Wednesday, 24 March, 2010

സത്യം എനിക്കറിയാം

മറിന സ്വെതയെവ.
വിവര്‍ത്തനം: ബാലചന്ദ്രന്‍ ചുള്ളിക്കാട്.

സത്യം എനിക്കറിയാം.
മറ്റെല്ലാ സത്യങ്ങളെയും ഉപേക്ഷിക്കൂ!
ഭൂമിയിലൊരിടത്തും ജനങ്ങള്‍ കഷ്ടപ്പെടേണ്ടതില്ല.
നോക്കൂ--ഇതാ സായാഹ്നം. നിശാരംഭം.
കവികളേ, കാമുകരേ, സേനാനായകരേ,
നിങ്ങള്‍ എന്തിനെക്കുറിച്ചാണു പറയുന്നത്?

കാറ്റ് ശാന്തം. ഭൂമി ഹിമാര്‍ദ്രം.
ആകാശത്തിലെ നക്ഷത്രവിക്ഷോഭം ഉടന്‍ ശമിക്കും.
ഉടനെ നാമെല്ലാം ഭൂമിക്കടിയില്‍ ഉറക്കമാവും.
ഭൂമിക്കുമുകളില്‍ ഉറങ്ങാന്‍ 
ഒരിക്കലും പരസ്പരം സമ്മതിക്കാത്ത നാം.
             ----------------------------

32 comments:

വഷളന്‍ (Vashalan) said...

മാഷേ, ഭൂമിക്കടിയിലും സ്വസ്ഥമായി ഉറങ്ങാന്‍ ഭൂമിക്കു മേലെയുള്ളവര്‍ സമ്മതിക്കാത്ത കാലമാണല്ലോ ഇതെന്നോര്‍ക്കുമ്പോള്‍... മറീന എത്ര ഭാഗ്യവതി.

കാപ്പിലാന്‍ said...

വളരെ നാളുകള്‍ക്ക് ശേഷം വീണ്ടും കണ്ടതില്‍ സന്തോഷം മാഷേ .

ഒരു നുറുങ്ങ് said...

സത്യം എനിക്കറിയാം...നിങ്ങള്ക്കുമതേ....

ശ്രീ said...

അര്‍ത്ഥവത്തായ വരികള്‍... നന്ദി.

റ്റോംസ് കോനുമഠം said...

ആകാശത്തിലെ നക്ഷത്രവിക്ഷോഭം ഉടൻ ശമിക്കും.
ഉടനെ നാമെല്ലാം ഭൂമിക്കടിയിൽ ഉറക്കമാവും

വല്യമ്മായി said...

സത്യം !

kashmu said...

ആഗ്രഹങ്ങളുടെ അശാന്തി പര്‍വ്വം പിന്നിട്ട്, കെട്ടുപാടുകള്‍ അഴിഞ്ഞലിഞ്ഞ് മനസ്സൊന്നു ശാന്തമാകുന്നത് നമ്മളെല്ലാം ഭൂമിക്കടിയിലെത്തിയിട്ടാണല്ലോ...

കണ്ണിലൂടെ മനസ്സില്‍ പതിയാത്തതെല്ലാം നമുക്കിനി ഉള്‍ക്കണ്ണിലൂടെ ഒപ്പിയെടുക്കാം...

സുനിൽ പണിക്കർ said...

നല്ല വരികൾ..
വീണ്ടും സജീവമായി കാണുന്നല്ലോ സന്തോഷം.

മുരളി I Murali Nair said...

"ഉടനെ നാമെല്ലാം ഭൂമിക്കടിയിൽ ഉറക്കമാവും.
ഭൂമിക്കുമുകളിൽ ഉറങ്ങാൻ
ഒരിക്കലും പരസ്പരം സമ്മതിക്കാത്ത നാം.."

ഒരുപാടു ആഴമുള്ള വരികള്‍. റോബര്‍ട്ട് ഫ്രോസ്റ്റിനെ ഓര്‍ത്തുപോയി.

ഒരു യാത്രികന്‍ said...

പ്രീയപ്പെട്ട കവീ.....വിവര്‍തനത്തിലൂടെ ആണെങ്കിലും ഇത് താങ്കളുടെ ഒരു തിരിച്ചുവരവായി കരുതട്ടെ?? കരുത്തനായ ആ കവിയെ തിരിച്ചു തരൂ..
ആശംസകളോടെ, പ്രതീക്ഷയോടെ.......സസ്നേഹം

Rare Rose said...

അസ്വസ്ഥമാക്കുന്ന ഒന്നിലേക്കുമുണരാതെയുള്ള നിതാന്തമായ ഉറക്കം.അതു തന്നെ പരമമായ സത്യവും..

ബിലാത്തിപട്ടണം / Bilatthipattanam said...

ഭൂമിക്കുമുകളിൽ സുഖമായുറങ്ങാൻ നാം, ആരേയും
ഒരിക്കലും പരസ്പരം സമ്മതിക്കാറില്ലല്ലോ...

ആ ആഗോള കവിമനസ്സിനെ ആധരിക്കുന്നു ഒപ്പം വിവർത്തകനേയും... കേട്ടൊ ഭായി

സോണ ജി said...

:)
Mashe....

thaangalude oru kavitha njaan pratheekshikkunnu....paribhaashakk oppam

Nandi !

kathayillaaththaval said...

ഭൂമിക്കടിയിലെ ഉറക്കത്തിന് സമയമായിരിക്കുന്നു ,
ഏറ്റുപറച്ചിലുകള്‍ക്കും ........നന്നായി ...
ആശംസകളോടെ ..

junaith said...

നാമെല്ലാം ഭൂമിക്കടിയിൽ ഉറക്കമാവും.
ഭൂമിക്കുമുകളിൽ ഉറങ്ങാൻ
ഒരിക്കലും പരസ്പരം സമ്മതിക്കാത്ത നാം..

സത്യമാണല്ലോ...

ഹാരിസ് said...

സത്യം.എന്നിട്ടും നമ്മള്‍,
ഒന്നു യാത്ര പോകുവാന്‍ പോലും ശ്റമിക്കാതെ,
നിന്നിടത്ത് തന്നെ നിന്ന് ചലനമറ്റ്,
കാലില്‍ ചിതല്പുറ്റരിച്ചു കയറുന്നതറിയാതെ,
എത്രയും അപഹാസ്യമായ ഈ ജീവിതം
വെറുപ്പോടെ വീണ്ടൂം മുറുകെപ്പുണര്‍ന്ന്...

MADHU_haritham said...

ഭൂമിക്കു മുകളില്‍ ഒരിക്കലും ഉറങ്ങാന്‍ പരസ്പരം സമ്മതിക്കാത്ത നമ്മള്‍ സത്യത്തിന്റെ മുന്‍പില്‍ ഉറക്കം നടിക്കുന്നവരാണ്..

പക്ഷെ സത്യം പറഞ്ഞ കുഞ്ഞ്‌ കിളിയെ കുരങ്ങന്മാര്‍ കൈകാര്യം ചെയ്ത കഥയാണ്‌ എനിക്കിഷ്ടം

Manoraj said...

വളരെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഒരു കവിത.. നന്ദി.. സാർ..

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും നന്ദി.

ഗൗരി നന്ദന said...

ഇതു പോലെയുള്ള നല്ല കവിതകളെ,കവികളെ പരിചയപ്പെടുത്തുമെങ്കില്‍ ഇനിയും നിറയെ വായിക്കൂ ബാലേട്ടാ...
(ഒരു സങ്കടം..രണ്ടു കവിതകള്‍ക്കിടയിലെ ദൈര്‍ഘ്യം വല്ലാതെ കൂടുന്നു....)

വീ കെ said...

മാഷുടെ തിരിച്ചു വരവിനു വളരെ സന്തോഷം...

ഒരു ഹിമക്കാറ്റു പോലും അടിക്കുന്നില്ല. ഭൂമി മുഴുവൻ ഹിമം മൂടിക്കഴിഞ്ഞു.നക്ഷത്രങ്ങളുടെ എരിഞ്ഞടങ്ങൽ ഉടൻ അവസാനിക്കും.നാമെല്ലാം ഭൂമിക്കടിയിൽ മരിച്ച് മരവിച്ച് അങ്ങനെ....

വാരാൻ പോകുന്ന ഏതൊ വിപത്താണൊ കവി മുന്നിൽ കാണുന്നത്...?!

ആശംസകൾ..

Ranjith chemmad said...

നന്ദി, വിവര്‍ത്തന വസന്തത്തിന്

ലീല എം ചന്ദ്രന്‍.. said...

സത്യം നിനക്കും എനിക്കും അറിയാം.

സന്തോഷം.

ശ്രദ്ധേയന്‍ | shradheyan said...

മറിന സ്വെതയെവയെ എനിക്കറിയില്ലെന്നു പറഞ്ഞാല്‍ എല്ലാവരുമെന്നെ കളിയാക്കും. കളിയാക്കിക്കോളൂ, എനിക്കറിയില്ല അവരെ. ചുള്ളിക്കാടിനെ ഞാനറിയും, നേരിട്ടല്ലെങ്കിലും! ഇത് വായിക്കുമ്പോള്‍ ഞാനും മറിന സ്വെതയെവയും ചുള്ളിക്കാടും മണ്ണിനടിയില്‍ ഒന്നിച്ചുറങ്ങുമെന്ന് കണ്ണിലേക്കു വിരല്‍ ചൂണ്ടുന്നു, മറിന.

ശാന്തകുമാര്‍ കൃഷ്ണന്‍ said...

ഭൂമിക്കുമുകളില്‍ ഉറങ്ങാന്‍ ഒരിക്കലും സമ്മതിക്കാത്ത നാം .... ലോകതിണ്ടേ നേര്‍ക്കഴ്ചയിലേക്ക് തുറന്ന കണ്ണുകള്‍ .... അതിന്ടെ തീക്ഷ്ണത .... മനോഹരം

ശാന്തകുമാര്‍ കൃഷ്ണന്‍ said...

ഭൂമിക്കുമുകളില്‍ ഉറങ്ങാന്‍ ഒരിക്കലും സമ്മതിക്കാത്ത നാം .... ലോകതിണ്ടേ നേര്‍ക്കഴ്ചയിലേക്ക് തുറന്ന കണ്ണുകള്‍ .... അതിന്ടെ തീക്ഷ്ണത .... മനോഹരം

Shine Narithookil said...

ഉടനെ നാമെല്ലാം ഭൂമിക്കടിയില്‍ ഉറക്കമാവും.ഭൂമിക്കുമുകളില്‍ ഉറങ്ങാന്‍ ഒരിക്കലും പരസ്പരം സമ്മതിക്കാത്ത നാം.

ഇതിലേറെ എന്ത് പറയാന്‍ ?

തെക്കു said...

വിവര്‍ത്തനമെങ്കില്‍ അത്, ബാലേട്ടന്‍ വീണ്ടും എഴുതി കാണുന്നതില്‍ സന്തോഷം...............

ബാലചന്ദ്രൻ ചുള്ളിക്കാട് said...

Thank u dear friends.I am away from home.

തഥാഗതന്‍ said...

എന്നോ കറുത്ത തിരശ്ശീല വീണതാമുന്മാദ നാടക രംഗസ്മരണകൾ
വർഷപാതങ്ങളിൽ കുത്തിയൊലിച്ചുപോം
അർത്ഥമില്ലാത്ത ദിനാന്ത്യക്കുറിപ്പുകൾ

chithira said...

എല്ലാ സത്യങ്ങളും ഉപേക്ഷിക്കൂ ..ഒരിക്കലും സമാധാനം ആയി ഭൂമിക്കു മുകളില്‍ ഉറങ്ങാന്‍ പരസ്പരം അനുവദിക്കാത്തവരെ ..ഈ സത്യം ശ്രവിക്കൂ .

ബാലന്‍ സാര്‍ ഈ ബ്ലോഗില്‍ അങ്ങയുടെ പഴയകാല ചില ആഡിയോകള്‍ കൂട്ടി ചേര്‍ത്തുകൂടെ ..? പ്രത്യേകിച്ചും ഏറ്റവും സങ്കടഭരിതം ആയ വരികള്‍ ...

തൊണ്ണൂറുകളില്‍ താങ്കള്‍ ആലപിച്ചു റെക്കോര്ഡ് ചെയ്ത ശബ്ദം .

chithira said...

അതുപോലെ എന്തിനാണ് ഇവിടെ കമെന്റ് മോഡറേഷന്‍ ..? ആസ്വാദകര്‍ക്ക് താങ്കളും ആയി സംവേദിക്കാന്‍ അതൊരു തടസ്സം ആകുന്നു .