Monday, 9 November, 2009

പാബ്ലോ നെരൂദയുടെ ഒരു കവിത

A song of despair- Pablo Neruda

52 comments:

കൊച്ചുതെമ്മാടി said...

തേങ്ങ എന്റെ വക...
((((((ട്ടേ)))))))

ഞാനും എന്‍റെ ലോകവും said...

any relation with pablo picasi and pablo neruda

cibu cj said...

കവിതയുമായി ബന്ധമില്ലാത്ത ഒരു സംശയം:

എന്തുകൊണ്ടാണ്‌ ‘പാബ്ലോ’ എന്നെഴുതാത്തത്? ഇപ്പോൾ നടപ്പിലുള്ള എന്തെങ്കിലും ഗൈഡ്‌ലൈൻ ഇക്കാര്യത്തിലുണ്ടോ?

സന്തോഷ്‌ പല്ലശ്ശന said...

വളരെ വന്യമാണ്‌ ഈ കവിത. പ്രപഞ്ചാകാരത്തെ മുഴുവന്‍ പ്രണയാഗ്നിയില്‍ പുതപ്പിച്ച മഹാനായ കവിശ്രേഷ്ഠന്‍റെ അതി പ്രചണ്ഡമായ ഒരു നൈരാശ്യഗാനം... ലക്ഷക്കണക്കിന്‌ സൌന്ദര്യ പദങ്ങള്‍കൊണ്ട്‌ മലയാളത്തെ പുളകം കൊള്ളിച്ച്‌ 'പി കുഞ്ഞുരാമന്‍ നായരെ ഈ കവിത വായിച്ചപ്പോള്‍ ഓര്‍മ്മവന്നു. യുദ്ധത്തില്‍ തകര്‍ന്ന മണ്ണും പെണ്ണും ഈ കവിയുടെ പ്രണയാഗ്നിയില്‍ മദിക്കുന്ന രണ്ടു തുല്യ ബിംബങ്ങളാണ്‌. തമാശക്കെങ്കിലും പറയാറുണ്ട്‌ വിവര്‍ത്തനം ചെയ്യുമ്പോള്‍ ചോര്‍ന്നു പോകുന്നതെന്തോ അതാണ്‌ കവിത എന്ന്‌.. എന്നാല്‍ ബാലചന്ദ്രന്‍ സാറിന്‍റെ വിവര്‍ത്തനകവിതകള്‍ വായിക്കുമ്പോള്‍ ഈ അഭിപ്രായം എനിക്ക്‌ മാറ്റിവയ്ക്കേണ്ടി വരുന്നു... അതിരുകളെ മായ്ച്ചുകളയുന്ന ഇത്തരം പ്രപഞ്ച കവിതകളെക്കുറിച്ച്‌ ആഴമുള്ള ചര്‍ച്ചകള്‍ ഇവിടെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു

അനിലന്‍ said...

മനോഹരമായിരിക്കുന്നു!

സല്യൂട്ട്!!!

സുനില്‍ പണിക്കർ said...

മനോഹരമായ കവിത..
മനോഹരമായ വിവർത്തനം..
നന്ദി...!

Maths Blog Team said...

ബാലചന്ദ്രന്‍ മാഷിന്,

കവിത നന്നായിരിക്കുന്നു. നെരൂദയെപ്പോലൊരാളുടെ കവിത എത്ര സുന്ദരമായിട്ടാണ് അങ്ങ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. മലയാളത്തനിമയാര്‍ന്ന പദങ്ങള്‍ കൊണ്ടൊരു ലീലാവിലാസം തന്നെ.

ചില വരികള്‍ പദസൗന്ദര്യം കൊണ്ട് മനസ്സില്‍ തങ്ങി നില്‍ക്കുന്നു. പ്രത്യേകിച്ച്

ഏതൊരുഗ്രദാഹത്തില്‍ വിശപ്പിലും
നീയൊരാളായിരുന്നെന്റെ തേന്‍കനി
ഏതു ദുഃഖത്തിലും വിനാശത്തിലും
നീയൊരാളായിരുന്നു മഹാത്ഭുതം

മനസ്സിലെവിടെക്കെയോ ഒരു നൊമ്പരമുണര്‍ത്താന്‍ ഈ വരികള്‍ക്ക് കഴിവുണ്ട്.

ബാലചന്ദ്രന്‍ മാഷിന് കേരളത്തിലെ അധ്യാപകലോകത്തിന്റെ ആശംസകള്‍

Maths Blog Team

സെറീന said...

മനോഹരം!

kathayillaaththaval said...

ഓരോ വരിയും ഹൃദ്യം !!!

T.A.Sasi said...

നെരൂദയ്ക്ക് ഇതു വരെ കിട്ടാത്ത
ഒരു പച്ചക്കിളിയുടെ മുഖം കിട്ടി..

Gopalunnikrishna said...

നെരൂദയുടെ പവിഴക്കയങ്ങളിൽ, മുങ്ങിയാൽ അത്രയൊന്നും വിസ്മയചകിതമാവാനില്ലാത്ത, ഒരു കവിതയായിത്തോന്നിയിത്‌. പക്ഷെ മനോഹരമായ തർജ്ജ്‌മ ആ കുറവ്‌ പരിഹരിച്ച്‌ ഏറെ കുളിർമ നൽകി. പ്രതേകിച്ചും ബ്ലോഗോളത്തിലെ കവിതാഭാസങ്ങളുടെ ഇടയിൽ!

"ആളൊഴിഞ്ഞ പുലർച്ചത്തുറമുഖം
പോലെ ഞാനിന്നൊഴിഞ്ഞു കിടക്കുന്നൂ.
ഏന്റെ കയ്യിൽ വിറയ്ക്കും നിഴൽമാത്ര-
മെന്തിനിങ്ങനെ ചുറ്റിപ്പിരിയുന്നു"

ഈ വരികളിൽ നെരൂദയുടെ സാന്നിദ്ധ്യം തങ്ങിനിന്നു. ഇതിലെ 'തുറമുഖം" ആയിരിക്കാം ഈ കൃതി തിരഞ്ഞെടുക്കാൻ
പ്രേരിപ്പിച്ചത്‌!

Sureshkumar Punjhayil said...

:)
Best wishes...!!!

Anonymous said...

പുലർച്ചക്കാണു തുറമുഖങ്ങളിൽ ആൾത്തിരക്ക്; കേരളത്തിൽ മാത്രമാണോ അങ്ങനെ?
മൊസാംബിക്കിലെ സിറ്റ്രോ കൽട്ടൂണിയുടെ കവിതകൾ കൂടി വിവർത്തനം ചെയ്താൽ അതു മളയാളത്തിനു മുതല്ല്ക്കൂട്ടാവും. മാത്രമല്ല, മുരടിച്ചുകിടക്കുന്ന മലയാള കവിതക്കു ഉയിർത്ഥെഴുനേലക്കാൻ ആ മൃതസ്ഞീവനി കൂടിയേ തീരൂ എന്നും ഈയുള്ളവൻ കരുതുന്നൂ.
ഒരു സാമ്പിൾ- ഞാനൊരു കവിയല്ലെങ്കിലും- കമന്റിലൂടെ അയക്കട്ടെ?

Sapna Anu B.George said...

ഞാൻ ചൊൽക്കാഴ്ചയിൽ നിന്നാണ് ഇവിടെ എത്തിയത്,ബാലേട്ടന്റെ സ്വയം വിലയിരുത്തൽ വായനക്കു ശേഷം.ഒരാളെ ആരാധനപാത്രമാക്കുന്നത് സ്വന്തം ഇഷ്ടത്താലും പിന്നെ സമൂഹത്തിന്,ആ വ്യക്തിയോടുള്ള വ്യവഹാരവും പെരുമാറ്റത്ത്നെയും വ്യകതമായ അളവുകോൽ കണ്ടതിനു ശേഷം ആണ്. ബാലേട്ടനെ എല്ലാവരും മലയാളത്തിന്റെ ഇന്നത്തെ കാലത്തിനനുയോജ്യമായ ഒരു കവിയായിത്തന്നെ
സ്വീകരിക്കയും ആദരിക്കുകയും ചെയ്യുന്നു. അത് താങ്കളുടെ കവിതയിൽ നിന്നു വായക്കാർക്കു കിട്ടിയ സന്ദേശത്തിൽ നിന്നു ഉടലെടുത്തതാണ്.
അതാരെ നിർബന്ധമായി,ചെയ്യിപ്പിച്ചതോ,ഒരു കുപ്രചാരണത്തിന്റെ ഭാഗമൊ അല്ല.
’നിങ്ങളെന്നെ ബഹുമാനിക്കുന്നതിൽ എനിക്ക് അഭിമാനം ഉണ്ട്’....ഇത്രമാത്രം മതി. ബാലേട്ടനോടും കവിതകളോടും ഉള്ള ബഹുമാനം മലയാളിക്ക് ഒരിക്കലും നഷ്ടമാവുകയൊ കുറയുകയോ ഇല്ല. ബാലചന്ദ്രൻ ചുള്ളിക്കാട് മലയാളത്തിന്റെ അഭിമാനം തന്നെയാണ്.ഇതിനൊരു തിരുത്തു വേണ്ട.”

Bijli said...

മാഷിന്റെ വരികളിലെ ചടുലത ഇന്നും ചോര്‍ന്നു പോയിട്ടില്ലെന്ന് തിരിച്ചറിയാന്‍ ഈ വിവര്‍ത്തനം വായിച്ചതിലൂടെ സാധിച്ചു..നന്ദി..മാഷെ..നല്ലൊരു വായനാ സുഖത്തിനു..

Mahesh Cheruthana/മഹി said...

മാഷേ,
മനോഹരമായിരിക്കുന്നു! എല്ലാ ആശംസകളും !

തൃശൂര്‍കാരന്‍..... said...

"The memory of you emerges from the night around me.
The river mingles its stubborn lament with the sea."

"എന്നെ മൂടുന്ന ഹേമന്ത രാത്രിയില്‍
നിന്നുദിക്കുന്നു നിന്റെ ദീപ്ത സ്മൃതി,
വന്യമാം നദി താന്‍ ശo രോദനം
ചെന്നലക്കുന്നു വാരിധീ ഭേദിയില്‍"

ഇതൊരു വെറും വിവര്‍ത്തനം എന്നെതിലുപരി , പാബ്ലോ നെരുദയുടെ കവിതയ്ക്ക് പുതു ജീവന്‍ നല്‍കി എന്ന് പറയാനാണ് എനിക്കിഷ്ടം. ആദ്യ വരിമുതല്‍ അവസാനം വരെ എത്ര പ്രാവശ്യം ഞാന്‍ വയിചെന്നു എനിക്ക് തന്നെ നിശ്ചയമില്ല. മനോഹരമായിട്ടുണ്ട് മാഷെ...നന്ദി.

sajeesh said...

നെരുദ വിവര്‍ത്തനം വളരെ ഹൃദയ സ്പര്‍ഷി ആയിരുന്നു......കൂടുതല്‍ പ്രതീക്ഷിക്കുന്നു...ഒരു പക്ഷെ ഒരു സമ്പൂര്‍ണ്ണ വിവര്‍ത്തനം തന്നെ.... ആംഗലേയം അധികം വശമില്ലാത്ത ഞങളെ പോലുള്ളവര്‍ക്ക്.......സച്ചിതനന്ദന്റെ പുസ്തകം കൈവശം ഉണ്ടെങ്ങിലും...മാഷിന്റെ വിവര്‍ത്തനം ഹൃദയത്തോട് നേരിട്ട് സംവദിക്കുന്ന പോലെ......

"വംഗസാഗരത്തിന്റെ കരയില്‍ ശ്‌മശാനത്തില്‍
അന്തിതന്‍ ചുടല വെന്തടങ്ങും നേരത്തിങ്കല്‍
ബന്ധുക്കള്‍ മരിച്ചവര്‍ക്കന്തിമാന്നമായ്‌ വെച്ച
മണ്‍കലത്തിലെച്ചോറു തിന്നതു ഞാനോര്‍ക്കുന്നു."
ഓര്‍മകളിലെ ഓണം പോലെ ഓര്‍മകളിലെ വിശപ്പുംഇപ്പോഴും വെട്ടയാടരുണ്ടോ മാഷേ...

നസീര്‍ കടിക്കാട്‌ said...

പത്മരാജന്റെ തൂവാനത്തുമ്പികള്‍ എന്ന സിനിമയില്‍
നായകന്‍ ബാറില്‍ കയറി തണുത്ത നാരങ്ങാവെള്ളം കുടിക്കുന്ന ഒരു ദ്ര്‌ശ്യമുണ്ട്.പിന്നെ,ഓരോ ബിയറിങ്ങട്ട് പോരട്ടേയെന്ന് കാഴ്ചയെ അല്‍ഭുതപ്പെടുത്തുന്ന ജീവിതത്തിന്റെ ഡോക്യുമെന്ററിയുണ്ട്....

ആ സിനിമ വിജയിച്ചു.
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഈ വിവര്‍ത്തനത്തിന്(പണ്ടേ വായിച്ചതാണെങ്കിലും)നൂറ്റിയൊന്നാമത്തെ കമന്റെങ്കിലുമാവണമെന്ന് ആഗ്രഹിച്ചതാണ്.

ഇതിപ്പോള്‍ ഞാന്‍ അശോകന്‍ ചെയ്ത ആ കഥാപാത്രത്തെപ്പൊലെ ആരുമല്ലാതായി.
18
എന്നാലും
ബാബുനമ്പൂതിരിയുടെ കഥാപാത്രം മനസ്സില്‍ നിന്ന് പോവുന്നില്ല.

siva // ശിവ said...

വളരെ ഇഷ്ടപ്പെട്ടു ഈ വിവര്‍ത്തനം. എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയത്
“നഷ്ടശിഷ്ടങ്ങള്‍ തന്‍ മഹാഗര്‍ത്തമേ...” എന്നു തുടങ്ങുന്ന നാലുവരികള്‍.

nandana said...

ഞാന്‍ വൈകിയോ ?
ചൂടുള്ള പ്രണയവും വിരഹഗാനവും
എല്ലാം നഷ്ടപ്പെടുത്തുന്ന വേര്‍പാടും
ആരുമില്ലാത്ത ഒഴിഞ്ഞ തുറമുഖം പോലെയാണ്
നന്നായിഷ്ടപ്പെട്ടു
നന്‍മകള്‍ നേരുന്നു
നന്ദന

ഉമേഷ്‌ പിലിക്കൊട് said...

:-)

ബാലചന്ദ്രൻ ചുള്ളിക്കാട് said...

കൊച്ചുതെമ്മാടി,ഷൈൻ,ഞാനും എന്റെ ലോകവും,സിബു, സന്തോഷ് പല്ലശ്ശന,അനിലൻ,
സുനിൽ പണിക്കർ, മാത്‌സ് ബ്ലോഗ് ടീം,സെറീന,കഥയില്ലാത്തവൾ,ടി.എ.ശശി, ഗോപാൽ ഉണ്ണികൃഷ്ണൻ,സുരേഷ് പുഞ്ചയിൽ, അജ്ഞാത സുഹൃത്ത്,സപ്ന അനു,ബിജ്‌ലി,മഹി,തൃശ്ശൂർക്കാരൻ, നസീർ,സ്ജീഷ്, ശിവ, നന്ദന,ഉമേഷ്,-എല്ലാ സുഹൃത്തുക്കൾക്കും നന്ദി.

ഗോപക്‌ യു ആര്‍ said...

ചുള്ളിക്കാ‍ടിനു ബ്ലോഗുള്ള കാര്യം ഇപ്പോഴാണ് കാണുന്നത്....
a pleasant surprise...........

Sabu M H said...

vivarthannam nannayirikkunnu..

http://www.neehaarabindhukkal.blogspot.com/

ente blog sannarsichu nokkiyaal kollaamaayirunnu..

കിഴക്കന്‍ said...

ആളൊഴിഞ്ഞ പുലര്‍ച്ചത്തുറമുഖം
പോലെ ഞാനിന്നൊഴിഞ്ഞു കിടക്കുന്നു
എന്റെ കയ്യില്‍ വിറയ്ക്കും നിഴല്‍ മാത്രം
എന്തിനിങ്ങനെ ചുറ്റിപ്പിരിയുന്നു.

നന്ദി മാഷെ...

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഗൊപകിനും സാബുവിനും കിഴക്കനും നന്ദി

കാപ്പിലാന്‍ said...

നന്ദി മാഷേ

നന്ദു | naNdu | നന്ദു said...

വിവർത്തനത്തിനും മാഷിന്റെ സ്വന്തം കവിതകളുടേതായ ആ ഗന്ധമുണ്ട്‌. മനസ്സിൽ അത്‌ അതേ ലഹരി നിറക്കുന്നു. മനസ്സ്‌ അസ്വസ്ഥമാകുന്നു. ഇന്നിനി മറ്റൊന്നും വായിക്കാൻ തോന്നുന്നുല്ല.

Rare Rose said...

നൈരാശ്യത്തിനും മനോഹാരിതയുണ്ടെന്നു തോന്നി ഈ വരികള്‍ വായിച്ചപ്പോള്‍.അശാന്തമായ മനസ്സിന്റെ പ്രതിഫലനം പോലെ ഓരോ വരിയും കാതില്‍ വന്നലയ്ക്കുന്ന പോലെ..

നീ പളുങ്കിന്‍ ഭരണി പോലുള്‍ക്കൊണ്ടു
സീമയറ്റ മൃദുല ഭാവങ്ങളെ
അന്തമില്ലാത്ത വിസ്മൃതിയാല്‍ ചില്ലു
മൊന്ത പോലെയുടഞ്ഞു തകര്‍ന്നു നീ..

ആളൊഴിഞ്ഞ പുലര്‍ച്ചത്തുറമുഖം
പോലെ ഞാനിന്നൊഴിഞ്ഞു കിടക്കുന്നു
എന്റെ കയ്യില്‍ വിറയ്ക്കും നിഴല്‍ മാത്രം
എന്തിനിങ്ങനെ ചുറ്റിപ്പിരിയുന്നു.

ഈ വരികളെല്ലാം കൂടുതലിഷ്ടമായി..

ബാലചന്ദ്രൻ ചുള്ളിക്കാട് said...

കാപ്പിലാൻ, നന്ദു, റെയർ റോസ്- നന്ദി

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മനോഹരം !!!

Akbar said...

:)
Best wishes

നീലാംബരി said...

മാഷേ അതിമനോഹരമായിരിക്കുന്നു
നെരൂക്കവിതകള്‍ക്ക് മാഷുടെ വിവര്‍ത്തനം എപ്പോഴും മലയാളിയുടെ അനുഭവലോകത്തില്‍ നിന്നും ജീവിതത്തില്‍ നിന്നുമുള്ള ഒരു സ്നാപ്പാകുന്നു. നെരൂദയുടെ കവിതകള്‍ തെരഞ്ഞെടുക്കുമ്പോള്‍ സഹൃദയന്റെ അഭിരുചിയോടുചേര്‍ന്നു നിന്നുകൊണ്ട് ഏറ്റവും മനോഹരമായത് മാഷ് മോഴിമാറ്റിത്തരുന്നു. ഒത്തിരി ഒത്തിരി നന്ദി.
പിന്നെ മാഷേ പറയുന്നത് അധികപ്രസംഗമാവില്ലെങ്കില്‍ ഒരഭിപ്രായംകൂടി വാരിധിഭേരിയില്‍ പോലെ ചില വാക്കുകള്‍ മുഴച്ചുനില്‍ക്കുന്നു.
സ്നേഹാദരങ്ങളോടെ...
നീലാംബരി

niranjan said...

ബാലാജീ
മലയാളികൾ എന്നും താങ്കളേയും താങ്കളുടെ കവിതകളേയും ബഹുമാനിക്കുന്നു. ആസ്വദിക്കുന്നു.
ആരാധിക്കുന്നൂ. താങ്കൾ എഴുതിയില്ലയിരുന്നെങ്കിൽ അത് മലയളകവിതക്കു ഒരു നികതതാനവാത്ത നഷ്ടവും. മലയാളം വായിക്കാനും കേൾക്കാനും കഴിയുന്ന എല്ലാവരും താങ്കളോട് കടപ്പെട്ടിരിക്കുന്നു... നന്ദി.............

How ever truth remain as truth. The great Neruda is not alive now... He given us the best to read,feel and live.
What you gained after insulting the master piece of Neruda?
Please .. this is too much Sir. After all you are also a poet.
It would have been more better and appropriate if you publish this poem as your own poem, rather than using the name of a masterpiece.

All the best
we keralites, need more and more poems from you.

Niranjan

ബാലചന്ദ്രൻ ചുള്ളിക്കാട് said...

നിരഞ്ജൻ, നീലാംബരി, അക്ബർ, പ്രിയ ഉണ്ണികൃഷ്ണൻ- എല്ലാവർക്കും നന്ദി

smitha adharsh said...

വിവര്‍ത്തനം അസ്സലായിരിക്കുന്നു..
ഒരു ഓഫ്‌ : ചിദംബര സ്മരണ അടുത്തിടെ ഒരിയ്ക്കല്‍കൂടി വായിച്ചിരുന്നു. മനസ്സിനെ സ്പര്‍ശിച്ചു.ഒരുപാടൊരുപാട്..

Kiranz..!! said...

പി ഡി എഫ് ബ്ലോഗ് പോസ്റ്റുകൾ കൂടുതൽ വരട്ടെ മാഷേ.പബ്ലിഷാൻ മടിക്കുന്നതൊക്കെ പോരട്ടെ :)

ബാലചന്ദ്രൻ ചുള്ളിക്കാട് said...

സ്മിത ആദർശിനും കിരൺസിനും നന്ദി.ഈ വിവർത്തനം സമകാലികമലയാളം വാരികയിൽ പ്രസിദ്ധീകരിച്ചതാണ്. പ്രസിദ്ധീകരിക്കാൻ മടിക്കുന്നതൊന്നും ബ്ലോഗിൽ ഞാൻ ഇടില്ല.

ഇ.കെ.യം.എളംമ്പിലാട് said...

പ്രണയത്തിന്‍റെ വരികള്‍
ആരുമില്ലാത്ത ഒഴിഞ്ഞ തുറമുഖം
വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം

എം.സങ് said...

kavitha vayichu nanmakal.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എളമ്പിലാടിനും സങിനും നന്ദി

maithreyi said...

കേരള ബ്ലോഗ്‌റോള്‍ വഴി അനിലാ ബാലകൃഷ്‌ണപിള്ള വഴി ഇവിടെയെത്തി. താങ്കള്‍ ബ്ലോഗിലുണ്ടെന്ന്‌ അറിഞ്ഞത്‌ ഇപ്പോഴാണ്‌. കവിത ആസ്വാദ്യം, സ്വച്ഛന്ദ മലയാളത്തിന്റെ ആ ഒഴുക്ക്‌ വളരെ ഇഷ്ടമായി. പണ്ടെപ്പോഴോ കേട്ടു മറന്ന ഇപ്പോള്‍ കേള്‍ക്കാന്‍ തീരെ കഴിയാത്ത അര്‍ത്ഥ-ഭാഷാ പൂര്‍ണ്ണത ഹൃദ്യം.

തൊഴില്‍ അഭിനയത്തൊഴിലാളി! അതും കൊള്ളാം. അപ്പോള്‍ എഴുത്തു തൊഴിലാളിയല്ല! ഇനിയും കാണാം.

chithrakaran:ചിത്രകാരന്‍ said...

ക്ഷമിക്കുക.സ്ക്രീനിലെ വായന പുസ്തക വായനപോലെ ക്ഷമ നല്‍കുന്നില്ല ! ആരുടേതാണെങ്കിലും,ഇത്ര നീണ്ട കവിതകളൊന്നും വായിക്കാന്‍ ചിത്രകാരന് ആരോഗ്യം പോര. അക്ഷമ ഒരു രോഗം പോലെ പിന്തുടരുന്നതുകൊണ്ടുള്ള വ്യക്തിപരമായ പരിമിതി !


തൃശൂര്‍ സാഹിത്യ ശില്‍പ്പശാലയുടെ വാര്‍ത്തകളും ഫോട്ടോകളും അവലോകനവും ഒരു കടമായി കിടക്കുന്നുണ്ടല്ലോ :)

ബാലചന്ദ്രൻ ചുള്ളിക്കാട് said...

മൈത്രേയിക്ക് നന്ദി. എഴുത്ത് എന്റെ ഉപജീവനമാർഗ്ഗമല്ല. അഭിനയം ഉപജീവനമാർഗ്ഗമാണ്.


ചിത്രകാരന് : തൃശ്ശൂർ കേരളവർമ്മ കോളേജിൽ നടന്ന ശില്പശാലയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടും ചിത്രങ്ങളും ഡിസംബർമാസത്തിലെ ഭാഷാപോഷിണിയിൽ കൊടുത്തിട്ടുണ്ട്.കേരളവർമ്മ കോളേജിലെ മലയാളവിഭാഗം മേധാവിയും കവിയുമായ പ്രൊഫ:വി.ജി.തമ്പിയാണ് അതെഴുതിയിരിക്കുന്നത്.

എനിക്ക് അതേക്കുറിച്ചെഴുതാൻ നേരം കിട്ടിയില്ല. തിരുവനന്തപുരത്ത് ഷൂട്ടിംഗിലായിരുന്നു. ഇന്ന് വീട്ടിലെത്തിയതേയുള്ളു.

ബൈജു (Baiju) said...

വിവര്‍ത്തനം വായിച്ചു. ഇഷ്ടമായി....നെരൂദ ഞാനേറെ ഇഷ്ടപ്പെടുന്ന ഒരു കവിയാണ്.

സാറിനും കുടുംബത്തിനും സന്തോഷം നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു....

ഹരിയണ്ണന്‍@Hariyannan said...

പുതുവത്സരാശംസകള്‍ !

ഞാന്‍ കണ്ടിട്ടില്ലാത്ത എന്റെ ഗുരുവേ
അങ്ങ് കണ്ടിട്ടില്ലാത്ത ഈ ശിഷ്യന്റെ പ്രണാമം !

എനിക്ക് വായിച്ച വരികളില്‍ നിന്നും നെരൂദയെ വേര്‍തിരിക്കാനാവുന്നില്ല!
വേര്‍പിരിയാനുമാവുന്നില്ല!!

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ബൈജുവിനും ഹരിയണ്ണനും നന്ദി.

പി എ അനിഷ്, എളനാട് said...

മനോഹരം

...karthika... said...

himakanagal aa pulthattilennapol ii kavitha aathmaavilekku...

നിരഞ്ജന്‍.ടി.ജി said...

'പകർച്ച' വായിച്ച ലഹരിയിൽ വീണ്ടും വന്നു വായിച്ചു..

ബാലചന്ദ്രൻ ചുള്ളിക്കാട് said...

അനീഷിനും കാർത്തികയ്ക്കും നിരഞനും നന്ദി.