Friday, 17 September, 2010

പുഴ.ഷുൻ‌താരൊ  തനികാവ (ജപ്പാൻ)

തർജ്ജമ: ബാലചന്ദ്രൻ ചുള്ളിക്കാട്

അമ്മേ,
പുഴ ചിരിക്കുന്നതെന്താ?
സൂര്യൻ അതിനെ ഇക്കിളിയാക്കുന്നതുകൊണ്ട്.

അമ്മേ,
പുഴ പാടുന്നതെന്താ?
വാനമ്പാടി പുഴയുടെ ശബ്ദത്തെ പുകഴ്ത്തിയതുകൊണ്ട്.              

അമ്മേ,
പുഴയ്ക്കിത്ര തണുപ്പെന്താ?
അതു മഞ്ഞിന്റെ സ്നേഹത്തെ ഓർക്കുന്നതല്ലേ.                                                                      

അമ്മേ ,
പുഴയ്ക്കെത്ര വയസ്സായി?
പൂക്കാലത്തെപ്പോലെ എന്നും പതിനാറ്.        

അമ്മേ, അമ്മേ,
പുഴ ഒരിക്കലും നിൽക്കാത്തതെന്താ?
അതോ,
വീട്ടിൽ കടലമ്മ അവളെ കാത്തിരിക്കയല്ലേ
------------------------

47 comments:

chithrakaran:ചിത്രകാരന്‍ said...

പ്രകൃതിയെ ഇത്രയും ഹൃദ്യമായി എങ്ങനെയാണു വരച്ചെടുക്കാന്‍ സാധിക്കുന്നത് !!!! ആ മനസ്സിന്റെ പോസിറ്റീവ് ശക്തി ഈ കവിതയിലൂടെ സമൂഹത്തില്‍ സ്നേഹത്തിന്റെ ഒരു സാംസ്ക്കാരിക പുഴയായിത്തന്നെ ഒഴുകുന്നുണ്ടായിരിക്കുമല്ലോ !
ഹൃദ്യമായ ഈ കവിത പകര്‍ന്നു നല്‍കിയതിന് ചുള്ളിക്കാടിനോട് ചിത്രകാരന്‍ നന്ദി പറയുന്നു.

Kalavallabhan said...

പുഴ എന്നു കണ്ട് ഓടി വന്നത് സാറിന്റെ ഒരു കവിത വായിക്കാമെന്ന് കരുതിയാണു. വന്നപ്പോഴല്ലെ അറിയുന്നത് വീണ്ടും പരിഭാഷയാണെന്ന്.

"അമ്മേ,
പുഴ ചിരിക്കുന്നതെന്താ?
സൂര്യൻ അതിനെ ഇക്കിളിയാക്കുന്നതുകൊണ്ട്."

ഈ ഷുൻ താരോ തനികാവ യ്ക്ക് ഇതിങ്ങനെ എഴുതാമായിരുന്നില്ലേ ?

"കാറ്റതിനെ ഇക്കിളിയാക്കുന്നതുകൊണ്ട്"

Jishad Cronic said...

കവിത മൊഴിമാറ്റം നടത്തി പങ്കുവെച്ചതിനു നന്ദി...

nisagandhi said...

Nice lines , Really good translation ...
Best wishes

junaith said...

ഈ പരിചയപ്പെടുത്തലിനു നന്ദി മാഷേ..
ലളിത സുന്ദരമായ പുഴക്കവിത..

Anonymous said...

manasiloode oru puzha ozhukunnathu pole!!

ശില്പാ മേനോന്‍ said...

കവിത നന്നെന്നും വിവർത്തനം നന്നെന്നും പറയാൻ ഞാനാര്!
കൂപ്പുകൈയോടെ...

Madhu said...

(പുഴ എവിടെ നിന്നാണ് വരുന്നത് എന്ന് കുട്ടി ചോദിച്ചില്ലേ ?)

ലളിതമായ വിവര്‍ത്തനം

നന്ദി

മുകിൽ said...

എത്ര മനോഹരം!

സലാഹ് said...

പുഴയെ വായിച്ചറിഞ്ഞു, നന്ദി

ആദിത്യ് കെ എന്‍ said...

ഇതിന്റെ ഒറിജിനല്‍ കൂടി ചേര്‍ക്കാമോ?(അല്ലെങ്കില്‍ അത് കിട്ടാനുള്ള വഴി പറഞ്ഞു തന്നാലും മതി...)

MyDreams said...

ലളിതം സുന്ദരം .........മോനോഹരം......

ഒരു യാത്രികന്‍ said...

എത്ര ഹൃദ്യം.....സസ്നേഹം

akhi said...

സത്യമായും പുഴയ്ക്ക് ജീവനുണ്ട് അല്ലേ മാഷേ.

Ragesh Dipu said...

അമ്മേ പുഴ തിരിച്ച് മുകളിലേക്ക് ഒഴുകാത്തതെന്തേ എന്ന് ചോദിക്കുന്നിടത്ത് എന്താവും ആ കുട്ടിക്കു സംഭവിക്കുക?

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

നന്നായിട്ടുണ്..കേട്ടൊ ഭായ്

വഷളന്‍ജേക്കെ ⚡ WashAllenⒿⓚ said...

ലളിതം, ഹൃദ്യം, സുന്ദരം, അര്‍ത്ഥഗര്‍ഭം...

ശ്രീനാഥന്‍ said...

കവിത ലളിതമായി കടലിലേക്കു തന്നെ ഒഴുകുന്നു!

സുഗന്ധി said...

ആത്മാവറിഞ്ഞ പരിഭാഷ........നന്ദി.. ഈ കവിത പങ്കുവച്ചതിന്...

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ കൂട്ടുകാരുടെയും നല്ല മനസ്സിനു നന്ദി

Rare Rose said...

ലളിതസുന്ദരം..
അമ്മയുടെ ഉത്തരങ്ങള്‍ക്ക് കടലോളം ആഴം..
കുഞ്ഞിന്റെ കൌതുകച്ചിറകുകള്‍ വിടര്‍ത്തി,ഭാവനയുടെ ഏതറ്റം വരെയും പറന്നോളൂ എന്നോരോ ഉത്തരവും..

സോണ ജി said...

പരിചയപ്പെടുത്തലിന്..നന്ദി മാഷെ ! കൌമുദിയിലെ പരിഭാഷയും വായിച്ചിരുന്നു.

G Nidheesh nadery said...

പുഴ പോലെ സുതാര്യം സുന്ദരം

SHAHANA said...

ചുള്ളിക്കാടിന്‍റെ കവിതകലോടുള്ള ഭ്രാന്ത്‌ ഒരു പകര്ച്ചാ വ്യാധി പോലെ എനിക്ക് പിടിപെട്ടത് എന്‍റെ കൂട്ടുകാരനില്‍ നിന്നാണ്.... പലപ്പോഴും ഞങ്ങള്‍ ഒരുമിച്ചുള്ള നിമിഷങ്ങളില്‍ ബിജിഎം പോലെ ആ കവിതകള്‍ ഉണ്ടാകും..ഈ അതുകൊണ്ട് തന്നെ അദ്ധേഹത്തിന്റെ വിരഹം ആ കവിതകളും ഒരുപോലെ വേദനയാണെനിക്ക്.ഒരു സ്വകാര്യ സ്വത്തു പോലെ സൂക്ഷിചിരിക്കുന്ന ആ ഏടുകള്‍ മറിക്കുന്ന സുഖം എന്തോ ഇവിടെ കിട്ടുന്നില്ല. ഇപ്പോള്‍ ഈ തുറമുഖത്ത് എത്തി എങ്കിലും എനിക്ക് പ്രിയം പഴകി പോയ ആ ഏടുകള്‍ തന്നെ

SHAHANA said...

ഷുൻ താരോ തനികാവ യുടെ വരികളെക്കാള്‍ എനിക്ക് കുറച്ചു കൂടി ഇഷ്ടപ്പെട്ടത് Kalavallabhan ന്‍റെ വരികളാണ്
കുറച്ചുകൂടി കവിത അതിലല്ലേ?

"അമ്മേ,
പുഴ ചിരിക്കുന്നതെന്താ?
"കാറ്റതിനെ ഇക്കിളിയാക്കുന്നതുകൊണ്ട്"

താന്തോന്നി/Thanthonni said...

സാറേ,
തുറമുഖത്ത് നിന്നും പ്രതീക്ഷിച്ചത്ര കിട്ടിയില്ല.

പി എ അനിഷ്, എളനാട് said...

പരിചയത്തിനും അനുഭവത്തിനും നന്ദി.

anoop said...

ബാലേട്ടനെ ഇങ്ങനെ വായിക്കാന്‍ പറ്റുന്നതിനു നന്ദി..ഒരുപാട് നന്ദി..
പരിഭാഷയല്ലാത്ത ഒന്നിന് കാത്തിരിക്കുന്നു

Anonymous said...

Maashinte ee blog kandethiyathil santhosahm enikku....abhiprayam parayan maathram gurutham illathe aayitilla ennil...koopukaikalode...

സന്തോഷ്‌ പല്ലശ്ശന said...

ലളിതം സുന്ദരം...

jayaraj said...

nannayirikkunnu mashe

Raghunath.O said...

ഹൃദ്യം. ഈ സാന്നിധ്യം

A Bystander said...

കലാവല്ലഭനേയും ഷഹാനയേയും പോലെ, "കാറ്റതിനെ ഇക്കിളിയാക്കുന്നതുകൊണ്ട്" എന്നു തന്നെയാണെനിക്കുമിഷ്ടം. കവിയെന്തേ ഇങ്ങനെയെഴുതിയില്ല എന്ന ചോദ്യം പക്ഷേ അപകടം പിടിച്ചതാണെന്ന് തോന്നുന്നു.
നമ്മൾ മലയാളികൾക്ക് വെയിലിനേക്കാളും കാറ്റിനോടിഷ്ടം തോന്നുന്നത് സ്വാഭാവികം. പൊരിവെയിലായതിനാൽ, ഇതുവഴിപോരുമോ നീ തെന്നലേയെന്ന് നമ്മൾ പാടും. എന്നാൽ പൊതുവേ തണുപ്പ് നിറഞ്ഞ ജപ്പാനിൽ, നല്ല തെളിവെയിലിലാകണം, മനസ് തെളിയുന്നത്. മാത്രമല്ല, നമ്മളൊന്നും, ഒരിക്കലും കണ്ടിട്ടില്ലാത്ത പേടിപ്പിക്കുന്ന ചുഴലിക്കൊടുംകാറ്റുകളുടെ (Typhoons)താണ്ഡവമാണ് ജപ്പാനിൽ ഒരഞ്ചാറുമാസക്കാലം എന്നു കേട്ടിട്ടുണ്ട്. അപ്പോപിന്നെ, വെയിലിനോട് കൂടുതലടുപ്പം വന്നതിലത്ഭുതമുണ്ടോ.

കവിതയുടെ ഭൂമിശാസ്ത്രം, എന്റെ മാത്രം തോന്നലാകുമോ!

Anonymous said...

നന്നായി ഇരിക്കുന്നു പ്രിയ കവി....

SHAHANA said...

കവികള്‍ എഴുതിയ സാഹചര്യങ്ങളെ മറന്ന് കവിതയെ ജീവിതത്തോടു ചേര്‍ത്ത് വെച്ച് വായിക്കുമ്പോള്‍ കവി എഴുതിയതിനേക്കാള്‍ തങ്ങളുടെ ജീവിതമോ ആഗ്രഹങ്ങളോ ചേര്‍ത്ത് വെച്ച് പോകുന്നു .. അതാണ്‌ ഇവിടെയും സംഭവിച്ചത്... സൂര്യനു പകരം കാറ്റിനെ ചേര്‍ത്ത് വെച്ചപ്പോള്‍ അതെഴുതപ്പെട്ട സാഹചര്യങ്ങളെ അറിയാതിരുന്നത് കൊണ്ട് ആ കാറ്റാണ് കൂടുതല്‍ ഹൃധ്യമായത്...ഇപ്പോള്‍ A Bystander പറയുമ്പോള്‍ ...
ദൈവമേ... നീ തന്നെയാണോ ഈ കവികളിലൂടെ പാടുന്നത്?

athimaram said...

kavithayude niravu paribhaashayilum kittum enna arivu thannathinnu Balettannodu nanni..

Sureshkumar Punjhayil said...

Kadalilekku ...!

Manoharam Sir.. Ashamsakal...!!!

Anonymous said...

hi Sir,

malayalam font work cheyyunnilla. athu kond manglish upayOgikkunnu.

thirakkozhiyumpol ithu vazhi varika
www.mullappookkal.blogspot.com

thaankal ulpetta pala charcchakalillum ente per valichizhakkunnath kandittunt.
enikk neil parichayappedaan aagrahamund.

With Respect
Zainudheen Quraishi

kaattu kurinji said...

ee thuramukhath njaanum nangooram idunnu...

ദീപു മേലാറ്റൂര്‍ said...

Manasa Guruvinu Vandanam...angayude kannukalal ente varikal vayikkuvan kanicha sanmanassinu orayiram nandhi. Angekkormayundavumo ennariyilla...angayude kayyoppu oru nidhi pole njan sookshichirikkunnu...

ദീപു മേലാറ്റൂര്‍ said...

Deepu Madhavan ‎....EKALAVYANU DRONARENNA POLE....

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകളോട് പ്രണയം തോന്നിതുടങ്ങുന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ധേഹത്തിന്റെ ഒരു കവിത വായിക്കുവാന്‍ ഇടയയാതിലൂടെയാണ്. പിന്നീടവിടുന്നിങ്ങോട്ടു എന്റെ മനസ ഗുരു തന്നെ ആയിരുന്നു അദ്ദേഹം. എന്റെ ചിലെ ഡയറി കുറിപ്പുകള്‍ അദ്ധേഹത്തിന്റെ കണ്ണുകളാല്‍ അദ്ദേഹം വായിച്ചു ഓട്ട...ോഗ്രാഫ് ചെയ്യപ്പെട്ടു എന്നാ ഒരു ഭാഗ്യം കൂടി എനിക്ക് കിട്ടിയിട്ടുണ്ട്. ഇപ്പോഴും അദ്ധേഹത്തിന്റെ വാക്കുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു ജനതയില്‍ എന്റെ ഹൃദയം ഒരു മിടിപ്പെങ്കിലും കൂടുതല്‍ മിടിക്കും എന്നെനിക്കുറപ്പുണ്ട്... ഐ അം എ ഡൈ ഹാര്‍ഡ് ഫാന്‍ ഓഫ് ബാലചന്ദ്രന്‍ ചുള്ളിക്കാട്.

Pranavam Ravikumar a.k.a. Kochuravi said...

നന്നായിട്ടുണ്

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും നന്ദി

വീ കെ said...

വളരെ ലളിതമായ പരിഭാഷ....
നന്നായിരിക്കുന്നു.....

അശംസകൾ....

chithira said...

ഈ വള്ളിയില്‍ നിന്ന് ചെമ്മേ പൂക്കള്‍ പോകുന്നിതാ പറന്നമ്മേ ...


പ്രതിഭകള്‍ ഒരേ പോലെ ചിന്തിക്കുന്നു .

nandini said...

സൂര്യ കിരണങ്ങളുടെ തലോടലിനേയും...
വാനമ്പാടിയുടെ പാട്ടിനെയും ....
മഞ്ഞിന്റ്റെ നനുത്ത സ്പര്‍ശത്തെയും...
പൂക്കാലത്തിന്റ്റെ സൗന്ദര്യത്തെയും ...
പുഴയില്‍ ലയിപ്പിച്ച്....
അമമയിലേയ്ക്കുള്ള യാത്ര ...
മാതൃ സ്നേഹം ഉള്‍കൊണ്ട വരികള്‍ ....

അവന്തിക ഭാസ്ക്കര്‍ said...

ഇത് പണ്ടേതോ കുട്ടി ചോദിച്ചതാവും.
നാളത്തെ കുട്ടികള്‍ ഇങ്ങനെയാവും ചോദിക്കുക അല്ലെ മാഷേ, : അമ്മേ, പുഴയെന്നാല്‍ എന്താ?
ചൂണ്ടിക്കാണിക്കാന്‍ ഒരു നീര്ചാലെങ്കിലും ഉണ്ടായാല്‍ മതിയായിരുന്നു.