Tuesday, 21 June, 2011

യുവകവികൾക്ക് ആശംസ.

ബാലചന്ദ്രൻ ചുള്ളിക്കാട്


(ഇക്കഴിഞ്ഞ ജൂൺ 19 നു തിരുവനന്തപുരത്തു യുവകവികളുടെ കൂട്ടായ്മ ഉണ്ടായി. അവരുടെ യ ര ല വ എന്ന കവിതാമാസികയുടെ ആദ്യലക്കം പ്രകാശിപ്പിക്കാൻ എന്നെ ക്ഷണിച്ചിരുന്നു. വാർദ്ധക്യസഹജമായ രോഗങ്ങൾ മൂലം പോകാൻ കഴിഞ്ഞില്ല. പകരം ആശംസ നൽകി.)
അസുഖം മൂലം പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതെ വന്നതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു.പുതിയകവികളുടെ കൂട്ടായ്മയായ യ ര ല വ യുടെ പുതിയ സംരംഭത്തിന് എല്ലാ ആശംസകളും.


മലയാള കവിതയിലെ ഏറ്റവും പുതിയ തലമുറയെ ഒരു പഴയ കവിഎന്ന നിലയിൽ ഞാൻ അഭിവാദ്യം ചെയ്യുന്നു. കവിതയിൽ ഓരോ തലമുറയും അവരുടേതായ ഭാഷയും ഭാവുകത്വവും സൃഷ്ടിക്കുന്നു.പഴയ തലമുറകളെയല്ല,സ്വന്തം തലമുറയെയാണ് പുതിയ കവി അഭിസംബോധന ചെയ്യുന്നത്.പുതിയ കവിത പുതിയ വായനക്കാരെ സൃഷ്ടിക്കണം.എന്നെപ്പോലുള്ള പഴയ കവികളുടെയോ പഴയ കാവ്യാസ്വാദകരുടെയോ അംഗീകാരം പുതിയ കവിതയ്ക്ക് ആവശ്യമേയില്ല. കാരണം പുതിയ കവിത മനസ്സിലാക്കാനും ഉൾക്കൊള്ളാനും എന്നെപ്പോലുള്ളവർക്കു കഴിഞ്ഞില്ലെന്നു വരും. യുവത്വത്തെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും വാർദ്ധക്യത്തിനു പരിമിതികളുണ്ടാവും. മദ്ധ്യവയസ്സായിട്ടും യുവകവിപ്പട്ടം നിലനിർത്താനും യുവകവികളുടെ രക്ഷകർത്താക്കളാകാനും അവരുടെ ആചാര്യപദവി നേടാനും മത്സരിക്കുന്ന കുബുദ്ധികളായ പഴങ്കവികളുടെ കൂട്ടത്തിൽ ഞാൻ ഇല്ല.എന്റെ കവിതയുടെയും ഭാവുകത്വത്തിന്റെയും പഴമയെ വിനയപൂർവ്വം അംഗീകരിച്ചുകൊണ്ട് ഞാൻ മാറിനിൽക്കുന്നു.മലയാളത്തിലെ യുവകവിതയുടെ ഊർജ്ജസ്വലമായ സർഗ്ഗാത്മകതയെ തുറന്ന മനസ്സോടെ അഭിവാദ്യം ചെയ്യുന്നു.


-------------------------

28 comments:

ജിക്കു|Jikku said...

Kudos mashe,
U said it...

ജീ . ആര്‍ . കവിയൂര്‍ said...

സന്‍മനസ്സേ നന്ദി

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ശരിയാണ്, യുവത്വത്തെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും വാർദ്ധക്യത്തിനു പരിമിതികളുണ്ടാവുമെന്ന പോലെ തന്നെ വാര്‍ദ്ധക്യത്തിന്റെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും യുവത്വത്തിനും പരിമിതികള്‍ ഉണ്ടാവാം..

Manoraj said...

മാഷിന്റെ കവിതകള്‍ക്ക് ഇന്നും യുവത്വമുണ്ടല്ലോ. ഇന്നും ചൊല്‍ക്കവിതകളുടെ കൂട്ടത്തില്‍ അവയുണ്ട്. എവിടെ ജോണ്‍, ഗൌരി എല്ലാം എല്ലാം. എഴുത്ത് കുറച്ചു അല്ലെങ്കില്‍ ബ്ലോഗിലെങ്കിലും പ്രസിദ്ധീകരിക്കല്‍ കുറച്ചു എന്ന വിഷമമുണ്ട്

“കരയാത്ത ഗൌരി തളരാത്ത ഗൌരി
കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളി
ഇത് കേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായ് ഞങ്ങള്‍ ഭയമാറ്റിവന്നു

നെറികെട്ട ലോകം കനിവറ്റ കാലം
പടകാളിയമ്മേ കരയിച്ചു നിന്നെ...
-----------------------
-----------------------
തൊഴിലാളിവര്‍ഗ്ഗം അധികാരമേറ്റാല്‍
അവരായിപിന്നെ അധികാരിവര്‍ഗ്ഗം

അവസാനം എഴുതിയ ഈ രണ്ട് വരികളുടെ തീക്ഷ്ണത മാത്രം മതി... ഇത്രയേറെ തീവ്രമായി വീണ്ടും മാഷിന്റെ കവിതകള്‍ വായനക്കാര്‍ ആഗ്രഹിക്കുന്നു.

- സോണി - said...

അഭിവാദ്യങ്ങള്‍, താങ്കളുടെ നല്ല മനസ്സിന്.

MyDreams said...

താങ്കള്‍ പൂര്‍ണ ആരോഗ്യത്തോടെ ഒരുപാട് കാലം ജീവികട്ടെ എന്ന ആശംസിക്കുന്നു

സുനിൽ പണിക്കർ said...

പ്രിയനേ, നീ തന്ന കവിതയുടെ വസന്തം ഇവിടെയുണ്ട്, ഇടിമുഴക്കവും. എത്രകാലം കഴിഞ്ഞാലും, തലമുറകൾ മാറിവന്നാലും മലയാളകവിതയിൽ താങ്കളുടെ ഇടം അതുപോലെ തന്നെയുണ്ടാവും, ഓരോ ഹൃദയങ്ങളിലും.

സീത* said...

അങ്ങയുടെ ചിന്താഗതിയോട് യോജിക്കുന്നു...തലമുറകളുടെ അന്തരം അങ്ങു മനസ്സില്ലാക്കുന്നു എന്നു തന്നെ വേണം പറയാൻ..പക്ഷേ കവേ അങ്ങയുടെ ശൈലി ഇഷ്ടപ്പെടുന്ന എന്നെപ്പോലുള്ളവരിപ്പോഴും അങ്ങയുടെ സാഹിത്യസൃഷ്ടികൾക്ക് കാത്തിരിക്കുന്നുണ്ട്...ആ തൂലികയിൽ നിന്നും ഇനിയും പിറക്കണം അക്ഷരമുത്തുകൾ...

രമേശ്‌ അരൂര്‍ said...

മൌലികത സൃഷ്ടിക്കുകയും തുടരുകയും ചെയ്യുന്നതിന് പകരം പഴമയെ അനുകരിക്കുന്ന പ്രവണത യുവകവികളിലും കുറവല്ല ..അപവാദമായി കുറെയേറെ പേര്‍ ഉണ്ട് താനും ...സ്വന്തം പാത തെളിച്ചു ഇവര്‍ മുന്നേറട്ടെ..

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഈ സന്മനസ്സിനും ആശംസകൾക്കും വളരെയധികം സന്തോഷം

എം.അജീഷ്‌ said...

മാതൃഭൂമിയില്‍ കഴിഞ്ഞ ലക്കം വന്ന 'സംശയം'പോലും യുവത്വമുള്ള കവിതയല്ലേ സാര്‍? താങ്കളുടെ പുതിയ ഒരു വരിക്കുവേണ്ടി കവിതാസ്നേഹികള്‍ കാത്തിരിക്കുന്നുണ്ട്.വാര്‍ധക്യം മനസ്സിനേയും ചിന്തയേയും ബാധിക്കാതിരിക്കട്ടെ.

chithrakaran:ചിത്രകാരന്‍ said...

വാര്‍ദ്ധക്യത്തില്‍ കൌമാരം ആഘോഷിക്കുന്നവരും, കൌമാരത്തിലേ വൃദ്ധരാകുന്നവരും സാധാരണമാകുമ്പോള്‍...
സ്വയം വൃദ്ധനായി പ്രഖ്യാപിച്ച് നീതിമാനാകുന്നതിലും...
വ്യക്തിഗതമായ അസൌകര്യമാണ്
കൂടുതല്‍ സത്യസന്ധമാകുക :)

Kalavallabhan said...

"ഞാൻ മാറിനിൽക്കുന്നു"
പറ്റില്ല പറ്റില്ല.
വൃദ്ധ്നാണെന്നു വരുത്തി തീർക്കുകയും വേണ്ട

idiot of indian origin said...

ബാലാ,
അവനവനോട് തന്നെ
സത്യസന്ധത പുലര്‍ത്തുന്നവനാണ്
കവി.
നീ എന്‍റെ തലമുറയുടെ ചിന്താശക്തിയില്‍
നിന്റെ കവിതകളാല്‍ നീറി പ്പടര്‍ന്നവന്‍ ആണെങ്കിലും,
ഈ തലമുറയിലെ കുഞ്ഞുങ്ങള്‍ക്കും നീ അഭികാമ്യന്‍
ആവുന്നത്, കാലാതിജീവിയായ നിന്റെ കവിതകളിലൂടാണ് !
അല്ലെങ്കിലും, കവിതക്യു പ്രായബേധം ഉണ്ടോ ?

SHAHANA said...

മനുഷ്യജീവിതത്തിന്‍റെ തീവ്രവൈകാരിക ഭാവങ്ങളെ ചുളിച്ചു വീഴാത്ത മനസ്സിന്‍റെ പ്രതലത്തില്‍ കവിതയായി നിറക്കുന്ന പ്രിയപ്പെട്ട കവീ ....എവിടെ പോയി ഒളിച്ചാലാണ് ഞങ്ങളില്‍ നിനും രക്ഷപ്പെടുക ????

ചന്ദ്രകാന്തന്‍ .. ഒരു നിലാവിന്റെ നാട്ടുകാരന്‍ .. said...

താങ്കള്‍ മാറിനില്‍ക്കുകയോ പോയിത്തുലയുകയോ എന്ത് വേണമെങ്കില്‍ ചെയ്യൂ... ഞങ്ങള്‍ക്കെന്ത്..! ഞങ്ങള്‍ക്ക് നിമഞ്ജനവും സന്ദര്‍ശനവും പോലുള്ള, നിങ്ങളെഴുതിയ കവിതകളുണ്ട്...! അത് മതി..

VineshNarayanan said...

asamsakal oru padu pratheekshikunu iniyum..
with love
vnv

അനാമിക പറയുന്നത് said...

ക നല്‍ കത്തുന്ന കവിതകള്‍ വാരിവിതറി അരികിലേക്ക്‌മാറി നില്‍ക്കുമ്പോഴും ഒരു നുരുങ്ങുകവിതയെന്കിലും.... ഞങ്ങള്‍ ആശിക്കുന്നു ........

ബാലചന്ദ്രൻ ചുള്ളിക്കാട് said...

THANKS, MY DEAR FRIENDS.

അന്വേഷകന്‍ said...

താങ്കളുടെ നാമമില്ലാത്ത മലയാള കവിത എന്ന ചിന്തപോലും പുതു തലമുറക്കില്ല..

നിങ്ങളെത്ര അകലേക്ക്‌ പോയാലും താങ്കളുടെ കവിതകളിലൂടെ ഞങ്ങള്‍ താങ്കളിലേക്ക്‌ വരും..

ചുള്ളിക്കാട് സാര്‍, താങ്കള്‍ക്കു ഒളിക്കുവാനായി മാളങ്ങള്‍ ഒന്നും ഞങ്ങള്‍ അവശേഷിപ്പിക്കില്ല..

Devi.. said...

There is defenitely some place reserved for everone. You have got a very special place in our heart sir..

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും നന്ദി

smiley said...

സര്‍,
ഈയിടെ ഒരു ടീവീ അഭിമുഖത്തില്‍
KS (VC Samkritha Unvsty ) പറഞ്ഞു
മലയാളത്തിനു ഇപ്പോള്‍ അവകാശപെടാന്‍
ഒരു മഹാകവിയെ ഉള്ളു അതു ശ്രീ ചുള്ളിക്കാടാണ്
ഇതു കേരളത്തിന്‍റെ ബഹു ഭൂരിപക്ഷത്തിന്റെ യും
അഭിപ്രായം ആണ്..
ഈയ്യിടെ താങ്ങളുടെ ചില കുറിപ്പുകള്‍ വായിക്കുമ്പോള്‍
വല്ലാതെ നോവുന്നു ...
ചില വേവലാതികള്‍ വേട്ടയാടുന്നതുപോലെ..
ഇപ്പോഴും വയസ്സാവാത്തത് സമയത്തിന് മാത്രമല്ലെ ..
ആരോഗ്യത്തോടെ ഇനിയും ഒരുപാടു കാലം താങ്ങള്‍
കേരളത്തോടൊപ്പം ഉണ്ടായിരിക്കട്ടെ

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും നന്ദി

sangeetha said...

ഏട്ടന്റെ കവിതകള്‍ എന്നും പൂര്‍ണ യുവത്വത്തോടെ ഞങ്ങളില്‍ ജീവിക്കുന്നുണ്ട്...

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും ഹൃദയപൂർവ്വം നന്ദി

Sreekumar Cheathas said...

അറിയും തോറും പറയുകയും പറയും തോറും അറിയുകയും ചെയ്യുന്ന ഒരു മനസ് ഇപ്പോഴും കാക്കുന്ന സന്മാനസിനു നമോവാകം

Sreekumar Cheathas said...

അറിയും തോറും പറയുകയും പറയും തോറും അറിയുകയും ചെയ്യുന്ന ഒരു മനസ് ഇപ്പോഴും കാക്കുന്ന സന്മാനസിനു നമോവാകം