലെന്നും ട്രെയിനിങ്ങുകൊണ്ടു കിട്ടുന്നതാണെന്നും.
ചെറുപ്രായത്തിലേ ശ്രദ്ധിച്ചാല്‍ ആര്‍ക്കും സാധിക്കാവുന്നത്. ജന്മം കൊണ്ടു മാത്രമേ സിദ്ധിക്കൂ എന്നു പറയുന്ന പല കഴിവുകളും ഈ തെറ്റിദ്ധാരണയുടെ പുറത്തു സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണു, ഇതു സവര്‍ണ്ണന്റെ ആവശ്യവുമായിരുന്നു. മേല്‍കോയ്മയ്ക്കൊരു ദൈവീക പരിവേഷം നല്‍കിയതു അടിച്ചേല്‍പ്പിക്കലിനെ ഇഫക്റ്റീവാക്കി. അധികാരം എന്നും നിലനിര്‍ത്തിപ്പൊന്നിരുന്നത് ഇത്തരം അടിച്ചേല്‍പ്പിക്കലുകളിലൂടെയാണു.

<>"മഹത്വത്തെ അറിയാനും ഒരാൾക്ക് ജന്മനാ കഴിവു വേണം എന്നാണു ഞാൻ ഉദ്ദേശിച്ചത്" <>
ജന്മനാ വേണമെന്നു പറയുന്നത് ഈ എക്ലൂസിവിറ്റി പ്രിസേര്‍വ് ചെയ്യാനുള്ള തന്ത്രമാണെന്നു ഇക്കാലെത്ത് കൊച്ചു കുട്ടികള്‍ക്കും അറിയാം. ജന്മനാ കിട്ടുന്ന (അദ്ധ്വാനമില്ലാത പിച്ചയായി) കുലമഹിമയും, സവര്‍ണ്ണതയും, തറവാട്ടു മഹിമയും, പിന്നെ സിനിമക്കാര്‍ പറയുന്ന 'അതിനു തന്തയ്ക്കു പിറക്കണമെന്നും' ഒക്കെ ഈ ലൈനിലുള്ള തന്ത്രങ്ങളല്ലേ ?

"മനുഷ്യന്റെ കലാവാസനയ്ക്കും ദാർശനികവാസനയ്ക്കും മാത്രമല്ല, കുറ്റവാസനകൾക്കും ജനിതകതലം ഉണ്ടെന്നു എനിക്കു തോന്നുന്നു"

ഉണ്ടാവണമല്ലോ.. സായിപ്പിന്റെ റേസിസവും, നമ്മുടെ ശങ്കരന്‍ പുനസ്ഥാപിച്ച ചാതുര്‍വര്‍ണ്ണ്യവും ഒക്കെ മഹത്തരമല്ലേ ഒക്കെ ജന്മം കൊണ്ട് സിദ്ധിക്കേണ്ടതും !
എന്നാലും ശ്രീനാരായണനെ ശങ്കരനോടു തുല്യം ചാര്‍ത്തിയത് ഗുരുവിനെ അപമാനിക്കലാണു.

സർവ്വഭൂതസമഭാവന ” എന്നത് ഭാരതീയ തത്ത്വചിന്തയിലെ ഒരു സാങ്കേതിക പദമാണ്.പ്രപഞ്ചത്തിലെ സകല പ്രതിഭാസങ്ങളുടെയും അന്തഃസത്ത ഏകമാണ് എന്ന അറിവ് എന്നർത്ഥം.

അതിലിത്ര പ്രയാസം എവിടെയാണു ? ഏതു പത്താം ക്ലാസുകാരനോടു പറഞ്ഞു കൊടുത്താലും മനസ്സിലാവുമല്ലോ. ഇല്ലാത്ത പ്രയാസം ഉണ്ടാക്കിയാലല്ലേ ചില അണ്ണന്മാര്‍ക്കു പിഴച്ചു പോകാനൊക്കൂ :)

ബാലചന്ദ്രൻ ചുള്ളിക്കാട് said...

വളരെ നന്ദി നളൻ .നളൻ പറയുന്നതാണു ശരി എങ്കിൽ അങ്ങനെയാകട്ടെ. എനിക്കൊരു തർക്കവുമില്ല.ഇത്തരം സന്ദർഭങ്ങളിൽ ജീവനുംകൊണ്ടോടുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

വി.കെ, മനോഹരൻ മാണിക്കത്ത്, വേഗാഡ്, സുർ‌- എല്ലാവർക്കും നന്ദി

ബാലചന്ദ്രൻ ചുള്ളിക്കാട് said...

സുർ:എനിക്കറിയില്ല.

T.A.Sasi said...

ഉടലും തലയും വേര്‍പെട്ടിട്ടില്ല
വസ്ത്രങ്ങള്‍ എല്ലാം നല്ല പോലെ
ഒരു തുള്ളി ചോരയും പൊടി-
യാത്തൊരു മൃതദേഹപ്രതിഷ്ഠ
കാണ്മു കണ്ണാടിയില്‍; എത്ര സത്യം
നാരായണഗുരുവിന്‍ മൊഴി
http://www.harithakam.com/ml/Poem.asp?ID=780

chithrakaran:ചിത്രകാരന്‍ said...

ബ്രാഹ്മണ്യത്തിന്റെ രാഷ്ട്രീയ സുസ്ഥിരതക്കുവേണ്ടി
ഇന്ത്യയൊട്ടുക്ക് ഓടിനടന്ന കുടില ബുദ്ധിയായ
ശങ്കരാചാര്യരോട് നാരായണ ഗുരുവിനെ തുല്യപ്പെടുത്തിയത്
കഷ്ടമായിപ്പോയി എന്ന് ചിത്രകാരനും അഭിപ്രായമുണ്ട്.
പ്രതേകിച്ച് ചിന്താശക്തിയുടെ കാര്യത്തില്‍.
മനുഷ്യത്വഹീനമായ ചിന്തകള്‍ കൊണ്ടു നിറഞ്ഞ
ശങ്കരേട്ടന്റെ അതിവെളവ് അദൈതത്തിന്റെ അച്ഛന്‍ സ്ഥാനവുമായൊന്നും പൊരുത്തപ്പെടുന്നില്ല.
അഥവ ഈ അദൈതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാനുള്ള ശേഷിയുണ്ടായിരുന്നെങ്കില്‍ ശങ്കരേട്ടന്‍ തന്റെ പൂണൂല്‍ എന്നേ പൊട്ടിച്ചെറിയുമായിരുന്നില്ലേ ?
മാത്രമല്ല, കേരളത്തെ ഒരു ഭ്രാന്താലയമാക്കാനുള്ള
തറക്കല്ലിടല്‍ കര്‍മ്മത്തില്‍ നിന്നും ശങ്കരേട്ടന്‍
വിട്ടു നില്‍ക്കുമായിരുന്നു. വീരേന്ദ്രകുമാരന്‍ കുറെ
പുസ്തകമെഴുതിയിട്ടുണ്ടെന്ന് നമ്മള്‍ വിശ്വസിക്കുന്നുണ്ട്.
ശങ്കരേട്ടനും കുറെ ഓലക്കെട്ടുകളില്‍
തുല്യം ചാര്‍ത്തിയിരിക്കണം.ചൂലിന്റെ നാലു മഠ്ങ്ങളുണ്ടല്ലോ ഇന്ത്യയുടെ നാലു മൂലക്കലും ! ശങ്കരാചാര്യരെയൊക്കെ നമ്മുടെ സാംസ്കാരികതയില്‍ നിന്നും വല്ല എരുമ തൊഴുത്തിലേക്കോ,കംബോസ്റ്റു കുഴിയിലേക്കോ മാറ്റി സ്ഥാപിക്കേണ്ടിയിരിക്കുന്നു.
അന്നത്തെ ഒരു റിയാലിറ്റി ഷോയിലൂടെ സംഘടിപ്പിച്ച അവന്റെ ഞാനപീഢം പുഴുങ്ങി തിന്നാണല്ലോ ഇന്ത്യക്കാര്‍ ഇങ്ങനെ കുത്തുപാള പരുവത്തിലെത്തിയത് !

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ചിത്രകാരന് : “ശങ്കരന്റെ അദ്വൈതം തന്നെ നമ്മുടെ അദ്വൈതം” എന്നുപറഞ്ഞ് ശ്രീനാരായണഗുരുദേവൻ സ്വയം ശങ്കരാചാര്യരോടു തുല്യപ്പെടുത്തുകയായിരുന്നു.

ശങ്കരാചാര്യരെക്കുറിച്ചു ചിത്രകാരൻ പറഞ്ഞതിന്റെ അന്തഃസത്തയോടു ഞാൻ തീർച്ചയായും യോജിക്കുന്നു.

പക്ഷേ പുരോഗമനവാദികളായ ചിന്തകർക്കുമാത്രമല്ല പ്രതിലോമകാരികളായ ചിന്തകർക്കും തത്ത്വചിന്തയുടെ ചരിത്രത്തിൽ സ്ഥാനമുണ്ട്. അവിടെ നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ ബാധകമല്ല. ആശയവാദിയായ ഹെഗലിനും, പ്രതിലോമപരമായ ആ വാദത്തിൽനിന്നും പുരോഗമനപരമായ വൈരുദ്ധ്യാധിഷ്ഠിത ഭൌതികവാദം വികസിപ്പിച്ചെടുത്ത മാർക്സിനും ചിന്തയുടെചരിത്രത്തിൽ ഉന്നതസ്ഥാനമുണ്ട്.
പ്രതിലോമകാരിയായ ശങ്കരാചാര്യർക്കും പുരോഗമനവാദിയായ ശ്രീനാരായണഗുരുദേവനും ഭാരതീയചിന്തയുടെ ചരിത്രത്തിൽ ഉന്നതസ്ഥാനമുണ്ട്.അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് ചിന്തകനായ കെ. ദാമോദരൻ ശങ്കരനെയും ഹെഗലിനെയും താരതമ്മ്യപ്പെടുത്തി പഠനമെഴുതുന്നത്.

ലോകചരിത്രത്തിലെ ഏത് ഉന്നതനെയും നമുക്ക് ബ്ലോഗിൽ ശകാരിക്കാം. ശപിക്കാം. തേജോവധം ചെയ്യാം.അങ്ങനെ നമ്മുടെ വിഷമം തീർക്കാം.പക്ഷെ അതൊന്നും ലോകചരിത്രത്തിൽ അവർക്കുള്ള (പ്രതിലോമപരമോ പുരോഗമനപരമോ ആയ)പ്രാധാന്യത്തെ ഒട്ടും ബാധിക്കുന്നില്ല.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ടി. എ. ശശിക്ക് നന്ദി.താങ്കളുടെ വികാരം ഇന്ന് അനേകം‌പേർ പങ്കിടുന്നുണ്ട്.

ബോറി said...

കുറെ ബ്ലോഗ് ബുജികള്‍ ഇവിടെ കടിക്കാന്‍ നോക്കി പല്ലുകൊഴിയുന്നത് കാണാന്‍ നല്ല രസം :-)

ബാലചന്ദ്രന്‍ സാറേ സൂക്ഷിച്ചോ, ബ്ലോഗ് ബുജി യൂണിയന്‍ പ്രവര്‍ത്തകര്‍ ഇനി ഒറ്റക്കെട്ടായിട്ട് കടിച്ചുകീറാന്‍ വരും. ആനന്ദ്, ഗോദാര്‍ദ് എന്നൊക്കെ വിളിച്ചുപറഞ്ഞ് മലയാളം കൂട്ടിവായിക്കാന്‍ അറിയാത്ത കുറെ ബ്ലോഗര്‍മാരെ പറ്റിക്കുന്ന കുറെ ആള്‍ക്കാര്‍ ഇവിടെയുണ്ട്.

chithrakaran:ചിത്രകാരന്‍ said...

ക്ഷമിക്കുക, ഒരു ഓഫ് ടോപ്പിക്ക്:
ഗുരുദേവനെക്കുറിച്ച് ടി.എ.ശശിയുടെ നല്ല ചിന്ത,നല്ല കവിത.ഹരിതകത്തില്‍ കമന്റുബോക്സൊന്നും തുറക്കുന്നില്ലല്ലോ. സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങിക്കൂടേ !
കേരള ബ്ലോഗ് അക്കാദമി ലിങ്ക്

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ബോറിക്ക് : അങ്ങനെയൊന്നും കാണേണ്ടതില്ല. ജീവിതഭാരം ലഘൂകരിക്കാൻ ഇങ്ങനെ ഓരോന്ന് എല്ലാവർക്കും നല്ലതല്ലെ.എത്രയോകാലമായി കേരളത്തിലെ തെരുവുകളിലും മൈതാനങ്ങളിലും പൊതുവേദികളിലും ജീവനുള്ള മനുഷ്യരോടു നേരിട്ടു സംവദിച്ചും അവരുടെ ശകാരവും വിമർശനവും കൂക്കുവിളിയും കയ്യടിയുമൊക്കെ ഏറ്റുവാങ്ങിയും ശീലമുള്ള എനിക്ക് മായാനാമത്തിലും അജ്ഞാതനാമത്തിലും മറഞ്ഞുനിൽക്കുന്ന മനുഷ്യരോടു സംവദിക്കുന്നത് തീർച്ചയായും പുതിയ ഒരനുഭവമാണ്.

രാജന്‍ വെങ്ങര said...

വലിയ വലിയ ആളുകള്‍ വലിയ വലിയ കാര്യം പറയുന്നിടത്തു ഈയുള്ളവനു കാര്യമൊന്നുമില്ലെന്നറിയാം.ഗുരുദേവനേയും,ആ ദര്‍ശനങ്ങളെയും,സ്വജീവിതത്തില്‍,(കള്ള് കുടിയൊഴികെ)ഒരു വിധമൊക്കെ പാലിക്കണമെന്നാഗ്രഹമുള്ള ഒരുത്തന്‍ എന്നതിനാലും,പിന്നെ വലിയ ഒരാളുടെ ബ്ലോഗില്‍ കയറി ഞാനും ഈ വഴി വന്നിട്ടുണ്ട് എന്നറിയിക്കാനും മാത്രമായി ഒരു കമെന്റിടുന്നു.എല്ലാവര്‍ക്കും,ഈദ് മുബാറക്കു.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

രാജൻ വെങ്ങരയ്ക്ക്:
ആരാദ്ധ്യമായ ഗുണങ്ങളുള്ള ഗുരുദേവനെ താങ്കളും ഞാനും ആരാധിക്കുന്നു.മനുഷ്യത്വത്തിന്റെ പൂർണ്ണഭാവം എന്തെന്നു ജീവിച്ചുകാണിച്ച അദ്ദേഹത്തിന്റെ മുൻപിൽ ഞാനും താങ്കളും തീരെ ചെറിയ മനുഷ്യർ മാത്രം.

Aasha said...

ഗുരുവിനെ കുറിച്ചു സംസാരിക്കാന്‍ അധികമൊന്നും അറിവില്ലെങ്കിലും ഗുരു പറഞ്ഞ ഒരു വാക്കുമാത്രം എനിക്കു അറിയാം... ‘’ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു‘’ ഈ വാക്കു ഗുരുവിന്റെ ആദര്‍ശവും ജീവിതലക്ഷ്യവും ആയിരുന്നു... ഞാനും അദ്ദേഹത്തേ ആരാധിക്കുന്നു ... ഞാന്‍ പഠിച്ച കോളേജിനടുത്താണു അദ്ദേഹത്തിന്റെ സമാധി ... കണ്ണൂര്‍ പള്ളിക്കുളം എന്ന സ്ഥലത്തു ...

റോബി said...

ശ്രീ ചുള്ളിക്കാട്,
ഫിലോസഫി എനിക്കും മുഴുവൻ തേങ്ങ തന്നെ. അതു കൊണ്ട് കടിച്ചു പല്ലു കളയണ്ട എന്നു കരുതി. പക്ഷെ, ചില അവസരങ്ങളിൽ രണ്ടു പല്ലു പോയാലും ഒരു കടി കടിക്കാതെ പോകാൻ തോന്നില്ല…

ഏതെങ്കിലും ഒരു ജ്ഞാനശാഖയിൽ സംഭാവനകൾ നൽകിയവരെ gender തിരിച്ച് ആരെങ്കിലും വർഗീകരിച്ചിട്ടുണ്ടെന്നു കരുതിയിരുന്നില്ല. അതുകൊണ്ടു തന്നെ, അവരെ മനുഷ്യരായി കാണുന്നതിനു പകരം ‘ആണുങ്ങ’ളായി കാണുന്നത് എത്രമാത്രം യുക്തമെന്നറിയില്ല. ഏതായാലും താങ്കളുടെ ആ കമന്റ് എനിക്ക് അസഹനീയമായി തോന്നി. അതായിരിക്കാം, വർഷം 2-3 കഴിഞ്ഞിട്ടും ചുള്ളിക്കാട് എന്നു കേൾക്കുമ്പോൾ ഞാനാ വാചകം ഓർമിക്കുന്നത്.

ഏതൊരു വിഷയവും, beyond a certain level, merges with philosophy എന്നാണു ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അതുകൊണ്ടാണല്ലോ ഏതു വിഷയത്തിലും ജ്ഞാനോത്പാദനവുമായി ബന്ധപ്പെട്ടുള്ള അകാദമിക് പഠനങ്ങൾക്കു ശേഷം നൽകുന്ന ഡിഗ്രിയെ Doctor of Philosophy എന്നു പറയുന്നത്. ചുരുക്കത്തിൽ, അറിവിന്റെ ഏതൊരു കണികയും ഏറിയോ കുറഞ്ഞോ ഫിലോസഫി തന്നെ. അതു ഉൾക്കൊള്ളാനുള്ള വിശാലത so called ‘ഫിലോസഫി ക്ലബ് അംഗങ്ങൾ’ക്ക് ഇല്ലാതെ പോയതിനാലാണല്ലോ, ക്വാണ്ടം മെക്കാനിക്സ് പോലുള്ള ചിന്താപദ്ധതികളെ ഉൾക്കൊള്ളാൻ so called ‘ഫിലോസഫി’ക്ക് കഴിയാതെ പോയത്.

ബ്രഹ്മവും പരബ്രഹ്മവും ആത്മാവും മൈദമാവുമൊന്നുമില്ലാതെ മനുഷ്യന്റെ(പ്രപഞ്ചത്തിന്റെയും) ഉത്പത്തിയെയും വികാസത്തെയും കുറിച്ച് ഏറ്റവും യുക്തിഭദ്രമായ വാദങ്ങൾ മുന്നോട്ടു വെച്ച ശാസ്ത്രകാരന്മാരെയൊന്നും ആരും തത്വചിന്തകരുടെ പട്ടികയിൽ പെടുത്തിയിട്ടില്ല.


തത്വചിന്തയിൽ ‘കാര്യമായ’ സംഭാവന നൽകിയ സ്ത്രീകൾ ഇല്ല എന്നാണല്ലോ സാറിന്റെ വാദം. അങ്ങനെ നോക്കിയപ്പോൾ ദേ, ഈ സൈറ്റ് കണ്ടു. അവിടെ സൂചിപ്പിച്ചിട്ടുള്ള സ്ത്രീകളുടെ സംഭാവനകൾ ‘കാര്യമായ’ സംഭാവനകളായി പരിഗണിക്കപ്പെടാൻ ക്വാളിഫൈ ചെയ്യപ്പെടില്ലായിരിക്കാം അല്ലേ, അവർ സ്ത്രീകളാണല്ലോ. പരമ്പരാഗത കാലം മുതലെ സ്ത്രീകൾ അടിച്ചമർത്തപ്പെട്ടിരുന്നു എന്നും, അവർക്ക് ജനമദ്ധ്യത്തിൽ സംസാരിക്കാനുള്ള അനുവാദമോ വിദ്യാഭ്യാസസൌകര്യങ്ങളോ പല സംസ്കാരങ്ങളിലും ഉണ്ടായിരുന്നില്ല എന്നതും, സ്ത്രീകളായതിനാൽ മാത്രം പലരും കൊല്ലപ്പെട്ടിട്ടുണ്ട് എന്നൊക്കെയുള്ള ചരിത്രങ്ങൾ ഇതുമായി ചേർത്തു വായിക്കണോ? ശരിക്കും നമ്മുടെ മനോഭാവങ്ങൾ ഏതു കാലഘട്ടത്തിന്റേതാണ്?

ഇനി പോസ്റ്റുമായി ബന്ധപ്പെട്ട് രണ്ടു തുട്ട്…

ജാതി, സമൂഹത്തിന്റെ ഭ്രാന്ത് ആണെങ്കിൽ മതം കാൻസർ ആണ്. ഇതിൽ ശങ്കരൻ ഭ്രാന്ത് വളർത്തി, സംരക്ഷിച്ചു. ശ്രീനാരായണഗുരു കാൻസറിനെയും.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

റോബിക്ക് : വളരെ നന്ദി റോബി.തത്ത്വശാസ്ത്രം ഞാൻ പഠിച്ചിട്ടില്ല.നമ്മുടെ സർവ്വകലാശാലകളിലെ പാഠ്യപദ്ധതികളിലെ ചില തത്ത്വശാസ്ത്രചരിത്രഗ്രന്ഥങ്ങൾ മറിച്ചുനോക്കിയ പരിചയം മാത്രം വെച്ചുകൊണ്ടാണു ഞാൻ അങ്ങനെ പറഞ്ഞത്.തത്ത്വചിന്താചരിത്രത്തിലെ ഉന്നത നാമങ്ങൾക്കിടയിൽ ഈ സൈറ്റിൽ കാണുന്ന സ്ത്രീകളുടെ പേരുകൾ ഞാൻ ഒരിക്കലും കണ്ടിട്ടില്ല.എന്റെ ധാരണ തിരുത്തിയതിനു നന്ദി.താങ്കളുടെ കമന്റ് എനിക്കു മാത്രമല്ല ഇതുവായിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും പ്രയോജനപ്രദമായിരിക്കും.


തത്ത്വശാസ്ത്രം എന്ന പഠനവിഷയത്തിന്റെ വ്യാപ്തി അക്കദമിക് ലോകമാണു നിശ്ചയിച്ചിരിക്കുന്നത്. കാളിദാസകവിതയിലും ഷേക്സ്പിയർകൃതികളിലും തത്ത്വചിന്തയുണ്ട്.പക്ഷ എന്തുചെയ്യാം.ആ മഹാകവികളുടെ പേരുപോലും തത്ത്വചിന്താചരിത്രത്തിൽ ഇല്ല.


പിന്നെ , ഏതെങ്കിലും രംഗത്തു സംഭാവന നൽകിയവരെ ‘ആണുങ്ങ’ളായി കാണണ്ട, മനുഷ്യരായി കണ്ടാൽ മതി എന്ന താങ്കളുടെ നിർദ്ദേശം ശരിയാണ്.അതു ഞാൻ കൃതഞതാപൂർവ്വം സ്വീകരിക്കുന്നു.തീർച്ചയായും എന്റെ മനസ്സിന്റെ സങ്കുചിതത്ത്വം കൊണ്ടാണ് ‘ആണുങ്ങൾ’ എന്നു പ്രയോഗിച്ചുപോയത് എന്ന് എനിക്കു ബോധ്യപ്പെട്ടിരിക്കുന്നു.അതിനു ഞാൻ എല്ലാവരോടും ക്ഷമചോദിക്കുന്നു.ആ തെറ്റ് ഇനി ഞാൻ ആവർത്തിക്കില്ല.


ബുദ്ധതത്തെ തുടച്ചുനീക്കാനും ജാതിസമൂഹത്തെ നിലനിർത്താനും ശങ്കരാചാര്യരുടെ പ്രവർത്തനങ്ങളും നിലപാടുകളും സഹായിച്ചു എന്നു വ്യക്തമാണ്. ഇക്കാര്യം സ്വാമി വിവേകാനന്ദൻപോലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പക്ഷേ ശ്രീനാരായണഗുരുദേവനെക്കുറിച്ചുള്ള തങ്കളുടെ അഭിപ്രായത്തോടു ഞാൻ യോജിക്കുന്നില്ല.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ആഷയ്ക്ക് നന്ദി. അവിടെ ഞാൻ വന്നിട്ടുണ്ട്.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

റോബിക്ക് : ആനന്ദിന്റെ നോവലിൽ മാത്രമല്ല, കണ്ണദാസൻ, വയലാർ രാമവർമ്മ,ഗുൽ‌സാർ തുടങ്ങിയവരുടെ ചലച്ചിത്രഗാനങ്ങളിലും തത്ത്വചിന്തയുണ്ട്. എല്ലാ മനുഷ്യരും തത്ത്വചിന്തകരാണെന്ന് സൈദ്ധാന്തികനായ അന്റോണിയോ ഗ്രാംഷി പറയുന്നു.പക്ഷെ ഇതൊന്നും അക്കാദമിക് ലോകം അംഗീകരിക്കുന്നില്ല.

1)cosmology
2)epistomology
3)metaphysics
4)ethics
5)easthetics

എന്നിങ്ങനെ ഒരു തത്ത്വചിന്താപദ്ധതിയുടെ (philosophical system) അഞ്ചു ഘടകങ്ങളിലും മൌലികസിദ്ധാന്തങ്ങൾ ആവിഷ്കരിച്ചവരെ മാത്രമേ പ്രമുഖ തത്ത്വശാസ്ത്രജ്ഞരായി അക്കാദമിക് ലോകം അംഗീകരിക്കുന്നുള്ളു.എന്തുചെയ്യാം.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

റോബിക്ക്: “ മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി” എന്നല്ലേ ഗുരുദേവൻ പറഞ്ഞത്.

santhoshhk said...

ശ്രീ നാരായണഗുരു എന്തുകൊണ്ട്‌ ഈഴവന്റെ പഴയ ദൈവങ്ങള്‍ക്ക്‌ മീതെ ഈഴവശിവനെ പ്രതിഷ്ഠിച്ചു എന്ന പഴയ ചോദ്യത്തിലേക്കാണ്‌ റോബിയുടെ മുന എന്ന്‌ തോന്നുന്നു.
ഓഫ്‌ ടോപിക്‌
തത്വചിന്ത ഉണ്ട്‌ എന്നത്‌ മനുഷ്യന്റെ വിധി കൂടി അല്ലേ? 'We are in the prison house of Pjilosophy' എന്ന്‌ മാറ്റി പറയാവും വിധം?

ബാലചന്ദ്രൻ ചുള്ളിക്കാട് said...

Theories are gray;but life is evergreen എന്ന് ലെനിൻ.

chithrakaran:ചിത്രകാരന്‍ said...

ആണത്തവും,പെണ്ണത്തവും മനുഷ്യന്റെ രണ്ട് വ്യത്യസ്ത
പക്ഷമാണെന്ന് ചിത്രകാരന് തോന്നിയിട്ടില്ല.
അത് മനുഷ്യന്റെ രണ്ടു ഗുണങ്ങളായി കാണുകയും ചെയ്യുന്നു.രണ്ടിന്റേയും സമാന്തരമായ ഉയര്‍ച്ചയിലാണ്
മനുഷ്യ സംസ്ക്കാരത്തിന്റെ വളര്‍ച്ച സാധ്യമാകുന്നത് എന്നും
മനസ്സിലാക്കുന്നു.(പുസ്തകം വായിച്ചല്ല,സമൂഹത്തെ നിരീക്ഷിക്കുന്ന ചിത്രകാരന്റെ മനസ്സിലെ ഒരു കണക്ക് പ്രകാരം മാത്രം.ശരിയാകാം തെറ്റാകാം.)

ആണത്തവും പെണ്ണത്തവും ഒരേ ഉയരത്തിലാണ് മുകളിലേക്ക് വളരുന്നതെങ്കിലും,അഥവ വളരേണ്ടതെങ്കിലും രണ്ട് സ്വഭാവങ്ങളുടേയും ഉള്ളടക്കം
ഒന്നാണെന്നും തുല്യമാണെന്നും പറയാന്‍ കഴിയില്ല.
ആ അര്‍ഥത്തില്‍ സ്ത്രീയും പുരുഷനും തുല്യരാണെന്ന്
വാദിക്കുന്നവരെ അംഗീകരിക്കാനാകുന്നില്ല,അവരെ ചിന്താശക്തി താഴോട്ടു വളഞ്ഞവരായെ കാണാനാകുന്നുള്ളു. നമ്മുടെ സമൂഹത്തില്‍ ഈ താഴോട്ടു വളഞ്ഞ ചിന്താരീതി പൊതുധാരയായതിനാല്‍
ഒരു ചിന്തക്കും പ്രായോഗികതയുടെ വിതാനത്തിലേക്ക് വളരാനാകുന്നില്ല.ചിന്തയില്‍ ഇടതു പക്ഷമായാലും,വലതുപക്ഷമായാലും അളിഞ്ഞ സ്ത്രൈണതയുടെ കാല്‍ച്ചുവട്ടില്‍ വാലാട്ടി നില്‍ക്കുന്നതാണ് സാംസ്കാരികതയും,പുരോഗമനവുമെന്ന ഒരു അന്ധവിശ്വാസം നമ്മുടെ സമൂഹത്തില്‍ നില നില്‍ക്കുന്നു. സാംസ്ക്കാരികമായും സാമൂഹ്യമായും ആത്മഹത്യാപരം എന്നേ ചിത്രകാരന് ഇതിനെ വിശേഷിപ്പിക്കാനാകു.ആണത്തവും,പെണ്ണത്തവും നെടും തൂണുകളായി വളരുന്നിടത്തേ സമൂഹത്തിന്റെ അഭിവൃദ്ധിയും,സാംസ്ക്കാരികതയും ഒരുപോലെ പുഷ്ടി പ്രാപിക്കു.അവിടെ മാത്രമേ, ആത്മാഭിമാനം എന്ന വാക്കിന് അശ്ലീലമല്ലാത്ത അര്‍ഥത്തിന് യോഗ്യതയുമുള്ളു.

ഘ്ര്‍‌‌ര്‍‌ര്‍‍.... :)

റോബി said...

മതം ഏതായാലും മനുഷ്യൻ നന്നാവില്ല എന്ന് ചരിത്രം പിന്നീടു തെളിയിച്ചില്ലേ?

ഒരുപക്ഷേ അന്നത്തെ നമ്മുടെ സമൂഹത്തിന്റെ ജ്ഞാനസ്വഭാവവും പരിമിതികളും ശീലങ്ങളും കൊണ്ട് 'മതവും ദൈവവുമല്ലാതെ' മറ്റൊരു വഴി സാധ്യമാണെന്ന് ശ്രീനാരായണഗുരുവും കരുതിയിരിക്കില്ല. എന്തൊക്കെയായാലും അങ്ങേരും മനുഷ്യൻ തന്നെയല്ലേ. 'ദേവനാ'യതൊക്കെ പിന്നീടല്ലേ.

എതിരഭിപ്രായം മാനിക്കാനും ഉൾക്കൊള്ളാനുമുള്ള താങ്കളുടെ കഴിവിന്‌ ഒരു സല്യൂട്ട്...:)

chithrakaran:ചിത്രകാരന്‍ said...

ആണത്തം എന്ന സ്വഭാവത്തെക്കുറിച്ചുള്ള പരാമര്‍ശം
അലര്‍ജ്ജിയുണ്ടാക്കുന്നവര്‍ക്ക് മാണിക്യത്തിന്റെ ഒരു പോസ്റ്റു വായിക്കാം.സത്യത്തിലെത്താന്‍ചിത്രകാരന്റെ പോസ്റ്റ് വഴി പൊയ്ക്കൊള്ളുക.

kashmu said...

ചുള്ളിക്കാട് ബുദ്ധമതം സ്വീകരിച്ചത് അറിയാതെപോയതുകൊണ്ടാണോ ചില ബ്ലോഗ് മാഫിയക്കാര്‍ ഇങ്ങിനെയൊക്കെ എഴുതുന്നത് ? പ്രായമാകുന്തോറും ആരെയും വേദനിപ്പിക്കാതെ ജീവിക്കുക, ഉരുളയ്ക്കുപ്പെരിയ്ക്ക് പകരം എള്ളും പൂവും ചന്ദനവും നേദിച്ച് നീരുകൊടുക്കുക എന്നൊക്കെയുള്ള മാനസികാവസ്ഥ തന്നെ വലിയ കാര്യമാണ്.

അമ്പട ഞാനേ യ്ക്ക് പകരം അയ്യട ഞാനേ എന്ന ഈ മധ്യമാര്‍ഗ്ഗം ചെവികൊള്ലാന്‍ മലയാളി ഇനിയും ബഹുദൂരം പോകേണ്ടിയിരിക്കുന്നു.

shine അഥവാ കുട്ടേട്ടൻ said...

ഗുരുദേവനും, ചട്ടമ്പി സ്വാമിയുമൊക്കെ ഒരു തെറ്റേ ചെയ്തുള്ളു- അവർ അറിഞ്ഞതു അക്കാലത്തു സമൂഹത്തിലെ താഴേക്കിടയിൽ ഉണ്ടായിരുന്നവർക്കു, ലളിതമായി പറഞ്ഞു കൊടുത്തുപോയി. കുറച്ചു കട്ടി സംസ്ക്രുതവും, Zen Buddism ഒക്കെ ചേർത്തു പറഞ്ഞിരുന്നെങ്കിൽ ഇന്നത്തെ "ബൗദ്ധിക മുതലാളിമാർക്കും" സ്വീകാര്യമായേനെ...

പിന്നെ, ബാലചന്ദ്രൻ സാർ, താങ്ങളെന്തിനാണു സത്യങ്ങൾ വിളിച്ചു പറഞ്ഞു "ബുജിക്കൂട്ടത്തിൽ" നിന്നും പുറത്തു ചാടാൻ നോക്കുന്നത്‌? താങ്കൾക്കിത്ര ധൈര്യമുണ്ടെന്നെനിക്കറിയില്ലായിരുന്നു!

വേഗാഡ് said...

റോബിന്‍;
നിങ്ങളൊരു ഇടത്തരം പുലിയാണല്ലോ........,
അഭിനന്ദനങ്ങള്‍

Sureshkumar Punjhayil said...

എനിക്ക് എന്റെ പരിമിതി അറിയാമല്ലൊ. Athuthanneyalle Sir, valiya Arivu.

Manoharam, ashmsakal...!!!

കാട്ടിപ്പരുത്തി said...

നല്ല കുറെ ആശയങ്ങള്‍- കുറഞ്ഞവരികളും,

ഗുരുവിന്നാശയങ്ങളും ഗുരുഭക്തരും രണ്ട്,
എല്ലാറ്റിനെപ്പോലെയും

the man to walk with said...

ലെനിന്റെ ഫിലോസഫി ഈ തര്‍ക്കങ്ങള്‍ക്കും തര്‍ക്കശസ്ത്രങ്ങള്‍ക്കും ഒരു പച്ച മറുപടിയാണല്ലോ.
ആശംസകള്‍

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ചിത്രകാരൻ,റോബി,കഷ്മു, കുട്ടേട്ടൻ, വേഗാഡ്,സുരേഷ്കുമാർ പുന്ന്ചയിൽ, കാട്ടിപ്പരുത്തി,The man who walk with--എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.


പ്രഭാതത്തിന്റെ ഇളം തണുപ്പിൽ നമ്മളെല്ലാം ഒരു ചെറിയ തീക്കുണ്ഡത്തിനരികിലിരുന്നു സംസാരിക്കും‌പോലെ ഊഷ്മളമായ ഒരനുഭവം.എനിക്കു പഴനിയിലായിരുന്നു പണി.ഈ രാത്രി വീട്ടിലെത്തിയതേയുള്ളു. അതിനാൽ മറുപടി വൈകി. ക്ഷമാപണം.

kashmu said...

റോബിയ്ക്കെഴുതിയ മറുപടിയിലെ താഴെപ്പറഞ്ഞ മൂന്നു വാചകങ്ങള് വായിച്ചപ്പോള്‍ ഒരു വള്ളിനിക്കറിട്ട പയ്യനായി ബാലവാടിയില്‍ ഇരിക്കുന്ന അനുഭവം...

"പിന്നെ , ഏതെങ്കിലും രംഗത്തു സംഭാവന നൽകിയവരെ ‘ആണുങ്ങ’ളായി കാണണ്ട, മനുഷ്യരായി കണ്ടാൽ മതി എന്ന താങ്കളുടെ നിർദ്ദേശം ശരിയാണ്.അതു ഞാൻ കൃതഞതാപൂർവ്വം സ്വീകരിക്കുന്നു.തീർച്ചയായും എന്റെ മനസ്സിന്റെ സങ്കുചിതത്ത്വം കൊണ്ടാണ് ‘ആണുങ്ങൾ’ എന്നു പ്രയോഗിച്ചുപോയത് എന്ന് എനിക്കു ബോധ്യപ്പെട്ടിരിക്കുന്നു.അതിനു ഞാൻ എല്ലാവരോടും ക്ഷമചോദിക്കുന്നു.ആ തെറ്റ് ഇനി ഞാൻ ആവർത്തിക്കില്ല."

ബ്ലോഗ്ഗിന്റെ തുറമുഖമെന്ന പേരുമാറ്റി "ബൂലോക ബാലവാടി"എന്നാക്കാന്‍ ശുപാര്‍ശ... ഇല്ലാത്ത മസിലുപിടിച്ചു നടക്കുന്ന എല്ലാ മിസ്റ്റര്‍ കേരളകള്‍ക്കും ഇങ്ങിനത്തെ വാചകങ്ങള്‍ ഒന്നുരണ്ടു സ്പൂണ്‍ പവര്‍മാള്‍ടിന്റെ ഗുണം ചെയ്യും.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

kashmu,
വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് ആശയവിനിമയം.

തെറ്റുപറ്റിയെന്നു ബോദ്ധ്യപ്പെട്ടാൽ ആദ്യത്തെ അവസരത്തിൽത്തന്നെ അതു തിരുത്തണം.ക്ഷമചോദിക്കണം.ശിക്ഷയുണ്ടെങ്കിൽ അത് അനുഭവിച്ചു തീർക്കണം.അപ്പോൾ ധാരണകൾ തിരുത്തേണ്ടിവരും.നിലപാടുകൾ മാറ്റേണ്ടിവരും.അറിവിന്റെയും അനുഭവത്തിന്റെയും പ്രായത്തിന്റെയും മാറ്റത്തിനനുസരിച്ച് ചിന്തയും കാഴ്ചപ്പാടും മാറ്റിമറിക്കേണ്ടിവരും.( അതിന്റെ പേരിൽത്തന്നെ പഴി കേൾക്കേണ്ടിയും വരും.)

ഒരിക്കലും പണിതീരാത്ത വീടാണു ജീവിതം.

kashmu said...

നിത്യ ചൈതന്യ യതിയേക്കുറിച്ച് എവിടെയോ വായിച്ചതോര്‍മ്മവരുന്നു.

അതീവ സുന്ദരിയായ ഒരു യുവതിയുടെ സാന്നിധ്യം ഒരു സന്ന്യാസി എങ്ങിനെ നേരിടണമെന്നതായിരുന്നു ചോദ്യം

"ആ സുന്ദര സാമീപ്യത്തിന്റെ കുളിര്നിലാവിലലിയുക" എന്നതായിരുന്നു യതിയുടെ മറുപടി

ഇതു തന്നെയല്ലേ അദ്വൈതത്തിന്റെ ഒരു practical application ? മാനസികമായി പ്രതിരോധങ്ങള്‍്
കെട്ടിപ്പടുക്കാതിരിക്കുകയെന്നത് ?

സുനില്‍ പണിക്കര്‍Isunil panikker said...

ഒരിക്കലും പണിതീരാത്ത വീടാണു ജീവിതം..
എത്ര സത്യം..!

Sujit - സുജീത് ശിവാനന്ദ്‌ said...

ഗുരുദേവന്‍റെ മഹാസമാധി കാലത്ത്, മഹാകവി ജീ. എഴുതിയത്രേ:

"നല്ലതു ചിന്തിക്കുമ്പോള്‍, ചെയ്യുമ്പോള്‍,
ഭാവാര്‍ദ്രമാം വല്ലതും ഭാഷാ സായൂജ്യത്തില്‍
ഉജ്ജ്വലിക്കുമ്പോള്‍,
എന്‍ കണ്ണിന്‍ മുമ്പില്‍ കാണാറുണ്ടുഞാനീ
ധര്‍മ്മത്തിന്‍റെ ചെങ്കോലേന്തിയ
രണ്ടാം സുഗതന്‍റെയാ തൃക്കൈ!"

എന്നിട്ടും മലയാളത്തിന്‍റെ സാഹിത്യകാരന്മാരുടെയും, കവികളുടെയും നീണ്ട പട്ടികകളില്‍ പലപ്പോഴും ഗുരുദേവന്‍റെ പേര് കാണാത്തപ്പോള്‍, അതെഴുതിയവരെ ഓര്‍ത്തു ലജ്ജിക്കാതെ മാര്‍ഗ്ഗമില്ല.

ബാലചന്ദ്രന്‍റെ ഈ ലഘുലേഖനം വളരെ അനുകല്പികവും, സ്വച്ഛവും, കാലേയും ആകുന്നു. അഭിവാദ്യങ്ങള്‍!

സസ്നേഹം

ബാലചന്ദ്രൻ ചുള്ളിക്കാട് said...

സുനിലിനും സുജിതിനും നന്ദി. ജി യുടെ കവിത അനുസ്മരിച്ചത് ഉചിതമായി.

"Gurucharanam Sharanam" said...

ഗുരു ഒരു സിദ്ധി പ്രാപിച്ച മനുഷ്യനായിരുന്നു
അതിനാല്‍ ഗുരുവിനെ ദേവ തുല്യനായി
കാണുന്നതിലോ ആരാധിക്കുന്നതിലോ
യാതൊരു തെറ്റുമില്ല

chithrakaran:ചിത്രകാരന്‍ said...

"ഒരിക്കലും പണിതീരാത്ത വീടാണു ജീവിതം."
ജീവിതത്തെക്കുറിച്ചുള്ള മനോഹരമായ സത്യം !!!

പള്ളിക്കരയില്‍ said...

ചുള്ളിക്കാടിന്റെ സാരവത്തായ പോസ്റ്റും വിജ്ഞരായ ഒട്ടേറെ പേരുടേ അഭിപ്രായങ്ങളും നല്ല വായനാ‍നുഭവം നൽകി.
ഇത്തരം സന്ദർഭങ്ങളിൽ ബ്ലോഗിന്റെ സാദ്ധ്യത നന്നായി അനുഭവവേദ്യമാകുന്നു.

Anonymous said...

Dear Mr Chullikkad,

Thats an excellent essay. What you commented upon is absolutely correct. I wish if it were a long essay.

I request you to kindly elaborate (in a different essay) on why Guru should be considered as the best intellectual activist/activist intellectual born in Kerala. Also one would like to hear from the poet in you, why Guru should be considered as the best Malayali poet, after Ezhuthachan.

It is very much true that “ നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും.
നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും.” is the ultimate philosophy. Its a point you can recognize in the utterings of all our great intellectuals.

Only pseudo-intellectuals and pseudo-secularists can deny the truth in your short, yet important essay.

I congratulate you for being audacious and bold once again. Glad that the pseudo-intellectuals of Kerala is listening....

ഷാജി said...

ബ്ളോഗെഴുതി സ്വയം പ്രദര്‍ശിപ്പിയ്ക്കുകയല്ലാതെ വലിയ വായനയൊന്നു മില്ലാതിരുന്നതിനാല്‍ ഇപ്പൊഴാ ഇതു കണ്ടത് നന്ദി.

ഗുരുവിനെയല്ലെങ്കില്‍ പിന്നെ വേറേയാരെയാണു നമുക്കു ദേവന്‍ എന്ന് വിളിയ്ക്കുവാനാവുക?

അന്തിപ്പൂന്തിങ്കളുന്തിത്തിരുമുടി തിരുകിച്ചൂടിയാടും ഫണത്തിന്‍
ചന്തം ചിന്തും നിലാവിന്നൊളിവെളിയില്‍ വിയത്ഗംഗ പൊങ്ങിക്കവിഞ്ഞും
ചന്തച്ചെന്തീമലര്ച്ചെങ്കതിര്‍ നിരചൊരിയിച്ചന്ധകാരാനകറ്റി-
ച്ചിന്താ സന്താനമേ ! നിന്തിരുവടിയടിയന്‍ സങ്കടം പോക്കിടേണം !

എന്താ ആ വാഗ് വിലാസം ​!
ദാര്ശനിക കാവ്യങ്ങള്‍ മാത്രം എഴുതി വീണപൂവു എഴുതുവാന്‍ ആശാനു വഴിമാറിക്കൊടുത്തതാവാം ഗുരു !

MADHU_haritham said...

ഗുരുദേവനെ കുറിച്ചുള്ള ചര്‍ച്ചയിലൂടെ കടന്നു പോയപ്പോള്‍ തോന്നിയതാണ്...ഗുരുവിനെ മനസ്സിലാക്കാന്‍ മലയാളിക്ക് കഴിഞ്ഞിട്ടുണ്ടോ..?ഗുരുദേവ ദര്‍ശനങ്ങള്‍ ഏറെഒന്നും എനിക്ക് അറിയില്ല .ബാലകൃഷ്ണന്റെ പുസ്തകത്തിലോ മറ്റോ വായിച്ചതായി ഓര്‍ക്കുന്നു ഗുരുവിന്റെ പ്രശസ്തമായ മൂന്നു വചനങ്ങളുടെ കാലം പരിശോധിച്ചാല്‍ ഗുരു തന്റെ സമൂഹത്തിന്റെ (സമുദായത്തിന്റെ അല്ലെന്നാണ് എന്റെ തോന്നല്‍ )ഒപ്പം എത്താന്‍ എത്ര മാത്രം പുറകോട്ടു നടന്നു എന്ന്

1 .ജാതി ചോദിക്കരുത് ,പറയരുത് ,ചിന്തിക്കരുത്

2 . ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്

3 .മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി..

(ശ്രീ നാരായണീയരുമായി അടുത്തു ഇടപഴകാന്‍ തുടങ്ങിയപ്പോഴാണ് കേട്ടോ എന്റെ ഉള്ളിലും ജാതി ചിന്ത ഉടലെടുത്തു തുടങ്ങിയത്)

Anonymous said...

ഗുരുദേവനെ കുറിച്ചുള്ള സത്യസന്ധമായ ഒരു ബ്ലോഗ്‌.
നന്ദി ചുള്ളിക്കാട് മാഷ്.

MADHU_haritham കരുതുന്നത് പോലെ ഗുരുവിനോ മറ്റു സാമൂഹ്യപരിഷ്ക്കര്‍ത്താക്കള്‍ക്കോ സമൂഹത്തിന്റെ ഒപ്പം എത്താന്‍ പുറകോട്ടു നടക്കേണ്ടി വന്നിട്ടില്ല. അവര്‍ സമൂഹത്തിന്റെ ഒപ്പം തന്നെയായിരുന്നു; സമൂഹത്തിനു മുന്നോട്ടുള്ള വഴിയില്‍ വെളിച്ചം പകര്‍ന്നു ‌......
("മറ്റൊരു കാലഘട്ടത്തില്‍ ജീവിക്കേണ്ട വ്യക്തിയാണ്", "സമൂഹത്തിന്റെ വര്‍ത്തമാനത്തില്‍ നിന്നും വളരെ അകലെയായിരുന്നു", എന്നൊക്കെയുള്ള പൊങ്ങച്ച ലേബലുകള്‍ സാമൂഹ്യപരിഷ്ക്കര്‍ത്താക്കള്‍ക്ക്‌ യോജിച്ചതല്ല)

സ്വന്തം ഉള്ളിലെ ജാതി ചിന്തയെ ന്യായീകരിക്കാന്‍ മറ്റുള്ളവരെ പഴി ചാരുന്നത്‌ identity-യുടെയും integrity യുടെയും അഭാവം മൂലമാണ്.
താന്‍ പരിചയപ്പെട്ട മനുഷ്യരുടെ സ്വഭാവ ദൂഷ്യങ്ങളും ഗുണങ്ങളും സ്വന്തം ജീവിതത്തിലേക്ക് അപ്പടി പകര്‍ത്തുന്നത് വ്യക്തിത്വമുള്ളവരല്ല എന്നതല്ലേ സത്യം?

പരിഷ്കൃതമാക്കപ്പെട്ട ഒരു ജീവിതഭാവനയില്ലാത്ത സാധാരണക്കാരില്‍ നിന്നും വിദ്യാഭ്യാസമുള്ള
MADHU_haritham പോലുള്ളവരും വ്യതസ്തരല്ല എന്നത് വ്യക്തമാക്കുന്ന അഭിപ്രായങ്ങള്‍ കേരളത്തിന്റെ വര്‍ത്തമാന യാഥാര്‍ത്യങ്ങളിലേക്ക് ഏറെ വെളിച്ചം വീശുന്നുണ്ട്.

chithira said...

അജ്ഞാത സുഹൃത്തേ, ചെറുപ്പത്തിൽ എനിക്ക് എളിമയും വിനയവും ഒട്ടുമില്ലായിരുന്നു.പ്രായവും ജീവിതാനുഭവങ്ങളും എന്നെ എളിമയും വിനയവും പഠിപ്പിച്ചതാണ്.ഞാൻ എന്തുചെയ്യാനാ.ബോറടിക്കുന്നവർക്ക് എന്നെ ഒഴിവാക്കാമല്ലൊ

18 September 2009 5:51 അം

ബാലന്‍ മാഷ്‌ .. കാലം മനുഷ്യനെ പക്വമതി ആക്കുന്നോ.....

കുട്ടികള്‍ അന്ഗീകരിക്കുന്നില്ലല്ലോ ..കാണാന്‍ പോകുന്ന പൂരം എന്തിനു പാടി കേള്പ്പികണം അല്ലെ ...

ഒരു ഇരുപതു വര്ഷം പിന്നോട്ട് പായുന്നു എന്റെ ഓര്‍മ്മകള്‍ .

chithira said...

ഇതില്‍ കുറെ കീടങ്ങള്‍ കമെന്റ് ഇട്ടിട്ടുണ്ട് . അതൊഴിച്ചാല്‍ വിജ്ഞാന പ്രദം . ബാലന്‍ സാര്‍ ബ്ലോഗ്‌ ആണ് മാധ്യമം .താങ്കള്‍ പറഞ്ഞപോലെ നാമെല്ലാം ഒരു മകര രാവിന്റെ തണുപ്പില്‍ തീ കാഞ്ഞിരിക്കുന്ന സുഖം .

Tomsan Kattackal said...

ബ്ളോഗ് വായന തുടങ്ങിയതില്‍ പിന്നീട് ഞാന്‍ വായിച്ച ഏറ്റവും മനസ്സില്‍ തട്ടിയ കുറിപ്പാണ് ഇത്. താങ്കള്‍ പറഞ്ഞത് നേരാണ് കേരളം കണ്ട ഏറ്റവും വലിയ മഹാനാണ് ഗുരുദേവന്‍. ഒരു ക്രൈസ്തവനായ ഞാന്‍ മനസ്സില്‍ തട്ടി 'ദേവന്‍' എന്ന അനുബന്ധത്തോടെ സംബോധന ചെയ്യുവാന്‍ ഇഷ്ടപ്പെടുന്ന ഒരു മഹാ പ്രതിഭാസം.

(ഒരു പരാതി: താങ്കള്‍ അഞ്ജലി എന്ന ലിപി ഉപയോഗിക്കുന്നത് ചില്ലക്ഷരങ്ങള്‍ ചതുരപ്പെട്ടികളായി കാണുവാന്‍ ഇടവരുത്തുന്നു - ടൈപ്പാന്‍ ഹിഗോപി.കോം ഉപയോഗിച്ചാല്‍ നന്നായിരിക്കും).

syam said...

നമസ്കാരം,
വാദിക്കാനും ,ജയിക്കാനുമല്ല .
അറിയാനും ,അറിയിക്കനുമാണ്
ആലുവയില്‍ ഗുരുദേവന്‍ വിളിച്ചു ചേര്‍ത്ത സര്‍വമത സമ്മേളനത്തിന്റെ തുടക്കം അതായിരുന്നു .

Deveswar said...

ഒന്നൊന്നായ് എണ്ണിയെണ്ണി
തോട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം
നിന്നില്‍ അസ്പന്ദമാകണം
ഹ! മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ചുള്ളിക്കാടെ നിന്നെ വായിക്കുന്നതല്ലോ എന്‍റെ സായുജ്യം :)

രജിത്ത് ദാനവന്‍

M. Radhakrishnan said...

I have really enjoyed the comments (even the vulger ones)and the answers to them by Chullikad. Gurudevan was a genius and his 'avatharam' at that dark period was a Godly(nature's) decision. The history of Kerala would have been totally different, if he was not born at that time.

അഹമദ് സ്വലാഹുദീന്‍ ഇര്‍ഫാനി മാടവന said...

യുഗപുരുഷന്മാരെ കാലഘട്ടം സമ്മാനിക്കും...സമൂഹത്തെ സമുദ്ധരിക്കാന്‍ അവര്‍ക്കെ കഴിയൂ....