Saturday, 19 June, 2010

ഇത്തിരി ശുദ്ധത

യാനിസ് റിറ്റ്സോസ് (ഗ്രീക്ക്)

തർജ്ജമ: ബാലചന്ദ്രൻ ചുള്ളിക്കാട്


വൃക്ഷനിബിഡമായ   സൌമ്യദിനങ്ങൾ.

നിന്റെ അധരത്തെ വലയംചെയ്യുന്ന ഈ ഇളംകാറ്റ് 
നിനക്കനുയോജ്യമായിരിക്കുന്നു.
നീ നോക്കിനിൽക്കുന്ന ഈ ചെമ്പനീർപ്പൂവും 
നിനക്കനുയോജ്യംതന്നെ. 

അതിനാൽ,
സമുദ്രം, ചായുന്ന സൂര്യൻ,
സന്ധ്യയുടെ ചെമ്പനീർത്തോപ്പിലൂടെ
ഒഴുകിനീങ്ങുന്ന ഒറ്റത്തോണി,
അതിൽ ശോകവീണയേന്തിയ ഏകാന്തയാത്രിക-
ഇവയൊന്നും മിഥ്യയല്ല.

ആ തോണി തുഴയാൻ എന്നെ അനുവദിക്കൂ.

വിസ്മൃതിയിലേക്കു കേണുകേണലിഞ്ഞുപോയ
രണ്ടു ശോണരശ്മികൾകൊണ്ടെന്നപോലെ
ആ തോണി തുഴയാൻ എന്നെ അനുവദിക്കൂ.
---------------------------------------------

36 comments:

Clipped.in - Explore Indian blogs said...

:-)

Mukil said...

നന്ദി, കവേ..

ആദിത്യ് കെ എന്‍ said...

സര്‍,
വിവര്‍ത്തനത്തിന്‍റെ കൂടെ ഒറിജിനല്‍(ലിങ്ക് ആയാലും മതി)കൂടി വച്ചാല്‍ ഒന്നുകൂടി ഉപകാരമാകും.

vasanthalathika said...

'' മറവിയില്‍ മാഞ്ഞുപോയ നിന്‍ കുങ്കുമ തരി പുരണ്ട ചിദംപരസന്ധ്യകള്‍...''ആ സന്ധ്യയെ ഓര്‍ത്തുപോയി...താങ്കള്‍ അതോര്‍ക്കാരുന്ടോ?

ജയിംസ് സണ്ണി പാറ്റൂര്‍ said...

ഗ്രീക്ക് കവിയുടെ ഈ കവിത വായിച്ച
പ്പോള്‍ , ഭാവനയിലും ചിന്തയിലും പ്രമേയ
ത്തിലും താങ്കളടക്കമുള്ള മലയാള കവികളുടെ
സമശീര്‍ഷത മലയാള സാഹിത്യത്തിന്‍റെ
സമ്പന്നതക്ക് അടിവരയിടുന്നു.

Manoraj said...

മാഷേ.. വിവർത്തനങ്ങൾ മാത്രമാക്കല്ലേ ഇവിടെ.. വിവർത്തനങ്ങൾ മോശമെന്നോ അല്ലെങ്കിൽ അത് ഇഷ്ടപ്പെടുന്നില്ലെന്നോ അർത്ഥമില്ല. മറിച്ച് മാഷുടെ സ്വന്തം കവിതകൾ കേൾക്കാനുള്ള കൊതി കൊണ്ടാ മാഷേ..

Nileenam said...

:)

sm sadique said...

സാറിന് നന്മകൾ ഉണ്ടാകട്ടെ………

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

വിവർത്തനമിത് മലയാളത്തിന് മുതൽ കൂട്ട് തന്നെ !
ഒപ്പം മനോരാജ് പറഞ്ഞപോലെ താങ്കളുടെ ആ സ്വന്തം വരികളും ഈ തുറമുഖത്ത് നങ്കൂരമിടട്ടേ ഇടക്കിടേ...കേട്ടൊ ഭായി

ശ്രീനാഥന്‍ said...

സമുദ്രം, ചായുന്ന സൂര്യൻ,
സന്ധ്യയുടെ ചെമ്പനീർത്തോപ്പിലൂടെ
ഒഴുകിനീങ്ങുന്ന ഒറ്റത്തോണി,
അതിൽ ശോകവീണയേന്തിയ ഏകാന്തയാത്രിക-
-മനസ്സ് ശോകസാന്ദ്രമാവുന്നു

ധന്യാദാസ്‌ .. സോപാനങ്ങളിലൂടെ.. said...

ബാലേട്ടാ .. നന്ദി.. ആത്മാവു നഷ്ടപ്പെടാതെയുള്ള വിവര്‍ത്തനത്തിന്.

maithreyi said...

ആദ്യം മനസ്സിലായില്ല. പിന്നെ മനസ്സിരുത്തി ഒന്നു കൂടി വായിച്ചു...അപ്പോള്‍ ആ കാഴ്ച്ചകള്‍ കണ്‍മുന്നില്‍ തെളിഞ്ഞു...മറ്റൊരു തോണിയിലിരുന്ന് ഞാനും, അവര്‍ക്കൊപ്പം അവരറിയാതെ....

junaith said...

ഈ പരിചയപ്പെടുത്തലിനു നന്ദി..

chithrakaran:ചിത്രകാരന്‍ said...

ലോക കവിതകള്‍ പരിചയപ്പെടുത്തുന്ന ഈ ഉദ്ദ്യമം
മലയാളത്തിനുള്ള മഹനീയ സംഭാവന തന്നെ.
കവിത എഴുതപ്പെട്ട വര്‍ഷവും കവിയെക്കുറിച്ച് രണ്ടു വരിയെങ്കിലും ഉണ്ടായാല്‍ വായന സമൃദ്ധമായി !!!
ക്ഷേമാശംസകള്‍ ....

എന്‍.ബി.സുരേഷ് said...

രക്തം നിറയെ കുയിലുകളുള്ള ഏപ്രിൽ, അതിന്റെ പ്രണയവിരഹം, പിന്നെ ശബ്ദരഹിതമായ സാന്ധ്യലോകങ്ങളിലേക്കുള്ള ഒഴുകൽ.
ഓർത്തുപോയി ഞാൻ കാമുകന്റെ ഡയറിയും, പോകൂ പ്രിയപ്പെട്ട പക്ഷിയും, ആനന്ദധാരയും, ക്ഷമാപണവും, സഹശയനവുമൊക്കെ ഓർമ്മ വന്നു. പിന്നെ ഏറ്റവും ദു:ഖഭരിതമായ വരികളും.

സോണ ജി said...

:)

masheee

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും ഹൃദയപൂർവ്വം നന്ദി

ജീവി കരിവെള്ളൂര്‍ said...

“ആ തോണി തുഴയാൻ എന്നെ അനുവദിക്കൂ “

നന്ദി വിവര്‍ത്തനത്തിന് .

MyDreams said...

മാഷേ .......................................മാഷിന്റെ സ്വന്തം കവിത കേള്‍ക്കാന്‍ ഇന്നി ങ്ങള്‍ക്ക് ആവിലെ ????

Jayesh / ജ യേ ഷ് said...

കവിത, കവിത തന്നെ..

Rare Rose said...

മറ്റു ഭാഷകളിലെ കവികളുടെ വരികള്‍ ഇവിടെ പങ്കു വെയ്ക്കുന്നതിനു നന്ദി‍ സാര്‍..
ഇനിയിതു പോലെ പ്രണയാര്‍ദ്രമായൊരു സന്ധ്യയും,ഏകാകിനിയായൊരു യാത്രികയും മനസ്സില്‍ കടന്നു വന്നാല്‍ തീര്‍ച്ചയായും ഈ വിവര്‍ത്തനവും,യാനിസ് എന്ന പേരും കൂടെ തെളിയും..

akhi said...

nandi kave nallorukavitha nammudethakkiyathinu.

ഉമേഷ്‌ പിലിക്കൊട് said...

കൊള്ളാം മാഷെ... ആശംസകള്‍

കെട്ടുങ്ങല്‍ KettUngaL said...

വിവര്‍ത്തനങ്ങളിലും, തറ സീരിയലുകളിലും തറയ്ക്കപ്പെട്ടു കഴിഞ്ഞോ, ആധുനിക മലയാള മഹാകവി? ‘ആധുനിക മലയാള മഹാകവി‘ എന്നു അഭിസംഭോധനചെയതത്, വെറും അതിശയോക്തിയല്ല. അങ്ങനെ തന്നെയാണ് ഭൂരിപക്ഷം മലയാള കവിതാകുതുകികളും, അസ്വാദകരും ആത്മാര്‍ത്ഥമയി കരുതുന്നത്. ഇനിയും പ്രതികഷയ്ക്ക് വഹയുണ്ടോ?

UNNIKRISHNAN said...

പ്രണയാര്‍ദ്രമായ ഈ കവിതക്ക് വളരെ നന്ദി ബാലന്‍ സര്‍

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും ഹൃദയപൂർവ്വം നന്ദി.


കെട്ടുങ്ങലിന് : ഇനി പ്രതീക്ഷയ്ക്കു യാതൊരു വഹയുമില്ല സുഹൃത്തെ. വേറെ ആളെ നോക്കുന്നതായിരിക്കും ഉചിതം.

പിരിക്കുട്ടി said...

nalla rasam undu k to

ദീപുപ്രദീപ്‌ said...

മാഷ്‌ ബൂലോകത്ത് ഉണ്ടെന്നറിയുന്നത് ഇന്നാണ്ണ്‍ .കണ്ടതില്‍ ഒരുപാട് സന്തോഷം.

ﺎലക്ഷ്മി~ said...

നന്ദി..ഈ വിവര്‍ത്തനത്തിന്

====================

ഒരു കവിതയെങ്കിലുമെഴുതൂ...!!
മനസ്സുപുകയ്ക്കുന്ന,പുറം തോടുകള്‍ പൊട്ടിച്ചെറിഞ്ഞ കള്ളങ്ങളെ കശാപ്പ് ചെയ്യുന്ന,,തീഷ്ണമായ വരികള്‍..ഒന്നുകൂടെ..സര്‍..

jayaraj said...

മാഷെ ഞാന്‍ മാഷിന്റെ എല്ലാ കവിതകളും വായിക്കുന്ന ഒരു വ്യക്തിയാണ്. കാവ്യ ഗീതികള്‍ (സി ഡി ) രണ്ടും എന്‍റെ കയ്യില്‍ ഉണ്ട് . ഇപോഴാണ് മാഷിന്റെ ബ്ലോഗ്‌ കണ്ടത് . ആദ്യം നോക്കിയത് മാഷിന്റെ പുതിയ കവിത വല്ലതുമുണ്ടോ എന്നാ .
വിവര്‍ത്തന കവിത നന്നായിരിക്കുന്നു മാഷേ ..

ബാലചന്ദ്രൻ ചുള്ളിക്കാട് said...

thank u friends.

manu nellaya said...

''ജീവിത മരുഭൂമിയില്‍
മരുപ്പച്ച തേടി
ഒരു അഭയാര്‍ഥി.,
കുടി നീരായ് കണ്ടതു,
വെറും മരീചിക.
പാദങ്ങള്‍ തളര്‍ന്നു,
സ്പന്ദനം നിലച്ചു,
ജീവിതം പോലെ..
എന്‍റെയും, നിന്‍റെയും
ജന്മം പോലെ..
ശൂന്യം ..''

മാഷേ,
ഈ വഴി വരാന്‍ മടിയായിരുന്നു...
ഇപ്പോള്‍..
വരാന്‍ വൈകിയെന്ന തോന്നലും...

സ്നേഹാശംസകള്‍..
ഹൃദയപൂര്‍വ്വം...

Readers Dais said...

I recieve an unknown happiness in finding this blog today :)

P said...

priyappetta kave, vivarthanathinu nandi!

And to the friend who asked for the link (I don't have the nerve to translate this line to Malayalam ;))here it is:
http://www.rhul.ac.uk/classics/ES/ritsos.html

-P

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും നന്ദി

പ്രണയകാലം said...

സാറിന് നന്മകൾ ഉണ്ടാകട്ടെ…:)