Sunday, 4 April, 2010

കഥാശേഷം

ബാലചന്ദ്രന്‍ ചുള്ളിക്കാട്.

പെട്ടെന്ന് രാധ
പ്രേമശക്തിയുടെ പരിധിക്കു പുറത്തായി.
യമുനാതടത്തില്‍ 
അവളുടെ നനഞ്ഞ നിഴല്‍ മാത്രം
ഉടഞ്ഞു കിടന്നു.

കൃഷ്ണന്‍ ഭൂസ്പര്‍ശിയല്ല.
അയാളുടെ കാല്പാടുകള്‍ കണ്ടെത്താന്‍
നിയമപാലകര്‍ക്കു കഴിഞ്ഞില്ല.

വഞ്ചിക്കപ്പെട്ട വേണുഗാനം
സ്വര്‍ഗ്ഗത്തിലേക്കു തിരിച്ചുപോയി.

വൃന്ദാവനത്തില്‍
അഴുകിയ മാംസത്തിന്റെ ഗന്ധം മാത്രം അവശേഷിച്ചു.
-------------------------------

43 comments:

mukthar udarampoyil said...

പെട്ടെന്ന് രാധ
പ്രേമശക്തിയുടെ പരിധിക്കു പുറത്തായി.
യമുനാതടത്തിൽ
അവളുടെ നനഞ്ഞ നിഴൽ മാത്രം
ഉടഞ്ഞു കിടന്നു.

കവിത
കവിത
കവിത..
ഓരോ വരിയിലും കവിത..

ജയകൃഷ്ണന്‍ കാവാലം said...

കവിതയില്‍ കനല്‍ !

jayanEvoor said...

ഇതു സത്യം!

junaith said...

പിന്നെയും വഞ്ചിക്കപ്പെടാന്‍ രാധ..രാധമാര്‍..

SHAIJU :: ഷൈജു said...

radhamar veendu vanjikkapedunnu

ഒരു യാത്രികന്‍ said...

ചെറിയതെങ്കിലും മൂര്‍ച്ചയുള്ള കവിത....എന്‍റെ പ്രീയകവിക്ക്‌ വാക്കുകള്‍ തിരിച്ചുകിട്ടിയിരിക്കുന്നു.ഇനി ഈ പുഴ ഒഴുകും.....സസ്നേഹം

രാജേഷ്‌ ശിവ*Rajesh Shiva said...

ബാലേട്ടാ ..അതിമനോഹരം..,

മധുരഭാഷിതങ്ങളില്‍ ഭ്രമിപ്പിച്ച്‌
ഉടലിനെ ഭോഗിച്ച്
നിര്‍ജ്ജീവമാക്കുമ്പോള്‍
രാധമാരുടെ കുഴിഞ്ഞ കണ്ണുകളില്‍
വഞ്ചനയുടെ കഥപറയുന്ന
ആധുനികത....

മുഫാദ്‌/\mufad said...

വൃന്ദാവനത്തിൽ
അഴുകിയ മാംസത്തിന്റെ ഗന്ധം മാത്രം അവശേഷിച്ചു.

കധാവശേഷം.
വഞ്ചനയുടെ കഥ

ഒരു നുറുങ്ങ് said...

കാല്പാടുകള്‍ പിന്തുടര്‍ന്ന നിയമപാലകര്‍ വൃന്ദാവനത്തിന്‍റെ കാവലാളായി... മഹസ്സറിനായി കാത്തിരുന്നു.........

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

രാധമാര്‍ പരിധിക്ക് പുറത്താവുന്നു..

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

കവിതയുടെ വേണൂനാദം...

എന്തൊക്കെയാവും അവശേഷിക്കുക ....

കൊട്ടോട്ടിക്കാരന്‍... said...

ആധുനിക കാവലാള്‍ക്കു മഹസ്സര്‍പോലും വേണ്ടിവരില്ല...

Manoraj said...

വൃന്ദാവനത്തിൻ അഴുകിയ മാംസത്തിന്റെ ഗന്ധം മാത്രം അവശേഷിച്ചു.. തികച്ചും സത്യം.. എവിടെയും ഇന്ന് അഴുകിയ മാംസത്തിന്റെ ഗന്ധം മാത്രം.. ജീവനോടേയും അല്ലാതെയും അഴുകിയത്.. പെണ്ണിടങ്ങളായും, വൃദ്ധസദനങ്ങളായും എല്ലാം അവ നമുക്ക് ചുറ്റും ഉണ്ട്.. വീണ്ടും സജീവമായതിൽ സന്തോഷം.

ഓഫ് : കഴിഞ്ഞ ദിവസം മനോരമ വിഷനിലെ അഭിമുഖം കണ്ടു.. പലതിനോടും പ്രതികരിച്ച രീതി ഇഷ്ടമായി.. ഈ തുറന്ന് പറച്ചിലുകളാണ് സാറിനെ മലയാളി ഏറ്റവും അധികം സ്നേഹിക്കുന്നത്.. ഒരു പക്ഷെ, ഒരു ചെറിയ സമൂഹം ആളൂകൾഅകറ്റുന്നതും..

C R said...

നന്നായി. പക്ഷേ, പഴയ തീക്ഷ്ണതയുണ്ടോ എന്നൊരു സംശയം.

നഗ്നന്‍ said...

മദ്ധ്യമവയസ്സിലും
ക്ഷുഭിതയൗവനം
പരിധിയ്ക്കകത്തുതന്നെ.

chithrakaran:ചിത്രകാരന്‍ said...

കവിതയുടെ തേന്‍ തുള്ളികള്‍ കൊണ്ട് (കഥകളുടെ പുനപ്പരിശോധന ആവശ്യപ്പെടുന്ന) ഒരു മുത്തുമാല തീര്‍ത്തിരിക്കുന്നു !
മനോഹരം !!!

ഹരിത് said...

:) നന്നായിട്ടുണ്ട്.

ചേച്ചിപ്പെണ്ണ് said...

kaviyude kavitha ...
nandi ...

ഒഴാക്കന്‍. said...

നന്നായി എഴുതി കേട്ടോ :)

ബിലാത്തിപട്ടണം / Bilatthipattanam said...

വൃന്ദാവനത്തിലും അതിനുചുറ്റും ഭോഗാവശേഷത്തിന്റെ ,അഴുകിയ മാംസത്തിന്റെ ഗന്ധം മാത്രം അവശേഷിപ്പിച്ച് ,കാൽ‌പ്പാടുകൾ പോലും മായിച്ചുകളഞ്ഞ് പ്രണയമില്ലാത്ത കണ്ണന്മാർ മറഞ്ഞുകളഞ്ഞല്ലോ...

എം.സങ് said...

nannay cheruthenkilum chullikkadu chullikkadine ee kavithayillode marikadannu enno vayicha pazhaya kavithayil ninnum orupadu munpil nanmakal

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി

idiot of indian origin said...

ഇതില്‍ പഴയ ബാലന്റെ
ഒരു മിന്നലാട്ടം കാണാന്‍ കഴിഞ്ഞു !
... നന്നായി !

എം.സങ് said...

pettennu ormmayil kamalasurayyayum vannu poyi

സ്മിത മീനാക്ഷി said...

വഞ്ചിക്കപ്പെട്ട വേണുഗാനം
സ്വര്‍ഗത്തിലേയ്ക്കു
തിരിച്ചുപോയപ്പൊള്‍
വള്ളിക്കുടിലില്‍ നിന്നും രാധ പുറത്തുവന്നു,
മാ‍യാരാധയുടെ നനഞ്ഞ നിഴല്‍ കണ്ടു
ഒരു മിഴിത്തിളക്കത്തോടെ
അവള്‍ യമുനയുടെ ഓളങ്ങളിലേയ്ക്കിറങ്ങി,
ഒരു കൃഷ്ണനും ഇതുവരെ
ഒന്നു തൊടാന്‍ പൊലും കഴിയാത്ത
നഗ്നതയെ വീണ്ടും ജലത്തില്‍
ഒളിപ്പിച്ചു മുങ്ങിനിവര്‍ന്നു.

ഹരി ശങ്കരന്‍ കര്‍ത്താവ്‌ said...

എത്രനാളായി എത്ര പേർ എഴുതുന്നു
ഇത്രനാളായി ആർക്കും മടുത്തില്ലേ
പാവമാമാ കൌമാരകൃഷ്ണനെ
ഒന്നു വിട്ടൂ‍ടെ അവൻ ജീവിച്ചു പോകട്ടെ

ച്ചാൽ ചെറുപ്രായത്തിലെല്ലാർക്കുമൊരബദ്ധമൊക്കെയാവാം...

kandaari said...

ഞാനെന്ത് പരയാൻ,ആഷംസകൽ

പി എ അനിഷ്, എളനാട് said...

Really Good

ചിത്രഭാനു said...

മാംസഗന്ധം പരക്കുന്ന പ്രേമത്തിന്റെ ശവപ്പറമ്പായ വൃന്ദാവനം... ഇതു കത്തി. ഇതു മാത്രം. ബ്ലോഗിൽ പലപ്പോഴും കവിതകളുടെ പോസ്റ്റ് മാർട്ടം ബോറടിപിക്കുന്നതാണ്. അതിനു ഞ്ഞാനില്ല.....

വേനല്‍ മഴ said...

തന്നെ പ്രണയിക്കാത്ത കാമുകിയെ പ്രണയിക്കുനവനെ പ്രണയത്തിന്റെ തീവ്രത അറിയുകയുള്ളു ...

എന്റെ ശരീരം ഒരു വൃന്ദാ വനമാണ് , പ്രണയമെന്ന ജീവനിലാത്ത മനസഴുകുന്ന ശവപ്പറമ്പായ വൃന്ദാവനം.

www.venalmazha.com

ബാലചന്ദ്രൻ ചുള്ളിക്കാട് said...

അഭിപ്രായം എഴുതിയ എല്ലാ സുഹൃത്തുക്കൾക്കും ഹൃദയപൂർവ്വം നന്ദി.

anoopmr said...

ബാലേട്ടാ,

എത്രയോ പേര്‍ പറഞ്ഞ കാര്യം ക്ലീഷേകളുടെ കറതീര്‍ത്ത് എഴുതാനായിരിക്കുന്നു. ബുദ്ധിക്കുമുമ്പാണ് കവിത. അത് എത്രയോ വൈകാരികവും പ്രായോഗികതകള്‍ കൊണ്ട് വളച്ചൊടിക്കപ്പെടാത്ത സത്യവുമാണ്. രാധയുടെ നനഞ്ഞ നിഴല്‍ എന്നെയിപ്പൊഴും വേട്ടയാടുന്നുണ്ട്. യമുനയിലെ ഓളങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതുപോലേ തോന്നുന്നു. നന്ദി കവേ.

സസ്നേഹം,
അനൂപ്.എം.ആര്‍
ബാംഗ്ലൂര്‍

ബാലചന്ദ്രൻ ചുള്ളിക്കാട് said...

thank u anoop

MyDreams said...

രാധ ...................................................

അനുജി, കുരീപ്പള്ളി. said...

ഒരുപാട് പേര്‍ പറഞ്ഞ് പഴകിയ വിഷയമാണെങ്കിലും.. അവതരണം കൊണ്ട് ആ വിരസത മാറ്റാന്‍ ഏട്ടനു കഴിഞ്ഞു.. വലിച്ചു നീട്ടാതെ മനോഹരമായി തന്നെ.. നല്ല കവിത..

ഒഫ്: പഴയ ബാലേട്ടനും പുതിയ ബാലേട്ടനും ഇല്ല.. ബാലേട്ടനേ ഉള്ളൂ.. ഉറവ വറ്റാത്ത ആ തൂലികയില്‍ നിന്നും നല്ല നല്ല കവിതകള്‍ പ്രതീക്ഷിച്ചു കൊണ്ട്..
സ്നേഹപൂര്‍വ്വം,

lekshmi. lachu said...

മനോഹരം !!!

sandra said...

കവിയുടെ ശക്തമായ ഭാഷ..............

ദീപുപ്രദീപ്‌ said...

മുക്താര്‍ പറഞ്ഞതുപോലെ ഓരോ വരിയിലും കവിതയുണ്ട്.....

'പെട്ടെന്ന് രാധ
പ്രേമശക്തിയുടെ പരിധിക്കു പുറത്തായി'

ശരിയാണ്‌, വളരെ പെട്ടെന്നു തന്നെയാണ്‌ ഇത്തരം പ്രണയാന്ത്യങ്ങള്‍ സംഭവിക്കുന്നത്.

athimaram said...

azhukiya jadhathinthe mannam
kavithayude odukkathillum anubhavikkunnu.

Nanthi Baletta....

kaattu kurinji said...

വഞ്ചിക്കപ്പെട്ട വേണുഗാനം
സ്വര്‍ഗ്ഗത്തിലേക്കു തിരിച്ചുപോയി.

Raadha maatram bakkiyavunnu..

chithira said...

വൃന്ദാവനം സത്യം അല്ല എന്ന് രാധമാര്‍ തിരിച്ചറിയണം

ഉമാരാജീവ് said...
This comment has been removed by the author.
അവന്തിക ഭാസ്ക്കര്‍ said...

നിന്നെ മാത്രം കാത്തു കാത്തിരിക്കുന്ന രാധയാവേണ്ടെനിക്ക്....
നീ കരം ഗ്രഹിച്ച രുഗ്മിണിയായാല്‍ മതി!!!