Tuesday, 6 April, 2010

എന്റെ സഹോദരന്‍ മിഗ്വേലിന്, ഓര്‍മ്മയ്ക്കായി.

സെസാര്‍ വയെഹൊ (പെറു)
വിവര്‍ത്തനം: ബാലചന്ദ്രന്‍ ചുള്ളിക്കാട്.


ഇന്നുഞാന്‍ വീടിന്റെ കല്പടിയില്‍ 
ഒറ്റയ്ക്കു കുത്തിയിരിക്കുന്നു.
നിന്റെ അഭാവം സൃഷ്ടിച്ച 
അടിത്തട്ടില്ലാത്ത ശൂന്യതയില്‍.


ഈ നേരത്ത് നമ്മള്‍ ഓടിക്കളിക്കാറുള്ളതും,
“വേണ്ട മക്കളേ” എന്ന് അമ്മ നമ്മളെ പുന്നാരിക്കാറുള്ളതും
ഓര്‍ത്തുപോകുന്നു.


പണ്ടെന്നപോലെ ഇന്നും ഇതാ ഞാന്‍ ഒളിക്കുന്നു,
എല്ലാ അന്തിക്കുര്‍ബ്ബാനകളില്‍നിന്നും.
നീ എന്നെ കാട്ടിക്കൊടുക്കില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു.
പുറംതളത്തിലൂടെ, അകത്തളത്തിലൂടെ,ഇടനാഴിയിലൂടെ.
പിന്നെ നീയും ഒളിക്കുകയായി.
ഇല്ല. ഞാന്‍ നിന്നെ കാട്ടിക്കൊടുക്കില്ല.
കളിച്ചു കളിച്ച്,
കരയുവോളം നമ്മള്‍ ചിരിച്ചതും
ഞാന്‍ ഓര്‍ക്കുന്നു.


ഒരു ഗ്രീഷ്മാന്തരാത്രിയില്‍,
പുലര്‍ച്ചയ്ക്കു തൊട്ടുമുന്‍പ്,
മിഗ്വേല്‍, നീ ഒളിച്ചുകളഞ്ഞു.
അപ്പോള്‍ നീ പുഞ്ചിരിച്ചില്ല.
നീ ദുഃഖിതനായിരുന്നു.


നമ്മുടെ ഹൃദയങ്ങള്‍ ഒന്നായിരുന്നു.
മരിച്ചുപോയ ആ മൂവന്തികളുടെ അപരഹൃദയം
ഇതാ നിന്നെ കണ്ടെത്താനാവാതെ കുഴങ്ങുന്നു.
എന്റെ ആത്മാവില്‍ ഒരു കരിനിഴല്‍ വീഴുന്നു.


കേള്‍ക്കൂ സഹോദരാ,
പുറത്തുവരാന്‍ വൈകരുതേ.
അമ്മ വിഷമിക്കും.


---------------------------------------------------------
 James Wright, Robert Bly, Clayton Eshleman, Michael Smith, എന്നീ നാലുപേരുടെ ഇംഗ്ലീഷ് തർജ്ജമകളെ ആശ്രയിച്ചാണ് ഈ മലയാളം തർജ്ജമ.
----------------------------------------------------------------------------

46 comments:

ശ്രീ said...

നന്നായിട്ടുണ്ട് മാഷേ

നന്ദന said...

തിരിച്ചുവരാത്ത, ഒരു ഒളിച്ചുകളിയുടെ മാനസ്സിക പിരിമുറുക്കം വരച്ചു കാണിക്കുന്നു ഈ കവിത. കളിക്കൂട്ടുകാരനെ നഷ്ടപ്പെട്ട ഒരു അപരഹൃദയത്തിന്റെ വേദനകൾ, മകനെ നഷ്ടപ്പെട്ട ഒരമ്മയുടെ വിലാപം വരികൽക്കിടയിലൂടെ പറഞ്ഞുവെക്കുന്നു. ഒരിക്കൽക്കൂടി എല്ലാം അവസാനിപ്പിക്കുന്ന ഒരു സത്യത്തെ ഓർമ്മപെടുത്തലായി കവിത നമ്മെ ഈറനണിയിക്കുന്നു. നമോവാകം.

anoop chandra said...

hrudaya sparsiyayi thoni

renjith radhakrishnan said...

good, nice translation.

Kalavallabhan said...

സാറിനെ ആദ്യമായാണു ബ്ലോഗിലൂടെ കാണുന്നത്‌.
സന്തോഷം.

maheshpalakkal said...

I think, You have more free times!

കാണാമറയത്ത് said...

അമ്മയുടെ കാത്തിരിപ്പ് ഒരു വല്ലാത്ത അനുഭവം തന്നെയാണ്. വരില്ലെന്നറിഞ്ഞിട്ടും, വരും എന്ന കാത്തിരിപ്പ്.

jayanEvoor said...

പൊള്ളുന്ന വരികൾ!

Shine Narithookil said...

വിരഹ ദുഃഖം, അത് ഏവരുടെയും ആത്മാവില്‍ കരിനിഴല്‍ വീഴ്ത്തുന്നു.
നല്ല കവിത,വിവര്‍ത്തനം മാഷെ..

ബിലാത്തിപട്ടണം / Bilatthipattanam said...

പണ്ടെന്നപോലെ ഇന്നും ഇതാ ഞാന്‍ ഒളിക്കുന്നു,
എല്ലാ അന്തിക്കുര്‍ബ്ബാനകളില്‍നിന്നും.
നീ എന്നെ കാട്ടിക്കൊടുക്കില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു.
അതെ വളരെ നല്ല വിവർത്തനം കാഴ്ച്ചവെച്ചിരിക്കുന്നൂ..

P said...

അതീവ ഹൃദ്യം ഈ കവിതയും പരിഭാഷയും. 2 കവികള്‍ക്കും പൂച്ചെണ്ടുകള്‍.

ശൂന്യതയ്ക്കും ഒരു രൂപമുണ്ട്. വേര്‍പെട്ടു പോയതിന്റെയും നഷ്ടപ്പെട്ടതിന്റെയും രൂപം.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി

Manoraj said...

മാഷേ നന്നായിട്ടുണ്ട്.. പക്ഷെ വിവർത്തനങ്ങളെക്കാളും മാഷിന്റെ വരികൾ ഞങ്ങൾ ഉറ്റുനോക്കുന്നു..

ഗോപാൽ ഉണ്ണികൃഷ്ണ said...

കവിയെ ഉൾപ്പെടുത്തി കവിത വിവർത്തനം ചെയ്യുക, അത് ഒരു കവിയ്ക്കേ സാധ്യമാകൂ

ഉമേഷ്‌ പിലിക്കൊട് said...

വിവര്‍ത്തനം നന്നായിട്ടുണ്ട് മാഷെ

സന്തോഷ്‌ പല്ലശ്ശന said...

വെറുതെ ഒന്നു പഠിക്കാനായി ഞാന്‍ ഈ കവിതയെ മൂലകവിതയുമായി ഒന്ന്‌ ഒത്തു നോക്കി. ഭാഷാതീതമായ മാനുഷിക വൈകാരികത ചോര്‍ന്നുപോകാതെ തന്നെ കവിത കൂടുവിട്ടു കൂടുമാറുന്നത്‌ വിസ്മയത്തോടെ കണ്ടു. ചുള്ളിക്കാടിന്‍റെ മറ്റു വിവര്‍ത്തന കവിതകളില്‍ കണ്ടിട്ടുള്ള പോലെ ഒരു മൌലികത കൊണ്ടുവരാനുള്ള ശ്രമം പ്രകടമല്ല ഈ കവിതയില്‍. സഹോദരന്‍റെ ഈ ദുഖത്തോട്‌ അനുതാപം ഉണ്ടായപ്പോള്‍ അറിയാതെ സംഭവിച്ചു പോയതാവാം. എന്നിരുന്നാലും ഈ കവിത മലയാളത്തിനു സ്വന്തം... ബന്ധങ്ങളുടെ മൂല്യത്തെ തൊട്ടറിയിക്കുന്നതാണ്‌ ഇത്തരം കവിതകള്‍.
നന്ദി മാഷെ...

ബാലചന്ദ്രൻ ചുള്ളിക്കാട് said...

സന്തോഷ്,ഈ മലയാളം തർജ്ജമJames Wright, Robert Bly, Clayton Eshleman, Michael Smith, എന്നീ നാലുപേരുടെ ഇംഗ്ലീഷ് തർജ്ജമകളെ ആശ്രയിച്ചാണ്.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

വായിക്കുകയും പ്രതികരിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിരഞ്ഞ നന്ദി.

ഹരി ശങ്കരന്‍ കര്‍ത്താവ്‌ said...

നന്ദിയുണ്ട് ഒരു കവിത കാട്ടി തന്നതിന്

ഹംസ said...

മാഷെ.. ആദ്യമായാ ഇവിടെ..വരുന്നത്!!

ആശംസകള്‍. :)

സലാഹ് said...

സ്നേഹത്തോടെ നന്ദി

ഒരു യാത്രികന്‍ said...

ചിലപ്പോള്‍ ഒരു തൂവല്‍ സ്പര്‍ശം പോലെ മറ്റുചിലപ്പോള്‍ ആഴത്തില്‍ ആഴുന്ന വ്യാഘ്ര നഖരം പോലെ തീര്‍ത്തും ഹൃദയത്തെ തൊടുന്ന വാക്കുകള്‍ എന്നും ചുള്ളികാടിനു സ്വന്തമായിരുന്നല്ലോ.....ഒരാവേശത്തോടെയേ താങ്കളുടെ രചനകള്‍ വായിച്ചിട്ടുള്ളു....ഇതും അങ്ങനെ തന്നെ...സസ്നേഹം

ﺎലക്ഷ്മി~ said...
This comment has been removed by a blog administrator.
Anonymous said...

നമസ്കാരം സര്‍ ...കാലം കുറെ ആയി ...ഇപ്പൊ ജീവിത ഭാണ്ഡം പേറി വളഞ്ഞ നട്ടെല്ലോടെ ഈ മരുഭൂവില്‍ .ഇടയ്ക്കു ഒരു സോഷ്യല്‍ നെറ്വര്‍ക്കില്‍ അങ്ങയുടെ കവിതകള്‍ ചര്‍ച്ച ചെയ്യവേ ഉണര്‍ന്ന പൂര്‍വകാല വിചാരങ്ങള്‍ ഇങ്ങോട്ട് നയിച്ചു....ആ പ്രതിഭയില്‍ നിന്നും കവിതകള്‍ ഉണ്ട് എന്നറിയുന്നതില്‍ സന്തോഷം .

ഒരു നിത്യ സന്ദര്‍ശകന്‍ ആകാം ....

തുറമുഖം പേരും ഇഷ്ടപ്പെട്ടു . അന്നയെ ..സഹശയനത്തെ ഓര്‍മപ്പെടുത്തുന്ന പേര് .

ആശംസകള്‍ . അനില്‍ ജിദ്ദ സൗദി അറേബ്യ

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും നന്ദി

VineshNarayanan said...

valare santhosham veendum saparyayil....

vineshnarayanan said...

nannayi,valare santhosham ....kavikkalle ithinu kazhiyu

ബാലചന്ദ്രൻ ചുള്ളിക്കാട് said...

thank u vinesh

smiley said...

തര്‍ജമ്മ ആയാലും, സ്വന്തം കവിത ആയാലും , താങ്കളുടെ ഓരോ വരികളും ചെറിയ വലിയ
കാറ്റായി തലോടുന്നു.. ചിന്തിക്കാന്‍ സമയമില്ലാത്ത ഈ കാലത്ത് പണ്ട്ടു താങ്കള്‍ കോറിയിട്ട
വരികള്‍ ഇല്ലായിരുന്നു എങ്കില്‍ ഞാനടക്കം ഉള്ള ഒരു തലമുറയ്ക്ക് കവിത അന്യം നിന്നുപോകുമായിരുന്നു

ചേച്ചിപ്പെണ്ണ് said...

കവിയെ കുറിച്ച് ആദ്യയിട്ടാണ് കേള്‍ക്കുന്നത് ...
തര്‍ജിമ ക്ക് നന്ദി ...
ഹൃദയസ്പര്‍ശിയായ വരികള്‍ ..

Rare Rose said...

വിവര്‍ത്തനത്തിന്റേതായ ഒരു പ്രത്യേക ഭാഷ രുചിക്കുന്നുണ്ടെങ്കിലും സങ്കടത്തിന്റെയൊരു നിഴല്‍സ്പര്‍ശം വരികളിലെവിടെയൊക്കെയോ കാണാം.അതൊരുപാടിഷ്ടമായി..

bobby said...

happy seeing u blog.

പി എ അനിഷ്, എളനാട് said...

Ishtamaayi

Anonymous said...

kondathu manassil thanne....hridhyamayee

kameneethomas said...

kondathevidayanennariyillenkilum novu manassilanu....hridhyamayee

എന്‍.ബി.സുരേഷ് said...

പുത്രന്‍ മടിയില്‍ മരിക്കുന്നൊരമ്മതന്‍ ഇറ്റിറ്റുവീഴുന്ന കണ്ണുനീരാണു ഞാന്‍

മാതൃഭൂമിയില്‍ വന്ന ആ 8 വരികവിതയും ഉള്ളിലേക്കൊലിച്ചിറങ്ങി എന്നറിയിക്കട്ടെ.

ശാന്ത കാവുമ്പായി said...

അഭാവം സൃഷ്ടിച്ച ശ്യൂന്യത അനുഭവിക്കുമ്പോഴെ അതിന്റെ വേദന അറിയൂ.
ഞാൻ അന്വേഷിച്ചെത്തിയതാണ്‌.പ്രിയപ്പെട്ട കവിയെ കാണാൻ.കണ്ടു.വായിച്ചു.

Blog Academy said...

പ്രിയ ചുള്ളിക്കാട്,
ബ്ലോഗ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പത്താമത്തെ ബ്ലോഗ് ശില്‍പ്പശാല എറണാകുളത്ത് മെയ് 30 ന് ഉച്ചക്ക് 1 മണിക്ക് മെക്ക ഹാളില്‍ നടത്തപ്പെടുന്നു.
അറിഞ്ഞിരിക്കുമല്ലോ.
ബ്ലോഗ് ശില്‍പ്പശാല മെക്ക ഓഡിറ്റോറിയത്തിലെത്താന്‍
................
ബൂലോകത്തെപോലെ അക്കാദമി ശില്‍പ്പശാലയിലും അനൌപചാരികമായ കൂട്ടായ്മയാണ് കഴിഞ്ഞ 9 ശില്‍പ്പശാലകളിലും
നാം ഉയര്‍ത്തിപ്പിടിച്ചത്. അതുകൊണ്ടുതന്നെ,
ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നതിനായി ആരേയും വ്യക്തിപരമായി ബ്ലോഗ് അക്കാദമി ക്ഷണിക്കാറില്ല. കൂട്ടായ്മ ഏതൊരു സമൂഹത്തിന്റെ ക്രിയാത്മക വളര്‍ച്ചക്കും ആവശ്യമായതിനാല്‍ ഈഗോകള്‍ക്കും വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങള്‍ക്കും
ഇടം നല്‍കാതെ ഒരു സദുദ്ദേശത്തിനുവേണ്ടിയുള്ള ഒത്തുചേരലാണ് ഈ ബ്ലോഗ് ശില്‍പ്പശാല.ഇവിടെ ബ്ലോഗര്‍മാര്‍ക്കിടയില്‍ വലിപ്പച്ചെറുപ്പങ്ങളില്ല.സമാന ആശയക്കാരേക്കാള്‍ വിരുദ്ധ ആശയഗതിക്കാരുടേ ഒത്തു ചേരലായതിനാല്‍ പരസ്പ്പരം സഹായിക്കാനും,ബഹുമാനിക്കാനും,മലയാളം ബ്ലോഗ് മാധ്യമത്തിന്റെ വികാസത്തിനും പ്രചാരത്തിനും വേണ്ടി തന്നാല്‍ കഴിയുന്ന സംഭാവന നല്‍കുക എന്ന് ഒറ്റ ഉദ്ദേശ്യം മാത്രമേ ശില്‍പ്പശാലയില്‍ നമുക്കുള്ളു.
ഈ നന്മ നിറഞ്ഞ ഉദ്ദേശത്തിനായി കഴിഞ്ഞ ഒരു മാസത്തോളമായി സേവനമര്‍പ്പിച്ചുകൊണ്ടിരിക്കുന്നത് എറണാകുളത്തെ ബ്ലോഗര്‍മാരായ സുദേഷ്,പ്രവീണ്‍ വട്ടപ്പറംബത്ത്,സിജീഷ്,നന്ദകുമാര്‍,നിസഹായന്‍,ചാര്‍വാകന്‍ തുടങ്ങിയവരാണ്. വേദി കണ്ടെത്താനും,പത്ര വാര്‍ത്തകള്‍ കൊടുക്കാനും,എല്‍.സി.ഡി.പ്രൊജക്റ്റര്‍, കമ്പ്യൂട്ടര്‍,നെറ്റ് കണക്ഷന്‍,...തുടങ്ങിയവ ഏര്‍പ്പാടു ചെയ്യാനും തങ്ങളുടെ സ്വന്തം ജോലി പോലും മാറ്റിവച്ച് പ്രവര്‍ത്തിക്കുന്ന ഇവരെ ധാര്‍മ്മികമായെങ്കിലും സഹായിക്കേണ്ടത് നമ്മുടെ ബ്ലോഗര്‍മാരെന്ന നിലയിലുള്ള ധര്‍മ്മമാണ്.
ബ്ലോഗ് അക്കാദമി എന്നത് ഒരു വിര്‍ചല്‍ സംഘടനയായതിനാലും,സാമ്പത്തിക സ്രോതസ്സോ ജീവനക്കാരോ ഇല്ലാത്ത ഒരു ആശയം മാത്രമായതിനാലും ശില്‍പ്പശാല പ്രവര്‍ത്തനം ബ്ലോഗര്‍മാരുടെ അറിവു പങ്കുവക്കാനുള്ള സന്മനസ്സിനെ ആശ്രയിച്ചാണ് മുന്നോട്ടു പോകുക.
കൊച്ചി ശില്‍പ്പശാലയിലേക്ക് എല്ലാ ബ്ലോഗര്‍മാരെയും, ബ്ലോഗ് വായനക്കാരേയും,
ബ്ലോഗിനെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്ന പൊതുജനങ്ങളേയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.

lekshmi. lachu said...

സാറിനെ ആദ്യമായാണു ബ്ലോഗിലൂടെ കാണുന്നത്‌.
സന്തോഷം.

Raveena Raveendran said...

വിവര്‍ത്തനങ്ങളില്‍ മികച്ച മറ്റൊന്നുകൂടി ....നന്നായിട്ടുണ്ട്

ചിന്താമണി said...

മാഷേ ...
ഇത് ഒരിക്കലെങ്കിലും മാഷോട് പറയാന്‍ പറ്റുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല.
ഒരു പിടിവള്ളിയും ഇല്ലാതെ വരുമ്പോള്‍ പ്രിയപ്പെട്ടവന്റെ മുഖമോര്‍ത്ത് ഒരു പ്രാര്‍ത്ഥന പോലെ ഞാന്‍ ഉരുവിടാരുള്ളത് മാഷിന്റെ വരികളാണ്.
" ചില നിമിഷത്തില്‍ ഏകാകിയാം പ്രാണന്‍ .. "
നന്ദി

MyDreams said...

വീണ്ടും മാഷിന്റെ ഒരു കവിത വായിച്ചതില്‍ സ്വന്തോഷം ഉണ്ട്

പച്ചമനുഷ്യൻ said...

മാഷെ ഒരു മഴക്കാറ് വിങ്ങി നിൽക്കുന്നപൊലെ...
അവയ്ക്കു പെയ്തു തീരുവാൻ കഴിയട്ടെ...!

ബാലചന്ദ്രൻ ചുള്ളിക്കാട് said...

thank u dear friends.

Mukil said...

തുറമുഖത്തെന്താ ഒന്നും അടുക്കാത്തത്?

sm sadique said...

ബ്ലോഗിലൂടെങ്കിലും കവിയുടെ ഒപ്പമിരിക്കാനായി.
സന്തോഷം...……….
കവിതയും വായിച്ചു.