Sunday, 24 October, 2010

ഒരു അഭ്യർത്ഥനബാലചന്ദ്രൻ ചുള്ളിക്കാട്


പ്രിയ സുഹൃത്തുക്കളേ,
ഞാൻ ചത്താൽ ശവം ഉടൻ മെഡിക്കൽ കോളെജിനു കൊടുക്കണം.
എന്റെ ശവം പൊതുദർശനത്തിനു വെയ്ക്കരുത്.
ചാനലുകളിൽ  ശവപ്രദർശനം നടത്തരുത്.
ശവത്തിൽ പൂക്കൾ വെച്ച് പൂക്കളെ അപമാനിക്കരുത്.
സർക്കാർബഹുമതിയും ആചാരവെടിയും ഒരിക്കലും അനുവദിക്കരുത്.
 ദയവായി ആരും അനുശോചിക്കരുത്.സ്തുതിക്കരുത്.
എന്നെക്കാൾ നന്നായി കവിതയെഴുതുന്ന
ധാരാളം  കവികൾ ഉണ്ട്.ഇനിയും ഉണ്ടാകും.
അതിനാൽ എന്റെ മരണം തീരാനഷ്ടമാണെന്നു പച്ചക്കള്ളം പറഞ്ഞ്
എന്റെ ഓർമ്മയെ അപമാനിക്കരുത്.

എന്റെ ഭാര്യയയുടെ ദുഃഖത്തിൽ മറ്റാരും പങ്കുചേരരുത്.
അത്  അവൾക്കുമാത്രമുള്ള എന്റെ  തിരുശേഷിപ്പാണ്.

എന്റെ പേരിൽ അവാർഡ് ഏർപ്പെടുത്തരുത്.
സാഹിത്യ അക്കാദമിയുടെ ചുമരിൽ എന്റെ പടം തൂക്കരുത്.
എനിക്ക് സ്മാരകം ഉണ്ടാക്കരുത്.


എന്റെ കവിതയ്ക്ക്
എന്റെ സ്മരണ നിലനിർത്താൻ കഴിയില്ലെങ്കിൽ
എന്നേക്കുമായി എല്ലാവരാലും
വിസ്മരിക്കപ്പെടുന്നതാണ് എനിക്കു സന്തോഷം.

        -------------------ऽ-----------------

89 comments:

അനില്‍ ജിയെ said...

ഒന്നൊഴികെ ബാക്കിയെല്ലാം ഈ സമൂഹത്തില്‍ സാധ്യം. ചാനലുകളെ മാത്രം തൊടാന്‍ വയ്യ. ഭൂമിമലയാളം എന്ന് പറയുന്നത് ഈ വാല്കുലുക്കിപ്പക്ഷികളുടെ സ്വന്തമാകുന്നു. താങ്കള്‍ എപ്പോള്‍ മരിക്കണം എന്ന് പോലും ചാനല്‍ സിംഹങ്ങള്‍ തീരുമാനിച്ച് അറിയിക്കുന്നതായിരിക്കും.

vavvakkavu said...

ഇതിലധികമായി പ്രതികരിക്കാനാവുകയില്ല.

Manoj മനോജ് said...

“എന്റെ കവിതയ്ക്ക്
എന്റെ സ്മരണ നിലനിർത്താൻ കഴിയില്ലെങ്കിൽ
എന്നേക്കുമായി എല്ലാവരാലും
വിസ്മരിക്കപ്പെടുന്നതാണ് എനിക്കു സന്തോഷം”

ഇതാണ് ശരി... തന്റെ സൃഷ്ടിയിലൂടെ ആണ് കലാകാരന്‍ അറിയപ്പെടേണ്ടത് അല്ലാതെ വിവാദമുയര്‍ത്തുന്ന സ്വന്തം പേരിലുള്ള അവാര്‍ഡുകളുടെ പേരിലല്ല....

Jyotsna P kadayaprath said...

"with each piece of writing we become more and more introspective...after all,we are what we do.."
ofcourse ,you will live through your poems ..atleast for a handfull of them like me I am sure sir..."
regards n prayers
a great fan of your poems
joe

മുകിൽ said...

നന്നായി ഈ അഭ്യർത്ഥന. ചുരുക്കിപ്പറഞ്ഞാൽ മനുഷ്യരേ, ഒരു കവിയായിപ്പോ‍യി എന്ന തെറ്റിന് എന്റെ മരണശേഷം എന്നെ അതിക്രൂരമായി അപമാനിക്കല്ലേ എന്ന നിലവിളിയണിത്.

സാംസ്കാരിക വകുപ്പിന്റെ സൌകര്യമന്വേഷിച്ചു മാത്രമേ പ്രിയപ്പെട്ട എഴുത്തുകാർ മരിക്കാവൂ! അല്ലെങ്കിൽ ഇങ്ങനെ മോക്ഷം കാത്ത് മോർച്ചറിയിൽ കിടക്കേണ്ടി വരും. അവർക്കു സൌകര്യമുള്ളപ്പോൾ സംസ്കരിക്കും! എത്ര അധമം.

ബിജുക്കുട്ടന്‍ said...

"എന്റെ കവിതയ്ക്ക്
എന്റെ സ്മരണ നിലനിർത്താൻ കഴിയില്ലെങ്കിൽ
എന്നേക്കുമായി എല്ലാവരാലും
വിസ്മരിക്കപ്പെടുന്നതാണ് എനിക്കു സന്തോഷം"

ബാലേട്ടാ, സത്യം പറഞ്ഞാല്‍ അതല്ലേ ശെരി?. ബാക്കി ഒക്കെ ഒരു സുഖിപ്പിക്കലല്ലേ?

ലീല എം ചന്ദ്രന്‍.. said...

പുണ്യാളനാകാനാണ് തലേ വര എങ്കില്‍ അങ്ങനെയല്ലേ വരൂ....
വെറും ഒരഭ്യര്‍ത്ഥന കൊണ്ട് എന്ത് കാര്യം.. (അത് ഒസ്യത്തായി റെജിസ്ടര്‍ ചെയ്യു....)
ഇങ്ങനൊരു അഭ്യര്‍ത്ഥന ഉണ്ടായതുകൊണ്ട് തന്നെ...
എന്തെല്ലാം അരുതെന്ന് പറഞ്ഞോ അതെല്ലാം
നിര്‍ബ്ബന്ധമായും നടപ്പിലാക്കിയിരിക്കും ....

ഒരു പക്ഷെ ഇപ്പോഴേ അതിനുള്ള ക്വട്ടേഷന്‍ കൊടുത്തിട്ടുണ്ടാകും...

ജിക്കു|Jikku said...

അനില്‍ ജിയുടെ അഭിപ്രായത്തോട് യോജിക്കുന്നു.
വേറെ എന്ത് പറയാന്‍.

കെ.പി.സുകുമാരന്‍ said...

ഈ കവിത ഇവിടെ എനിക്ക് ക്വോട്ട് ചെയ്യേണ്ടി വന്നിരിക്കുന്നു. സദയം ക്ഷമിക്കുക.

chithrakaran:ചിത്രകാരന്‍ said...

ചിത്രകാരന്റെ ആദ്യ കമന്റ് പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു :)
.........................

ഇതിനാണ് സ്വന്തം നട്ടെല്ല് എന്നു പറയുന്നത്.
അതില്ലാത്തവര്‍ക്ക് കവിയും കലാകാരനും ചിന്തകനും സാമൂഹ്യപ്രവര്‍ത്തകരും ശാസ്ത്രജ്ഞരുമാകാന്‍ അംഗീകാരങ്ങളും അവാര്‍ഡുകളും ആചാരവെടികളും തുലാഭാരങ്ങളും ആവശ്യമായി വരും.
ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

അയ്യപ്പന്റെ ശവ സംസ്ക്കാരം ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിവച്ച സര്‍ക്കാര്‍ നടപടിയില്‍ ... അധികാരത്തിന്റെ ധാര്‍ഷ്ട്ര്യമുള്ള തീരുമാനത്തില്‍ ചിത്രകാരന്‍ പ്രതിഷേധിക്കുന്നു.
അയ്യപ്പനു ആചാര വെടിയുടെ അകംബടി നല്‍കി അപമാനിക്കാനുള്ള ശ്രമത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും ആവശ്യപ്പെടുന്നു.

ചിന്തകന്‍ said...

എവിടെയൊക്കെയോ കൊള്ളേണ്ട കൃത്യമായ വരികള്‍!

കൂരമ്പ്:-
എഴുതുന്നതും പറയുന്നതും
സ്വ ജീവിതത്തില്‍ പകര്‍ത്താന്‍
കഴിയത്തതാണെങ്കില്‍,
ജീവിതം ആര്‍ക്കും ഒരു വെളിച്ചവും
നല്‍കാത്തതാണെങ്കില്‍,
ജീവിതത്തെ നേരിടാന്‍
മനക്കരുത്തില്ലാത്തോരാണെങ്കില്‍,
....കവിത...................
.........കവിത...........
.....കവിത..............?


മദ്യത്തിന് കൊടുക്കാനായി മാത്രം
പേനയെടുക്കുന്നവരുടെ
ശേഷിപ്പെന്ത്?

ചാനലുകള്‍ക്ക് കൊത്തിവലിക്കാന്‍
ഒരു ഇരയെകിട്ടുമെന്നല്ലാതെ!!!

Anonymous said...

Well said!!!

Shameer T K said...

വെറുതെ കുറെ സമയം കളഞ്ഞല്ലോ മാഷേ! താങ്കൾ എന്തുപറഞ്ഞിട്ടും കാര്യമില്ല. അതൊക്കെചെയ്യൽ തങ്ങളുടെ അവകാശമാണെന്ന് തീരുമാനിച്ചുറച്ച ഒരു വിഭാഗമുണ്ട്. മരിച്ചുകിട്ടിയാൽ മതി ഇന്നതൊക്കെ ചെയ്യണം എന്ന് മനസ്സുകൊണ്ട് കൊതിക്കുന്നവർ. അവർ ഈ ഭൂമി മലയാളത്തിൽ ഉള്ളിടത്തോളം താങ്കളുടെ ആഗ്രഹം നടക്കില്ല മാഷെ. പിന്നെ, കവിത സ്മരണ നിലനിർത്തപ്പെടാൻ തക്ക നിലവാരമില്ലെങ്കിലും കുഴപ്പമൊന്നുമില്ല. മരണശേഷം രണ്ടുമൂന്നു ദിനങ്ങൾ ഇവർ നല്ല മാർക്കറ്റ് ഓഫർ ചെയ്യുന്നുമുണ്ട്. അതെല്ലാവർക്കും കോമണാണ്. പിന്നെയും വിസ്മരിക്കണം എന്ന് താങ്കൾ നിർബന്ധം പിടിക്കുകയാണെങ്കിൽ, നേരത്തേ പറഞ്ഞതുകൊണ്ട് ഒരു മരണാനന്തര ബഹുമതിയും തന്നേക്കും. അതിനപ്പുറം ....!!! എന്തുതന്നെയായാലും മരണശേഷമായാലും താങ്കൾക്ക് സന്തോഷം കിട്ടുക എന്നത് നടക്കുകയില്ല എന്ന് കട്ടായം. എന്നാലും ഈ മരണപത്രം എടുത്തുവെക്കാം ഒരു തെളിവായിട്ട്. ഇനി ഏതെങ്കിലുമൊന്ന് ചെയ്യാൻ വിട്ടുപോയാലും ഓർത്തെടുക്കാമല്ലോ. ഇലക്ഷൻ കാലത്തുതന്നെ മരിക്കണേ എന്നു പ്രാർഥിച്ചോളൂ. ചുരുങ്ങിയത് ആറ് ദിവസമെങ്കിലും മോർച്ചറിയിൽ കിടക്കാം.

കണ്ണനുണ്ണി said...

കവികളെയും കലാകാരന്മാരെയും അവരുടെ സൃഷ്ടികളുടെ മഹത്വം അറിഞ്ഞു ആദരിക്കുന്നത് ഇപ്പൊ വളരെ ചുരുക്കമല്ലേ..
കൈരളിയുടെ ചരിത്രവും പൈതൃകവും സംസ്കാരവും സ്റ്റുഡിയോ ഫ്ലോരുകളിലും മെഗാ ഇവന്ടുകളിലും മാത്രമായി അധപതിക്കുവാണോ ...

സിമി said...

ചരമാഘോഷങ്ങളൊക്കെ ഞങ്ങളുടെ ഒരു സന്തോഷമല്ലേ മാഷേ, അതിൽ നിങ്ങളിടപെടുന്നതെന്തിനാ?

കണ്ണനുണ്ണി said...

കവികളെയും കലാകാരന്മാരെയും അവരുടെ സൃഷ്ടികളുടെ മഹത്വം അറിഞ്ഞു ആദരിക്കുന്നത് ഇപ്പൊ വളരെ ചുരുക്കമല്ലേ..
കൈരളിയുടെ ചരിത്രവും പൈതൃകവും സംസ്കാരവും സ്റ്റുഡിയോ ഫ്ലോരുകളിലും മെഗാ ഇവന്ടുകളിലും മാത്രമായി അധപതിക്കുവാണോ ...

ഹംസ said...

:(

പകല്‍കിനാവന്‍ | daYdreaMer said...
This comment has been removed by the author.
മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഹൌ...
ഒരു വല്ലാത്ത അഭ്യർത്ഥനയായിപ്പോയല്ലോ ഭായ്..!

Kalavallabhan said...

ഉള്ളിലെ രോഷം മനസ്സിലാക്കുന്നു.
എന്തുചെയ്യും ഈ വായനക്കാർ (പൊതു ജനങ്ങളൂം) നിസ്സഹായരാണല്ലോ ?
സുകുമാർ അഴീക്കോടിനും പറയാമെന്നല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ലല്ലോ ?
വരുന്നപോലെ ആവട്ടെ എന്നാശ്വസിക്കാം.

കെട്ടുങ്ങല്‍ KettUngaL said...

ഇതുതാന്‍‌ടാ ചുള്ളിക്കാട്...ഇത്രയും അരോചകമാ‍യ ഈ ‘(അനാ)ആചാരം’ ഇവിടെനിന്നും ഉന്മൂലനം ചെയ്തേ തീരൂ...

poor-me/പാവം-ഞാന്‍ said...

അയ്യപ്പന്‍ പോയി
പയ്യെ പയ്യെ പോയി
ആരും അറിഞില്ലെത്രെ
അപ്പിയൂരിലെ പോലീസും ഡോക്റ്റര്‍മാരും..
മോര്‍ച്ചറിയില്‍ ഒരു ഡൊക്റ്റര്‍ തിരിച്ചറിഞില്ലായിരുന്നെങ്കില്‍
അജ്ഞാത ജഡ പദവി ചാര്‍ത്തിക്കിട്ടിയേനേ..
അപമാനിക്കാന്‍ ആഗ്രഹമുണ്ടോ അയ്യപ്പനെ
എങ്കില്‍ കൊടുക്കൂ 21 ഗണ്‍ സലൂട്....

ചിത്രകാരന്റെ ബ്ലോഗില്‍ ഇട്ടത്...
വെടിക്കാ‍ര്‍ തെരഞെടുപ്പ് പണിയിലായത് കൊണ്ട് അതു കഴിയും വരെ ശവദാഹം നീട്ടിയതായി അറിഞു..ഈ വരികല്‍ അതിനു മുമ്പ് എഴുതിയതാണ്...

പഥികന്‍ said...

മരിച്ചാല്‍ ആചാരവെടിയുമായി അവരെത്തും, ജീവനുണ്ടായിരുന്നെങ്കില്‍ ആട്ടിത്തുപ്പുമായിരുന്നെന്നു അവര്‍ക്കുമറിയാമെങ്കിലും....

Anonymous said...

ഞാന്‍ എന്റെ എനിക്ക്
എല്ലാ വരിയിലും മരണ ഭയം...മരണ ഭയം

MyDreams said...

ഇപ്പൊ താങ്കളെ കവി എന്നതിനെകാള്‍ ചില്ലപ്പോ സിനിമ നടന്‍ എന്നെ പരിഗണയില്‍ സര്‍ക്കാര്‍ ആചാര വേദി മുഴക്കിയെക്കാം ...അതോ 'അമ്മ'യോ ?
അങ്ങനെ അറിയപെടാന്‍ അല്ലെ ഇഷ്ട്ടം ?

lovesoul said...

പ്രതികരണ ശേഷി നഷ്ടപെട്ടു കഴിഞ്ഞു. എല്ലാം എല്ലാവരും തീരുമാനിക്കും , തീരുമാനിക്കുന്നു , നമ്മള്‍ വിനീത വിധേയര്‍ മാത്രം

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഞങ്ങളുടെ സൌകര്യത്തിനു മരിക്കാനെങ്കിലും നിങ്ങൾ തയ്യാറാകണമെന്ന ഒരു അഭ്യർത്ഥന ചെവികൊള്ളണം

Sabu M H said...

പറഞ്ഞു പോയതാണല്ലേ?
എങ്കിലും നന്നായി.

sagarikaa said...

thikachum yojicha prathikaranam...pakshe sir...savam thinnu arapp theernnavark ellam verum akhoshappolippukal mathram...

Bindhu Unny said...

നന്നായി. മരണാനന്തരമെങ്കിലും സ്വൈര്യം കിട്ടുമല്ലോ. :)

രാജന്‍ വെങ്ങര said...

ഇതൊക്കെ ഞങ്ങള്‍ ആരാധകര്‍ക്ക് അലിഖിതമായി സിദ്ധിച്ച അവകാശമാണ് ..അതില്‍ കൈ കടത്താന്‍ ഞങ്ങള്‍ ആരെയും അനുവദിക്കുന്നതല്ല.

അസിൻ said...

ഒരു കവിയുടെ മരണം ഒരിക്കലും അദ്ദേഹത്തിന്‍റെ കവിതകളുടെ മരണമാകുന്നില്ല... അങനെയാകുനന്‍ പക്ഷം ആ പദത്തിനര്‍ത്ഥം ശൂന്യം...! എന്‍റെ മാഷേ... ഈ മാഷിന്‍റെ കവിതകള്‍ക്കുള്ളിലെ തീക്ഷ്ണതെയക്കാള്‍ ചുട്ടുപൊള്ളുന്ന് ഈ വരികള്‍... എല്ലാം ശാന്തമാകട്ടേ... ലോകം ശാന്തമാകട്ടേ.... എങ്കിലും ഒരു വാക്കു കൂടി.... ഈ ലോകരോട്... “മാ നിഷാദാ...”

ചെറുവാടി said...

ആത്മരോഷം പ്രകടിപ്പിക്കാന്‍ അവസാനം എഴുതിയ ആ നാല് വരികള്‍ തന്നെ ധാരാളം.
ധീരമായ ഈ സമീപനത്തിന് ഒരു സല്യൂട്ട്.

സോണ ജി said...

തുറന്നു പറച്ചില്‍ നന്നായെങ്കിലും.ഒരു ദു:ഖം മനസ്സില്‍ പറ്റി കിടക്കുന്നു. :(

smiley said...

ബാലന്‍ സാര്‍,
നമ്മുടെ അമര്‍ഷം ആ രംഗബോധം
ഇല്ലാത്ത കോമാളിയോടാകട്ടെ

അല്ലെങ്കില്‍ അയ്യപ്പന്‍
മേല്‍വിലാസം ഇല്ലാത്ത
ശവകുഴി അന്യേഷിച്ചു പോയതാകാം

കുഞ്ഞൂസ് (Kunjuss) said...

കവി അയ്യപ്പനോട്‌ കാണിച്ച അവഗണനയില്‍ രോഷവും സങ്കടവും തോന്നുന്നു.
മാഷിന്റെ രോഷം ഇവിടെ കനലായെരിയുമ്പോള്‍ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്നു.....

പ്രതികരണൻ said...

പ്രിയ കവേ,
കവിത ഞങ്ങൾക്കു മനസ്സിലാവില്ല. കവിയുടെ കച്ചവട മൂല്യം ഞങ്ങൾക്കറിയാം. ചാവും ആണ്ടും എഴുത്തിന്റെ ലോഹവാർഷികങ്ങളുമെല്ലാം സ്പോൺസേചെയ്യാൻ ആളെക്കിട്ടിയാൽ മതി. അഭിപ്രായം പറയേണ്ട!

keraladasanunni said...

ഒന്നാന്തരം. ഒരു വാക്ക് പോലും അധികമായില്ല. ഒരു വാക്ക് പോലും കുറഞ്ഞതുമില്ല. നാട്ടു നടപ്പ് ഇങ്ങിനെയൊക്കെയാണ്. അതിനെതിരായ രോഷം 
മനസ്സിലാവുന്നു.

Vinod Raj said...

സാര്‍...
ഈ അഭ്യര്‍ഥന അല്‍പ്പം കടുത്തു പോയില്ലേ എന്ന് ഒരു സംശയം. :)

Suma Rajeev said...

അവസരോചിതം...എല്ലാ പ്രശസ്ത വ്യക്തികളും അവരുടെ ഒസ്യത്തില്‍ ഇത് എഴുതി ചേര്‍ക്കണം ഇല്ലെങ്കില്‍ തണുത്ത മരവിച്ചു കരുവാളിച്ച ശരീരത്തെ പൊതു ദര്‍ശനം എന്നാ പേരില്‍ നാടുമുഴുവേ കൊണ്ട് നടക്കും.. നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങളെ പോലുള്ള സാധാരണകാര്‍ക്ക്‌ അസഹനീയം ആണത്...

sainualuva said...

ഈ അഭ്യര്‍ത്ഥന ആരും മാനിക്കില്ല മാഷേ ....മരണം ആഘോഷിക്കാന്‍ കാത്തു നില്‍ക്കുന്നവരോട് എന്ത് പറഞ്ഞിട്ടും ഫലമില്ല ..

ﺎലക്ഷ്മി~ said...

മരണവും , മുന്‍ കൂട്ടി തീരുമാനിച്ച ശവമടക്ക് അഭ്യര്‍ത്ഥനയുമൊക്കെ നടത്താന്‍ അയ്യപ്പന്‍ എന്ന കവി മറന്നു പോയിരുന്നു. ആര്‍ഭാടങ്ങള്‍ക്ക് അതിരില്ലല്ലോ..അല്ലേ..?
അഡ്വാന്‍സ് ആദരാഞ്ജലികള്‍..!!

( സീരിയലുകളില്‍ അഭിനയിക്കാന്‍ പോയിത്തുടങ്ങിയപ്പോള്‍ മലയാളികള്‍ക്ക് ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന കവി മരിച്ചു പോയീരുന്നു. പക്ഷേ വിശപ്പടക്കാന്‍ കവിതപോരല്ലോ..അതും ജനം മനസ്സിലാക്കി. ഈ ബ്ലോഗ് തുറന്നപ്പോള്‍ അദ്ദേഹം ഉയര്‍ത്തെഴുന്നേറ്റതായി അനുഭവപ്പെട്ടു...ഇനിയും ഒരു പാട് കാലം കവിതകള്‍ എഴുതാന്‍ മാഷിന് കഴിയട്ടേ എന്ന് ആശംസിക്കുന്നു)

ashiq said...

പതിരില്‍ പരതിയാല്‍ നെന്മണികള്‍ കാണില്ലേ സാര്‍?

ഷാരോണ്‍ said...

എന്താണ് പറയേണ്ടത്?
ഖസാക്കിലെ കുഞ്ഞാമിന പറഞ്ഞ പോലെ..."ആരും ചാകാത്ത കത" മതി മാഷേ ബൂലോഗത്തില്‍....

sebinzdreams said...

ഒരിക്കലും നടക്കാത്ത ആഗ്രഹങ്ങള്‍...ഒന്ന് മരിച്ചു കിട്ടിയാല്‍ മതി...ബാക്കി ഒക്കെ ചെയ്തു കൂട്ടാന്‍ ഇവിടെ ആളുകള്‍ ...നിരവധി...ഇല്ല മാഷെ നിങ്ങളുടെയും വിധി ഇതൊക്കെ തന്നെയാവും..

ഏറനാടന്‍ said...

ബാലേട്ടാ.. എന്ത് പറഞ്ഞാലും പറഞ്ഞതെല്ലാം എല്ലാരും മറക്കും. അരുത് എന്ന് പറഞ്ഞ് ഓര്‍മ്മയില്‍ ഇല്ലാത്തത്‌ ഓര്‍മ്മിപ്പിച്ച് നാട്ടുകാരെകൊണ്ട് എല്ലാം ചെയ്യിക്കും. അതാണ്‌ കണ്ടുപോന്നതും കാണാന്‍ പോകുന്നതും ആയ സത്യം!

കലാം said...

വിടില്ല ഞങ്ങള്‍!
ശവത്തില്‍ കുത്തുന്നതിന്റെ സുഖം അറിഞ്ഞു കഴിഞ്ഞു!
ഇനി ആരെയും വെറുതെ വിടില്ല!

sandu said...

തെങ്ങ് ഒരു കല്പകവൃക്ഷമാന്നു .........അതിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗ പ്രദമാണ്.........അത്ര ത്തോളം ആകില്ലയെങ്കിലും മൃതദേഹവും ഉപയാഗപ്രദം തന്നെ.
ദൈവത്തിന്റെ കൈപിഴ ഒടുക്കാന്‍ ......ഹത ഭാഗ്യരായീ ഇരുട്ടില്‍ കഴിയുന്നവര്‍ക് ,
കെല്പില്ലാത്ത ഹൃദയമുള്ളവര്കൊക്കെ പകരം വയ്ക്കാന്‍.

നാട് തെണ്ടിക്കലും മാലയിടലും ഫോട്ടോയിലും ആകാമല്ലോ .
ഭാര്യയോടു പറയണം ദുഖിച്ചിരിക്കാതെ ........ആ നല്ല കാര്യം ചെയ്യണമെന്നു .
ടി വി ക്കാര്‍ പാവങ്ങള്‍ .....കുറ്റം പറയേണ്ടതില്ല ........നാളെ ചരിത്രം തിരയുന്നവന്റെ കൈയില്‍ കിട്ടാന്‍
എന്തെങ്കിലും ഒക്കെ വേണ്ടേ .

എനിക്ക് പക്ഷെ അസൂയ യുണ്ട് കേട്ടോ .......ജീവിതം കൊണ്ടും പോരാത്തതിനു മരണം കൊണ്ടും കാലത്തിനു കൈ ഒപ്പ് വയ്ക്കാന്‍ കഴിയുന്ന എല്ലാവരോടും.
എന്റെ കാര്യത്തില്‍ ആകെ കൂടി ഒരു പ്രതീക്ഷ .......യുഗങ്ങള്‍കു ശേഷം ഒരു ഫോസിലയെങ്കിലും
ഇങ്ങനെ ഒരാള്‍ ജീവിച്ചിരുന്നെന്നു ആരാലും കാണു പിടിക്കും എന്നു മാത്രം !!!!!ഹ്എ!!!അന്നെന്റെ പേര് 2010 എന്നോ മറ്റോ ആകും !!

kARNOr(കാര്‍ന്നോര്) said...

കാലോചിതം.

Typist | എഴുത്തുകാരി said...

അഭ്യർത്ഥനയിലെ കാര്യങ്ങളെല്ലാം നല്ലതു തന്നെ. പക്ഷേ അതൊക്കെ നടപ്പിലാക്കാൻ പറ്റുമോ?

Arjun.B.R said...

പറയിപ്പിച്ചു അല്ലെ ?

JIGISH said...

കൊള്ളാം ചുള്ളിക്കാടേ,
ബുദ്ധിയും വിവേകവുമുള്ളവർ ഇവിടെ ഇനിയുംഅവശേഷിക്കുന്നു എന്നറിയിച്ചതിൽ സന്തോഷം..! ഒരു പകർപ്പ് തീരുവന്തോര ത്തേക്കും അയക്കണേ. മരിക്കുന്നോരെയെല്ലം ഇപ്പം അവരങ്ങ് ഏറ്റെടുക്കുവല്ലിയോ..?

ഗിരീഷ് മാരേങ്ങലത്ത് said...

'ഓര്‍മ്മ'പ്പെടുത്തിയത് നന്നായി.

Vinodkumar Thallasseri said...

ഇങ്ങനെ ഒരഭ്യര്‍ത്ഥന കൊണ്ടും കാര്യമില്ല. ഇവിടെ മരണം പോലും ചിലര്‍ക്ക്‌ ആഘോഷിക്കാനും ചിലര്‍ക്ക്‌ മറ്റു ചിലരെ കൊട്ടാനും മാത്രമുള്ള ഒരു അവസരം മാത്രമാണ്‌. അതിനുള്ള സാധ്യത അവര്‍ കഴിയുന്നിടത്തോളം ഉപയോഗിക്കുകയും ചെയ്യും.

റോസാപ്പൂക്കള്‍ said...

ഈ രോഷത്തെ ഞാന് ബഹുമാനിക്കുന്നു

ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

ജീവിച്ചിരിക്കുമ്പോള്‍ അയ്യേ അയ്യപ്പന്‍
മരിച്ചു കിടക്കുമ്പോള്‍ അയ്യയ്യോ അയ്യപ്പന്‍
- ഉസ്മാന്‍ ഇരിങ്ങാട്ടിരി

Arjun.B.R said...

the:-(

anoop said...

ബാലേട്ടാ...
ഈ നാട് നന്നാവുന്നതുവരെ മരിക്കാതിരിക്കാന്‍ പറ്റുമോ ?

നീര്‍വിളാകന്‍ said...

നിലവിളി ആരും കേള്‍ക്കുമെന്ന് ഒരുറപ്പും ഇല്ല... നേരത്തെ വീട്ടുകാരെ അറിയിച്ചെക്കുക ഈ നായിന്റെ മക്കളെ ഒന്നും പടിക്കകത്ത് കേറ്റരുത്‌ എന്ന്... !

cherish said...

പഴയ ഊര് തെണ്ടി കവിയില്‍ നിന്നും വിഡ്ഢി പെട്ടിയിലെ അഭിനേതാവിലെക്കുള്ള ദൂരത്തില്‍ ജാടക്കൂട്ടങ്ങളുടെ മുഖത്ത് തുപ്പാനുള്ള ശേഷി കൈവിട്ടില്ല എന്നറിഞ്ഞതില്‍ സന്തോഷം ............

സങ്.എം.കല്ലട said...

മരണം ആഘോഷിക്കപ്പെടുന്നു കവിതയുടെ ഇടം വായിക്കുന്നവെന്‍റെ മനസ്സിലാണെന്ന നേര് അറിഞ്ഞു കൊണ്ട് തന്നെ വിസ്മരിക്കുന്നു / ഓര്‍മ്മ ഉള്‍ക്കരുതല്‍ ആകേണ്ടതുംആഘോഷിക്കപ്പെ ടേണ്ടതല്ലാത്തതും ആകണം ദു:ഖം പ്രച്ഛന്നവേഷം ധരിക്കുമ്പോള്‍ ചിരി പൊട്ടുന്നത് ആരും അറിയുന്നില്ല .താങ്കള്‍ പറഞ്ഞതുപോലെ കവി കവിതയാല്‍ തന്നെ ഓര്ക്കപ്പെടണം അപ്പോഴാണയാള്‍ ചിരഞ്ജീവി ആകുന്നത്‌ . ഇന്ന് നമ്മള്‍ ഓര്‍മ്മക്കുറിപ്പുകളും സ്മരണാഞ്ചലികളും
എഴുതി സൂക്ഷിക്കു കയാണ് . ആരുടെയൊക്കെയോ പേരുകള്‍ പൂരിപ്പിക്കുവാന്‍ കുറച്ചു ഇടങ്ങള്‍ മാത്രം ബാക്കിവച്ച് .....

നന്മ്മകള്‍ കവിയുടെ ആഗ്രഹം സഭലമാവട്ടെ !

പ്രണയം പോലെ
മരണവും സ്വകാര്യമാവട്ടെ

സൈനുദ്ധീന്‍ ഖുറൈഷി said...

എന്റെ കവിതയ്ക്ക്
എന്റെ സ്മരണ നിലനിർത്താൻ കഴിയില്ലെങ്കിൽ
എന്നേക്കുമായി എല്ലാവരാലും
വിസ്മരിക്കപ്പെടുന്നതാണ് എനിക്കു സന്തോഷം”

ajiive jay said...

mashe ee abhyarthana maranathekkaal kaduppam aanallo, osythil ezhuthaathathukondu njangal maanikkilla, thanks

shinod said...

കൊള്ളേണ്ടിടങ്ങളില്‍
ചെന്നുകൊള്ളുന്നുണ്ട്
നിന്റെ തീ വാക്കുകള്‍.

സുജിത് കയ്യൂര്‍ said...

Erinju kollikunna vakkukal

VineshNarayanan said...

kavithakku vendi jeevichu maricha sree ayyapanu vendiyanithennu manasilakunu......arkuvenam rashtriyakrude acharavedikal....sir nengilum parayan kazhinjallo...pinne maranam athalle sathyamayitullu ...nannayi..othiri snehathode....

VineshNarayanan said...

sarinengilum ingane parayan kazhinjallo ...kavithayku vendi jeevichu maricha sree...ayyapan...ho..allelum arkuvenam ee rashtriyakarude acharavedikal ...pinne maranam athalle sathyam...bharyodulla sneham nannayi....othiri snehathode....

akhi said...

ഒന്നു മരിച്ചൽ നന്നായിരുന്നു എന്ന് ഇനി ആരും വിചാരിക്കണ്ട.ഞങ്ങൾ ആചാര വെടി വെയ്ക്കും.

സ്നേഹപൂര്‍വ്വം അനസ് said...

ഈ അഭ്യര്‍ഥന മനസ്സില്‍ കൊണ്ട് പോയല്ലോ ബാലേട്ട ..............

ചിന്നവീടര്‍ said...

ആടാനുറച്ച വേഷം ആടിത്തീര്‍ത്തല്ലേ മതിയാകൂ മാഷേ! പക്ഷെ ഒന്നുറപ്പ്, താങ്കളുടെ സ്മരണ മലയാളം ഉള്ളിടത്തോളം കാലം നിലനില്‍ക്കും....

maithreyi said...

ഹൃദയം തൊടുന്ന സത്യസന്ധമായ വരികള്‍. ടി.വിയില്‍ ഇതു കണ്ടിരുന്നു പക്ഷേ ഫേസ്ബുക്ക് എന്നാണു പറഞ്ഞത്.

ആദൃതന്‍ said...

താങ്കളുടെ എഴുത്ത് നന്നായിരിക്കുന്നെന്ന് ഞാന്‍ പറയേണ്ട കാര്യമില്ല.
എന്‍റെ പുതിയൊരു കഥയ്ക്ക്‌ താങ്കളും നിമിത്തമായിട്ടുണ്ട്. ദയവായി അത് വായിച്ചു നോക്കുമല്ലോ.

P.Suresh said...

സാംസ്‌കാരിക മന്ത്രിക്ക് ഒഴിവുള്ള ദിവസം മരിക്കണമെന്ന് അപേക്ഷ

വിജയലക്ഷ്മി said...

ഈ ചിന്താഗതിയോട് യോചിക്കുന്നു..ഇന്നത്തെ സമൂഹത്തിന്‍റെ അനാസ്തയോടുള്ള അമര്‍ഷവും വെക്തമായറിയുന്നു ഈ പോസ്റ്റില്‍ .

kathayillaaththaval said...

'ഒസ്യത്തിലില്ലാത്ത ഈ രഹസ്യം അല്ല ,പരസ്യമായ
'അഭ്യര്‍ത്ഥന , ആസ്വാദകന് കവിയുടെ തിരുശേഷിപ്പ് ...
പ്രിയ കവിയ്ക്കു സ്നേഹാദരങ്ങളോടെ ........

ente lokam said...

ഞാന്‍ ഒരു മിനിറ്റു പോലും മുമ്പില്‍ നിന്നു മാറാതെ
മുഴുവന്‍ കണ്ട ഒരേ ഒരു interview ആയിരുന്നു
നേരെ ചൊവ്വേ മനോരമ വിഷന്‍..ഒരായിരം നന്മകള്‍
നേരുന്നു..ബ്ലോഗില്‍ വന്നപ്പോള് ഒരു സുഹൃത്ത്‌ പോലെ
എന്‍റെ അടുത്ത് എന്ന് തോന്നുന്നു..അല്ലാ ഞാന്‍ അങ്ങയുടെ
അടുത്ത് എത്തിപ്പെട്ടപ്പോള്‍.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും നന്ദി

അമീന്‍ വി ചൂനുര്‍ said...

ബുദ്ധിയും വിവേകവുമുള്ളവർ ഇവിടെ ഇനിയുംഅവശേഷിക്കുന്നു എന്നറിയിച്ചതിൽ സന്തോഷം..!

kolazhom said...

ആര്‍ജവമുള്ള വാക്കുകള്‍
ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും ജീവനുള്ള ബാലചന്ദ്രനെ വേണ്ട
അവര്‍ക്ക് വേണ്ടത് ശവക്കച്ച്ചയില്‍ പോതിഞ്ഞുകിടക്കുന്ന കവിയെയാണ്‌
എന്നിട്ടുവേണം അവര്‍ക്ക് . കവിയുടെ കവിതയുടെ മാനവികബന്ധതെക്കുറീച്ച് ഏഴുതാന്‍
എന്നിട്ട് വേണം സാംസ്കാരിക വകുപ്പിന് വെടിപോട്ടിക്കാന്‍
മുഖ്യമന്ത്രിയുടെ പ്രതിനിധി മുതല്‍ സകലര്‍ക്കും പ്ലാസ്റ്റിക്ക് റീ ത്തുമായി ക്യുനില്‍ക്കാന്‍

സനില്‍ എസ് .കെ said...

കഴിയുന്നതും ഏതെങ്കിലും ഒരവധിക്കാലത്ത് മരിക്കുക .
ആരെയെങ്കിലും അയച്ച് 'എല്ലാവരും സ്ഥലത്തുണ്ടെന്ന് ' ഉറപ്പാക്കുക .
പൊടിപിടിച്ചു കിടക്കുന്ന തോക്കുകള്‍ തുടച്ചു മിനിക്കിയോ എന്നും തിരക്കുക .
നേരെചൊവ്വേ വെടിവച്ച് ആരെയും ശവമാക്കാന്‍ കഴിയാത്തതിന്‍റെ അരിശം , ശവത്തിന്‍റെ നെഞ്ചത്ത് തീര്‍ക്കാനുള്ളതല്ലേ ....
ഒരു കാരണവശാലും സന്ധ്യാനേരത്ത് മരിയ്ക്കരുത് . (മലയാളികള്‍ വേറെ ചില കാര്യങ്ങള്‍ക്ക്
കരയുന്ന സമയമാണത് .)
-------------------------------
ഈ ബ്ലോഗ്‌ കാണാന്‍ വൈകി , എങ്കിലും സന്തോഷം . നഷ്ടപ്പെട്ടിട്ടില്ല മാഷിനെ എന്നോര്‍ത്ത് .

appachanozhakkal said...

ആണായിട്ട്, ഇവിടെ ചുരുക്കം ചിലരെ ഉള്ളു, അതിലൊരാളാണ് ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്.
എന്നേപ്പോലെ, മീശ വച്ചിട്ടു വലിയ വിശേഷമോന്നുമില്ല.

ranji said...

ഇഷ്ടമായി.
അടുത്ത രചനക്കായി കാത്തിരിക്കുന്നു.

ramu.vedanta said...

വളരെ നല്ല ചിന്ത. ’ബാല’ചന്ദ്രന്‍ ഒരു ബാല ചന്ദ്രനല്ലാതെ ഒരു ചിന്തയുടെ ലോകത്തില്‍ ’ഉദിച്ച’ സൂര്യനായി.

ബാല ചന്ദ്രന്റെ ’അസ്തമന’ ചിന്തകളെ, എല്ലാവരും മാനിക്കട്ടെ. സമാജം ഈ ചിന്തകള്‍ അനുകരിക്കട്ടെ.

രാമു.

Sreeja said...

എന്റെ മകള്‍ക്ക് പ്രണയം എന്തെന്നറിയാന്‍,
ഞാന്‍ അറിഞ്ഞ ആ തീവ്രമായ വേദന അവളും അറിയാന്‍,
അങ്ങനെ എനിക്കവളോട് പ്രതികാരം ചെയ്യാന്‍,
താങ്കളുടെ കവിതകള്‍ മാത്രം ഇവിടെ ഉപേക്ഷിയ്ക്കുക...
അന്നവള്‍ എന്നോട് ചോദിയ്ക്കയനെങ്കില്‍..
ഞാന്‍ പറഞ്ഞേക്കാം,
നിന്റെ അച്ഛനെ സ്നേഹിക്കാന്‍,
ഞാന്‍ കടമെടുത്ത വരികളുടെ ഉടമയാണെന്നു..

താങ്കള്‍ക്കൊരു സുഖമരണം ആശംസിയ്ക്കുന്നു...

ഒരു യാത്രികന്‍ said...

എന്‍റെ പ്രീയ കവിയുടെ കവിതകള്‍ കാലത്തെ അതിജീവിക്കുന്നവ തന്നെ. കവിയെ ജീവനോടെ ഒരിക്കലെങ്കിലും കാണണമെന്ന വലിയ ആഗ്രഹവും മറയ്കുന്നില്ല...........സസ്നേഹം

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും നന്ദി

raju said...

Dear Sri Cullikkad,

Your lines immediately after the death of Poet Ayyappan had appeared in Malayala Manorma newspaper. I had given a translation of it in my blog thinking that the lines were part of the Report. The link to the blogpost is given below:
http://raju-swapnalokam.blogspot.com/2010/11/song-of-drunkards-whose-throats-will-be.html
I hope I have not violated any copy right. If you so desire I shall remove it from there. I became aware of your blog from a Status of Sri. Visvanathan Achari in FB.

Jithin Chembil said...

താങ്കളുടെ കവിതകളെ അറിഞ്ഞിടുള്ളവര്‍.....
താങ്കളുടെ വേര്‍പാടിനെ ഒരു തീരാ നഷ്ടം എന്ന് വിശേഷിപ്പിച്ചാല്‍....
അതിനെ ആര്‍ക്കു തെറ്റ് പറയാനാകും.....
അങ്ങനെ പറയാന്‍ പ്രേരിപ്പികുന്നത് തന്നെ
താങ്കളുടെ ''പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍''
കണ്ടിടുള്ളത് കൊണ്ടായിരിക്കും............

Prakashchirakkal said...

shubhitha yauvvanam vittupoyenkilum...avasha vardhakam doorey aanenkilum...marana shesham natakkenda kaaryangal vannukootum yathaavidhi polave...thangal malayaala kavithayute muthaanu....athukondu ee abyarthana pinvalikkuka...bhavukangal....