വിവർത്തനം: ബാലചന്ദ്രൻ ചുള്ളിക്കാട്
ഞാൻ മരിക്കുമ്പോൾ
----------------
ഞാൻ മരിക്കുമ്പോൾത്തുറന്നിടൂ ജാലകം.
നാരങ്ങ തിന്നുന്ന കുട്ടിയെക്കാണട്ടെ.
ഞാൻ മരിക്കുമ്പൊഴാ വാതിൽ തുറന്നിടൂ
പാടത്തു കൊയ്ത്തുകാർ പാടുന്ന കേൾക്കട്ടെ.
ഞാൻ മരിക്കുമ്പൊഴീ ലോകം തുറന്നിടൂ.
---------------
നിശാഗീതം
-----------------
മരണം വന്നുപോകുന്നു
മദ്യശാലയിലെപ്പൊഴും.
കരിംകുതിരകൾക്കൊപ്പം
ദുഷ്ടരായ മനുഷ്യരും
തിങ്ങിക്കടന്നുപോകുന്നൂ
ഗിഥാറിൻ താഴ്ന്ന പാതയിൽ.
കടൽത്തീരത്തു കാറ്റത്തു
വിറയ്ക്കും പൂത്തപൊന്തയിൽ
മണക്കുന്നുണ്ടൊരേപോലെ
ഉപ്പും പെണ്ണിന്റെ ചോരയും.
മൃത്യു കേറിയിറങ്ങുന്നു
മദ്യശാലയിലെപ്പൊഴും.
-------------
ഞാൻ മരിക്കുമ്പോൾ
----------------
ഞാൻ മരിക്കുമ്പോൾത്തുറന്നിടൂ ജാലകം.
നാരങ്ങ തിന്നുന്ന കുട്ടിയെക്കാണട്ടെ.
ഞാൻ മരിക്കുമ്പൊഴാ വാതിൽ തുറന്നിടൂ
പാടത്തു കൊയ്ത്തുകാർ പാടുന്ന കേൾക്കട്ടെ.
ഞാൻ മരിക്കുമ്പൊഴീ ലോകം തുറന്നിടൂ.
---------------
നിശാഗീതം
-----------------
മരണം വന്നുപോകുന്നു
മദ്യശാലയിലെപ്പൊഴും.
കരിംകുതിരകൾക്കൊപ്പം
ദുഷ്ടരായ മനുഷ്യരും
തിങ്ങിക്കടന്നുപോകുന്നൂ
ഗിഥാറിൻ താഴ്ന്ന പാതയിൽ.
കടൽത്തീരത്തു കാറ്റത്തു
വിറയ്ക്കും പൂത്തപൊന്തയിൽ
മണക്കുന്നുണ്ടൊരേപോലെ
ഉപ്പും പെണ്ണിന്റെ ചോരയും.
മൃത്യു കേറിയിറങ്ങുന്നു
മദ്യശാലയിലെപ്പൊഴും.
-------------


18 comments:
ഞാൻ മരിക്കുമ്പൊഴാ വാതിൽ തുറന്നിടൂ
പാടത്തു കൊയ്ത്തുകാർ പാടുന്ന കേൾക്കട്ടെ.
കൊള്ളാല്ലോ...
കവിതകള്‍ നന്നായി.. ആശംസകള്‍./..
ഞാന്‍ മരിക്കുംപോളും ഈ ലോകം തുറന്നിടൂ ..:)
"കടൽത്തീരത്തു കാറ്റത്തു
വിറയ്ക്കും പൂത്തപൊന്തയിൽ
മണക്കുന്നുണ്ടൊരേപോലെ
ഉപ്പും പെണ്ണിന്റെ ചോരയും."
എത്ര കാലികം ..സത്യം ..
നന്ദി ലോർകയുടെ ഈ കവിതകളുടെ വിവർത്തനത്തിന്
"കടൽത്തീരത്തു കാറ്റത്തു
വിറയ്ക്കും പൂത്തപൊന്തയിൽ
മണക്കുന്നുണ്ടൊരേപോലെ
ഉപ്പും പെണ്ണിന്റെ ചോരയും."...:(
ഫെദെറികോയുടെ കവിതകൾ വിവർത്തനം ചെയ്ത് ഞങ്ങളിലെത്തിച്ചതിനു നന്ദി...മരണത്തെക്കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാട്..
ഞാൻ മരിക്കുമ്പൊഴീ ലോകം തുറന്നിടൂ.
മാഷിന്റെ കവിതയ്ക്ക് അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല ....എന്നാലും പറഞ്ഞോട്ടെ ....എനിക്കിഷ്ടായി
വളരെ ഹൃദ്യമായ വരികൾ. വിഷയങ്ങളും കാലീകം.
വളരെ നന്നായിരിക്കുന്നു.
മരണം വന്നുപോകുന്നു
മദ്യശാലയിലെപ്പൊഴും
മൃത്യു കേറിയിറങ്ങുന്നു
മദ്യശാലയിലെപ്പൊഴും.
പദങ്ങളുടെ ഈ നിരചേരല് വിസ്മയിപ്പിക്കുന്നു...
രണ്ട് ചെറു കവിതകളും നന്നായി..
മദ്യശാലയില്‍ മൃത്യുവിനേറ്റവും വെറുപ്പിക്കുന്ന ഭാവമാവണം..
ആസ്വദിക്കാന്‍ എളുപ്പമുള്ള കവിത. നന്നായി.........സസ്നേഹം
ആഴമുള്ള വരികൾ
നന്നായി രണ്ട് കവിതകളും.
മൃത്യു കേറിയിറങ്ങുന്നു
മദ്യശാലയിലെപ്പൊഴും
manassine sparshichu ,nannaayirikkunnu..
sir,
vivarththanamenkilum, syli thankaludethu thanne. naanayirikkunnu
എല്ലാ സുഹൃത്തുക്കൾക്കും നന്ദി.
Post a Comment