Friday, 22 October, 2010

ഭയം

ബാലചന്ദ്രൻ ചുള്ളിക്കാട്ഞട്ടിയുണർന്നു ഞാൻ.
വാതിലിൽ മുട്ടുന്നതാര്?


ജാലകത്തിൽച്ചന്ദ്രദംഷ്ട്ര.
മലങ്കാറ്റു വീശും മുഴക്കം.


മറ്റൊരാൾകൂടി മുറിയിലുണ്ടെന്നപോൽ
തപ്പിത്തടഞ്ഞൂ മനസ്സ്.

കത്തിയോ വാളോ മഴുവോ?

എത്രമേൽ നീണ്ട നിമിഷം!

-----------------------------------

29 comments:

കുഞ്ഞൂസ് (Kunjuss) said...

'എത്രമേൽ നീണ്ട നിമിഷം!'

വരികളിലൂടെ ഭയം അരിച്ചരിച്ചു കേറുന്നല്ലോ മാഷേ....

ajiive said...

മറ്റൊരാൾകൂടി മുറിയിലുണ്ടെന്നപോൽ
തപ്പിത്തടഞ്ഞൂ മനസ്സ്.

thanks for this poem

Sujeesh N M said...

Good one

Kalavallabhan said...

ഹായ്, അവസാനം വിവർത്തനമല്ലാത്ത ഒരു കവിത ഇട്ടല്ലോ , സന്തോഷം.

അഭിപ്രായം പറയാൻ വളർച്ച് എനിക്കില്ലാത്തതിനാൽ വായിച്ചാസ്വദിക്കുന്നു.

മുകിൽ said...

ഇന്നിൽ അരിച്ചു നിൽക്കുന്ന ഉൾഭയം...

jayaraj said...

ഇതു നിമിഷവും കൂടെ കാണുന്ന മരണമെന്ന ഭയം ..... ആശംസകള്‍ മാഷേ .. ആ വഴി വരുമല്ലോ.

junaith said...

ഇപ്പോഴത്തെ ക്വൊട്ടേഷന്‍ സസ്മ്സ്കാരം സദാ ജനങ്ങളില്‍ നിറച്ചിരിക്കുന്ന ഭയം.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

കൊച്ചുകൊച്ചുകാര്യങ്ങൾ പോലും ഭയാനകമായി തീരുന്നൂ...അല്ലേ

ശ്രീനാഥന്‍ said...

ഭയം കോളൂകൊണ്ട, കനം വെച്ച നിമിഷത്തിന്റെ അനന്ത ദൈർഘ്യമറിയുന്നു കവിതയിൽ!

P said...

"ജാലകത്തില്‍ ചന്ദ്ര ദംഷ്ട്ര " എന്നുള്ള വരി വളരെ ഇഷ്ടമായി.

ഭയപ്പാടില്‍ ചന്ദ്രനും ഭീകരനാവുന്നു.പക്ഷെ മലങ്കാറ്റ്‌ എന്നുള്ള വാക്ക് അത്ര നന്നായില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍ :)കവിതയ്ക്ക് നന്ദി !


P

മഴത്തുള്ളികള്‍ said...

എത്രമേൽ നീണ്ട നിമിഷം!
-അഭിപ്രായം പറയുക അഹങ്കാരമാകും എന്നു ഭയന്നുകൊണ്ട്...ഒരു ആസ്വാദക......

ഷാരോണ്‍ said...

ഇന്ന് രാവിലെ കലാകൗമുദിയില്‍ വായിച്ചിരുന്നു...
എന്നെ ഏറ്റവും വികാരഭാരിതനാക്കിയ കവിയാണ്‌ താങ്കള്‍...എന്റെ പ്രിയപ്പെട്ട കവി..
പക്ഷെ ഈ കവിത എനിക്കിഷ്ടമായില്ല(മനസ്സിലായില്ല)...

എന്നോട് പൊറുക്കണം...

Manoraj said...

മാഷെ വീണ്ടും ഇവിടെ കണ്ടതില്‍ വളരെ സന്തോഷം.. കവിത നന്നായി.. ഭയം തന്നെ മൂലഹേതു അല്ലേ?

ജിപ്പൂസ് said...

ഈ ആസ്വാദകന്‍റെ കഴിവ് കുറവ് തന്നെ.മൂന്ന് നാല് പ്രാവശ്യം വായിച്ചിട്ടും ഭയം വല്ലാതൊന്നും ഏശുന്നില്ല ചുള്ളിക്കാട് മാഷേ :(

"ജാലകത്തിൽച്ചന്ദ്രദംഷ്ട്ര.
മലങ്കാറ്റു വീശും മുഴക്കം."

ഹാ...കാതു കൂര്‍പ്പിച്ചിരുന്നപ്പോള്‍ കേള്‍ക്കുന്നുണ്ട് മലങ്കാറ്റു വീശും മുഴക്കം.ഇപ്പോള്‍ ഇച്ചിരി ഭയം തോന്നുന്നുണ്ട്.

വീ കെ said...

സമയത്തും അസമയത്തുമുള്ള ഓരൊ മുട്ടു പോലും മനസ്സിനെ ഭയപ്പെടുത്തുന്ന അന്തരീക്ഷം...
ഭീകരം.. ഭയാനകമീകാലം...!!

മാഷുടെ ഒരു കവിത വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം...
ആശംസകൾ...

Jyotsna P kadayaprath said...

Dear Sir
ഭയം, പാതി ചാരിയ വാതില്‍പഴുതിലുടെ എത്തി നോക്കി, ഇരുട്ടിലേയ്ക്കു അരിച്ചെത്തി അലിഞ്ഞു ചേരുന്ന തണുപ്പ് പോലെ....
കവിതയും...
reminded of ted huges thought fox
regards
prayers
joe

MyDreams said...

"ഭയപാട് ............................കത്തിയോ വാളോ മഴുവോ അതോ ...............

ഹ ബീ ബ് . റ ഹ് മാ ൯ said...

its sucks,really

Bindhu Unny said...

അവസാന്നിമിഷത്തില്‍ ഭയമില്ലാതിരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.

(ആദ്യത്തെ വരിയില്‍ “ഞട്ടിയുണർന്നു“ എന്നതില്‍ ഒരു ടൈപ്പോ ഇല്ലേ?)

sandu said...

കൂവി തോല്പിക്കനിരിക്കുന്ന കുട്ടികളോട് ഇങ്ങനെയല്ല ദാ ഇങ്ങനെ കൂകൂ എന്ന് പറഞ്ഞു വാക്കിന്റെ പാലാഴി കടയാന്‍ അവരെ അതിജീവിച്ചവന്‍ .
അങ്ങിനെയേ ച്ചെയൂ എന്ന് അറിയാമായിരുന്നു

വേട്ടയാടാന്‍ വരുന്നവന്റെ മുന്‍പില്‍ പേടിച്ച പെന്‍ മാട യായീ പാഞ്ഞു കളിച്ചു അവനു വേട്ടയാടലിന്റെ ഉന്മാദം നല്‍കില്ല താങ്കള്‍ എന്നറിയാമായിരുന്നു .
അവരെ തോല്പിക്കനെങ്കിലും ഭയം നമുക്ക് ഒളിച്ചു വയ്ക്കാം .......
രക്തം വിയര്കുന്ന രാവു പ്രാര്‍ത്ഥനകളില്‍ ...........
കാവലിരിക്കാന്‍ ഉറങ്ങാത്ത സൌഹ്രെധങ്ങള്‍ ഉണ്ടാകില്ല
എന്ന തിരിച്ചരിയലോടെ ............നീയും എന്നെ കൈയോഴിഞ്ഞോ
എന്ന കരച്ചില്‍ എങ്കിലും ഒഴിവാക്കാം .
കൊല്ലുന്നതിന്റെ സുഖം ആര്‍കും കൊടുക്കരുത്

നവാസ് മുക്രിയകത്ത് said...

എന്റെ കവിതയ്ക്ക്
എന്റെ സ്മരണ നിലനിർത്താൻ കഴിയില്ലെങ്കിൽ
എന്നേക്കുമായി എല്ലാവരാലും
വിസ്മരിക്കപ്പെടുന്നതാണ് എനിക്കു സന്തോഷം

Asok Sadan said...

ശരിയാണ് ഭയത്തിന്‍റെ നിമിഷങ്ങള്‍ക്ക് എപ്പോഴും നീളക്കൂടുതലാണ്. സന്തോഷത്തിന്‍റെ നിമിഷങ്ങള്‍ മിന്നിപ്പൊലിഞ്ഞു പോകുന്നവയും.

chithira said...

എന്താ ഒരു ഭയം ..ങേ ..?

അനുരാഗ് said...

കവിതയ്ക്ക് നന്ദി !

VineshNarayanan said...

ITHUPOLEYULLA NIMISHANGAL EREYUNDAKATTEYENUU ASAMSIKUNU...UDAN VAYIKAMENNA PRATHEEKSHAYIL....VNV

VineshNarayanan said...

ITHUPOLEYULLA NIMISHANGAL EREYUNDAKATTEYENUU ASAMSIKUNU...UDAN VAYIKAMENNA PRATHEEKSHAYIL....VNV

akhi said...

ജാലകചന്ദ്രനുംകാല്പനികത നഷ്ടപ്പെട്ട്
ദംഷ്ട്രകൾ വയ്കുന്ന കാലം.ഭയം ബലിഷ്ടകരത്താൽ ഞരിക്കുന്ന ജീവിതം.ഭയമാകുന്നു മരിക്കാനും.

വർത്തമാനകാലത്തിന്റെ അടയാളമുണ്ട് താങ്കളുടെ കവിതയിൽ. നന്ദി കവി.

P.Jyothi said...

മടിയിൽ കനം ഉണ്ടെങ്കിലും ഇല്ലെങ്കിലും ..
പെരുവഴിയിലായാലും
മണിയറയിലായാലും..

അമാവാസിയിരുട്ടായാലും.
നിലാച്ചന്ദ്രനായാലും വായാലും
ഭയന്നേ പറ്റൂ
കത്തിയോ വാളോ മഴുവോ..
നിമിഷത്തിനും ദംഷ്ട്രനീണ്ടേക്കാം

മറ്റെയാൾ ഉള്ളിലോ വെളിയിലോ ?

നന്ദി

എം.സങ് said...

kavitha poornamayilla ennoru thonnal enkilum kavithayundu