Tuesday, 19 January, 2010

ഉറയൂരൽ

എ.കെ.രാമാനുജന്റെ  MOULTING  എന്ന ഇംഗ്ലീഷ് കവിതയുടെ വിവര്‍ത്തനം.
 --------------------------------------------------------
 
ഉറയൂരാന്‍ ആദ്യം വേണ്ടത്, വാലറ്റത്തെ ഏറിവരുന്ന മരവിപ്പിനെ തറച്ചുറപ്പിക്കാന്‍, വേണ്ടത്ര ഉയരത്തില്‍ ഒരു മുള്ളു കണ്ടെത്തുകയാണ്. പിന്നെ ഉറയൂരല്‍ തുടങ്ങാം. അയഞ്ഞ വാലില്‍നിന്നു കുടിയൊഴിയാം. മുഴുവന്‍ തൊലിയും ജീവനോടെ ഉരിഞ്ഞുപോകുമെങ്കിലും.


അങ്ങനെയാണ് ഒന്നോ രണ്ടോ ഉണങ്ങിയ പാമ്പുറ തൂങ്ങിക്കിടക്കുന്നത് നീ ഇടയ്ക്കിടെ കാണുക. മാത്രമല്ല, നീ ഇപ്പോള്‍ മൂത്രമൊഴിച്ച് അശുദ്ധമാക്കിയ വേലിമേല്‍, കാരമുള്ളില്‍ തൂങ്ങിയാടി പുതുശരീരം രൂപപ്പെടുത്താന്‍ യത്നിക്കുന്ന, മെലിഞ്ഞു വിളറിയ ഒരു വയസ്സന്‍പാമ്പ്  ഒരു നിമിഷം നിന്നെ അസ്വസ്ഥനാക്കാനും മതി.


പാമ്പുകള്‍ക്കും പരുന്തുകള്‍ക്കും
അവയ്ക്കിടയിലുള്ളവയ്ക്കൊക്കെയ്ക്കും ദൈവമായുള്ളോവേ!
എന്റെ മകന്റെ പരിവര്‍ത്തനമുഹൂര്‍ത്തത്തില്‍,
ഒരു നാഴികയുടെ നിഴല്‍കൊണ്ട് അവനെ നീ മൂടേണമേ.
വേണ്ടുന്ന ഉയരത്തിലെ ആ മുള്ളായി  അവനെ നീ അനുഗ്രഹിക്കേണമേ.


------------------------------------------------------------
 

39 comments:

Shine Narithookil said...

പരിവര്‍ത്തന മുഹൂര്ത്തത്തിനു ഒരു നാഴികയുടെ നിഴല്‍മറ തേടുന്ന ജന്മങ്ങള്‍.... ഒരര്‍ത്ഥത്തില്‍ നമ്മള്‍ മനുഷ്യരും എത്രയെത്ര നിഴല്‍മറകള്‍ക്ക് പിറകെയാണ്?

ചില പുതുഅറിവുകള്‍ കിട്ടി.

മുരളി I Murali Nair said...

"നീ ഇപ്പോൾ മൂത്രമൊഴിച്ച് അശുദ്ധമാക്കിയ വേലിമേൽ, കാരമുള്ളിൽ തൂങ്ങിയാടി പുതുശരീരം രൂപപ്പെടുത്താൻ യത്നിക്കുന്ന, മെലിഞ്ഞു വിളറിയ ഒരു വയസ്സൻപാമ്പ് ഒരു നിമിഷം നിന്നെ അസ്വസ്ഥനാക്കാനും മതി..."

അസ്വസ്ഥമാക്കുന്നു ഈ വരികള്‍.

മാഷ്‌ സ്വന്തം കവിതകള്‍ കൂടി വല്ലപ്പോഴും എഴുതിയാല്‍ നന്നായിരുന്നു.എത്ര പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചാലും ആ ഉറവ പൊട്ടിയൊഴുകുമെന്നു തന്നെയാണ് ഞങ്ങളുടെ വിശ്വാസം.

ചേച്ചിപ്പെണ്ണ് said...

പരിവര്‍ത്തനത്തിന് നന്ദി ....
ഇനി താങ്കള്‍ എന്നാണ് സ്വന്തം പരിവര്‍ത്തനത്തില്‍ നിന്ന് മടങ്ങി പോകുന്നത് ...
അതായത് മുരളി നായര്‍ പറഞ്ഞപോലെ ...
പ്രൊഫൈലില്‍ അഭിനയ തൊഴിലാളി എന്നതിന് പകരം കവി എന്നെഴുതുന്നത് ...
പണ്ട് പബ്ലിഷ് ചെയ്ത സ്വന്തം കവിതകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാന്‍ നിയമതടസ്സം വല്ലതുമുണ്ടോ ?
ഇല്ലങ്കില്‍ അങ്ങിനെ ചെയ്തൂടെ ?

Manoraj said...

നീ ഇപ്പോൾ മൂത്രമൊഴിച്ച് അശുദ്ധമാക്കിയ വേലിമേൽ, കാരമുള്ളിൽ തൂങ്ങിയാടി പുതുശരീരം രൂപപ്പെടുത്താൻ യത്നിക്കുന്ന, മെലിഞ്ഞു വിളറിയ ഒരു വയസ്സൻപാമ്പ് ഒരു നിമിഷം നിന്നെ അസ്വസ്ഥനാക്കാനും മതി.

മാഷെ, വരികൾ ഉജ്ജ്വലമായി.. അതു ഞാൻ പറയേണ്ട ആവശ്യമില്ല അല്ലേ? .. മുരളി പറഞ്ഞപോലെ താങ്ങളുടെ കവിതകൾ വായനക്കാർ കാത്തിരിക്കുന്നു.. ഒപ്പം താങ്കളെപോലുള്ളവരുടെ സാന്നിദ്ധ്യവും...

അഭി said...

പാമ്പുകൾക്കും പരുന്തുകൾക്കും
അവയ്ക്കിടയിലുള്ളവയ്ക്കൊക്കെയ്ക്കും ദൈവമായുള്ളോവേ!
എന്റെ മകന്റെ പരിവർത്തനമുഹൂർത്തത്തിൽ,
ഒരു നാഴികയുടെ നിഴൽകൊണ്ട് അവനെ നീ മൂടേണമേ.
വേണ്ടുന്ന ഉയരത്തിലെ ആ മുള്ളായി അവനെ നീ അനുഗ്രഹിക്കേണമേ.....


മനോഹരമായിരിക്കുന്നു മാഷെ .... എല്ലാവരും പറഞ്ഞ പോലെ മാഷിന്റെ പുതിയ കവിതകള്‍ ഒനും കണ്ടില്ലല്ലോ

പ്രദീപ്‌ said...

മാഷേ എനിക്ക് കവിത വായിച്ചു ആസ്വദിക്കാന്‍ കഴിവില്ല . കേള്‍ക്കാന്‍ ആണ് ഇഷ്ടം .
പിന്നെ ഈ വരികള്‍ക്ക് കടുപ്പവും കൂടുതലാണ് എന്ന് തോന്നി .
ഈ പെയ്യും മഴത്തുള്ളികള്‍ നീയായിരുന്നുവെങ്കില്‍ , ഇത് പോലെയുള്ള വരികളെ എന്നിക്ക് മനസ്സിലാവൂ .
ഇനി മാഷില്‍ നിന്ന് ഇത് പോലെയുള്ള വരികള്‍ ഞാന്‍ പ്രതീക്ഷിക്കുന്നില്ല , കാരണം മാഷിന്‍റെ മനസ്സിന് ഇപ്പോള്‍ കൂടുതല്‍ ഇഷ്ടം ഒരു പക്ഷേ , ദൈവം , ആത്മാവ് , മരണം , ജീവിതം , മനുഷ്യന്‍ തുടങ്ങിയ വിഷയങ്ങള്‍ ആയിരിക്കാം .( ഏതോ ഇന്റര്‍വ്യൂ കണ്ടപ്പോള്‍ - മുഖ ഭാവം കണ്ടപ്പോള്‍ - അങ്ങനെ തോന്നി . തെറ്റാണെങ്കില്‍ വിട്ടു കളയൂ ).
മാഷിനു നന്മകള്‍ നേരുന്നു

Ranjith chemmad said...

ഈ വിവര്‍ത്തനത്തിലും ചോരാതെചേര്‍‌ന്നിട്ടുണ്ട്
എനിക്കിഷ്ടമായ, വെടിയുപ്പും ഗന്ധകവും ചേര്‍ന്ന്
പുകയുന്ന വരികള്‍!

റ്റോംസ് കോനുമഠം said...

പാമ്പുകൾക്കും പരുന്തുകൾക്കും
അവയ്ക്കിടയിലുള്ളവയ്ക്കൊക്കെയ്ക്കും ദൈവമായുള്ളോവേ!

മനോഹരമായിരിക്കുന്നു മാഷെ

പാവത്താൻ said...

“എന്റെ മകന്റെ പരിവർത്തനമുഹൂർത്തത്തിൽ,
ഒരു നാഴികയുടെ നിഴൽകൊണ്ട് അവനെ നീ മൂടേണമേ.
വേണ്ടുന്ന ഉയരത്തിലെ ആ മുള്ളായി അവനെ നീ അനുഗ്രഹിക്കേണമേ.....
ഇംഗ്ലീഷില്‍ വായിച്ചപ്പോഴത്തേക്കാള്‍ ശക്തമായി തോന്നുന്നത് ഇംഗ്ഗ്ലീഷിലുള്ള എന്റെ കുറവോ? മലയാളത്തിന്റെ കഴിവോ? അതോ പരിഭാഷയുടെ മികവോ?

Kamal Kassim said...

Manoharam.

Aasha said...

നല്ല കവിത... കുറെ പ്രാവിശ്യം വായിച്ചു... :):) ഞാന്‍ ഒരു റ്റ്യൂബ് ലൈറ്റ് ആണു... മിന്നിമിന്നി കത്തി.. :)

പച്ചമനുഷ്യൻ said...

മാഷെ നല്ല കവിത


------------------------------------
വിക്രിതിയായ ഒരു സ്കൂൾ കുട്ടിയെ ഒറ്റ നൊട്ടം കൊണ്ട് കവിയും കാമുകനും ഭ്രാന്തനുമാക്കി മാറ്റി..

ഇനിയും ഒന്നുമില്ലെ മാഷിനു പറയാൻ...

BRr said...

മാഷേ,
വായിക്കാന്‍ കഴിയുന്നതില്‍ സന്തോഷം
മാസം ഒരു പൊസ്റ്റെന്കിലുമ് ഇടാന്‍ കഴിയുമെങ്കില്‍ ഞങ്ങള്‍ ധന്യരായി
നന്ദി

Anila Balakrishnapillai said...

nokkoo...
ee kavitha oru nimishathekk hridayamidippukale nilappikkunnu...

നന്ദന said...

ഒരു നിഴൽ കാക്കുന്ന ദൈവത്തിനെയണോ വരച്ചു കാണിക്കുന്നത്,
അതോ കാലാത്തിനും സാക്ഷിയായ യഹോവയേയോ?
പാമ്പിനു ലഭിക്കുന്ന ഒരു ചെറിയ മുള്ളും മനുഷ്യന് ലഭിക്കുന്ന ഒരു നാഴിക നിഴലും ഒന്നാക്കാൻ ശ്രമം നടത്തിയോ?
മനുഷ്യന്റെ പരിവർത്തന മുഹൂർത്തങ്ങൾ
ഒരു നിഴലുകൊണ്ട് മറക്കാൻ കഴിയുമോ??
അതല്ല പൂമൂടലിനെയാണോ ധ്വനി!!
അന്ന്യർക്ക് ഉപകാരമുള്ള ഒരു മുള്ളായെങ്കിലും മാറാൻ കവി നമ്മെ ഉപദേശിക്കുന്നതും
അവസാനത്തിൽ കാണുന്നു.
ഏരിയ നാളുകൾക്ക് ശേഷം
നന്മകൽ നേരുന്നു
നന്ദന

ബാലചന്ദ്രൻ ചുള്ളിക്കാട് said...

മാറ്റം പ്രപഞ്ച നിയമമാണ്. പരിണാമവും, പരിവർത്തനവും നവീകരണവും അനിവാര്യമായ പ്രകൃതിനിയമങ്ങളത്രേ. മനുഷ്യന്റെ വിശ്വാസങ്ങളും ധാരണകളും അവബോധവും എല്ലാം ചേർന്ന അന്തർലോകത്തിനും മാറ്റം ബാധകമാണ്.പാമ്പിനു ഉറയൂരാൻ മുള്ളെന്നപോലെ,മനുഷ്യന്റെ ആന്തരിക നവീകരണത്തിന് ആധാരമായി,ശക്തമായ ഒരു യുക്തിയോ അനുഭവമോ തീരുമാനമോ വിധിയോ ആവശ്യമുണ്ട്. മനുഷ്യാത്മാവിനുമുണ്ട് ഋതുപരിവർത്തനം. എന്നാൽ,മാറ്റം ജീവനോടെ തൊലിയുരിക്കുന്നതു പോലെ വേദനാജനകവുമാണ്.

മനുഷ്യൻ എന്ന നിലയിൽ ഞാനും ഈ വേദന അനുഭവിച്ചിട്ടുണ്ട്.എന്റെ മകനും അതനുഭവിക്കും.

ആ അനിവാര്യതയെയും വേദനയെയും ആവിഷ്കരിക്കുന്നു രാമാനുജന്റെ ഈ പ്രശസ്ത കവിത.

കേരളത്തിലെ സ്ത്രീവാദത്തിന്റെ ചരിത്രപശ്ചാത്തലത്തെക്കുറിച്ച് എന്റെ പ്രിയസ്നേഹിത ഡോ.ജെ.ദേവിക(CDS)ഒരു പുസ്തകമെഴുതിയിട്ടുണ്ട്. അതിന്റെ ആമുഖമായി കൊടുക്കുന്നതിനു രാമാനുജന്റെ ഈ കവിത തർജ്ജമചെയ്യാൻ ദേവി എന്നോട് ആവശ്യപ്പെട്ടു.അങ്ങനെയാണ് ഞാനീ കവിത തർജ്ജമചെയ്യാനിടയായത്.

അഭിപ്രായം എഴുതിയ എല്ലാ സുഹൃത്തുക്കൾക്കും ഹൃദയപൂർവ്വം നന്ദി.

ഒറ്റവരി രാമന്‍ said...

നല്ലതു നല്ലത് നല്ലതു നല്ലതു ഒരായിരം നല്ലത് കണ്ടു കമന്റില്‍,
പിന്നെയാ ഓര്‍ത്തതു കമന്റിനു അഭിപ്രായം പറയാനലല്ലോ ഞാന്‍ ഇവിടെ വന്നതു...

വായനക്കാരന്റെ ധര്‍മം നിര്‍വഹിച്ചു കൊണ്ട് ഞാനും കമന്റുന്നു "നല്ലത്".

കൊട്ടോട്ടിക്കാരന്‍... said...

വരികള്‍ക്കുള്ളില്‍ ഒളിഞ്ഞിരിയ്ക്കുന്ന വസ്തുതകളെപ്പറ്റിയാണ് ഞാന്‍ ചിന്തിയ്ക്കുന്നത്...

jayarajmurukkumpuzha said...

valare ishttamayi ashamsakal

siva // ശിവ said...

പുതുമ തോന്നിച്ച ഒരു കവിത.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

യാഥാർത്ഥ്യങ്ങൾ അനാവരണം ചെയ്യപ്പെടുന്നു ഈ വരികളിലൂടെ.. അഭിനന്ദനങ്ങൾ

vasanthalathika said...

ഇപ്പോഴാണ് ''തുറമുഖം'' കണ്ടത്. കണ്ടനിലയ്ക്ക് പിന്തുടരാന്‍ തീരുമാനിച്ചു.തുറമുഖം സജീവമാവട്ടെ.

Rare Rose said...

പുതുമയുള്ളൊരു കവിത..
അവസാനത്തെ ആ പ്രാര്‍ത്ഥന പോലെ ഏതു വേദനാജനകമായ മാറ്റത്തിലും നമ്മളെ പിടിച്ചുയര്‍ത്താന്‍ ഒരു കൈത്തലം നീളുമെന്നോര്‍ക്കുന്നത് തന്നെ എത്ര ആശ്വാസകരം..

മനോഹര്‍ മാണിക്കത്ത് said...

ഇത് പരിവര്‍ത്തനത്തിന്റെ കാലം
അത് വയസ്സനായാലും...
നന്നായി ഈ വരികള്‍

മനോഹര്‍ മാണിക്കത്ത് said...

ഇത് പരിവര്‍ത്തനത്തിന്റെ കാലം
വയസ്സന്‍ പാമ്പിനായാലും
നന്നായി ഈ എഴുത്ത്

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും അളവറ്റ നന്ദി.

akhi said...

ഉറയൂരാന്‍
ആദ്യം വേണ്ടത്, വാലറ്റത്തെ-
ഏറിവരുന്ന മരവിപ്പിനെ
തറച്ചുറപ്പിക്കാന്‍
വേണ്ടത്ര ഉയരത്തില്‍
ഒരുമുള്ളു കണ്ടെത്തുകയാണ്.

നന്ദി എന്റെ പ്രീയ കവീ..........

poor-me/പാവം-ഞാന്‍ said...

വന്നു ഈ വഴി വീണ്ടും തിരിച്ചു വരാനായി..

mukthar udarampoyil said...

പാമ്പുകൾക്കും പരുന്തുകൾക്കും
അവയ്ക്കിടയിലുള്ളവയ്ക്കൊക്കെയ്ക്കും ദൈവമായുള്ളോവേ!
എന്റെ മകന്റെ പരിവർത്തനമുഹൂർത്തത്തിൽ,
ഒരു നാഴികയുടെ നിഴൽകൊണ്ട് അവനെ നീ മൂടേണമേ.
വേണ്ടുന്ന ഉയരത്തിലെ ആ മുള്ളായി അവനെ നീ അനുഗ്രഹിക്കേണമേ.

ചുള്ളിക്കാടന്‍
കവിതകള്‍ക്കായി
കാത്തിരിക്കുന്നു..

വല്യമ്മായി said...

തീവ്രമായ വേദനയുടെ നിമിഷങ്ങള്‍ നല്‍കുന്ന തിരിച്ചറിവുകളുണ്ട്,അവനും ഞാനും തമിലുള്ള ദൂരം ഏറ്റവും കുറഞ്ഞ് ഒറ്റയ്കാകുന്ന നിമിഷങ്ങള്‍.അത് കൊണ്ടാണ് പിന്‍ തിരിഞ്ഞ് നോക്കുമ്പോള്‍ നിഗൂഢമായ ഒരാനന്ദം തോന്നുന്നതും. പരിഭാഷയ്ക്കും ഈ പരിചയപ്പെടുത്തലിനും നന്ദി.

അച്ചൂസ് said...

പരിഭാഷയ്ക്ക് നന്ദി ബാലേട്ടാ...

സോണ ജി said...

:)

അന്വേഷകന്‍ said...

ശക്തമായ പരിഭാഷ..

പ്രിയപ്പെട്ട കവീ ഇത് പോലെ ഇടയ്ക്കിടെ വല്ലതുമൊക്കെ നങ്കൂരമിട്ടു ഈ തുറമുഖം സജീവമാക്കില്ലേ ...

ഉമേഷ്‌ പിലിക്കൊട് said...

നന്നായി..ആശംസകള്‍.......

എം.സങ് said...

kavitha vayichu vivarthanam enkilum entho kuravu nanmakal.

naamoos said...

സ്നേഹ സലാം, നല്ല നമസ്കാരം.....
അവിവേകം എങ്കില്‍ സഹ്രദയ മനസ്സേ ക്ഷമിക്കൂ...
തിരക്കിന്ന് അവധി നല്‍കുന്ന സമയങ്ങളില്‍ അല്പ നേരം,,,
'നാട്ടെഴുത്ത്' എന്ന സംരഭത്തില്‍ താങ്കളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
ഔദാര്യ പൂര്‍വ്വം പരിഗണിക്കണം എന്ന് അപേക്ഷ....
pls join:www.kasave.ning.com

jumana said...

തിരക്കിന്‌ അവധി നല്‍കുന്ന സമയങ്ങളില്‍ താങ്കളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
നാട്ടെഴുത്തു എന്ന പുതിയ സംരംഭത്തില്‍.
സഹ്രദയ മനസ്സേ,ഔദാര്യ പൂര്‍വ്വം പരിഗണിക്കണം എന്ന് അപേക്ഷ.
pls join: www.kasave.ning.com

ഗിനി said...

കമന്റ്‌ ഇടാന്‍ മാത്രം ഞാന്‍ ആളല്ല, എന്നാലും ....

നല്ല പരിഭാഷ

അമീന്‍ വി സി said...

പരിവര്‍ത്തനത്തിന് നന്ദി ..
പുകയുന്ന വരികള്‍!
മനോഹരമായിരിക്കുന്നു മാഷെ ....
നന്ദി ബാലേട്ടാ...