Wednesday, 28 October, 2009

അന്തർദ്ധാനം

താഴേയ്ക്കു ചാടിമരിച്ച സൌന്ദര്യമേ,
ആഴക്കിണറ്റിലെയമ്പിളിത്തെല്ലിനെ-
പ്പോലെ വേഗം തേങ്ങിമായും വിഷാദമേ,
               ആവാഹനം;
നിനക്കീ വെള്ളിമൂങ്ങയിലാവാഹനം.

ഈരേഴുലോകവും നിന്റെയാത്മാവിനെ-
ത്തേടിയലയുന്നൊരക്കൊടുങ്കാറ്റിനോ,
പാതിരാത്താമരമൊട്ടിനുള്ളിൽ ബ്രഹ്മ-
ഭാവന ചെയ്യും കഠിന തപസ്സിനോ
കാണുവാനാവില്ല നിന്നെയൊരിക്കലും. 

ഭൂമി പിളർന്നു മറഞ്ഞ സൌന്ദര്യമേ,
നീ മാനഭംഗപ്പെടും നിമിഷത്തിന്റെ 
ലോകനീതിക്കു ദയാവധാശംസകൾ. 

 

102 comments:

മുള്ളൂക്കാരന്‍ said...

ഭൂമി പിളർന്നു മറഞ്ഞ സൌന്ദര്യമേ,
നീ മാനഭംഗപ്പെടും നിമിഷത്തിന്റെ
ലോകനീതിക്കു ദയാവധാശംസകൾ.

Em Be Yeah said...

നല്ല കവിത. ബൂലോകത്തെ പൊട്ടക്കവികളുടെ "ഗവിദ" കള്‍ക്കിടയില്‍ ഇങ്ങനെ നല്ല കവിതകള്‍ കാണുന്നത് വളരെ ആശ്വാസം ആണ്.

Prasanth - പ്രശാന്ത്‌ said...

ചെന്നായ്ക്കളില്ലാത്ത ലോകത്തിലേക്ക്‌ ചാടിമറിഞ്ഞ സൌന്ദര്യമേ..... നിനക്കാദരാഞ്ജലികള്‍!!!

സന്തോഷ്‌ പല്ലശ്ശന said...

ബഹു നിലകളുടെ മുകളില്‍ നിന്ന്‌ നിലയില്ലാ കയങ്ങളിലേക്ക്‌ വീണുമരിക്കുന്ന പെണ്ണ്‌ സീതാ ദേവിയുടെ പിന്‍മുറക്കാരിയാണ്‌. താമരയില്‍ ഭാവനചെയ്യുന്ന പുരുഷകാമനകള്‍ക്ക്‌ - കഠിന തപസ്സിന്‌ - അവന്‍റെ യുക്തിബോധങ്ങള്‍ക്കൊന്നിനും വഴങ്ങാതെ അവള്‍ നിരാശ്രയയായി നിരാലംബയായി വീണു മരിക്കുന്നു. ചുള്ളിക്കാടിന്‍റെ ഈ കവിത ദൂരേക്കു ദൂരേ വീണകലുന്ന ഇവള്‍ക്കൊരു പിന്‍വിളിയാണ്‌....തോരാത്ത നിലവിളിയാണ്‌.... പുരാവൃത്തങ്ങളില്‍ നിന്ന്‌ സമകാലികാതയിലേക്ക്‌ നീണ്ടുവരുന്ന സൌന്ദര്യത്തിന്‍റെ തുടര്‍ന്നുകൊണ്ടേയിരിക്കുന്ന അന്തര്‍ദ്ധാനം....

ഒരു നുറുങ്ങ് said...

ബ്രഹ്മഭാവനയുടെ ഭജനയില്‍, കിണറ്റിന്‍റെ
ആഴക്കയം കണ്ടു ഭ്രമിച്ചുപോയോ നിന്‍സൌന്നര്യം
‘നീ മാനഭംഗപ്പെടും നിമിശത്തിന്‍റെ
ലോകനീതിക്കും ദയാവദാശംസകള്‍‘

പ്രിയകൂട്ടുകാരാ..എന്‍റെയുമാശംസകള്‍!!

സാക്ഷ said...

പഴയ അസ്ഥി ബന്ധങ്ങളില്‍ നിന്നും എത്ര
മാറിപ്പോയിരിക്കുന്നു താങ്കളുടെ
കവിത..! ജീവിതവും ചിലപ്പോള്‍ അങ്ങനെയാവാം
അല്ലെ? സ്വയം നവീകരിച്ചു, നവീകരിച്ചു നമ്മള്‍
ഒടുവിലൊരു യാത്ര പോകും... ഒറ്റക്ക്‌...

siva // ശിവ said...

എന്തിനാണതിനെ ആവാഹിച്ച് വെള്ളിമൂങ്ങയില്‍ കുടിയിരുത്തുന്നത്?

വീ കെ said...

ഈ ‘വെള്ളിമൂങ്ങയിലാവാഹനം’ എന്തിനെന്നു മനസ്സിലായില്ല...?

ആശംസകൾ..

chithrakaran:ചിത്രകാരന്‍ said...

നിലപാട് എവിടെയെന്ന് കൃത്യമായി പിടികിട്ടിയില്ല.
കൂടുതല്‍ ഇറങ്ങാന്‍ സമയക്കുറവുമുണ്ട്.പിന്നെ കാണാം.

Akbar said...

അശാന്തിയുടെ വിങ്ങലുകളില്‍ നിന്നും തമസ്സിന്‍ മാറില്‍ അഭയം തിരഞ്ഞവളെ പിന്‍വിളി വിളിക്കാന്‍ അയോഗ്യമീ ലോകം. മരിച്ചു മണ്ണടിഞ്ഞ ലോക നീതിക്ക് ഇനി എന്തിനു ദയാവധം.?
നല്ല കവിത- ആശംസകള്‍

Manoraj said...

sir,

nalla kavitha ennu ente oru certificate sirinu venda ennariyam...ennalum parayatte.. nalla kavitha....puthiya pusthakangal ethengilum undo aniyarayil....

pnne, vallapozhum enneyum sradhikkuka...thettukal thiruthi tharuka...

നരിക്കുന്നൻ said...

"ഭൂമി പിളർന്നു മറഞ്ഞ സൌന്ദര്യമേ,
നീ മാനഭംഗപ്പെടും നിമിഷത്തിന്റെ
ലോകനീതിക്കു ദയാവധാശംസകൾ. "

പരിമിധമായ എന്റെ അറിവുകൾ ഈ കവിതക്ക് കമന്റിടാവുന്നതിലും കുറവാണ്. എങ്കിലും പൊള്ളിക്കുന്നു ഈ വാക്കുകൾ. ഈ അക്ഷരങ്ങളിൽ അലിഞ്ഞ് ചേരുന്നു ഞാനും.

കാപ്പിലാന്‍/காப்பிலான்/కాప్పిలాన్ said...

വെള്ളിമൂങ്ങയിലെ ആവാഹനം .

കൊച്ചുതെമ്മാടി said...

"ഭൂമി പിളർന്നു മറഞ്ഞ സൌന്ദര്യമേ,
നീ മാനഭംഗപ്പെടും നിമിഷത്തിന്റെ
ലോകനീതിക്കു ദയാവധാശംസകൾ. "

ഈ ബൂലോഗത്തും ചുള്ളിക്കാട് കവിതകള്‍ തരംഗം തീര്‍ക്കട്ടെ.....

സുനില്‍ പണിക്കർ said...

രണ്ടുകാലഘട്ടങ്ങളുടെ വിഭിന്നത ഓർത്തുപോകുന്ന വരികൾ. ക്ഷുഭിതയൗവ്വനവും, നെഞ്ചുകീറിയ പ്രണയത്തിന്റെ മൗനവും കുടിച്ചുവറ്റിച്ച കാലത്തിൽ നിന്ന്‌ അശാന്തിയുടെ അപൂർവ്വസ്ഥലികളിലേയ്ക്ക്‌...
കുഞ്ഞുവരികളിലൊളിപ്പിച്ച ആശങ്ക നന്നായി..

ചാറ്റല്‍ said...

ഇല്ല ആകുന്നില്ല, ഭംഗി കുറിക്കുവാന്‍ ഭയം
തടയുന്നൂ ചൂണ്ടുവിരലിനെ.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

മാഷിന്റെ മറ്റൊരു കവിത കൂടി വയിക്കാന്‍ കഴിഞ്ഞതില്‍ ആഹ്ലാദമുണ്ട്.

Anonymous said...

എന്തു കുന്ത്രമാണിത്. ഒരുവഹ മനസ്സിലായില്ല. നിങ്ങള്‍ക്ക് ഇതൊന്ന് വിശദീകരിക്കാമോ? കവിത വിശദീകരിക്കില്ല എന്ന ചിലരുടെ നിലപാട് നിങ്ങള്‍ ആവരത്തക്കില്ല എന്നു കരുതുന്നു

മഷിത്തണ്ട് said...

സന്തോഷം ....
അവാഹനതിനു വെള്ള മൂങ്ങപോലും മഷിയിട്ടു കണ്ടെത്തണം..
എല്ലാം ദയാഹര്‍ജിയില്‍ മാനത്ത് നോക്കി മഴ കാത്ത്...............
മുഖമോളിപ്പിക്കാം നമുക്കിനി .............

വാഴപ്പഴം said...

നിലപാട് എവിടെയെന്ന് കൃത്യമായി പിടികിട്ടിയില്ല.കൂടുതല്‍ ഇറങ്ങാന്‍ സമയക്കുറവുമുണ്ട്.പിന്നെ കാണാം.

- ഹോ ഈ ചിത്രകോരന്റെ ഒരു കാര്യം ! നിലപാട് പുടികിട്ടിയിട്ട് പോയാപോരേന്ന്? ഇതെന്നാ തിരക്കാന്നേ ...!!!

nandana said...

അഭിപ്രായങ്ങള്‍ക്ക് വിലകല്പിക്കുന്നുണ്ടാകാം
പക്ഷേ .....എന്തിനും ഏതിനും അഭിപ്രായം പറയുന്നത് ശരിയാണൊ? പുതിയ രചനകള്‍ക്ക്‌ സ്വാഗതം
നന്ദന

the man to walk with said...

ദയാവധാശംസകൾ. !!

ആശംസകള്‍

geetha said...

ജാനകിമാരുടെ ആത്മാക്കള്
ലോകനീതിയുടെ ദയാവധം
കാണട്ടെ ....ആശ്വസിക്കട്ടെ .......

poor-me/പാവം-ഞാന്‍ said...

ഇന്നത്തെ തുറമുഖ നഗരത്തെ ആവാഹിച്ചു കുടിയിരുത്തിയിരിക്കുന്ന കവിത...

Unni Sreedalam said...

ദയാവധാശംസകൾ...
puthumayulla prayogam sir...

ദേവസേന said...

ഈ വെള്ളിമൂങ്ങ ആവാഹനം എന്താണന്ന് പിടി കിട്ടുന്നില്ല

Em Be Yeah said...
നല്ല കവിത. ബൂലോകത്തെ പൊട്ടക്കവികളുടെ "ഗവിദ" കള്‍ക്കിടയില്‍ ഇങ്ങനെ നല്ല കവിതകള്‍ കാണുന്നത് വളരെ ആശ്വാസം ആണ്.

'ഒരാളെ ആശംസിക്കണമെന്നതിന്റെ പേരില്‍ ബൂലോകത്തെ സര്‍വ്വകവിതകളും അപമാനിക്കപ്പെടുന്നത് കഷ്ടമാണു.'

എറക്കാടൻ said...

അസൂയ തോന്നുന്ന എഴുത്ത്‌....അത്രയെ പറയാനുള്ളൂ

bilatthipattanam said...

ആധുനിക ജാനകിമാർക്കും പുരാണത്തിലെ ജാനകിയുടെ ഗതിതന്നെ /ഭൂമിപിളർന്നില്ലാതാകുക . ഇത്തരം അന്തർദ്ധാനങ്ങൾ ഇനിയുമില്ലാതാക്കൻ താമരയല്ലിയിൽ വാഴുന്ന നമുക്ക് ശ്രമിക്കാം അല്ലേ..

Anonymous said...

കിണറ്റിലെ കാര്യം പറഞ്ഞത് സിസ്റ്റർ അഭയ കേസിന്റെ സൂചനയാണോ?

ബാലചന്ദ്രൻ ചുള്ളിക്കാട് said...

അഭിപ്രായം പറഞ്ഞ എല്ലാ സുഹൃത്തുക്കൾക്കും നന്ദി.

കവിതയെക്കുറിച്ചുള്ള വായനക്കാരുടെ അഭിപ്രായം അനുകൂലമായാലും പ്രതികൂലമായാലും അതിനു നന്ദി പറയാൻ മാത്രമേ എനിക്കു കഴിയൂ.സ്വന്തം കവിതയെ ഞാൻ ഒരിക്കലും ന്യായീകരിക്കാറില്ല. വിശദീകരിക്കാറുമില്ല.

എന്റെ കവിത എല്ലാവർക്കും മനസ്സിലാകണം എന്നാനെന്റെ ആഗ്രഹവും പ്രാർത്ഥനയും.
ആർക്കെങ്കിലും എന്റെ കവിത മനസ്സിലായില്ലെങ്കിൽ അത് എന്റെയും എന്റെ കവിതയുടെയും പരാജയമാണെന്നു സമ്മതിക്കാൻ ഒരു മടിയും എനിക്കില്ല.എന്റെ കവിതയുടെ മഹത്വം കൊണ്ടാണ് അതു മറ്റുള്ളവർക്കു മനസ്സിലാകാത്തത് എന്നും, എന്റെ കവിത മനസ്സിലാക്കാൻ വേണ്ടത്ര ഉയർന്ന ഭാവുകത്വം വായനക്കർക്കില്ല എന്നും കരുതാൻ മാത്രം ബുദ്ധിശൂന്യത എനിക്കില്ല.

സ്വന്തം കവിതയെക്കുറിച്ചുള്ള കവിയുടെ അവകാശവാദങ്ങൾ കവിയെ സമൂഹത്തിന്റെ മുന്നിൽ പരിഹാസ്യനാക്കും.

എന്റെ കവിത മനസ്സിലാകുന്നില്ലെങ്കിൽ അത് എന്റെ കഴിവുകേടുകൊണ്ടു മാത്രമാണ്.
എനിക്കു കഴിയും‌പോലെ ഞാൻ എഴുതുന്നു എന്നു മാത്രം.നിങ്ങൾക്കു സ്വീകരിക്കാം, തിരസ്കരിക്കാം, വിമർശിക്കാം, അവഗണിക്കാം. സ്വന്തം കവിതയുടെ വിധി നിശ്ചയിക്കാൻ കവികൾക്ക് അധികാരമില്ല.

ഒരു വായനക്കാരൻ എന്ന നിലയിൽ കവിതയോടുള്ള എന്റെ സമീപനം പറയാം.ഒരു കവിത എനിക്കു മനസ്സിലായില്ലെങ്കിൽ ഞാൻ അതിനെ അവഗണിക്കും.
കവിയോടു വിശദീകരണം ചോദിക്കില്ല. കാരണം സ്വന്തം കവിത വ്യാഖ്യാനിക്കാൻ കവിക്ക് അധികാരമില്ല.(മാത്രമല്ല, കവി മരിച്ചുപോയ ആളാണെങ്കിൽ നമ്മൾ ആരോടു വിശദീകരണം ചോദിക്കും?)

ഒരിക്കൽക്കൂടി എല്ലാ സുഹൃത്തുക്കൾക്കും നന്ദി.

ആല്‍ബര്‍ട്ട് റീഡ് said...

ഭൂമി പിളർന്നു മറഞ്ഞ സൌന്ദര്യമേ, കവിതേ.

Anonymous said...

അത് വെറും ജാഡയല്ലേ ബാലേട്ടാ? ഒരുണ്ടുകളി. നിങ്ങള്‍ ഒന്നും ഉദ്ദേശിച്ചിട്ടില്ലേങ്കില്‍ അതു പറഞ്ഞാല്‍ പോരേ..ആശയമെന്‍കിലും പരയാന്‍ നിങ്ങള്‍ക്ക് ബാധ്യത ഒണ്ദ്

Anonymous said...

"കവി മരിച്ചുപോയ ആളാണെങ്കിൽ നമ്മൾ ആരോടു വിശദീകരണം ചോദിക്കും?"
നമ്മൾ വേറൊരു കവിയോട്‌ ചോദിക്കും. അതുകൊണ്ടിതാ:

മറിച്ചുനോക്കീ വെറുതെ
വെളിച്ചത്തിന്റെ താളുകൾ
അടയാളം വച്ചുരാവിൻ
പീലിക്കണ്ണാൽ വസുന്ധര

ചോദ്യങ്ങൾ:
1. ഈ വസുന്ധര നമ്മുടെ വടക്കേതിലെ വസുന്ധരയാണോ? ( ആണെങ്കിൽ കവി ചില്ലറക്കാരനല്ലല്ലോ)
2. പീലിക്കണ്ണാരാണ്‌? അത്രാങ്കണ്ണ്‌, പീരുക്കണ്ണ്‌ ഇവരുടെയാരെങ്കിലും?
3. ഈ അടയാളംവച്ചെങ്ങനെയാ സാർ രാവുന്നത്‌?
********

ക്ഷമിക്കൂ ബാലചന്ദ്രൻ. ചില ചോദ്യങ്ങൾ കണ്ടപ്പോൾ തോന്നിയതാണ്‌. കമന്റ്‌ പ്രസിദ്ധീകരിക്കണമെന്നില്ല.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഒന്നാം അജ്ഞാത സുഹൃത്തിന്: ഞാൻ ഉദ്ദേശിച്ചതാണ് ഞാൻ എന്റെ കഴിവുപോലെ കവിതയായി എഴുതിയത്.അതു കവിതയായി എല്ലാവർക്കും തോന്നണമെന്നോ എല്ലാവരും അതു കവിതയായി അംഗീകരിക്കണമെന്നോ ഇല്ല.ആർക്കെങ്കിലും അതു കവിതയാണെന്നു തോന്നിയാൽ, എനിക്കു സന്തോഷം.ആ സന്തോഷത്തിനു വേണ്ടി എഴുതുന്നു, പ്രസിദ്ധീകരിക്കുന്നു. അതിലപ്പുറം ഒന്നും ഉദ്ദേശിച്ചിട്ടില്ല.


രണ്ടാം അജ്ഞാത സുഹൃത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള അറിവ് എനിക്കില്ല. ക്ഷമിക്കണം

Sureshkumar Punjhayil said...

Daya thanne ippol vadhikkapedaan kaathu nilkkunnu...!

Manoharam, Ashamsakal...!!!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

വിമര്‍ശനമോ നിരൂപണമോ അല്ല, കളിയാക്കലാണ് നടക്കുന്നത്. തങ്ങള്‍ക്ക് മനസ്സിലാകുന്നത് മാത്രമെ കവിതയാകൂ, അല്ലെങ്കില്‍ ചില അളവുകള്‍ ഉള്ളത് മാത്രമേ കവിത എന്ന് അവര്‍ അംഗീകരിക്കൂ എന്ന് ചട്ടം കെട്ടിയിട്ട്. ബ്ലോഗ് കവിതകളെ തരം താഴ്തി കാണിക്കാനും പരിഹസിക്കാനും മാത്രമാണ് ഇവര്‍ ഇറങ്ങിയിരിക്കുന്നത്.

ബ്ലോഗില്‍ മറ്റെല്ലായിടത്തേയും പോലെ നല്ലതും ചീത്തയും ഉണ്ട്. അതുപോലെ തന്നെ ഒരാള്‍ എഴുതുന്നത് എല്ലാം മഹത്തരമായ ഒന്ന് ആവണം എന്നോ എല്ലാ വായനക്കാരോടും ഒരേ പോലെ സംവദിച്ചോളണം എന്നൊ ഇല്ല. എനിക്ക് ഇഷ്ടമാകുന്നത് മറ്റൊരാള്‍ക്ക് ഇഷ്ടമായിക്കൊള്ളണം എന്നില്ല. ഇഷ്ടപ്പെടാത്തതിനെ ഇഷ്ടപ്പെട്ടില്ല എന്ന് പറയാം, എന്തുകൊണ്ട് ഇഷ്ടപ്പെട്ടില്ല എന്നും പറയാം. അല്ലാതെ, എന്ത് കുന്തമാണിതെന്നൊക്കെയുള്ള പരിഹാസം ബോധപൂര്‍വ്വമായ ഏതോ ഒത്ത്കളിയുടെ ഭാഗം എന്നേ കരുതാവൂ.

Anonymous said...

നിങ്ങളൊരു ഭീരുവാണു മനുഷ്യാ..കമന്റുകള്‍ പ്രസിദ്ധീകരിക്കാതെ ഇരിക്കുന്നതു ശുദ്ധ ബീരുത്വം ആണ്..

പള്ളിക്കുളം.. said...

ശാസ്ത്രീയ സംഗീതം വെറും വാപൊളക്കലാണെന്നും, “ആ” എന്നൊരക്ഷരം മാത്രമേ ഉരിയാടൂ എന്നും, ഇനി നടക്കാനുള്ള ഗാനമേളയാണ് കേമമെന്നും അമ്പലപ്പറമ്പുകളിൽ അക്ഷമരാകുന്ന ആൾക്കൂട്ടത്തോട് അനുഭാവപൂർവ്വം പ്രതികരിക്കുന്ന താങ്കളെ സമ്മതിക്കണം.

കാപ്പിലാന്‍/காப்பிலான்/కాప్పిలాన్ said...

http://www.aalthara.com/?p=266
ബാലേട്ട , ഞാന്‍ ഒരു അബദ്ധം കാണിച്ചു . എന്‍റെ ചെറിയ ബുദ്ധിയില്‍ ഈ വലിയ കവിതയെ ഒന്ന് നിരൂപിച്ചു . ഇത് ശരിയായോ എന്നൊന്ന് നോക്കണം . തെറ്റാണെങ്കില്‍ പൊറുക്കണം .

ബാലചന്ദ്രൻ ചുള്ളിക്കാട് said...

കമന്റ് ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും ഹൃദയപൂർവ്വം നന്ദി.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഹ ഹ. കാപ്പിലാന്റെ നർമ്മബോധത്തിന് ഒരു കയ്യടി.

Sathyan said...

"കാരണം സ്വന്തം കവിത വ്യാഖ്യാനിക്കാൻ കവിക്ക് അധികാരമില്ല.(മാത്രമല്ല, കവി മരിച്ചുപോയ ആളാണെങ്കിൽ നമ്മൾ ആരോടു വിശദീകരണം ചോദിക്കും?)"

ബാലേട്ടാ...പിന്നെ ആര്‍ ക്കാണ്‌ കവിത വ്യാഖ്യാനിക്കാന്‍ അധികാരം ? അതോ, കവിതയും ചുമന്ന് നിരൂപകരുടെ അടുത്തേയ്ക്ക് പോകണോ വായനക്കാര്‍ ?

മരിച്ചവര്‍ പോട്ടെ, ജീവിച്ചിരിക്കുന്നവരോടെ ചോദിക്കുന്നതില്‍ തെറ്റുണ്ടോ, കുറഞ്ഞ പക്ഷം ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടുകാരോട്?

അങ്ങനെ ചുമ്മാ എന്തെങ്കിലും പറഞ്ഞ് സിഗരറ്റും വലിച്ച് ഞാന്‍ വെറും പാമരന്‍ കവിയെന്ന് തടിതപ്പാന്‍ ഇയാള്‍ ആണവക്കരാറൊന്നുമല്ലല്ലോ എഴുതുന്നത്!!

മനോഹര്‍ മാണിക്കത്ത് said...

ചാടിമറിഞ്ഞ സൌന്ദര്യമേ.....
നീ മാനഭംഗപ്പെടും നിമിഷത്തില്‍
ലോക നീതിക്കായി
പിന്നെ സര്‍വ്വ നാശത്തിനായ്
വെള്ളിമൂങ്ങയും, ഇരുതല മൂരിയും...
(രണ്ടും വംശനാശം വരുന്നതുകൊണ്ട് നന്നായി)

ബാലചന്ദ്രൻ ചുള്ളിക്കാട് said...

said...

സത്യന്: കവിത വ്യാഖ്യാനിക്കാനുള്ള അധികാരം കവിക്കല്ല, വായനക്കാർക്കാണ് എന്നും, മകളുടെ സൌന്ദര്യം ആസ്വദിക്കാനുള്ള അധികാരം അവളുടെ അച്ഛനല്ല, ഭർത്താവിനാണ് എന്നും മഹാകവി ജി.ശങ്കരക്കുറുപ്പ് 1976ൽ സാഹിത്യപരിഷത്തിന്റെ വേദിയിൽ പറഞ്ഞത് ഓർക്കുന്നു.(“കവിതാ രസ ചാതുര്യം വ്യാഖ്യാതാവേത്തി നോ കവി.സുതാ സുരതസാമർത്ഥ്യം ജാമാതാവേത്തി നോ പിതാ” എന്ന ആചാര്യ വചനം അനുസ്മരിക്കുകയായിരുന്നു മഹാകവി. ജി.)

ലോകത്തിലൊരു കവിയും സ്വന്തം കവിതയ്ക്കു വ്യാഖ്യാനമോ വിശദീകരണമോ എഴുതിയതായി എനിക്കറിവില്ല. (മഹാകവി ജി.ശങ്കരക്കുറുപ്പ്, പ്രൊഫ.എം.കെ.സാനു, പ്രൊഫ. എം. ലീലാവതി, പ്രൊഫ. എം.കൃഷ്ണൻ നായർ, പ്രൊഫ. എം. അച്യുതൻ,,പ്രൊഫ. എം.തോമസ് മാത്യു,പ്രൊഫ. കെ.പി.നാരായണപ്പിഷാരടി, എൻ.വി.കൃഷ്ണവാര്യർ,ഡോ.ആർ.വിശ്വനാഥൻ,
ഡോ.ടി.കെ.രാമചന്ദ്രൻ,
പ്രൊഫ.എസ്.ഗുപ്തൻ നായർ, പ്രൊഫ.കെ.ജി.ശങ്കരപ്പിള്ള,പ്രൊഫ.സച്ചിദാനന്ദൻ,
പ്രൊഫ. ഒ.എൻ.വി.കുറുപ്പ് തുടങ്ങി പ്രഗത്ഭരായ അനേകം സാഹിത്യാദ്ധ്യാപകരുടെ സാഹിത്യ ക്ലാസ്സുകളിൽ ഞാൻ ഇരുന്നിട്ടുണ്ട്. അവരാരും സ്വന്തം കവിത സ്വയം വിശദീകരിക്കാനും വ്യാഖ്യാനിക്കാനും എന്നെ പഠിപ്പിച്ചിട്ടുമില്ല.)

നല്ല കച്ചവടക്കാരായ ഡി.സി. ബുക്സ് അവരുടെ കാശുമുടക്കി എന്റെ കവിതാപുസ്തകങ്ങൾ അച്ചടിക്കുകയും എന്റെ വിശദീകരണമില്ലാതെ തന്നെ കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ എന്റെ കവിതാപുസ്തകങ്ങളുടെ രണ്ടുലക്ഷത്തിലേറെ കോപ്പികൾ വിൽക്കുകയും ചെയ്തു. എന്റെ വ്യാഖ്യാനമില്ലാതെതന്നെ ഇപ്പോഴും വിറ്റുകൊണ്ടിരിക്കുന്നു. കേളത്തിലെ എല്ലാ സർവ്വകലാശാലകളും എന്റെ കവിതകൾ സിലബസ്സിലുൾപ്പെടുത്തിയിട്ടുണ്ട്. അദ്ധ്യാപകർ അവ പഠിപ്പിക്കുന്നത് എന്റെ വിശദീകരണം ചോദിച്ചിട്ടല്ല.

ഒരു വിഷയത്തിലും ഞാൻ പണ്ഡിതനല്ല.അറിയാത്ത കാര്യം അറിയില്ലെന്നു പറയും. സ്വന്തം കവിത സ്വയം വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന വിദ്യ എനിക്കു വശമില്ല.

ജയകൃഷ്ണന്‍ കാവാലം said...

മേഘനാദം പോല്‍ മുഴങ്ങും സൌന്ദര്യമേ
നിന്നിലെ ചിന്താരസസുന്ദരപദങ്ങളില്‍
ഞാനുമൊന്നര്‍പ്പിക്കട്ടെ സ്നേഹോഷ്മളാശംസകള്‍...

ബാലചന്ദ്രൻ ചുള്ളിക്കാട് said...

അജ്ഞാത സുഹൃത്തുക്കളോട്: തീർച്ചയായും ഞാൻ വലിയ ഭീരു തന്നെയാണ്. നിങ്ങളെപ്പോലെ സ്വന്തം പേരും വ്യക്തിത്വവും മറച്ചുവെച്ച് അസഭ്യവർഷം നടത്താനുള്ള ധൈര്യം പോലും എനിക്കില്ല. നിങ്ങളെപ്പോലുള്ളവരെപ്പേടിച്ചാണ് മോഡറേഷൻ വെച്ചിരിക്കുന്നത്.സംസ്കാരശൂന്യവും സഭ്യമല്ലാത്തതും ദുദ്ദേശപരവും അപ്രസക്തവും എന്നു ബ്ലോഗർക്കു തോന്നുന്ന കമന്റുകൾ തന്റെ ബ്ലോഗിൽനിന്നും ഒഴിവാക്കാൻ മോഡറേഷൻ സംവിധാനം ബ്ലോഗർക്ക് അവകാശം നൽകുന്നു എന്നാണു ഞാൻ മനസ്സിലാക്കുന്നത്.ഭീരുത്വം ഞാൻ നൂറുവട്ടം സമ്മതിക്കുന്നു.

കാപ്പിലാന്‍/காப்பிலான்/కాప్పిలాన్ said...

ബാലേട്ടാ , നന്ദി . :)

Sathyan said...

ബാലേട്ടാ..ബാലേട്ടന്റേതുള്‍ പ്പെടെ പറഞ്ഞ കവികള്‍ ക്കൊന്നും വ്യാഖ്യാനിക്കേണ്ട ആവശ്യം വന്നിട്ടില്ല എന്നത് സത്യം . അത് ആ കവിതകളുടെ മഹത്വം . പക്ഷേ, അശരീരി പോലുള്ള കവിതകള്‍ , എന്ന് വച്ചാല്‍ ചുമ്മാ പടച്ച് വിടപ്പെടുകയും ആരേയും പരിഗണിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അതെന്താണെന്ന് ചോദിക്കാനുള്ള അവകാശം പാവം വായക്കാര്‍ ക്കില്ലേ?

അറിയാത്ത കാര്യം അറിയില്ലെന്ന് പറയുന്നത് വിനയം ...പക്ഷേ, അതൊന്ന് അറിയാന്‍ ശ്രമിക്കാതിരിക്കുന്നതോ?

suchand scs said...

ബാലേട്ടന്റെ കവിതകൾ വീണ്ടും വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം...

സുചാന്ദ്‌

പാര്‍വണം.. said...

എനിക്ക് സംശയം... ഇരുട്ടിന്റെ മറവില്‍ വന്ന് മതിലിലാകെ തെറി എഴുതിവെക്കുന്നവരാണൊ..അതൊ, ആരും കാണാതിരിക്കട്ടെ എന്നോര്‍ത്തതു വെള്ളപൂശിക്കളയുന്ന ഗൃഹനഥനൊ, ഭീരു?
ഇവിടുള്ള എല്ലാ സൌകര്യങ്ങളൂം, മോഡറേഷന്‍ അടക്കം, ഇത്തരം തോന്ന്യവാസങ്ങളെ നിയന്ത്രിക്കാന്‍ തന്നെ!
അജ്ഞാത ജന്മങ്ങളെ നിഷ്കരുണം ഒഴിവാക്കുക...

പിന്നെ, ചുള്ളിക്കാടിന്റെ കവിതയെക്കുറിച്ചൊന്നും  പറയുന്നില്ല...
ഇഷ്ടായില്ല, അതന്നെ കാര്യം....

നമത് വാഴ്വും കാലവും said...

വായിച്ചിട്ട് ഒന്നും മനസ്സിലാകുന്നില്ല. കുഴപ്പം എന്റേതോ കവിതയുടേതോ കവിയുടേയോ? മനസ്സിലാകുന്ന പോലെ എഴുതിയാല്‍ കവിതയല്ലാതായി പോകുമോ? സംശയമാണേ പരിഹാസമല്ല.

Ashok Menath said...

ഒരജ്ഞാതൻ വെളിച്ചപ്പെടുന്നു:

മരിച്ചുപോയ മഹാകവിയുടെ നാലുവരിയെടുത്തെഴുതി, വികൃതമായ മൂന്നുചോദ്യങ്ങൾ ചോദിച്ചതു ഞാനാണ്. (എട്ടുകാലി മമ്മൂഞ്ഞിന് പഠിക്കുകയൊന്നുമല്ല. കമ്പ്യൂട്ടറിന്റെ സാങ്കേതികവിദ്യയറിയാവുന്നവർക്ക് നിസാരമായി മനസിലാക്കാവുന്നതാണീ കമന്റുകളുടെ സ്രോതസ്സ്).

നമ്മുടെ കാവ്യാസ്വാദനം എവിടെപ്പോയിനിൽക്കുന്നു എന്ന് തെളിയിക്കുന്ന ചില കമന്റുകൾ താങ്കളുടെ പോസ്റ്റിലും കണ്ടപ്പോൾ പെട്ടെന്നെഴുതി അനോണിയായി. ക്ഷമാപണത്തോടെ, അത് പ്രസിദ്ധീകരിക്കണമെന്നില്ല എന്നൊരു അഭിപ്രായവും ഞാനെഴുതിയിരുന്നു. താങ്കളത് പരിഗണിച്ചില്ല. അതുകൊണ്ട് ഒളിവിന്റെ ധൈര്യത്തിലിരുന്ന് താങ്കളെ കളിയാക്കുന്നവരിൽ ഞാനുമുണ്ടായേക്കാമെന്ന വർണ്യത്തിലാശങ്കയൊഴിവാക്കാനാണീ വെളിച്ചപ്പെടൽ. സ്വയം സമാധാനിക്കാൻ.

പ്രിയ ബാലചന്ദ്രൻ, സ്വന്തം മാനദണ്ഡങ്ങളുടെ നിരുപദ്രവമായ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് കവിതയെയോ മറ്റോ സമീപിക്കുവാനെല്ലാവർക്കും അവകാശമുണ്ടെന്ന് സമ്മതിക്കാം. എന്നാൽ എന്റെപരിമിതികൾക്കുള്ളിലേ നീയൊക്കെയെഴുതാവൂയെന്ന് തീട്ടൂരവുമായി ചിലരൊക്കെയിറങ്ങിയിട്ടുണ്ട്. ഈ അപകടത്തിന്നിടക്കാണ് താങ്കൾ ഒരു ചെറു കവിതയുമായി വന്നു പെട്ടത്. ഈ കരളും, കിഡ്നിയുമൊന്നും പാതിയായോ മുഴുവനായോ ചാരാൻ പറ്റുന്ന സംഗതികളല്ലെന്നും, ഇതൊക്കെ മനസിലാക്കി കവിതയെഴുതാൻ താങ്കൾ ദിവസവും നിലവിളക്കുകൊളുത്തിവച്ച് ഗ്രേയ്സ് അനാറ്റ്മി (Gray's Anatomy) പാരായണം ചെയ്യണമെന്നും ഉത്തരവുകൾ വന്നേക്കാം.

ഈ അപകടം വിളിച്ചുപറഞ്ഞുകൊണ്ട്, റോബി യുടെ ഒരു പോസ്റ്റുണ്ട് (http://being-iris.blogspot.com/). ഒരു നല്ല ചർച്ചയും അവിടെ നടന്നു. ഞാനും കൂട്ടത്തിൽ ഒരു കമന്റിട്ടു. പിന്നെ നോക്കിയപ്പോൾ ഈ കവിതാ'വാത'ത്തിന്റെ ധ്വനികൾ താങ്കളുടെ പോസ്റ്റിലെ ചില കമന്റുകളിലും കണ്ടു. അതാണ് മേൽപറഞ്ഞ അനോണിക്കമന്റിനുകാരണമായത്. മഹാകവിയോട് മാപ്പുചോദിക്കട്ടെ. കൂട്ടത്തിൽ താങ്കളുടെ വരാന്തയിൽ വന്ന് കൂക്കിവിളിച്ചതിന് ഒരിക്കൽക്കൂടി ക്ഷമാപണം. ആ കൂകൽ ആരെയുദ്ദേശിച്ചാണെന്ന് താങ്കൾ മനസിലാക്കിയെന്നുകരുതുന്നു.

എന്തായിരിക്കണം കവിത എന്നു 'വിശദീകരിക്കുന്ന' ഒരു കവിത അമേരിക്കൻ കവി Archibald Macleish എഴുതിയിട്ടുണ്ട്. (Ars Poetica). 1926ൽ എഴുതപ്പെട്ട ഈ കവിതയില ചില വരികൾ:
"A poem should be wordless
As the flight of birds"
*****
"A poem should not mean
But be"

വാക്കില്ലാത്ത, ഒന്നും അർത്ഥമാക്കാത്ത കവിത മാത്രമായ കവിത!!!

മതി. നിർത്തുന്നു.

ഉറുമ്പ്‌ /ANT said...

പ്രിയപ്പെട്ട ബാലചന്ദ്രൻ ചുള്ളിക്കാടിന്,
താങ്കളുടെ അന്തർദ്ധാനം എന്ന കവിതയുടെ കമെന്റിന്റെ കൂട്ടത്തിലെ എന്റെ പേരിൽ ഒരു കമെന്റിട്ടിരിക്കുന്നതായും, ആ കമെന്റ് ഇല്ലാതെ താങ്കൾ എനിക്ക് എഴുതിയ മറുപടിയും കണ്ടു.
ഉറുമ്പ്/ANT എന്ന പേരിൽ ബ്ലോഗ് എഴുതുന്ന ഞാൻ ഇന്നേവരെ താങ്കളുടെ ബ്ലോഗിൽ വന്ന് കമെന്റ് ഇട്ടിട്ടില്ല. അതിനുമാത്രമുള്ള ആസ്വാദന ശേഷി എനിക്കില്ലാ എന്നതാണ് സത്യം. താങ്കളുടെ കവിതകളെ ആരാധനയോടെ മാത്രം കാണുന്ന ഒരാളാണ് ഞാൻ. എന്റെ ബ്ലോഗർ ഐഡി വ്യാജമായി ഉണ്ടാക്കി കമെന്റിട്ടിരിക്കാമെന്നു കരുതുന്നു.

കവികളുടെ ഭാഷയെക്കുറിച്ച് ഇക്കഴിഞ്ഞ ആഴ്ചയിൽ ഞാനിട്ട ഒരു പോസ്റ്റ് വിവാദമാവുകയും, ആ പോസ്റ്റിന്റെ കമെന്റ് ബോക്സിൽ തെറികൊണ്ടു നിറക്കുകയും ചെയ്തവർ തന്നെയാകും ഈ വ്യാജ ഐഡിയുടെയും പുറകിൽ.
ആരാധ്യനായ താങ്കളുടെ കവിതയെ പുശ്ചിക്കുന്ന അർഥത്തിൽ ഞാൻ ഒരു കമെന്റിട്ടു എന്ന പേരിൽ എന്റെ വ്യക്തിഹത്യയാവാം ഈ പ്രവൃത്തികൊണ്ട് ഉദ്ദേശിക്കുന്നത്.

ബ്ലോഗ് തുടങ്ങിയ കാലം മുതൽ എന്റെ പേരിലല്ലാതെ ഞാൻ ഒരിക്കലും ഒരിടത്തും അനോണിയായോ, മറ്റേതെങ്കിലും പേരിലേ കമെന്റിട്ടിട്ടില്ല. താങ്കൾക്കുണ്ടായ മനോവിഷമത്തെ, അതെന്റെ പേരിൽ ആയതുകൊണ്ടുമാത്രം ഞാൻ ക്ഷമ ചോദിക്കുന്നു.

കഴിയുമെങ്കിൽ എന്റെ പ്രൊഫൈൽ സന്ദർശിക്കുകയും താങ്കളുടെ കമെന്റിൽ എന്റെ പേര് സൂചിപ്പിച്ചിരിക്കുന്ന കമെന്റ് ഡിലീറ്റു ചെയ്യുകയും ചെയ്യുമെന്നു വിശ്വസിക്കുനു.

താങ്കൾ സൂചിപ്പിച്ച ആ കമെന്റ് എനിക്കൊന്നു അയച്ചുതന്നാൽ നന്നായിരിക്കും. പ്രൊഫൈൽ പേജിന്റെ ലിങ്കു സഹിതം.

മറുപടി പ്രതീക്ഷിക്കുന്നു.

സ്നേഹപൂർവ്വം,
ആന്റണി ബോബൻ. (ഉറുമ്പ്/ANT)

Patchikutty said...

സാറിന്റെ കവിതയ്ക്ക് കമന്റ്‌ ഇടാനുള്ള ബുദ്ധിയും വിവരവും ഇല്ല എന്നറിയാം അതുകൊണ്ട് തന്നെ സാറിനെ ബൂലോകത്തേക്ക് സ്വാഗതം മാത്രം ചെയ്യുന്നു.

വൈകി ക്ലാസ്സ്‌ മുറിയില്‍ ഏത്തിയ ടീച്ചറിന്റെ മുന്‍പില്‍ "ഫടാക്" എന്ന് നിശബ്തത പാലിക്കുന്ന കുട്ടിയായി എന്നൊരു തോന്നല്‍. അത് സാറിനോടുള്ള ബഹുമാനം കൊണ്ട് തന്നെയാണ്എന്നും സന്തോഷത്തോടെ പറയട്ടെ.

ഗുപ്തന്‍ said...

എഴുതിയതിനോട് കവിക്കുള്ള ആത്മാര്‍ത്ഥതയോട് സ്നേഹം. കവിത ഇഷ്ടമായില്ല.

oraal said...

പ്രിയ ബാലേട്ടാ.

താങ്കള്‍ ഈ കവിത എഴുതിയപ്പോള്‍ മനസ്സില്‍ കണ്ട ഒരു ബിംബം ഉണ്ടല്ലോ. താങ്കളെ ഇതെഴുതാന്‍ പ്രേരിപ്പിച്ച എന്തോ ഒന്ന്. അതെന്താണെന്ന് ഒരു ക്ലൂ.. അതേ ആസ്വാദക സമൂഹം ആവശ്യപ്പെടുന്നുള്ളൂ എന്ന് തോന്നുന്നു. അവര്‍ ഏതു രീതിയില്‍ ചിന്തിച്ചു തുടങ്ങണം എന്നൊരു സൂചകം. അതു കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ആസ്വാദനം ഒരോരുത്തരുടെയും അസ്വാദന തലത്തിലൂടെയാകാം. താങ്കള്‍ ഉദ്ദേശിച്ച രീതിയില്‍ തന്നെ കവിത ആസ്വദിക്കപ്പെടുകയും ചെയ്യും.
ഞങ്ങള്‍ ഏതു രീതിയില്‍ ചിന്തിച്ചു തുടങ്ങണം ബാലേട്ടാ..

hAnLLaLaTh said...

വെറുതെയല്ല മനുഷ്യര്‍ ആത്മഹത്യ ചെയ്യുന്നത്..
എന്തു മാത്രം ദുഷിച്ച ജന്മങ്ങളാണിവിടെയൊക്കെ അനോണി രൂപത്തില്‍ കറങ്ങി നടക്കുന്നത്.

ഇവരൊക്കെ ഉള്ളിടത്ത് ജീവിതം ദുസ്സഹം തന്നെ..!

കവിതകളെക്കാളേറെ ചിദംബര സ്മരണയിലൂടെ എന്റെ മനസ്സിലുറച്ച പ്രിയപ്പെട്ട കവിയുടെ ബ്ലോഗില്‍ എല്ലാ പോസ്റ്റും വന്നു നോക്കാറുണ്ട്.
ഇതു വരെ കമന്റിടാന്‍ ധൈര്യം തോന്നിയില്ല.

സ്വയം ഭീരുവെന്നു സമ്മതിച്ച് ഭീരുത്വവും ഷണ്റ്റത്വവും നിറഞ്ഞ ജന്മങ്ങള്‍ക്ക് മുന്നില്‍ പിന്നെയും വലുതായ പ്രിയ കവിക്ക് ഒരു വായനക്കാരനെന്ന നിലയില്‍ എളിയ പിന്തുണ നല്‍കുന്നു.

മനസ്സിലാകാത്ത കവിതയെ അവഗണിക്കുകയെന്ന കാര്യം പോലും ചെയ്യാതെ പിന്നെയും അതില്‍ ചൊറിഞ്ഞു കൊണ്ടിരിക്കുന്നവരുടെ ഉദ്ദേശ്യ ശുദ്ധി സമ്മതിക്കണം.

കഴുതക്കാമം തന്നെയാണല്ലൊ കരഞ്ഞു തീര്‍ക്കപ്പെടേണ്ടത്.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഉറുമ്പിന് : ആരോ താങ്കളുടെ പേരിൽ വ്യാജ ഐഡി ഉണ്ടാക്കി കമന്റിട്ടതാണ്.എനിക്കു പറ്റിയ അബദ്ധം ക്ഷമിക്കണം. ഞാൻ എന്റെ മറുപടി ഡിലീറ്റ് ചെയ്തിട്ടുണ്ട്.

മനുഷ്യനിലെ നീചതയ്ക്ക് പരിധിയില്ല.
രജസ്വലയായ സ്ത്രീയെ രാജസദസ്സിൽ കൊണ്ടുവന്ന് വസ്ത്രാക്ഷേപം ചെയ്യാൻ ശ്രമിക്കുന്നിടത്തോളം നീചത മനുഷ്യനു സാദ്ധ്യമാണെന്ന് വിശ്വമഹാകവി വേദവ്യാസൻ രേഖപ്പെടുത്തിയിരിക്കുന്നു!!

ഉറുമ്പ്‌ /ANT said...

കവിയുടെ നല്ലമനസ്സിനു നന്ദി.

ഈ അനോണിക്കളി ഇവിടം കൊണ്ട് തീരുമെന്ന് തോന്നുന്നില്ല.

ഇനിയെന്തെല്ലാം കാണാനിരിക്കുന്നു രാജാവിനേക്കാൾ രാജഭക്തി നിറഞ്ഞവരുടെ പക്കൽ‌നിന്നും.

Deliberately Thoughtless said...

Really happy to see that you have started to write again... So the muse has returned back.. Now add a little bit of fire, and the old Chullikkad will be back....

Regards
Saritha

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഒരാൾക്ക് : കവിതയെഴുത്തിൽ പലർക്കും പല രീതിയാണ്.എന്റെ കാര്യം പറയാം. ചിലപ്പോൾ ചില സംഭവങ്ങൾ, ഓർമ്മകൾ, അനുഭവങ്ങൾ അനുഭൂതികൾ,സംവേദനങ്ങൾ പ്രശ്നങ്ങൾ‌- അങ്ങനെയെന്തെങ്കിലും മനസ്സിനെ ക്രിയാത്മകമായി അസ്വസ്ഥമാക്കും.ആ അസ്വസ്ഥത പെരുകി ഒരുഘട്ടത്തിൽ ഈണവും താളവും വാക്കുകളും ബിംബങ്ങളും പ്രതീകങ്ങളുമായി മനസ്സിൽ വരികൾ ഉരുത്തിരിയും.അങ്ങനെയാണ് എന്റെ എഴുത്ത്.ഈ കവിതയും അങ്ങനെതന്നെ. അനേകം പെൺകുട്ടികൾ കെട്ടിടങ്ങളുടെ മുകളിൽനിന്നു താഴേക്കു ചാടി മരിക്കുന്ന വാർത്തകൾ വായിച്ചു.അതെന്നെ അസ്വസ്ഥനാക്കി. ആ അസ്വാസ്ഥ്യത്തിൽനിന്നും ഈ വരികൾ ഉരുത്തിരിഞ്ഞു.അതിനപ്പുറമൊന്നും സത്യമായും എനിക്കറിഞ്ഞുകൂടാ.


മൂന്നരക്കോടിയിലധികം മലയാളികളുണ്ടെന്നു പറയുന്നു.അവരിൽ വെറും രണ്ടു ലക്ഷത്തിൽ‌പരം മാത്രമേ ഇതുവരെ എന്റെ പുസ്തകങ്ങൾ കാശുകൊടുത്തു വാങ്ങിയിട്ടുള്ളു.അതായത് ആകെ മലയാളികളിൽ തീരെ ചെറിയ ഒരു വിഭാഗത്തിനു മാത്രമേ എന്റെ കവിത വേണ്ടു.എനിക്കതിൽ ഒരു പരാതിയുമില്ല.മഹാഭൂരിപക്ഷം മലയാളികളും എന്റെ കവിത മനസ്സിലാകാതെ, വായിക്കുകപോലും ചെയ്യാതെ,ധീരമായി ജീവിച്ചുപോകുന്നു. എന്റെ കവിത മനസ്സിലാകാത്തതുകൊണ്ടോ വായിക്കാത്തതുകൊണ്ടോ യാതൊരു കുഴപ്പവും ആർക്കും സംഭവിക്കുന്നില്ല. സമയം ആയുസ്സാണെന്നു ബുദ്ധിയുള്ള ജനങ്ങൾക്കറിയാം.മനസ്സിലാകാത്ത കവിത വായിക്കാനോ അതിന്റെ പേരിൽ തല പുകയ്ക്കാനോ ലഹള കൂട്ടാനോ അങ്ങനെ വിലപ്പെട്ട ആയുസ്സു പാഴാക്കാനോ ജനങ്ങളെ കിട്ടില്ല.എന്റെ കവിത ചിലർ ഇഷ്ടപ്പെടും. പലരും ഇഷ്ടപ്പെടില്ല.അതെന്നും അങ്ങനെതന്നെ.ആരെങ്കിലും മനസ്സിലാക്കിയേക്കാം, ഇഷ്ടപ്പെട്ടേക്കാം എന്ന പ്രതീക്ഷയിൽ എഴുതുന്നു, പ്രസിദ്ധീകരിക്കുന്നു.
അതിനപ്പുറം ഒരവകാശവാദവും എനിക്കില്ല.അതിനാൽ എന്റെ കവിത മനസ്സിലാക്കാത്തവരോടും ഇഷ്ടപ്പെടാത്തവരോടും വായിക്കാത്തവരോടും യാതൊരു പരിഭവവും എനിക്കില്ല.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

പാർവ്വണം, ഗുപ്തൻ എന്നിവരുടെ വിയോജിപ്പിന്റെ സംസ്കാരസമ്പന്നതയ്ക്ക് എന്റെ ആദരം.സത്യസന്ധവും മാന്യവുമായി വിയോജിക്കാൻ കഴിയുന്ന ആ വ്യക്തികളെ വളർത്തിയെടുത്ത അവരുടെ മാതാപിതാക്കൾക്കും എന്റെ പ്രണാമം.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

നമതു വാഴ്വും കാലവും സംശയിക്കക്കേണ്ട. കുഴപ്പം കവിയുടേതു തന്നെ. താങ്കൾക്കു മനസ്സിലാകുന്ന കവിത എഴുതാൻ എനിക്കു കഴിഞ്ഞില്ല.ഇങ്ങനെയൊക്കെ എഴുതാനേ കഴിയുന്നുള്ളു.എന്തു ചെയ്യാം.

ഒരാള്‍ I oraal said...

ബാലേട്ടാ ഏറെ നന്ദി.. താങ്കളെപ്പോലൊരാളോട് അങ്ങിനെ ചോദിക്കാമോ എന്നൊരു ശങ്ക ഉണ്ടായിരുന്നു. ഈ ഒരു സൂചന കൊണ്ട് വ്യാഖ്യാനങ്ങള്‍ കാടുകയറുന്നതിനെ തടയാന്‍ കഴിയും. എന്റേതായ തികച്ചും തുച്ഛമായ ആസ്വാദനശേഷിക്കുള്ളില്‍ നിന്നും കവിതയുടെ അര്ത്ഥതലങ്ങളിലേക്ക് കടക്കാനും ശ്രമിക്കും. വളരെ നന്ദി ബാലേട്ടാ.. ഈ ബാലേട്ടാ എന്ന വിളിക്ക് വല്ലാത്തൊരു അടുപ്പം തോന്നുന്നു. :)

വെള്ളത്തൂവൽ said...

ബാലേട്ടാ,
അഭിനന്ദനം, താങ്കളുടെ ബ്ലോഗിൽ കമന്റ് ഇടുന്ന ആളുകളുടെ കമന്റുകൾ അത് എന്തായിരുന്നാലും വായ്ക്കാനും അതിന്റെ പ്രതികരണം സൌമ്യമായ ഭാഷയിൽ നൽകാനും കാണിക്കുന്ന സന്മനസ്സിന്. ആയുസ്സിന് വിലവച്ച് ജീവിക്കുന്ന ( അഭിനയ തൊഴിലാളി, ഒരു ദിവസം 10,000 മോ അതിന് മുകളിലോ പ്രതിഫലം) താങ്കളെ പോലുള്ളവർ ഇതിനായി ചില മണിക്കൂർ മാറ്റിവയ്ക്കുന്നത്, ചിന്തിക്കാൻ പോലും കഴിയുന്നില്ല. ഒരിക്കൽ കൂടെ നന്ദി പറയുന്നു ഇവിടെ ചിലനിമിഷങ്ങൾ പങ്കുവയ്ക്കുന്നതിന്........

ബാലചന്ദ്രൻ ചുള്ളിക്കാട് said...

മുള്ളൂക്കാരൻ,എംബീയേ,പ്രശാന്ത്,സന്തോഷ് പല്ലശ്ശന,ഒരു നുറുങ്ങ്, സാക്ഷ,ശിവ, വ്.കെ, ചിത്രകാരൻ, അക്ബർ,മനോജ്, നരിക്കുന്നൻ,കൊച്ചുതെമ്മാടി,
സുനിൽപണിക്കർ,ചാറ്റൽ,രാമചന്ദ്രൻ വെട്ടിക്കാട്ട്, മഷിത്തണ്ട്,വാഴപ്പഴം,നന്ദന,ഗീത,
ദ മാൻ ടു വാക് വിത്,പാവം ഞാൻ,ദേവസേന,
എറക്കാടൻ,ബിലാത്തിപ്പട്ടണം,ആൽബർട്ട് റീഡ്,സുരേഷ്കുമാർ പുഞ്ചയിൽ,പള്ളിക്കുളം, മനോഹർ മാണിക്കത്ത്,ജയകൃഷ്ണൻ കാവാലം,അശോക് മേനാത്ത് ‌പാച്ചിക്കുട്ടി,സുചാന്ദ്,ഉണ്ണി ശ്രീദളം,--

എല്ലാ സുഹൃത്തുക്കൾക്കും മനസ്സു നിറഞ്ഞു നന്ദി.

കാപ്പിലാന്‍/காப்பிலான்/కాప్పిలాన్ said...

ഇത്രേം കഷ്ടപ്പെട്ട് , ബുദ്ധിമുട്ടി , പദാനുസാരി ഒരു ആസ്വാദനം എഴുതിയ എനിക്കില്ലേ നന്ദി ബാലേട്ട :) . പെണ്‍കുട്ടികള്‍ ചാടി മരിച്ചത് പോലെ കവിതകളും ബ്ലോഗില്‍ ചാടി മരിച്ചു എന്നൊരു വ്യാഖ്യാനമല്ലേ ഞാന്‍ കൊടുത്തുള്ളൂ . എനിക്ക് നന്ദി പറയാത്തത് കൊണ്ട് ഞാന്‍ വളരെയധികം വിഷമത്തിലാണ് ബാലേട്ട :) . എനിക്കും ഒരു സ്പെഷ്യല്‍ നന്ദി പ്രകാശനം നടത്തും എന്ന പ്രതീക്ഷയില്‍ .
സ്നേഹപൂര്‍വ്വം
വിനീത വിധേയന്‍
കാപ്പിലാന്‍

ബാലചന്ദ്രൻ ചുള്ളിക്കാട് said...

Saritha, Inspiration is beyond will.It is really a mistery.Age withers.Custom stales.I have no infinite variety. That is the law of nature. I am also bound to be submissive to the sceptre of Time.

I am glad to know that some people like u still remember the sulphuric days of my poetry. Thank u, my friend.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

കാപ്പിലാന് കയ്യടി നേരത്തേ തന്നു.ന്ന്ദി എന്നേയ്ക്കും.

വേള്ളത്തൂവലിന്റെ ധാരണ ശരിയല്ല. എല്ലാവരുടെയും അറിവിലേക്കായി ചില കാര്യങ്ങൾ പറയാം.

സീരിയൽ ഒരു എപിസോഡിന് ചാനലുകൾ ഇപ്പോൾ നിർമ്മാതാവിനു നൽകുന്നത് ശരാശരി അറുപതിനായിരം(60,000)രൂപയാണ്. നടീനടന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും പ്രതിഫലമടക്കം എല്ലാ ചിലവും, നിർമ്മാതാവിന്റെ ലാഭവും അതിലൊതുങ്ങണം. ദൂരദർശനാകട്ടെ വെറും ഇരുപതിനായിരം(20000) രൂപയാണ് ഒരു എപ്പിസോഡിന് നൽകുന്നത്.സകല ചിലവും കഴിച്ച് നിർമ്മാതാവിന്റെ ലാഭവും അതിലൊതുക്കണം.
അതുകൊണ്ടാണ് സീരിയലുകൾക്ക് സാങ്കേതിക മേന്മ തീരെയില്ലാത്തത്.

സീരിയലുകളിൽ നടികൾക്കാണു പ്രാധാന്യവും പ്രതിഫലവും പ്രവൃത്തിദിനങ്ങളും കൂടുതൽ.നടന്മാരുടെ പ്രതിഫലം ഇരുന്നൂറ്റി അൻപതു(250)രൂപയിൽ തുടങ്ങുന്നു.

പുറത്തു പറയുമ്പോൾ ഞങ്ങൾ പ്രതിഫലം വളരെ കൂട്ടി പറയും.ഉയർന്ന പ്രതിഫലം വാങ്ങുന്നു എന്നു പ്രചരിപ്പിച്ചാലേ അതിന്റെ നാലിലൊന്നെങ്കിലും തരാൻ നിർമ്മാതാവു തയ്യാറാകൂ.സ്ഥിരമായി നിശ്ചിതമായ പ്രതിഫലം ആർക്കുമില്ല.ആർക്കും യാതൊരു തൊഴിൽ‌സുരക്ഷിതത്വവുമില്ല. നാളെ ചൻസ് കിട്ടുമെന്ന് ആർക്കും ഉറപ്പില്ല.താരമൂല്യം അനുസരിച്ചാണു പ്രതിഫലം അഡ്ജസ്റ്റ് ചെയ്യുന്നത്.താരമൂല്യം അനിശ്ചിതമാണ്.പ്രതിഫലത്തിൽനിന്നും ആദായനികുതി അന്നുതന്നെ പിരിക്കും.(TDS).
നൂറു രൂപ കൂടുതൽ ചോദിച്ചാൽ അന്ന് ആ നടൻ അവതരിപ്പിക്കുന്ന കഥാപാത്രം അപകടത്തിൽ മരിച്ച് പടം ചുമരിൽ തൂക്കി മാലയിടും.ഒരു സീരിയലിൽ സഹനടന് ഒരുമാസം ലഭിക്കുന്ന പ്രവൃത്തിദിനങ്ങൾ ശരാശരി നാലു ദിനങ്ങളാണ്.രണ്ടു സീരിയലിലെങ്കിലും അഭിനയിക്കാൻ ഒത്താലേ കേരളത്തിലെ ഇടത്തരക്കാരന്റെ നിലവാരത്തിൽ ജീവിക്കാനാവൂ എന്നതാണ് ഇന്നത്തെ സ്ഥിതി.

സിനിമയിൽ അങ്ങനെയല്ല. ഒരു കഥാപാത്രത്തിന് ഏറ്റവും കുറഞ്ഞത് പതിനായിരം രൂപയെങ്കിലും കിട്ടും.പക്ഷെ, അവിടെ വളരെക്കുറച്ചുപേർക്കേ അവസരങ്ങൾ ഉള്ളു.

സിനിമയിലും സീരിയലിലും അവസരങ്ങൾക്കു വേണ്ടി കടുത്ത മത്സരമുണ്ട്.ഏറ്റവും കുറഞ്ഞ പ്രതിഫലത്തിലും, പ്രതിഫലം ഇല്ലാതെയും, പണം അങ്ങോട്ടു കൊടുത്തും അഭിനയിക്കാൻ നടീനടന്മാർ കാത്തുകെട്ടിക്കിടക്കുമ്പോൾ മത്സരം സ്വാഭാവികം.

ഈ അനിശ്ചിതത്വങ്ങൾക്കിടയിലും കലാകാരനായി ജീവിക്കുന്നതിന്റെ ആ‍ഹ്ലാദവും ജനങ്ങൾ നൽകുന്ന സ്നേഹവും പ്രശസ്തി നൽകുന്ന സാമൂഹ്യവും വൈകാരികവുമായ സുരക്ഷിതത്വവും ഒക്കെ വലിയ പ്രലോഭനങ്ങളാണ്.അതുകൊണ്ടാണു ഞങ്ങൾ ഈ രംഗത്ത് മരണംവരെ നിലനിൽക്കാൻ ആഗ്രഹിക്കുന്നത്.

പള്ളിക്കുളം.. said...

നല്ല ആൾപെരുമാറ്റമുണ്ടല്ലോ ബ്ലോഗിൽ..
പത്തു പരസ്യങ്ങൾ കെട്ടിത്തൂക്കി കാശുണ്ടാക്കിക്കൂടേ?
:)

വെള്ളത്തൂവൽ said...

പ്രതിഫലത്തിന്റെ കാര്യത്തിൽ എനിക്ക് നെരിട്ട് അറിവുണ്ടായിരുന്നതല്ല, എവിടെയോ വായിച്ചിരുന്നു, അഭിനയ ജീവിതം സുഖമുള്ള പണിയാണ് എന്ന് കരുതുന്നില്ല, എന്തുകൊണ്ട് ആളുകൾ അതിലേയ്ക്ക് ആകർഷിക്കപ്പെടുന്നു എന്ന് താങ്കൾ പറഞ്ഞതും വളരെ ശരിയാണ്, ഒരു നാടക നടന് കിട്ടുന്ന പ്രതിഫലവും, സീരിയൽ നടന്റെ പ്രതിഫലവും തമ്മിൽ വലിയവെത്യാസം ഒന്നുമില്ലെന്ന് സാരം, താങ്കളുടെ സമയം വിൽക്കപ്പെടട്ടെ എന്നാശംസിക്കുന്നു വിശധമായ പ്രതികരണത്തിന് നന്ദി ബാലേട്ട. (വില്ലനായി വേഷം കിട്ടുമോ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു, നായകന്250 ആണെങ്കിൽ വില്ലന് ബ്രഡും സിങ്കിൾ ഓംലെറ്റ്മെ കാണു…. ഞാനില്ലപ്പ…:)

Shine Narithookil said...

ബാലേട്ടനെ പോലെയുള്ളവരുടെ ബ്ലോഗുകളില്‍ ഇത്തരമൊരാശയ സംവാദം നടക്കുന്നതിലെ സന്തോഷം മറച്ചു വക്കുന്നില്ല.

ഏതെങ്കിലും പത്രമാസികകളില്‍ പ്രസിദ്ധീകരിച്ചു പണം നേടാവുന്ന ആനുകാലികപ്രസക്തി ഉള്ള ഒരു കവിത ബൂലോകത്തിന് വിട്ടു തന്നതിന് നന്ദി.

chithrakaran:ചിത്രകാരന്‍ said...

ച്ഛേ..ച്ഛേ ഛേ.... ഇങ്ങനൊരു സിംബിള്‍ കവിതക്കു മുന്നിലാണോ ചിത്രകാരന്‍ പിടികിട്ടിയില്ലെന്നു പറഞ്ഞ് ഓടിമറഞ്ഞത് ???!!!
ലജ്ജാവഹം...
ലജ്ജാവഹം !!!

ബ്ലോഗിലെ ചിത്രകാരനെപ്പോലെ ... എതു കുട്ട്യോളും എഴുതുന്ന തരത്തില്‍ വളരെ സിംബിളല്ലേ കാര്യം.
ബാലചന്ദ്രന്‍ ചുള്ളിക്കാടിന് ബ്ലോഗില്‍ ബാല്യം വീണ്ടും ആരംഭിച്ചതിനാല്‍ വളരെ ലളിതമായതാണ് കാര്യമെന്നു തോന്നുന്നു.
അത്യാവശ്യം പത്രങ്ങളിലൊക്കെ നിറഞ്ഞു നില്‍ക്കുന്ന വെള്ളിമൂങ്ങ വിശ്വാസങ്ങളും,
ആത്മീയ ആശ്വാസ ആചാരങ്ങളും ഉപയോഗിച്ചൊന്നും വിലയെഴുതാനാകാത്ത.... മനുഷ്യ ദുരന്തത്തിന്റെ വേദനിപ്പിക്കുന്ന കാരണങ്ങള്‍ക്ക് ദയാവധം ആശംസിക്കുന്ന കവിയേയാണ് ചിത്രകാരന്‍ കണ്ടത്. ഒരു അച്ഛന്റെ സ്ഥാനത്തു നിന്ന് വാത്സല്യത്തോടെ മകളുടെ ദുര്യോഗം നോക്കിക്കാണുന്ന കവി മനസ്സ്.

ഓര്‍മ്മകളെ കിണറ്റിലിട്ട് തെക്കി തെക്കി അലിയിച്ചു കളയുന്ന വിദ്യകണ്ട് കിണറില്‍ നിന്നും കയറിവന്ന് വെള്ളി മൂങ്ങയെ പിടിക്കാന്‍ ചിത്രകാരന്റെ മനസ്സിന് കുറച്ചു സമയം കൂടുതലായി വേണ്ടി വന്നു !!! ബുദ്ധി മാന്ദ്യത്തിന്റെ പ്രശ്നമാകാം.

ഇപ്പോ, ചിത്രകാരന്റെ ആങ്കിളില്‍ കൊഴപ്പമില്ല. മറ്റുള്ളവരുടെ ആങ്കിളുകള്‍ വായിക്കാന്‍ ഇപ്പോഴും സമയമില്ല:)
ആശംസകള്‍ !!!

വികടശിരോമണി said...

കവിത ഇഷ്ടായില്ല.
നിലപാടുകൾ ഇഷ്ടമായി.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

വെള്ളത്തൂവലിന്:


അങ്ങനെ നിരാശപ്പെടേണ്ട.ആഗ്രഹമുണ്ടെങ്കിൽ ഏതുകാര്യവും ശ്രമിച്ചുനോക്കണം.(പിന്നെ, സീരിയലിൽ നടന്മാർക്കു ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പ്രതിഫലമാണു 250 രൂപ.250 രൂപ മുതൽ 10,000 രൂപ വരെ വാങ്ങുന്ന നടന്മാർ സീരിയൽ രംഗത്തുണ്ട്.തിലകനെയും ജഗതി ശ്രീകുമാറിനെയും പോലുള്ള ചില വലിയ ചലച്ചിത്ര താരങ്ങൾ മാത്രമാണു സീരിയലിൽ ദിവസവും പതിനായിരം രൂപപയൊക്കെ വാങ്ങുന്നത്.)


ഷൈനു നന്ദി. ഈ കവിത ഭാഷാപോഷിണി നവംബർ 2009 ലക്കത്തിൽ വരും.

തിരക്കിനിടയിലും ഇവിടെ വരാൻ നേരം കണ്ടെത്തുന്ന ചിത്രകാരനും, വികടശിരോമണിക്കും നന്ദി.

Midhin Mohan said...

'ഭൂമി പിളർന്നു മറഞ്ഞ സൌന്ദര്യമേ,
നീ മാനഭംഗപ്പെടും നിമിഷത്തിന്റെ
ലോകനീതിക്കു ദയാവധാശംസകൾ.'....
ഇഷ്ടമായി.......

താങ്കളുടെ ബ്ലോഗ് കണ്ടു പിടിക്കാന്‍ സാധിച്ചത് തന്നെ വലിയ സന്തോഷം, ബാലേട്ടാ..... ഇതിന് കമന്റ്‌ ഇടാനുള്ള അര്‍ഹത എനിക്കുണ്ടെന്ന് തോന്നുന്നില്ല..... എന്തായാലും, ഈ ബൂലോഗത്തില്‍ വന്നിട്ട് ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് മുകളിലത്തെ 'കോലാഹലം' തന്നെ.....

വിചാരം said...

കവിതയിലെ ആ‍ന്തരീകാര്‍ത്ഥം എന്റെ മസ്‌തിഷ്ക്കത്തില്‍ കയറാതെ പോകും ഒരുപക്ഷെ കവിതയുടെ കാര്യങ്ങളെ കുറിച്ചറിയാത്തതിനാലാവാം എനിക്ക് മനസ്സിലാവാത്തതൊക്കെ മോശം എന്ന അഭിപ്രായം ഇതിലെ ചിലര്‍ക്കുള്ളത് പോലെ എനിക്ക് ഇല്ല, പക്ഷെ ഈ കവിതയിലെ എന്തല്ലാമോ ഉണ്ട് എന്നെനിക്ക് തോന്നുന്നു നാലുവട്ടമെങ്കിലും മനസ്സിരിത്തി വായിക്കണം .
ഓ:ടോ
ഏടോ അനോണികളെ വേറെ ഒരു പണിയുമില്ലേ നിങ്ങള്‍ക്ക് ?..എടോ.. ഒരു വ്യക്തിയുടെ നാലയലത്ത് പോലും എത്താനായില്ലെങ്കില്‍ അയാളെ ഇല്ലാതാക്കി സന്തോഷം കാണുന്ന കുഷ്ടരോഗിയുടെ മനസ്സുള്ള നിങ്ങളൊക്കെ നന്നാവണമെങ്കില്‍ നല്ല പണിയുണ്ട് , ഈ അനോണി വേഷം തന്നെ ആണും പെണ്ണുമല്ലാത്തവര്‍ക്കുള്ളതാണ് ആദ്യം അതഴിച്ച് മാറ്റി എന്തര് അഭിപ്രായവും ആണത്തത്തോടെ പറ..
മാഷിനോട്.
മാഷേ അനോണി ഓപ്‌ഷന്‍ ഒഴിവാക്കി കൂടെ അല്ലെങ്കിലെന്തിനാ ആ കമന്റുകള്‍ അനുവദിക്കുന്നത് , ഇവറ്റകളെ ഒഴിവാക്കാനൊരു വഴി അവഗണിക്കുക എന്നതാണ് , പൊന്നാനിയിലൊരു കണ്ണു പരിശോധിക്കുന്ന കുര്യന്‍ ഡോക്ടറുണ്ട് 25 വര്‍ഷത്തിലധികം പൊന്നാനിയിലെ സര്‍ക്കാ‍ര്‍ ആശുപത്രിയിലായിരിന്നു , ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത് വല്ലാത്തൊരു സ്ഥലത്താണ് ഒന്നു പറഞ്ഞാല്‍ രണ്ടാമത്തേതിന് അടി..കുര്യന്‍ സാറിനെ എല്ലാവര്‍ക്കും പേടിയാ കാരണമറിയുമോ രോഗികളെ നോക്കാന്‍ മാത്രമല്ല അത്യവശ്യം മോന്തകിട്ട് വീക്കാനും അദ്ദേഹത്തിനറിയാം , ഞാനിത് പറഞ്ഞതിന്റെ സംഗതി മനസ്സിലായല്ലോ (ഇന്നും അദ്ദേഹം പൊന്നാനിക്കാരനല്ലാഞ്ഞിട്ടും അവിടെ തന്നെ ജീവിയ്ക്കുന്നു.)

ബാലചന്ദ്രൻ ചുള്ളിക്കാട് said...

മിഥിൻ മോഹനും വിചാരത്തിനും നന്ദി.

ചേച്ചിപ്പെണ്ണ് said...

താങ്കളെ പോലുള്ള വല്യ വല്യ കവികള്‍ ബ്ലോഗ്ഗില്‍ എഴുതുന്നത് സന്തോഷം ഉള്ള കാര്യം ആണ് ..
(പുസ്തകൊക്കെ വാങ്ങി വായികകാംന്നു വച്ചാ എന്താ വില ...)
നന്ദി , ബ്ലോഗില്‍ എഴുതുന്നതിനു ...
പിന്നെ വിജയലക്ഷ്മി ടീച്ചര്‍ക്കും മോനും
സുഖം എന്ന് കരുതുന്നു .....
പുള്ളിക്കാരത്തി ക്ക് ബ്ലോഗ്‌ ഉണ്ടോ ?

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ചേച്ചിപ്പെണ്ണിന് നന്ദി. വിജയലക്ഷ്മി ടീച്ചറല്ല. ബി.എസ്.എൻ.എൽ കമ്പനിയിൽ ഒരു താ‍ഴ്ന്ന ജീവനക്കാരിയാണ്. ഞങ്ങളുടെ മകൻ അപ്പു ബാംഗളൂരിൽ എൽ.ആ‍ന്റ് റ്റി.കമ്പനിയിൽ ജോലിചെയ്യുന്നു. അവന്റെ ഭാര്യ അവിടെ ജേർണ്ണലിസം പഠിക്കുന്നു.ഞങ്ങൾക്കെല്ലാം സുഖം തന്നെ. വിജയലക്ഷ്മിക്ക് ബ്ലോഗ് ഇല്ല.

girishvarma balussery... said...

അപ്പോള്‍ സാറിന്റെ നേരെയും നിഴല്‍ പടയാളികള്‍ വാളോങ്ങുന്നുണ്ട് അല്ലേ? നേരെ മുന്‍പില്‍ വന്നു സംസാരിക്കാന്‍ മടി കാണിക്കുന്ന ഇവറ്റകളോട് സംസാരിച്ചു സമയം വെറുതെ കളയരുത് എന്നൊരു അഭ്യര്‍ത്ഥന . ഒരു ബ്ലോഗില്‍ എന്റെ ചില വരികള്‍ വലിച്ചിഴച്ചു .. ഇവര്‍. ഞാനൊക്കെ ആര്. എന്റെ വരികളൊക്കെ എന്ത്. പക്ഷെ അതുപോലെയല്ല താങ്കളൊന്നും, താങ്കളുടെ വരികളും. നെഞ്ചിലേറ്റി ലാളിക്കുന്നവര്‍ ആണ് ഞങ്ങള്‍ . അതൊന്നും അവര്‍ക്ക് മനസ്സിലാവില്ല. ഇരുളിലെ ശബ്ദത്തോട് പ്രതികരിക്കേണ്ട നമ്മള്‍ക്ക്. അവര്‍ എന്നും ഇരുളില്‍ തന്നെ നില്‍ക്കട്ടെ . അവരുടെ നിലനില്‍പ്പിനു അത് അവശ്യം തന്നെ. ബ്ലോഗിലും താങ്കള്‍ക്കു അനേകം വായനക്കാര്‍ ഉണ്ട്. അവര്‍ക്ക് വേണ്ടി ഇത് തുടരണം. ( നിര്‍ത്തി പോയ്കളയരുത്... ഒരഭ്യര്‍ത്ഥന ). സംസ്കാരം വരുന്ന വഴികള്‍ ... അറിയാലോ? ക്ഷമിച്ചേക്കാം ല്ലേ?

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഗിരീഷ് വർമ്മയ്ക്ക് നന്ദി. മനുഷ്യ മനസ്സ് എത്രയോ സങ്കീർണ്ണമാണ്.ചിലരുടെ മനോഭാവത്തോടും സംസ്കാരത്തോടും നമുക്കു തീരെ പൊരുത്തപ്പെടാനായില്ലെന്നു വരും.എങ്കിലും സൂര്യനും ചന്ദ്രനും പ്രകാശിക്കുന്നത് അവർക്കുവേണ്ടിക്കൂടിയാണ്. ഭൂമി അവരുടേതുമാണ്. അവരെയും സഹിക്കാതെ മാർഗ്ഗമില്ല.

പാവത്താൻ said...

കവിത നേരത്തെ വായിച്ചിരുന്നു.പഴയ കവിതകളുമായി താരതമ്യം ചെയ്തതു കൊണ്ടാവാം ഇഷ്ടപ്പെടാഞ്ഞതിനാല്‍ താങ്കള്‍ തന്നെ പറഞ്ഞതു പോലെ അവഗണിച്ചു. പക്ഷെ ഒരു നല്ല മനുഷ്യനെയും,നന്മയും സംസ്കാരവുമുള്ള മനസ്സിനെയും അവഗണിക്കാന്‍ കഴിയുന്നില്ല..അതിനാല്‍ ആദരപൂര്‍വ്വം നമസ്കാരം.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

പാവത്താന് നന്ദി.

lekshmi said...

മനോഹരം..
ആശംസകള്‍..

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ലക്ഷ്മിയ്ക്ക് നന്ദി

Ranjith chemmad said...

ബാലേട്ടനെ ഇവിടെ വായിക്കാന്‍
കഴിഞ്ഞതില്‍ സന്തോഷം!
തിരക്കാണെങ്കിലും ഇടയ്ക്കോരോ കവിതകള്‍
തരുമെന്ന പ്രതീക്ഷയോടെ...

ബാലചന്ദ്രൻ ചുള്ളിക്കാട് said...

രൺജിത്തിനു നന്ദി.

നന്ദ വര്‍മ said...

നന്നായിരിക്കുന്നു ....

നിലാവുപോലെ.. said...

നന്നായി മാഷെ,
പിന്നെ , ബ്ളോഗിന്റെ കവലയില്‍ മറഞ്ഞിരുന്നു...അദ്ദേഹത്തിനെതിരെ വിമര്‍ശനത്തിന്റെ കല്ലുകള്‍ പെറുക്കിയെറിയുന്നത് ശുഭകരമല്ല..നമ്മള്‍ അദ്ദേഹത്തിന്റെ പേരില്‍ അഭിമാനിക്കുകയാണു്‌ വേണ്ടതു്‌...അല്ലാതെ...
അദ്ദേഹത്തിന്റെ സത്യസന്തത തുളുമ്പുന്ന ഒരു രചനയാണു്‌ 'ചിതംബര സ്മരണ'അത് വായിച്ചാല്‍ മനസിലാകും അദ്ദേഹം ആരണെന്നുള്ളതു്‌..ഇന്ഡ്യന്‍കവിതയെ പ്രതീനിധികരിച്ച് യാത്ര ചെയ്ത വ്യക്തിയാണദ്ദേഹം..ബഹുമാനിച്ചില്ലെങ്കിലും അസൂയയിലും വെറുപ്പിന്റെ വിഷവും നിറച്ചുള്ള ശകാര വര്‍ഷങ്ങള്‍ എന്റെ പ്രിയ കൂട്ടുകാര്‍ ഒഴിവാക്കണമേ...

Bipin Sreenath said...

സര്‍...കവിത വായിച്ചു....താങ്കളുടെ കവിതകള്‍ക്കൊക്കെ അഭിപ്രായം പറയാനുള്ള യോഗ്യതയൊന്നുമില്ലെങ്കിലും പറയട്ടെ....ഗംഭീരം സര്‍....തീവ്രമായ ആവിഷ്കാരം...കത്തുന്ന അക്ഷരങ്ങള്‍...വികാര തീക്ഷ്ണമായ അവതരണം....നന്ദി സര്‍...ഇത്തരം ഒരു കവിത ബൂലോകത്തിലൂടെ തന്നതിനു...നന്ദി...

"...
ഭൂമി പിളർന്നു മറഞ്ഞ സൌന്ദര്യമേ,
നീ മാനഭംഗപ്പെടും നിമിഷത്തിന്റെ
ലോകനീതിക്കു ദയാവധാശംസകൾ... "

കത്തുന്ന വരികള്‍...ഈ വരികളില്‍ത്തന്നെയുണ്ട്‌ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ എന്ന കവിയുടെ കയ്യൊപ്പ്‌....

പിന്നെ സര്‍...താങ്കളുടെ ചെരുപ്പാകാന്‍ പോലും യോഗ്യതയില്ലാത്ത കുറെ ബൂലോക 'ഗവി'കളുടെയൊന്നും വിമര്‍ശനത്തിന്‌ മറുപടി പറയേണ്ട കാര്യമില്ല സര്‍...കാരണം അവരൊന്നും താങ്കളുടെ ഒരു മറുപടി പോലും അര്‍ഹിക്കുന്നില്ല....

ബാലചന്ദ്രൻ ചുള്ളിക്കാട് said...

നന്ദവർമ്മ,നിലാവുപോലെ,ബിപിൻ ശ്രീനാഥ്- നന്ദി.

RajeshShiva*രാജേഷ്‌ശിവ said...

ബാലേട്ടാ ...വളരെ നല്ല കവിത...മുകളില്‍ ബിപിന്‍ പറഞ്ഞതിനപ്പുറം എന്ത് പറയാന്‍. അതിനും മുകളില്‍ പറയേണ്ടതും അരുതാത്തതും പലരും പറഞ്ഞു. ...എന്റെ എല്ലവിധ പ്രാര്‍ത്ഥനകളും ആശംസകളും....

തേജസ്വിനി said...

ദയാവധാശംസകൾ എന്ന പ്രയോഗം ഇഷ്ടായി, ഒരുപാട്.....എല്ലാ കമന്റുകളും വായിച്ചുതീര്‍ന്നപ്പോഴേയ്ക്കും കവിത മറന്നുപോയതുപോലെ....പലരുടേയും ഉദ്ദേശം ഇതുകൂടിയാണോ?
ബ്ലോഗില്‍ അങ്ങയെപ്പോലുള്ളവരെ കാണുന്നത് വല്ല്യ സന്തോഷം തന്നെ....നന്ദി.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

രാജേഷ് ശിവയ്ക്കും തേജസ്വിനിയ്ക്കും നന്ദി

ഷൈജു കോട്ടാത്തല said...

നമ്മുടെ ബ്ലോഗെഴുത്തുകാരില്‍ ലൈവ് ആയി നില്‍ക്കുന്ന അപൂര്‍വ്വം ചിലര്‍ ഇവിടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയില്ല!!ഒരു പക്ഷെ പകുതി എഴുതി മായ്ച്ചു കളഞ്ഞിട്ടു അവര്‍ മുങ്ങാനും മതി.
ഇരുപതു വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞനിയന്മാര്‍!
അവരെ കുറിച്ചാണ് ഞാന്‍ ഉദ്ദേശിച്ചത്,ഓരോ കവിതയും നീട്ടി നമ്മെ ആശ്ചര്യപ്പെടുത്തുന്ന അവര്‍ പ്രോത്സാഹനം ആവശ്യപ്പെടുന്നുണ്ട്.
ഇവിടെ എല്ലാവര്‍ക്കും മറുപടി കൊടുക്കാന്‍ സമയം കണ്ടെത്തിയ അങ്ങ് അവരെ കാണുകയും പ്രോത്സാഹിപ്പിക്കുകയും വേണം
യഥാര്‍ത്ഥ വെടിമരുന്നു അവരുടെ പക്കല്‍ ഇരിയ്ക്കുന്നു.

-കുറ്റിപ്പെന്‍സില്‍(അഭിജിത്ത് മടിക്കുന്ന് )
-സുജീഷ് നെല്ലിക്കാട്ടില്‍
-മത്താപ്പ്
ഇങ്ങനെ പോകുന്നു അവരുടെ പേരുകള്‍
എന്റെ ഉദ്ദേശ്യം മനസ്സിലാകുമെന്നും
അവരെ കൈ പിടിച്ചുയര്തുമെന്നും പ്രതീക്ഷിച്ചുകൊണ്ട്
വിനയത്തോടെ

O.M.Ganesh Omanoor said...

നന്നായി ബാലേട്ടാ, അങ്ങയുടെ ചൂരുള്ള വരികള്‍ കാലത്തെ കൊത്തിമിനുക്കി ഋതുക്കളുടെ സാലഭജ്ഞികളാവുന്നു..!!

എം.സങ് said...

kavitha vayichu nanmakal

ബാലചന്ദ്രൻ ചുള്ളിക്കാട് said...

അഭിപ്രായം എഴുതിയ എല്ലാ സുഹൃത്തുക്കൾക്കും നന്ദി

പി എ അനിഷ്, എളനാട് said...

കവിത ഭാഷാപോഷിണിയില്‍ വായിച്ചു
ബ്ലോഗില്‍ വീണ്ടും
നന്നായി
പുതുവത്സരാശംസകളോടെ

Biju George said...

നന്നായിട്ടുണ്ട്

shinod said...

ഇല്ല കൂട്ടിന്‌, പണ്ട് പിശാച് കുഴിച്ച കിണറ്റില്‍ പൊന്തിയ
മുക്കുവഭൂതവുമതിനാല്‍ ജലജഢരങ്ങളിലേക്കേ മറയുക
നീ സൌന്ദര്യമേ ...