Wednesday, 9 March, 2011

സാഹിത്യവും ഞാനും.*

ബാലചന്ദ്രൻ ചുള്ളിക്കാട്

പഠനത്തിനോ ഗവേഷണത്തിനോ ഉദ്യോഗലബ്ധിക്കോ ആശയപ്രചാരണത്തിനോ അധികാരലബ്ധിക്കോ സ്ഥാനമാനങ്ങൾക്കോ ബഹുമതികൾക്കോ ധനലാഭത്തിനോ വേണ്ടിയല്ല, ആത്മരക്ഷയ്ക്കുവേണ്ടിയാണ് ഞാൻ സാഹിത്യത്തെ ആശ്രയിച്ചത്.

കുലമഹിമയോ സമ്പത്തോ ബുദ്ധിശക്തിയോ, ആരോഗ്യമോ സൌന്ദര്യമോ സ്വഭാവഗുണമോ ഒന്നും എനിക്കുണ്ടായിരുന്നില്ല. മാതാപിതാക്കൾക്കും ബന്ധുക്കൾക്കും നാട്ടുകാർക്കും സ്ക്കൂളിലെ അദ്ധ്യാപകർക്കും സഹപാഠികൾക്കും എന്നെ ഒട്ടുംതന്നെ ഇഷ്ടമല്ലായിരുന്നു.അവരിൽനിന്നും എപ്പോഴും കടുത്ത ശിക്ഷയും നിന്ദയും അപമാനവും പരിഹാസവും അപവാദവും കുറ്റപ്പെടുത്തലും അവഗണനയും പുച്ഛവും വെറുപ്പും എനിക്കു സഹിക്കേണ്ടിവന്നു.ഈ ലോകത്തിൽ എനിക്കല്ലാതെ മറ്റാർക്കും എന്നെ ആവശ്യമില്ല എന്നു കുട്ടിക്കാലത്തുതന്നെ എനിക്കു ബോദ്ധ്യപ്പെട്ടു.കൌമാരത്തിൽത്തന്നെ വീടിന്റെയും നാടിന്റെയും തണൽ എനിക്കു നഷ്ടമായി. ജീവിതം പെരുവഴിയിലായി.

ജീവിച്ചിരിക്കാൻ എന്തെങ്കിലും ന്യായീകരണമുണ്ടോ? ആത്മഹത്യചെയ്യാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടോ? പ്രത്യാശയുടെ ഒരു കണികയെങ്കിലും ഈ പ്രപഞ്ചത്തിലുണ്ടോ? എന്റെ നിലനില്പിനു എന്തെങ്കിലും അർത്ഥമുണ്ടോ? ലോകം എന്ന നരകത്തിൽനിന്നു രക്ഷപ്പെടാനായി പിടയുന്ന പ്രാണനെ പിടിച്ചുനിർത്താൻ എന്തെങ്കിലും സാദ്ധ്യതയുണ്ടോ?ആതുരമായ എന്റെ ആത്മാവ് അന്വേഷിച്ചുകൊണ്ടിരുന്നു.
ആ അന്വേഷണത്തിന്റെ അവസാനമാണ്
‘ഋതുവായ പെണ്ണിനും, ഇരപ്പന്നു, ദാഹകനു,
പതിതന്നും അഗ്നിയജനം ചെയ്ത ഭൂസുരനും’
അവകാശപ്പെട്ട സാഹിത്യം എനിക്കും ആശ്രയമായത്.

സാഹിത്യത്തിൽ കൊലപാതകിക്കും വേശ്യയ്ക്കും തീർത്ഥാടകനും ഭിക്ഷാടകനും കുടിയനും മരമണ്ടനും മഹാപാപിക്കും ഭ്രാന്തനും ഭ്രഷ്ടനും തിരസ്കൃതനും-മണൽ‌ത്തരിക്കും മഹാസാഗരങ്ങൾക്കും പരമാണുവിനും നിത്യഭാസുരനഭശ്ചരങ്ങൾക്കും-എല്ലാം ഇടമുണ്ട്,അഭയമുണ്ട്,ആശ്രയമുണ്ട് എന്നു ഞാൻ മനസ്സിലാക്കി.

ഞാൻ സാഹിത്യവിദ്യാർത്ഥിയോ സാഹിത്യപ്രതിഭയോ സാഹിത്യപണ്ഡിതനോ ഒന്നുമല്ല.ആത്മരക്ഷാർത്ഥം സാഹിത്യത്തെ ആശ്രയിച്ച ഒരഭയാർത്ഥി മാത്രമാണ്.സാഹിത്യം എനിക്കുനൽകിയ സാന്ത്വനം ആത്മഹത്യയിൽനിന്നും ഭ്രാന്താലയത്തിൽനിന്നും എന്നെ രക്ഷിച്ചു.എന്തും സഹിക്കാൻ മനഃശക്തി തന്നു. ജീവിതത്തെ നേരിടാൻ ധൈര്യം തന്നു.അതെ.സാഹിത്യം എനിക്കു പ്രാണരക്ഷയായിരുന്നു.

എന്റെ എഴുത്ത് എന്റെ സാഹിത്യഭക്തിയുടെപരിമിതമായ ഉപോൽ‌പ്പന്നംമാത്രമാണ്. അതു നല്ലതാണെന്ന് ആരെങ്കിലും പറഞ്ഞാൽ അല്പനേരത്തേയ്ക്ക് മനുഷ്യസഹജമായ ഒരു ചെറുസന്തോഷം ഉണ്ടാവും.അതിൽക്കവിഞ്ഞൊന്നുമില്ല.അതിന്റെ പേരിൽ യാതൊരവകാശവാദങ്ങളും എനിക്കില്ല.

എനിക്കു വയസ്സ് 54 ആയി. ഇത്രകാലം ജീവിച്ചിരിക്കുമെന്ന് ഒരിക്കലുംപ്രതീക്ഷിച്ചതല്ല. ഒരുപാടു കൂട്ടുകാർ പോയിക്കഴിഞ്ഞു.ഞാനും എപ്പോൾവേണമെങ്കിലും യാത്രപറയാൻ തയ്യാറായി സന്തോഷത്തോടെ കഴിയുന്നു. സാഹിത്യത്തിന്റെ ജീവജലം എന്നെ ഇത്രകാലം ജീവിപ്പിച്ചു. ജീവിതത്തിന്റെ ഈരേഴുപതിനാലുലോകവും എനിക്കു കാണിച്ചുതന്നു.നന്ദി.

സാമ്രാജ്യങ്ങളും നാഗരികതകളും തത്വശാസ്ത്രങ്ങളുംസിദ്ധാന്തങ്ങളും പ്രസ്ഥാനങ്ങളും പ്രത്യയശാസ്ത്രങ്ങളും ആവിർഭവിക്കുന്നു, അല്പകാലംനിലനിൽക്കുന്നു,കാലഹരണപ്പെടുന്നു. മഹത്തായ സാഹിത്യകൃതികൾ അതിജീവിക്കുന്നു.അവയിലൂടെ മനുഷ്യൻ അതിജീവിക്കുന്നു.

--------------------------
* കൊച്ചിൻ വിചാരവേദിയുടെ സുവനീറിനു വേണ്ടി.
------------------------------------

57 comments:

വായനക്കാരന്‍ said...

വായന എനിക്കുനൽകിയ സാന്ത്വനം is lot. I believe there are so meny people like me, really hope and wish a long and healthy life for you and expect more and more contributions from you to the litrature.
"മഹത്തായ സാഹിത്യകൃതികൾ അതിജീവിക്കുന്നു. അവയിലൂടെ മനുഷ്യൻ അതിജീവിക്കുന്നു." you will be one among them..!

Pony Boy said...

കൊള്ളാം...
ഓരോത്തർക്കും ഓരോ ആറ്റിറ്റ്യൂഡാണ്...ചിലർക്ക് സാഹിത്യമാന് ജീവിതം, ചിലർ കാസനോവകളാകുന്നു, ഇനിയും ചിലർ ഭക്തിയുടെ സാഗരത്തിലലിയുന്നു..എന്നിട്ടും എല്ല്ലാം സംത്യപ്തിയാകുന്നവർ ചുരുക്കമാണ്...

ബിഗു said...

സര്‍ഗയാത്ര തുടരുക. ഒരായിരം ഭാവുകങ്ങള്‍

cALviN::കാല്‍‌വിന്‍ said...

"മഹത്തായ സാഹിത്യകൃതികൾ അതിജീവിക്കുന്നു. അവയിലൂടെ മനുഷ്യൻ അതിജീവിക്കുന്നു."

അനശ്വരത ഉറപ്പാക്കാൻ മാത്രം പ്രായം സാഹിത്യമെന്ന മനുഷ്യോൽ‌പ്പന്നത്തിനുണ്ടോ? ബി.സി മൂവായിരം?

Rare Rose said...

ബാലചന്ദ്രന്‍ സാര്‍.,ഉള്ളിലൊരു കടലും, അതിന്റെയലയൊലികളും,പ്രക്ഷുബ്ധതകളും പകര്‍ത്താനുള്ള വിരലുകളും കൂടി നല്‍കി ദൈവമനുഗ്രഹിച്ചു വിടുന്നവര്‍ക്കേ എഴുതാനാവൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു.ഇതിനും പുറമേ അവനവനെ കുറിച്ചുള്ള തിരിച്ചറിവും ഈ കുറിപ്പില്‍ തെളിയുമ്പോള്‍ എന്തു പറയാന്‍..

സാഹിത്യത്തിന്റെ ജീവജലം അങ്ങേക്ക് എന്നെന്നും അഭയവും,സ്നേഹവും,നന്മയുമരുളട്ടെ..ജീവിതമൂതി ജ്വലിപ്പിച്ചു നിര്‍ത്തട്ടെ..

രമേശ്‌അരൂര്‍ said...

"സാഹിത്യത്തിൽ കൊലപാതകിക്കും വേശ്യക്കും തീർത്ഥാടകനും ഭിക്ഷാടകനും മഹാപാപിക്കും ഭ്രാന്തനും ഭ്രഷ്ടനും തിരസ്കൃതനും - മണൽ‌ത്തരിക്കും മഹാസാഗരങ്ങൾക്കും പരമാണുവിനും നിത്യഭാസുരനഭശ്ചരങ്ങൾക്കും- എല്ലാം ഇടമുണ്ട്. അഭയമുണ്ട്. ആശ്രയമുണ്ട് "
സത്യം ..പരമസത്യം ..എഴുത്തിലൂടെ ലോകത്തെ ഉദ്ധരിക്കുകയല്ല തളരാന്‍ തുടങ്ങുന്ന നമ്മുടെ തന്നെ പ്രജ്ഞയെ താങ്ങിയെഴുന്നെല്‍പ്പിക്കാനാണ് ഓരോ എഴുത്തുകാരനും ശ്രമിക്കുന്നത് ..

Ronald James said...

വേദന വേദന ലഹരി പിടിക്കും
വേദന ഞാനതില്‍ മുഴുകട്ടെ
മുഴുകട്ടെ മമ ജീവനില്‍ നിന്നൊരു
മുരളീ മൃദുരവം ഒഴുകട്ടെ

വേദനകള്‍ കവിതകളായി ഒഴുകുന്നതും കാത്തു ഞങ്ങള്‍ നില്‍കുന്നു...
ചുള്ളിക്കാടിന്‍റെ കവിതകള്‍ ഇനിയും ഞങ്ങള്‍ക്ക് വേണം

MyDreams said...

കുലമഹിമയോ സമ്പത്തോ ബുദ്ധിശക്തിയോ ആരോഗ്യമോ സൌന്ദര്യമോ സ്വഭാവഗുണമോ ഒന്നും എനിക്കുണ്ടായിരുന്നില്ല ...എല്ലാം യോജിക്കാം പക്ഷേ സൌന്ദര്യമില്ല എന്ന് മാത്രം പറയരുത് ..അത് ഉണ്ട് എന്ന് ആത്മ വിശ്വാസം അല്ലെ മിനി സ്ക്രീനിലും ബിഗ്‌ സ്ക്രീനിലും കാണുന്നത് ?

Salam said...

"..ജനലിനപ്പുറം ജീവിതം പോലെയീ, പകല്‍ വെളിച്ചം പൊലിഞ്ഞു പോവുന്നതും, ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മതന്‍ കിളികളൊക്കെ പറന്നു പോവുന്നതും..."

ബാലചന്ദ്രന്‍ സര്‍, ബാല്യത്തില്‍ നിങ്ങളനുഭവിച്ച പീഡനപര്‍വ്വങ്ങള്‍ താങ്കളുടെ വരികളിലൂടെ കേട്ടു കരഞ്ഞിട്ടുണ്ട് എന്ന് വെറുതെ പറയുകയല്ല. മറ്റൊരു നിലക്ക് പറഞ്ഞാല്‍ ജീവിതത്തിന്റെ ഈ വേദനകളില്‍ ചില കാര്യങ്ങളില്‍ താങ്കളോട് താതാത്മ്യം പ്രാപിക്കാന്‍ എനിക്ക് കഴിയുന്നു എന്നുള്ളതാണ്.
അത് കൊണ്ട് തന്നെയാവാം പുരസ്കാര കവികളെക്കാള്‍ താങ്കളെ കേള്‍ക്കാന്‍ മനസ്സ് തുടിക്കുന്നതും.

പ്രദീപൻസ് said...

മനസ്സില്‍ തട്ടുന്നു..ചിദംബര സ്മരണ പോലെ ....

ഷബീര്‍ (തിരിച്ചിലാന്‍) said...

ആത്മഹത്യയെ സാഹിത്യമെന്ന സാഹസം കൊണ്ട് അതിജീവിച്ച താങ്കളുടെ വരികള്‍ അതിമനോഹരം.

nikukechery said...

ഇപ്പൊഴെന്താണൊരു തിരിഞ്ഞുനോട്ടത്തിന്റെ പ്രസക്തി.

"പിൻവിളിവിളിക്കാതെ മിഴിനീരുകൊണ്ടെന്റെ കഴലുകെട്ടാതെ"

പ്രയാണ്‍ said...

ആശംസകള്‍ ........

chithrakaran:ചിത്രകാരന്‍ said...

എല്ലാ ഭേദവിചാരങ്ങളേയും ലയിപ്പിച്ചില്ലാതാക്കുന്ന
സ്നേഹജലമായി മനുഷ്യനുള്ളിടത്തോളം സാഹിത്യവും ഒരു സാന്ത്വനമായി നിലനില്‍ക്കും.

അനില്‍ ജിയെ said...

ക്ഷുഭിത ജീവല്‍ഗതാഗത ധാരയില്‍
തിരയു വീണ്ടുമാ പിച്ചളക്കണ്ണിനാല്‍
ശിഥില യാത്രതന്‍ വിഭ്രാന്തരൂപകം!

ബിന്‍ഷേഖ് said...

പച്ചയായ സത്യങ്ങള്‍ ,
ഉണക്കം തട്ടാത്ത എഴുത്ത്,
സലാം പറഞ്ഞ പോലെ പുരസ്കാര കവികളുടെ ജാഡ തീണ്ടാത്ത സമീപനം.

ചുള്ളിക്കാടെ, താങ്കള്‍ വ്യത്യസ്തനാവുന്നത് അവിടെയാണ്."സാഹിത്യവും താങ്കളും" പറഞ്ഞു വെച്ചതും മറ്റൊന്നല്ല.

(സീരിയല്‍)പൈങ്കിളിയെ ആശ്രയിക്കാന്‍ എന്തായിരുന്നു കാരണം എന്ന് കൂടി വ്യക്തമാകിയിരുന്നെങ്കില്‍ അനുവാചകരുടെ ആകാംക്ഷ കുറയ്ക്കാമായിരുന്നു.

അച്യുതന്‍ said...

ഒറിയ ചുള്ളിക്കാട്,
ഇവിടെ വെച്ചെങ്കിലും കണ്ടല്ലോ.
സന്തോഷം!
വീണ്ടും കേള്‍ക്കാം!

ente lokam said...

അദ്ദേഹത്തിന്റെ മനോരമ vision
interivewvil വ്യക്തം ആയി
മറുപടി പറയുന്നുണ്ട് ..
ചെയ്യാന്‍ പറ്റാത്ത സാമ്പത്തിക
ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചു
ഓടിയതിനു ഒരു പരിധി വരെ ഉള്ള
പരിഹാരം ആണെന്ന് ..കുടുംബത്തോട് ...
പച്ച ആയ സത്യങ്ങള്‍ തുറന്നു പറഞ്ഞ
ഞാന്‍ ഏറ്റവും ഇഷ്ട്ടപെട്ട ഒരു അഭിമുഖം..

sreee said...

എഴുതിയതു ജീവിതമോ ഭാവനയോയെന്നൊന്നും അറിയില്ല, കവിയോ നടനൊ എന്നും വേർതിരിച്ച് നോക്കീട്ടില്ല.പക്ഷെ ഒന്നറിയാം, താങ്കളുടെ കവിതകളെ ഇഷ്ടപ്പെടുന്നു. കവിതകൾ ഇനിയും പ്രതീക്ഷിക്കുന്നു.

നരിക്കുന്നൻ said...

മാഷിന്റെ കാഴ്ചപ്പാടിനോട് യോജിക്കുന്നു. ചിദംബര സ്മരണകളിലൂടെ പകർത്തിയ അനുഭവങ്ങൾ ഈ വരികളിലും പ്രതിധ്വനിക്കുന്നു. വരികൾ സൃഷ്ടിക്കാനറിയില്ലങ്കിലും വായനയിലൂടെ അനുഭവിക്കുന്ന സംതൃപ്തി ഞാനും അനുഭവിക്കുന്നു.

srikumar said...

എഴുത്തുകാരുടെ വെളിച്ചം അനുഭവങ്ങളാണ്. തിരിഞ്ഞുനോക്കുമ്പോൾ വേദനകൾ തന്ന ജീവിതത്തിനുപോലും നന്ദി പറഞ്ഞുപോകുന്നു.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

നയം വ്യക്തമാക്കിയുള്ള അസ്സലൊരു ചിന്താധാര...!

ചേച്ചിപ്പെണ്ണ് said...

സാമ്രാജ്യങ്ങളും നാഗരികതകളും തത്വശാസ്ത്രങ്ങളും സിദ്ധാന്തങ്ങളും പ്രത്യയശാസ്ത്രങ്ങളും ആവിർഭവിക്കുന്നു, അല്പകാലം നിലനിൽക്കുന്നു,കാലഹരണപ്പെടുന്നു.മഹത്തായ സാഹിത്യകൃതികൾ അതിജീവിക്കുന്നു. അവയിലൂടെ മനുഷ്യൻ അതിജീവിക്കുന്നു ...

ഉമ്മു അമ്മാര്‍ said...

സർ, ഏതൊരഭയാർത്ഥിക്കും തന്റെ കഴിവുകളിൽ അഭയം തേടുമ്പോൾ അവനതിൽ സംതൃപ്തനാണെങ്കിൽ അവിടെ ജീവിതത്തിന്റെ പ്രതീക്ഷ മുളപൊട്ടുകയല്ലെ ...
സാഹിത്യം എന്ന ജീവവായു അങ്ങയിൽ വേണ്ടുവോളം ദൈവം നൽകിയിട്ടുണ്ടല്ലോ ആരിലെ തിരസ്ക്കനണവും ആട്ടിയകറ്റലും താങ്കളെ ഉയിർത്തെയുന്നേൽ‌പ്പിലേക്ക് തിരിച്ചു കൊണ്ടുവരും തീർച്ച.. അങ്ങേക്ക് എന്നും നന്മയുമണ്ടാകട്ടെ.ആശംസകൾ..

കുഞ്ഞൂട്ടന്‍|NiKHiL said...

ഇടശ്ശേരി പറഞ്ഞതാണ് ഓര്‍മ്മ വരുന്നത്.."എനിക്കു രസമീ നിമ്നോന്നതമാം
വഴിക്കു തേരുരുള്‍ പായിക്കല്‍ ‍..
ഇതേതിരുള്‍ക്കുഴി മേലുരുളട്ടെ,
വിടില്ല ഞാനീ രശ്മികളെ.."
എല്ലാ എഴുത്തുവഴികളിലും ഇനിയും ഒരുപാടു ദൂരം അങ്ങേക്ക് മുന്നോട്ടു പോവാനുണ്ട്.. ആശംസകള്‍ ...

പള്ളിക്കരയില്‍ said...

താങ്കളുടെ വരികളിൽ സത്യത്തിന്റെ മുഴക്കം. എഴുത്തുകാരന്റെ അതിജീവനം തന്നെയാണ് അയാളുടെ എഴുത്ത്.അത് സാമ്പത്തികമാവാം, അത്മീയമാവാം, അത്മസംത്ര്‌പ്തിപരമാവാം. കുറിപ്പിനു നന്ദി.

മുറിവുകളുടെ വസന്തം said...

‘ഋതുവായ പെണ്ണിനും, ഇരപ്പന്നു, ദാഹകനു,

പതിതന്നും അഗ്നിയജനം ചെയ്ത ഭൂസുരനും’

അവകാശപ്പെട്ട സാഹിത്യം..

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും ഹൃദയംനിറഞ്ഞ നന്ദി

poor-me/പാവം-ഞാന്‍ said...

Long live and serve saraswathy devi...

കെ.എം. റഷീദ് said...

.......പഴയ ജീവിതം പാടെ വെറത്തു ഞാന്‍
ഇനിയുമെന്നെ തുലക്കാന്‍ വന്നുവോ
പ്രതിഭകള്‍ക്ക് പ്രവേശനം ഇല്ലന്റെ മുറിയില്‍
ഒട്ടും സഹിക്കാന്‍ വയ്യനിക്കവരുടെ സര്‍പ്പസാന്നിദ്ധ്യം ...... .....
.

ചെറുപ്പത്തിലെ തിക്താനുഭവങ്ങള്‍ ആകാം
ഞങ്ങള്‍ക്ക് ഹൃദയം കീറി തീ തുപ്പുന്ന വാക്കുകള്‍ ലഭിച്ചത്
ഇനിയും കൂടുതല്‍ ആരോഗ്യത്തോടെ ജീവിക്കാനും കൂടുതല്‍ എഴുതുവാനും ദൈവം അനുഗ്രഹിക്കട്ടെ

ഒറ്റയാന്‍ said...

അര്‍ച്ചനാ ടെക്സ്റ്റയിത്സിണ്റ്റെ മുമ്പില്‍, കുറേ പുകച്ചുരുളുകള്‍ക്കിടയില്‍, രാവേറെയായാലും പോകതെ ......(കേട്ടറിവാണ്‌. )

കൂട്ടുകാര്‍ക്കൊപ്പം വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ - താങ്ഗളുടെ വരികളെ പ്രണയിക്കുന്നവര്‍ - തയാറല്ലെന്നറിയുക.

"ചൂടതെ പോയി നീ നിനക്കായി......" എങ്ങി നെ മറക്കാനാവും ആ ദിനങ്ങള്‍. ക്ഷേമാശംസകളോടെ.....

മുകിൽ said...

ചിദംബരസ്മരണയുടെ ബാക്കിപത്രം പോലെ..

A Bystander said...

@ Calvin

അനശ്വരതാമാപിനിയുണ്ടോ കാല്വിന്റെ കയ്യിൽ? ബി.സി. ഒരു മൂവായിരത്തി എഴുനൂറ്‌ അല്ലെങ്കിൽ ഒരു നാലായിരമാണെങ്കിൽ അനശ്വരത ഉറപ്പിക്കാമോ?

സാഹിത്യം എന്ന മനുഷ്യോൽപന്നം എന്നൊക്കെ എഴുതുന്നത്ര വരണ്ട ശാസ്ത്രബോധമാണോ താങ്കൾക്കള്ളത്‌ ?

അങ്ങനെതോന്നിയിട്ടില്ല അതുകൊണ്ട്‌ ഒന്നുകൂടെ പറയട്ടെ:

അനശ്വരത തികച്ചും ആന്തരികമായൊരളവുകോലാണ്‌. അതെന്താണെന്നത്‌, കലപോലെ, ജീവിതം പോലെ വളരെ അപകടം പിടിച്ച പെട്ടെന്നൊരുത്തരം തരാൻ കഴിയാത്ത ചോദ്യമാണ്‌.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

@Byestander. മനസ്സിൽ രേഖീയമായ കലണ്ടർകാല സങ്കല്പം മാത്രമുള്ളവരോട് ഇക്കാര്യത്തിൽ തർക്കിക്കരുത്."infra time scape, aesthetic time, ആന്തരിക കാലം,അനശ്വരത’ തുടങ്ങിയ അനുഭൂതിസംജ്ഞകൾ അവരോടുപറഞ്ഞിട്ടെന്തു ഫലം.

cALviN::കാല്‍‌വിന്‍ said...

പഴയ മലർപ്പൊടിക്കാരന്റെ ഒരു സ്വപ്നമാണ് ‘എന്നും നിലനിൽക്കുമെന്നൊക്കെയുള്ള‘ ചില അവകാശവാദങ്ങൾ കണ്ടപ്പോൾ ഓർമ വന്നത്. ഒന്നു സൂചിപ്പിച്ചു എന്നേയുള്ളൂ. ശാസ്ത്രത്തിന്റെ അളവുകോൽ ഉപയോഗിച്ചതൊന്നുമല്ല. വാച്യാർത്ഥം മാത്രം ഗ്രഹിക്കുന്ന സാഹിത്യപുലികൾ ആണിവിടെയുള്ളതെന്നറിഞ്ഞില്ല. ഷെമീര് ;)

തർക്കിക്കുന്നില്ല. വിഷയം വിട്ടു.

Sarija N S said...

വരികളിലും വാക്കുകളിലും അഗ്നി വിതറിയ കവി.ഭ്രാന്തനെപ്പോലെ ഏകാകിയെപ്പോലെ അലഞ്ഞു നടന്ന കവി. പിന്നിടെപ്പോഴൊ ആ വാക്കുകളിലെ തീയണഞ്ഞു. എങ്കിലും അണയാതെ കിടക്കുന്ന കനലുകളില്‍ നിന്ന് ഇടയ്ക്ക് തീപ്പൊരികള്‍ ചിതറുന്നു.

പകല്‍കിനാവന്‍ | daYdreaMer said...

മഹത്തായ സാഹിത്യകൃതികൾ അതിജീവിക്കുന്നു.അവയിലൂടെ മനുഷ്യൻ അതിജീവിക്കുന്നു.
Theerchayaayum maashe.
mashinte kavithakalum.

Kalavallabhan said...

താങ്കൾ സാഹിത്യകാരനായത്, കവിയായത്, ജീവിച്ചത് താങ്കൾക്കു വേണ്ടി മാത്രം ആയിരുന്നിരിക്കാം.
പക്ഷേ ഇന്ന് എനിക്കും മലയാള സാഹിത്യത്തെ ഇഷ്ടപ്പെടുന്നവർക്കൊക്കെയും വേണ്ടിക്കൂടിയാണ്‌.
കൂടുതൽ നല്ല കവിതകൾ പ്രതീക്ഷിക്കട്ടെ..

Diya Kannan said...

"സാമ്രാജ്യങ്ങളും നാഗരികതകളും തത്വശാസ്ത്രങ്ങളുംസിദ്ധാന്തങ്ങളും പ്രസ്ഥാനങ്ങളും പ്രത്യയശാസ്ത്രങ്ങളും ആവിർഭവിക്കുന്നു, അല്പകാലംനിലനിൽക്കുന്നു,കാലഹരണപ്പെടുന്നു. മഹത്തായ സാഹിത്യകൃതികൾ അതിജീവിക്കുന്നു.അവയിലൂടെ മനുഷ്യൻ അതിജീവിക്കുന്നു."

മഹത്തായ സാഹിത്യകൃതികള്‍ ഇനിയും ഒത്തിരി ഒത്തിരി അങ്ങയുടെ സാഹിത്യഭക്തിയില്‍ നിന്നും ഉടലെടുക്കട്ടെ എന്നാശംസിക്കുന്നു.
അതിനായി പ്രാര്‍ത്ഥിക്കുന്നു.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

അഭിപ്രായം എഴുതിയ എല്ലാ സുഹൃത്തുക്കൾക്കും നന്ദി

swapna jeevi said...

യേശുവിന്റെ ‘സ്വർഗ്ഗരാജ്യം’ മലർപ്പൊടിക്കാരന്റെ സ്വപ്നമായിരുന്നു. പ്ലേറ്റോയുടെ‘റിപ്പബ്ലിക്’മലർപ്പൊടിക്കാരന്റെ സ്വപ്നമായിരുന്നു. ഗാന്ധിജിയുടെ ‘രാമരാജ്യം’ മലർപ്പൊടിക്കാരന്റെ സ്വപ്നമായിരുന്നു. മാർക്സിന്റെ‘വർഗ്ഗരഹിത സമുദായം’ മലർപ്പൊടിക്കാരന്റെ സ്വപ്നമായിരുന്നു.
ശ്രീനാരായണഗുരുവിന്റെ‘ഒരുജാതി ഒരുമതം ഒരു ദൈവം’മലർപ്പൊടിക്കാരന്റെ സ്വപ്നമായിരുന്നു.ആ സ്വപ്നങ്ങൾ ചരിത്രത്തിൽ എന്തു ചെയ്തു എന്നു എല്ലാവർക്കും അറിയാം.വ്യക്തികൾക്ക് പ്രതിസന്ധികളെ അതിജീവിക്കാൻ മാത്രമല്ല.ചരിത്രത്തിലെ ചില പ്രതിസന്ധികളെ അതിജീവിക്കാൻ മനുഷ്യരാശിക്കും ഇത്തരം സ്വപ്നങ്ങൾ ആവശ്യമാണ്. കാൽ‌വിനെപ്പോലെയുള്ള അതിബുദ്ധിമാന്മാർ സ്വപ്നങ്ങൾക്കു മലർപ്പൊടിയുടെ വില മാത്രം നൽകുമ്പോൾ, ചുള്ളിക്കാടിനെപ്പോലുള്ള ‘വിഡ്ഢികളായ’ എഴുത്തുകാർ സ്വപ്നത്തിനു സ്വർണ്ണത്തേക്കാൾ വില കൽ‌പ്പിക്കുന്നു.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

@swapna jeevi:ശരിയാണ്.യേശു പത്രോസിനോട് പറഞ്ഞു: ‘ഞാൻ നിന്നെ നിത്യജീവന് അവകാശിയാക്കും.’
യേശു പറഞ്ഞു:‘ആകാശവും ഭൂമിയും നീങ്ങിപ്പോകും. എന്റെ വാക്കുകളോ നീങ്ങിപ്പോകയില്ല.’ഇതിന്റെയൊക്കെ വാച്യാർത്ഥത്തിനപ്പുറം മനസ്സിലാകാത്തവർക്ക് ഇതൊക്കെ വെറും മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രം!യേശുവും അദ്ദേഹത്തെ ആരാധിക്കുന്ന ജനകോടികളും വെറും വിഡ്ഢികൾ!

annamma said...

swapna jeevi - your comment is superb

Sabu M H said...

എനിക്കു മനസ്സിലാകുന്നില്ല, എല്ലാം കഴിഞ്ഞ പോലെ എഴുതുന്നതെന്തിനാണെന്ന്!.
തുടങ്ങിയതേ ഉള്ളൂ എന്നു വിശ്വസിക്കുവാനാണിഷ്ടം.

jayarajmurukkumpuzha said...

aashamsakal........

ദീപു മേലാറ്റൂര്‍ said...

എന്തെഴുതണം എന്നറിയില്ല...ഇഷ്ടമായി എന്നതില്‍ ഒരുപാടു അര്‍ത്ങ്ങള്‍ ഉണ്ടെന്നു ഞ്ഞജന്‍ വിസ്വസിക്കുന്നു.

Thooval.. said...

സാമ്രാജ്യങ്ങളും നാഗരികതകളും തത്വശാസ്ത്രങ്ങളുംസിദ്ധാന്തങ്ങളും പ്രസ്ഥാനങ്ങളും പ്രത്യയശാസ്ത്രങ്ങളും ആവിർഭവിക്കുന്നു, അല്പകാലംനിലനിൽക്കുന്നു,കാലഹരണപ്പെടുന്നു. മഹത്തായ സാഹിത്യകൃതികൾ അതിജീവിക്കുന്നു


satyam parayunnu ennoru doshameyulloo taankalkke ,oru samaanamanaskan ennathu kondu njaan taankalepolullavarude vajanangal maatram cheviyil nirakkunnu .kannu nashadappetta oru kaalathaanu nammal jeevikkunnathu ,iruttinte veethiyil velichathite vilakku koluthaan pari pravaajakan maar varumooo.....?all the best.

ചെമ്മരന്‍ said...

ഇവിടെ എന്തെഴുതണം എന്നറിയില്ല. അതിനു ഞാന്‍ അര്‍ഹനല്ല കാരണം സാഹിത്യത്തിന്റെ അതിവിശാലമായ ലോകത്തിലേക്കുള്ള യാത്രയിലാണ്.

ഇതു വായിച്ചപ്പോള്‍ മനസ്സില്‍ തട്ടി. ഞാന്‍ ഒരു കൌമാരക്കാനാണ്. കൌമാരത്തില്‍ അങ്ങേയ്ക്കുണ്ടായ ദുരനുഭവങ്ങള്‍ എന്നെ വല്ലാതെ സങ്കടപ്പെടുത്തി. കൌമാരപ്രായത്തില്‍ വീടിന്റെ പടിവാതില്‍ കൊട്ടിയടക്കപ്പെട്ടപ്പോഴും സാഹിത്യം ആത്മരക്ഷയ്ക്കായി കൂടെ വന്നു , താങ്ങായ് , തണലായ് , ഒരാത്മാര്‍ത്ഥ സുഹൃത്തായ്.

സാഹിത്യലോകത്തില്‍ സന്താപമില്ല. അതില്പരം ചെറുതായ ആനന്ദം. അതു മറ്റെന്തു പ്രവൃത്തി ചെയ്തുകിട്ടുന്ന സംതൃപ്തിയേക്കാളും എത്രയോ വലുതാണ്.

നാം അനുഭവിക്കുന്ന വേദനകളും യാദനകളും സാഹിത്യലോകത്തില്‍ കഥയായും കവിതയായും ജനനമെടുക്കുമ്പോള്‍ നമുക്ക് ലഭ്യമാകുന്ന ആത്മസംതൃപ്തി ഒരുപക്ഷേ വേദനയേ എന്നെന്നേക്കുമായി അകറ്റിയേക്കാം....

ജയലക്ഷ്മി said...

കരുത്തുള്ള വാക്കുകളോടുള്ള സ്നേഹം കൊണ്ടാകും സര്‍ ന്റെ കവിതകള്‍ ഏറെയും എനിക്ക് ഇഷ്ടമാണ്. വാക്കുകളില്‍ കൂടി ചിന്തിച്ചെടുത്ത രൂപത്തില്‍ നിന്നും ഒത്തിരി വ്യത്യസ്തമായി കാണുമ്പോള്‍, അത് അഭിനയത്തില്‍ ആണെങ്കില്‍ പോലും അപ്പോഴൊക്കെ ദേഷ്യം തോന്നാറും ഉണ്ട്. ഇനിയിപ്പോള്‍ ഇടയ്ക്കൊക്കെ ഇതില്‍ വന്നു വായിക്കാം എന്നോര്‍ക്കുമ്പോള്‍ കുറച്ചൊരു സന്തോഷം.

mayflowers said...

ബഹുമാനപ്പെട്ട ബാലചന്ദ്രന്‍ സാര്‍,
ചിദംബരസ്മരണകള്‍ വായിച്ചിട്ടുണ്ട്.
സാറിന്റെ എഴുത്തിലെ ആ സര്‍ഗാത്മകത..ആ തീപ്പൊരി..ഒക്കെ ജീവിതത്തില്‍ നിന്നും നേരെ പുസ്തകത്തിലേക്ക് പ്രവഹിക്കുകയാണ്.
ആത്മരക്ഷാര്‍ത്ഥമായാലും അല്ലെങ്കിലും ആ എഴുത്തില്‍ ജീവിതമുണ്ട്...ഒരു താളമുണ്ട്.
ആശംസകള്‍.

സീത* said...

എത്ര കയ്പ്പേറിയ സത്യവും വെട്ടിത്തുറന്നു പറയുന്ന അപൂർവ്വം ആൾക്കാരിൽ ഒരാളാണങ്ങ്...അങ്ങയുടെ അഭിമുഖങ്ങൾ കണ്ടിട്ടുണ്ട്...ഇവിടേയും ജീവിതത്തിന്റെ നേർമുഖം അങ്ങ് വരച്ച് കാട്ടിയിരിക്കുന്നു...സഹിത്യം പലർക്കും ഒരാശ്വാസമാണെന്നത് നിഷേധിക്കാനാവില്യാ തന്നെ..എഴുത്തുകാരല്ലെങ്കിലും ഒറ്റപ്പെട്ടു പോകുന്ന അവസ്ഥയിൽ അക്ഷരങ്ങൾ കൂട്ടാവും എന്നത് വലിയൊരു സത്യമാണു..

ചെറുവാടി said...

കൂടുതല്‍ ഒന്നും പറയാനില്ല. കാരണം നിങ്ങള്‍ എഴുതുന്ന എന്തും വായിക്കപെടെണ്ടത് തന്നെയാണ്.
ജാടയില്ലാത്ത എഴുത്ത് എന്ന് ചുരുക്കിപറയാം.
താങ്കളുടെ എഴുത്തിനെ വിലയിരുത്താന്‍ ഞാന്‍ ആളല്ലായിരിക്കാം.
പക്ഷെ ഗദ്യമായാലും പദ്യമായാലും അതൊരിക്കലും എന്‍റെ ആസ്വാദന പരിധിയെ വെല്ലുവിളിച്ചിട്ടില്ല.
അക്ഷരങ്ങള്‍ ഹൃദയത്തില്‍ നിന്നും വരുന്നത് കൊണ്ടാവാം.
ആശംസകള്‍

Shukoor said...

സര്‍, താങ്കളുടെ ചിദംബരസ്മരണ ഈയടുത്ത് വായിച്ചതേയുള്ളൂ. ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന മഹാ കവിയെപ്പറ്റി ഒരു പാട് അറിയാന്‍ സാധിച്ചു. അതിനു ശേഷം ഇപ്പോള്‍ ഒരു അടുത്ത സുഹൃത്തിനെപ്പോലെയാണ് തോന്നുന്നത്. ക്ഷമിക്കുമല്ലോ.
ഇനിയും ഒരു പാട് സംഭാവനകള്‍ മലയാള സാഹിത്യലോകം താങ്കളില്‍ നിന്നും ആഗ്രഹിക്കുന്നുണ്ട്. എന്നെപ്പോലെ ധാരാളം വായനക്കാരും അങ്ങനെത്തന്നെ.

പ്രതീക്ഷയോടെ കാത്തിരിക്കട്ടെ.

radhakrishnan perumbala said...

മഹത്തായ സാഹിത്യകൃതികൾ അതിജീവിക്കുന്നു.അവയിലൂടെ മനുഷ്യൻ അതിജീവിക്കുന്നു.

Nila said...

എന്റെ മനസിനെ സ്പര്‍ശിക്കുന്ന രീതിയില്‍ എഴുതുന്നവരോട് എനിക്കെന്നും ആരാധനയാണ്... രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് സാറിനെ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ വച്ച് കണ്ടു പക്ഷെ വന്നു സംസാരിക്കാന്‍ എന്തുകൊണ്ടോ കഴിഞ്ഞില്ല ..ഒരു സാഹിത്യകാരനെ ആദ്യമായി നേരില്‍ കണ്ടതുകൊണ്ടാണോ എന്നറിയില്ല ...പിന്നീട് സര്‍ എഴുതിയ കുറെ കവിതകള്‍ വായിക്കാന്‍ കഴിഞ്ഞു..സദ്ഗതി ...അതികനേരമായി santharshakarkkulla മുറിയില്‍ മൌനം കുടിച്ചിരിക്കുന്നു നാം ......

anoora said...

സാഹിത്യം ആശ്രയമാകുന്ന ജീവിതങ്ങളുണ്ട്.അവിടെ പക്ഷേ മറ്റെല്ലാത്തിലുമെന്നപോലെ അപകടങ്ങളുമുണ്ട്.സാഹിത്യത്തില്‍ ജീവിക്കുകയും ക്ലാസിക്സ് റിവൈന്‍ഡ് ചെയ്ത് ജീവിതത്തിലേക്കാവാഹിക്കുകയും ചെയ്ത് പിന്നീടൊരു ഇമാജിനേഷന്‍-ജീവിതം സൂപ്പര്‍ഇമ്പോസ്ദ് ആകുന്ന സ്ഥിതിയിലായാലോ ? ഞാനെന്റെ വായനകളുടെ ഇരയാണെന്ന് പറഞാലോ ? ശരിതെറ്റുകള്‍ എനിക്കറിയില്ല.എല്ലാം വരുതിയില്‍ നിര്‍ത്തുന്നത് എല്ലാര്‍ക്കും കഴിയില്ലാത്തതിനാല്‍ .ചിലത് തരുമ്പോള്‍ ‘വിലപ്പെട്ടത്’ പലതും എടുത്തുകളയുന്ന പ്രക്രിതി.എന്നാലോ ‘മുലയുണ്ണുമൊരുണ്ണിയേകിടും പരമാനന്ദമറിഞൊരമ്മയും അവനോട് കിനാവിലെങ്കിലും പറയുകില്ല ജഗദീശനിന്ദനം’ എന്ന് എഴുതുന്നിടത്ത് എല്ലാം ബാലന്‍സ്ഡ് ആയില്ലേന്നാണ് .

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി.