Tuesday, 21 December, 2010

തിരുപ്പിറവി

 ബാലചന്ദ്രൻ ചുള്ളിക്കാട്


ഈ തടവുമുറിയിൽ ടി.വി ഇല്ല.
ഇന്റർനെറ്റ് ഇല്ല.
ഒരു പഴയ ട്രാൻസിസ്റ്റർ മാത്രം.

അതു ട്യ്യൂൺ ചെയ്താൽ
വിദൂരമായ കടലിരമ്പം മാത്രം.

കടലിരമ്പമോ അതോ
എല്ലാ ആശുപത്രികളിലെയും
എല്ലാ രോഗികളുടെയും കരച്ചിലോ.
വധിക്കപ്പെട്ടവരുടെ
പരിഹാരമില്ലാത്ത പരാതിയോ.
നിരോധിക്കപ്പെട്ട ബീജകോടികളുടെ
ഘോരപ്രാർത്ഥനയോ.
പാപഗ്രഹത്തിന്റെ പ്രസവവേദനയോ.

എന്തായാലും
എനിക്കുറങ്ങാനാവുന്നില്ല.

ട്രാൻസിസ്റ്റർ ഓഫ് ചെയ്യാം.
എറിഞ്ഞുടയ്ക്കാം.

പക്ഷേ അപ്പോൾ
തിരുപ്പിറവി എങ്ങനെ അറിയും?
-------------------

42 comments:

C R said...

"എനിക്കുറങ്ങാനാവുന്നില്ല", എനിക്കും.

വെഞ്ഞാറന്‍ said...

മറ്റൊരു തടവുമുറിയിൽ നിന്ന്......

പ്രതികരണൻ said...

വിദൂരമാം കടലിരമ്പം മാത്രം......

ഉമേഷ്‌ പിലിക്കൊട് said...

എന്തായാലും
എനിക്കുറങ്ങാനാവുന്നില്ല.
ട്രാൻസിസ്റ്റർ ഓഫ് ചെയ്യാം.
എറിഞ്ഞുടയ്ക്കാം.
പക്ഷേ അപ്പോൾ
തിരുപ്പിറവി എങ്ങനെ അറിയും?


ഉണര്ന്നിരുന്നെ പറ്റൂ മാഷെ

ആശംസകള്‍ ....

പ്രയാണ്‍ said...

തിരുപ്പിറവികള്‍ക്കു വാര്‍ത്താപ്രാധാന്യം നഷ്ടപ്പെട്ടിരിക്കുന്നു......തിരു മുറിവുകളാണിപ്പോള്‍ .....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

തിരുപ്പിറവി വരെ ഉറങ്ങാതെ..
എത്ര കാലം?

പദസ്വനം said...

"ട്രാൻസിസ്റ്റർ ഓഫ് ചെയ്യാം."

മനസ്സ് മാത്രം തുറന്നിടാം...
:)

മുകിൽ said...

ആ വലിയ തിരിപ്പിറവി വാർത്ത വരുമെന്നു കാത്തിരിക്കാം. അതിനു വേണ്ടി ഊണർന്നിരിക്കാം.

T.A.Sasi said...

''എല്ലാ ആശുപത്രികളിലെയും
എല്ലാ രോഗികളുടെയും കരച്ചിലോ.
വധിക്കപ്പെട്ടവരുടെ
പരിഹാരമില്ലാത്ത പരാതിയോ.
നിരോധിക്കപ്പെട്ട ബീജകോടികളുടെ
ഘോരപ്രാർത്ഥനയോ.
പാപഗ്രഹത്തിന്റെ പ്രസവവേദനയോ.''

കവിത എന്തന്നറിയുന്നു
ഈ വരികളിലൂടെ

MyDreams said...

എന്തായാലും
എനിക്കുറങ്ങാനാവുന്നില്ല.

ഉറങ്ങതിരിക്കണം .....ഉറങ്ങുന്നവരെ ഉന്നര്ത്താന്‍ എങ്കിലും

കാഡ് ഉപയോക്താവ് said...

നന്നായിട്ടുണ്ട് സാർ. നന്ദി , ഞാൻ വീണ്ടും വരാം.
കുറെ കമന്റുകൾ കിട്ടിയാൽ ഉറക്കം താനെ വരും... എന്റെ ഉറക്കം നഷ്ടപ്പെട്ട് ഞാൻ ഇവിടെ കാത്തിരിക്കുന്നു. "ബ്ലോഗോമാനിയ" എന്നാണ്‌ അസുഖത്തിന്റെ ശാസ്ത്രീയ നാമം.

ആദൃതന്‍ | Aadruthan said...

കാലം മാറി കഥ മാറി..
തിരുപ്പിറവി നമ്മളെ തേടി വരും.
സുഖമായുറങ്ങുക.

കുഞ്ഞൂസ് (Kunjuss) said...

ഈ തടവുമുറിയിൽ നിന്നും നമ്മെ രക്ഷിക്കാൻ ഇനിയൊരു ‘തിരുപ്പിറവി’ ഉണ്ടാകുമോ മാഷേ...?

Manoraj said...

തിരുമുറിവിവെഴുത്തുകള്‍..

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

തടവിലകപ്പെട്ടവർ എല്ലാവേദനകളാലും ഒടുങ്ങി തീരുകയല്ലേ
എന്നാലും ഒരു കടലിരുമ്പും പോലെ രക്ഷകന്റെ പിറവിക്കെങ്കിലും കാതോർത്തിരിക്കാമല്ലോ അല്ലേ

shinod said...

തിരുപ്പിറവി അടുത്തെന്ന് പത്രത്തില്‍ മുന്‍പേജില്‍ പരസ്യം വരും.
തൊഴുത്തില്‍ പിറന്നവന്‍ അക്ഷയതൃതീയ നാള്‍ സ്വര്‍ണ്ണം വാങ്ങി
ഭാഗ്യവാനായെന്നു അടിക്കുറിപ്പെഴുതും.
നിലക്കാതെ ചിലക്കുന്ന്റേഡിയോകളില്‍
തിരുപ്പിറവി പാട്ട് ഡെഡിക്കേറ്റ് ചെയ്യും. അങ്ങനെ അറിയാം.

ശ്രീനാഥന്‍ said...

പഴയ ആ ട്രാൻസിസ്റ്റർ ഇപ്പോഴും കയ്യിലുണ്ടല്ലോ, കരച്ചിലും,പരാതിയും,ഞെരക്കങ്ങളും അകലങ്ങളിലെ ഇരമ്പങ്ങളും പിടിച്ചെടുത്തു കൊണ്ട്, കലി കാത്തു കഴിയുന്ന കാലത്ത് തിരുപ്പിറവി കാതോർത്ത്! കവിത വിങ്ങലും പ്രതീക്ഷയുമായി, ബാലചന്ദ്രൻ!

സാബിബാവ said...

മാഷെ.. അഭിപ്രായം ഇവിടെ വേണോ വേണ്ട
എനിക്ക് ഇഷ്ട്ടമായി

geetha said...

തടവുചാടാം ....
ഈ ജീര്‍ണതയില്‍ തിരുപ്പിറവി ഉണ്ടാവാനിടയില്ല ,
തിരുശേഷിപ്പുകളില്‍നിന്ന് ഉയിര്‍കൊണ്ട
നുറുങ്ങു രശ്മികള്‍ അങ്ങിങ്ങ് മിന്നുന്നുണ്ട് ,
ഉണര്‍ന്നിരിക്കാം .....
ഉറക്കം അവര്‍ക്ക് പകുത്തുകൊടുത്തുകൊണ്ട് ...

nisagandhi said...

ദുഃഖിതരുടെയും പീഡിതരുടെയും രക്ഷയ്ക്കായി ഈ മണ്ണില്‍ ഭൂജാതനായ ആ പുണ്യവാന്റെ തിരുപ്പിറവി മാസത്തില്‍ അങ്ങ് എഴുതിയ ഈ വരികളില്‍ നൊമ്പര താഴ്വരയില്‍ കഴിയുന്നവര്‍ക്കുള്ള ഒരു സാന്ത്വന സന്ദേശമുണ്ട്.... ഈ തിരുപ്പിറവി ദിനത്തില്‍ ആ നൊമ്പര താഴ്വരയില്‍ കഴിയുന്നവര്ക്കു ഈ കവിത ഒരു തണലാകട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു ...
താങ്കള്ക്കു എന്റെ ക്രിസ്തുമസ് പുതുവല്‍സര ആശംസകള്‍ ...

ജിപ്പൂസ് said...

'തിരുപ്പിറവിയും കാതോര്‍ത്ത്'.
ശുഭപ്രതീക്ഷയിലാണ് മാഷേ.നിരോധിക്കപ്പെട്ട ബീജകോടികളുടെ പ്രാര്‍ഥനകള്‍ക്കുത്തരം നല്‍കാന്‍, എല്ലാ പരാതികള്‍ക്കും പരിഹാരം നിര്‍ദ്ധേശിക്കാന്‍ അവന്‍ പിറന്നേ മതിയാകൂ.

ഞാന്‍:ഗന്ധര്‍വന്‍ said...

പ്രതിഭ!!

ആശംസകള്‍!!

bijoy said...

swayam oru transister aayi,irambunna jeevithathe tune cheyyunna kavitha ..nandi.maappusakshiyum evide johnum sadgathiytum vaayicha kaalangale thirichutharunnathinu..

Rare Rose said...

മുറിവുണങ്ങാത്ത വേദനകളില്‍,തൊണ്ടയടച്ചു പോയ നിലവിളികളില്‍‍‍ അവന്റെ കാലൊച്ച കാതോര്‍ക്കുന്ന പ്രതീക്ഷ..ഇഷ്ടമായി കവേ..

sreeraj said...

lokathil enthoram thadavumurikal...
pratheekshitha thadavukarum

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും നന്ദി

Jayesh / ജ യേ ഷ് said...

തിരുപ്പിറവിയും കാത്തിരുന്ന് ഉറക്കം കളഞ്ഞ് മരിച്ച് പോകാൻ വേണ്ടി....

പഞ്ചാരക്കുട്ടന്‍ said...

അപ്പോള്‍ ആകാശത്ത് ഒരു നക്ഷത്രം ഉദിക്കും

സുജിത് കയ്യൂര്‍ said...

ee kavithayum ishtamaayi

P said...

നല്ല കവിത. നന്ദി. Bruce Almighty എന്ന സിനിമയിലെ ഒരു രംഗം ഓര്‍മ്മ വന്നു.

-P

എം.സങ് said...

kavitha nannayilla

akhi said...

ട്രാൻസിസ്റ്റർ ഓഫ് ചെയ്താലും ഇല്ലെങ്കിലും,എറിഞുടച്ചാ‍ലും ഇല്ലെങ്കിലും,തിരുപ്പിറവി അറിയാനാകില്ല.അത് എല്ലാ‍ആശുപത്രിയിലെയും എല്ലാരോഗികളുടെയുംകരച്ചിലിലുംവധിക്കപ്പെട്ടവരുടെപരിഹാരമില്ലാത്തപരാതികളിലുംനിരോധിക്കപ്പെട്ട ബീജകോടികളുടെ ഖോരപ്രാർതനയിലും പപഗ്രഹത്തിന്റെപ്രസവവേദനയിലും മുങ്ങിപ്പൊയിരിക്കും വർണ്ണങ്ങൾ നശിച്ച് നരച്ചിരിക്കും,

PremShoonyo said...

Ningalude kavithakal ente rakhthathilund... i started reading you since I was in Pre-Degree Class, now i am 47 yrs old living in Saudi Arabia. i have byhearted most of your poetry.. reciting alone giving me a kind of kurishettapettavante vilaapam pole oru anubhavam... i used to recite your poem at small gatherings here... i was just hearing THAATHA VAAKYAM..... each poetry is a kind of CRUZIFICATION... but now a days your are unable to write poem with such intensity as before.. i know it is not your fault.. POET is part of existence.. it should happen we cannot invite.. BEST WISHES AND LOVE..MY DREAM IS TO to recite one of your poem in your presence.. Ashraf Cheedathil, Dammmam Saudi Arabia

സ്തംഭിപ്പിക്കും ഞാന്‍ said...

എന്തോ.... പിറക്കാത്ത മകനെ ഓര്‍മ വന്നു

അമീന്‍ വി ചൂനുര്‍ said...

enikku peruthishttaayi ente baalettaaaa.....

ഹാക്കര്‍ said...

കൊള്ളാം കേട്ടോ......ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വന്നു നോക്കണം http://www.computric.co.cc/

കെ.എം. റഷീദ് said...

ഓരോ പ്രാവസിയും ചിന്തിക്കുന്നതും ഇത് തന്നെ . എറിഞ്ഞുടക്കാന്‍ ട്രാന്‍സ്സ്ടര്‍ ഇല്ല , തിരുപ്പിറവി മാത്രമല്ല , ഓണം പെരുന്നാള്‍ വിഷു .....ജിവിതം തന്നെ ഇല്ലാത്തവര്‍ , കേള്‍ക്കാന്‍ ഒരു കടലിരമ്പമില്ല കേള്‍ക്കുന്നതും കാണുന്നതും സഹമുറിയന്റെ വേദനയും നിശ്വാസവും മാത്രം. ഒരുപാട് മാനങ്ങള്‍ ഉള്ള നല്ല ഒരു കവിത ...ഒരു പാട് നന്ദി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്.
www.sunammi.blogspot.com

കെ.എം. റഷീദ് said...

ഓരോ പ്രാവസിയും ചിന്തിക്കുന്നതും ഇത് തന്നെ . എറിഞ്ഞുടക്കാന്‍ ട്രാന്‍സ്സ്ടര്‍ ഇല്ല , തിരുപ്പിറവി മാത്രമല്ല , ഓണം പെരുന്നാള്‍ വിഷു .....ജിവിതം തന്നെ ഇല്ലാത്തവര്‍ , കേള്‍ക്കാന്‍ ഒരു കടലിരമ്പമില്ല കേള്‍ക്കുന്നതും കാണുന്നതും സഹമുറിയന്റെ വേദനയും നിശ്വാസവും മാത്രം. ഒരുപാട് മാനങ്ങള്‍ ഉള്ള നല്ല ഒരു കവിത ...ഒരു പാട് നന്ദി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്.
www.sunammi.blogspot.com

jayarajmurukkumpuzha said...

aashamsakal.......

ഗിനി said...

നല്ല കവിത

ﺎലക്~ said...

;)


ആശംസകള്‍സ്

സുനിൽ പണിക്കർ said...

വാക്കൊരുക്കുന്ന മുറിവുകൾ..!!!
ആശംസകൾ ബാലേട്ടാ..