Tuesday, 16 August, 2011

ഉൾഖനനം

ബാലചന്ദ്രൻ ചുള്ളിക്കാട്


പദ്മനാഭക്ഷേത്രത്തിന്റെ നിലവറയിൽ
രത്നശേഖരങ്ങളുണ്ടെന്നറിഞ്ഞിടാതെ
നഷ്ടചരിത്രത്തിൻ പുറമ്പോക്കിലെങ്ങാണ്ടോ
പട്ടിണിയുംപാടുമായിക്കഴിഞ്ഞവരേ,
വിസ്മരിക്കപ്പെട്ടവരേ, നിങ്ങളെയൊക്കെ
ഓർത്തെടുക്കാൻ ശ്രമിക്കയാണശുഭചിന്ത.


അന്തിവെട്ടം വാർന്ന വേളിമലയ്ക്കുമേലേ
പഞ്ചമിച്ചന്ദ്രന്റെ പന്തം തെളിയും‌നേരം,
വഞ്ചിരാജാവിന്റെ വാളിൻ വായ്ത്തലപോലെ
ശംഖുംമുഖം കടൽത്തീരം തിളങ്ങും‌നേരം,
വിസ്മരിക്കപ്പെട്ടവരേ നിങ്ങളെയൊക്കെ
ഓർത്തുകൊണ്ടിരിക്കയാണെന്നശുഭചിന്ത.


ഒരുകാലം പൊരുതാനായ് ജനിച്ചവരേ
കരിമ്പാറക്കെട്ടിനോടും കലഹിച്ചോരേ
തിരണ്ട മണ്ണിനെപ്പോലും ഭോഗിച്ചവരേ
തിരയുടെ കുഞ്ചിരോമം പറിച്ചവരേ
ഇരുമ്പിന്റെ കൊലയറ തുറന്നവരേ
പെരും‌തീ പിഴിഞ്ഞു ചാറു കുടിച്ചവരേ


വിസ്മരിക്കപ്പെട്ടവരേ നിങ്ങളെയൊക്കെ
ഉൾഖനനം ചെയ്തെടുക്കാൻ ശ്രമിക്കും‌നേരം
പട്ടിപെറ്റുകിടക്കുന്ന മനസ്സുമായി
കർക്കടകം കാത്തിരിപ്പൂ കടത്തിണ്ണയിൽ.
----------------------
(സമകാലിക മലയാളം വാരിക)

74 comments:

ഇഗ്ഗോയ് /iggooy said...

കാവല്‍ഭൂതം വിഴുങ്ങിയ കഥകളിലെ
കരുത്തായിത്തെളിഞ്ഞോരെ നിങ്ങളെയൊക്കെ
അടക്കംചെയ്തഭൂതത്തിന്‍ നിലവറയില്‍
നിറമ്പോയ നിണപ്പാടിന്‍ നിലവിളിയില്‍
ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നെന്നശുഭശിന്ത.

yousufpa said...

ഹാ..കാലീകം വളരെ ഇഷ്ടപ്പെട്ടു.
നാമിപ്പഴും അടിമ തന്നെയാണ്‌.പേരറിയാത്തതും അറിൺജതിന്റേയും.

അവസാനവമ്പ/ന്‍ said...

Thank you Balachandran.
Please accept a warm hug from a stranger.

ജീ . ആര്‍ . കവിയൂര്‍ said...

സ്വയം ഉള്‍ ഖനനം നടത്തുന്നതിന്നു അനിവാര്യം
സ്വാര്‍ത്ഥ മാനസങ്ങളെ അറിക കടന്നു പോയൊരു
ഇന്നലകളുടെ വേദന അറിയൂ നാളെ വന്നിടും
ഇമയടച്ചു തുറക്കുമുന്‍മ്പായി ഓര്‍ത്തു കോള്യിനിയും
ഉണ്ട് സന്മാര്‍ഗെ ഗമിക്കേണം ഗുണമായ് ഭാവിക്കുവാന്‍
ഉള്‍ കൊള്ളുക നന്മയര്‍ന്ന പഴമയുടെ വാക്കുകള്‍ മഹത്തരം

സീത* said...

വിസ്മരിക്കപ്പെടുന്നവരെ കാത്തിരിക്കാൻ വറുതി കരുതി വച്ചിട്ടാണേലും കർക്കിടകം മാത്രം...

കൊള്ളാം മാഷേ കുറിക്ക് കൊള്ളുന്ന കവിത

Kalavallabhan said...

കർക്കിടക പഞ്ഞമുണ്ടു-
കഴിഞ്ഞോരിക്കേരളത്തിനു
കണ്ടുകിട്ടിയതോ പണ്ടു
കണ്ടുകെട്ടിയ പൊതിയാത്തേങ്ങ

സ്വലാഹ് said...

Touched a lot!

Rajeev Vasu said...

ഒരു ഉത്രാട പൂനിലാവ് വരില്ലെ ?

mad|മാഡ് said...

മാഷേ മനസ്സില്‍ തട്ടുന്ന വരികള്‍

രഘുനാഥന്‍ said...

വിസ്മരിക്കപ്പെട്ടവരേ നിങ്ങളെയൊക്കെ
ഉൾഖനനം ചെയ്തെടുക്കാൻ ശ്രമിക്കും‌നേരം
പട്ടിപെറ്റുകിടക്കുന്ന മനസ്സുമായി
കർക്കടകം കാത്തിരിപ്പൂ കടത്തിണ്ണയിൽ.

വരികള്‍ മനോഹരം...

MINI.M.B said...

വാക്കുകള്‍ മഴയായ് ഉള്ളിലേക്കിറങ്ങുന്നു!

വീ കെ said...

വിസ്മരിക്കപ്പെട്ടവരേ നിങ്ങളെയൊക്കെ
ഉൾഖനനം ചെയ്തെടുക്കാൻ ശ്രമിക്കും‌നേരം
പട്ടിപെറ്റുകിടക്കുന്ന മനസ്സുമായി
കർക്കടകം കാത്തിരിപ്പൂ കടത്തിണ്ണയിൽ.

നന്നയിരിക്കുന്നു മാഷെ...
ആശംസകൾ...

ജ്യോതിസ് പരവൂര്‍ said...

വിസ്മരിക്കപ്പെട്ടവരേ നിങ്ങളെയൊക്കെ

ഉൾഖനനം ചെയ്തെടുക്കാൻ ശ്രമിക്കും‌നേരം

പട്ടിപെറ്റുകിടക്കുന്ന മനസ്സുമായി

കർക്കടകം കാത്തിരിപ്പൂ കടത്തിണ്ണയിൽ.
വളരെ ഇഷ്ട്ടപ്പെട്ടു

Salam said...

തീ ചിതറുന്ന പ്രതിഷേധ നിശ്വാസങ്ങള്‍.
മാനസാന്തരം സാധ്യമാവാത്ത വിധം
വിശ്വാസ മുഷ്ക്കുകള്‍ വാഴും കാലം.

Rare Rose said...

എഴുത്ത് അസ്സലായി..!

എത്ര നിധിപേടകങ്ങള്‍ ഭൂമി തുറന്ന് വന്നാല്‍ തന്നെയും,കാലം ചവിട്ടിയരച്ചവര്‍ക്ക് എന്നും കുമ്പിളില്‍ തന്നെ കഞ്ഞി..

TOMS/thattakam.com said...

വളരെ ഇഷ്ടപ്പെട്ടു.

മുകിൽ said...

veendum thee kondezhuthan thudangunnu ennu kandu santhoshikkunnu.
snehapoorvam

മനോജ്‌ വെങ്ങോല said...

അറിവായും മുറിവായും
മാറുകയാണ് സര്‍,
ഈ കവിതയും.
നന്ദി.

dilsha said...

mashe.. othiri nannayirikkunu
ullil oru pidachil

plzzz search my blog

raihan7.blogspot.com

MyDreams said...

കവിതയിലൂടെ കലഹിക്കുന്ന മനസ് ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു അല്ലെ

Kattil Abdul Nissar said...

പട്ടിപെറ്റുകിടക്കുന്ന മനസ്സുമായി
കർക്കടകം കാത്തിരിപ്പൂ കടത്തിണ്ണയിൽ.

ഈ വരികളില്‍ ഞാന്‍ വല്ലാതെ ആസക്ത നാകുന്നു .............

എം.സങ് said...

kavitha vayichu nanmakal

sangeetha said...

തിരണ്ട മണ്ണിനെപ്പോലും ഭോഗിച്ചവരേ

തിരയുടെ കുഞ്ചിരോമം പറിച്ചവരേ

ഇരുമ്പിന്റെ കൊലയറ തുറന്നവരേ

പെരും‌തീ പിഴിഞ്ഞു ചാറു കുടിച്ചവരേ
---valare nannayirikkunnu..really touching lines

കണ്ണന്‍ | Kannan said...

മാഷേ കവിത ഇഷ്ടമായി...

jayan edakkat said...

Thanks

നന്ദന said...

ചുള്ളിക്കാട്,താങ്കളുടെ കവിതകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എഴുതട്ടെ. എത്ര സുന്ദരം എന്തൊരു ധൈര്യം. താങ്കളൂടെ നെറുകയിൽ ഒരു പൊൻ തൂവൽകൂടി.


‘പ്രിയ സുഹൃത്തുക്കളേ,
ഞാന്‍ ചത്താല്‍ ശവം ഉടന്‍ മെഡിക്കല്‍ കോളജിനു കൊടുക്കണം
എന്‍റെ ശവം പൊതുദര്‍ശനത്തിനു വെയ്ക്കരുത്
ചാനലുകളില്‍ ശവപ്രദര്‍ശനം നടത്തരുത്
ശവത്തില്‍ പൂക്കള്‍ വെച്ച് പൂക്കളെ അപമാനിക്കരുത്
സര്‍ക്കാര്‍ ബഹുമതിയും ആചാരവെടിയും ഒരിക്കലും അനുവദിക്കരുത്
ദയവായി ആരും അനുശോചിക്കരുത്, സ്തുതിക്കരുത്
എന്നെക്കാള്‍ നന്നായി കവിതയെഴുതുന്ന
ആയിരക്കണക്കിനു പുതുകവികള്‍ ഉണ്ട്
അതിനാല്‍, എന്‍റെ മരണം തീരാനഷ്ടമാണെന്നു പച്ചക്കള്ളം പറഞ്ഞ്
എന്‍റെ ഓര്‍മ്മയെ അപമാനിക്കരുത്
എന്‍റെ ഭാര്യയുടെ ദു:ഖത്തില്‍ മറ്റാരും പങ്കുചേരരുത്
അത് അവള്‍ക്കുള്ള എന്‍റെ തിരുശേഷിപ്പാണ്
എന്‍റെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തരുത്
സാഹിത്യ അക്കാദമിയുടെ ചുമരില്‍ എന്‍റെ പടം തൂക്കരുത്
എനിക്കു സ്മാരകം ഉണ്ടാക്കരുത്
എന്‍റെ കവിതയ്ക്ക് എന്‍റെ സ്മരണം നിലനിര്‍ത്താന്‍ കഴിയില്ലെങ്കില്‍
എന്നേക്കുമായി എല്ലാവരാലും വിസ്മരിക്കപ്പെടുന്നതാണ് എനിക്കു സന്തോഷം’

നന്ദന said...

"എന്‍റെ ഭാര്യയുടെ ദു:ഖത്തില്‍ മറ്റാരും പങ്കുചേരരുത്
അത് അവള്‍ക്കുള്ള എന്‍റെ തിരുശേഷിപ്പാണ്"
ഈ വരികൾ വല്ലാതെ ഉള്ളിൽതട്ടി, ഭാര്യയോടുള്ള അങ്ങയുടെ സ്നേഹത്തിന്.... എന്ത എഴുതുക!!!


പക്ഷെ ഈ വരികൾ
"എന്‍റെ മരണം തീരാനഷ്ടമാണെന്നു പച്ചക്കള്ളം പറഞ്ഞ് എന്‍റെ ഓര്‍മ്മയെ അപമാനിക്കരുത്"
ഞങ്ങൾക്ക് എങ്ങനെ അങ്ങയെ അപമാനിക്കാൻ കഴിയും, അങ്ങനെ ചെയ്യാൻ കഴിയുമെന്ന് അങ്ങയ്ക്ക് തോന്നിതുടങ്ങിയോ?? ............??!!

SUNIL AAVANY EN PONKALAM said...

മാഷെ കവിത ഇഷ്ടമായി ...... കൂടുതല്‍ കവിതകള്‍ പ്രതീക്ഷിച്ചോട്ടെ ?????

സനില്‍ എസ് .കെ said...

"വിസ്മരിക്കപ്പെട്ടവരേ നിങ്ങളെയൊക്കെ

ഉൾഖനനം ചെയ്തെടുക്കാൻ ശ്രമിക്കും‌നേരം

പട്ടിപെറ്റുകിടക്കുന്ന മനസ്സുമായി

കർക്കടകം കാത്തിരിപ്പൂ കടത്തിണ്ണയിൽ."

മാഷേ , ആഞ്ഞു വീശിയ കത്തിമുന
കൊള്ളേണ്ട ചങ്കിലെല്ലാം കൊണ്ടുകാണും എന്ന് തന്നെ കരുതുന്നു .
പുതിയതും പഴയതുമായ പല ചങ്കുകളും കാലിയായിപ്പോയത് ,
നമ്മുടെ മാത്രം കുറ്റമായിരിക്കാം അല്ലെ ?

നീലാംബരി said...

Nice one. My Salute...
http://neelambari.over-blog.com/

അനുജി, കുരീപ്പള്ളി. said...

ലക്ഷം കോടിയുടെ സ്വത്ത് തെക്കേയറ്റത്ത് പതുക്കി വച്ചിട്ട് നൂറുകോടി ജനങ്ങള്‍ പട്ടിണിയോര്‍ത്ത് വിലപിയ്ക്കുന്നു.. ബാലേട്ടാ എനിയ്ക്കും തോന്നുന്നു ചില അശുഭ ചിന്തകള്‍.. :-)

ബൈജുവചനം said...

എനിക്കിഷ്ടായി...

ആചാര്യന്‍ said...

ഒരുകാലം പൊരുതാനായ് ജനിച്ചവരേ

കരിമ്പാറക്കെട്ടിനോടും കലഹിച്ചോരേ

തിരണ്ട മണ്ണിനെപ്പോലും ഭോഗിച്ചവരേ

തിരയുടെ കുഞ്ചിരോമം പറിച്ചവരേ

ഇരുമ്പിന്റെ കൊലയറ തുറന്നവരേ

പെരും‌തീ പിഴിഞ്ഞു ചാറു കുടിച്ചവരേ...


എന്ത് ചെയ്യാം ..മതേതര ജനാധിപത്യ രാജ്യം അല്ലെ ..

Arunlal Mathew || ലുട്ടുമോന്‍ said...

പ്രിയ ഗൂഗിള്‍ നന്ദി...
ഇങ്ങെനെങ്കിലും ഞാന്‍ ഒത്തിരി ആരാധിക്കുന്ന കവിയുടെ അടുക്കല്‍ എത്താന്‍ സാധിച്ചല്ലോ...

കവിതയ്ക്ക് അഭിപ്രായം പറയാന്‍ ഞാനാളല്ല...

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും ഹൃദയപൂർവ്വം നന്ദി

kochumol(കുങ്കുമം) said...

വിസ്മരിക്കപ്പെട്ടവരേ നിങ്ങളെയൊക്കെ

ഉൾഖനനം ചെയ്തെടുക്കാൻ ശ്രമിക്കും‌നേരം

പട്ടിപെറ്റുകിടക്കുന്ന മനസ്സുമായി

കർക്കടകം കാത്തിരിപ്പൂ കടത്തിണ്ണയിൽ.....

കൊള്ളാം മാഷേ മനസ്സില്‍ തട്ടുന്ന കവിത

സങ്കൽ‌പ്പങ്ങൾ said...

അഭിപ്രായങ്ങളില്ലാതെ കവിത വായിച്ചു,ആത്മഹത്യ ചെയ്യാതെ ജീവിക്കാൻ കൊതിക്കുന്നു...

പട്ടേട്ട് said...

ദയവായി നിങ്ങളീ കവിത എഴുത്ത് ഒന്ന് നിര്‍ത്തുമോ? ഞങ്ങളുടെ മനസ്സില്‍ മായാത്ത ഒരു ചുള്ളിക്കാടുണ്ട്. അയാള്‍ ജീവിച്ചു പൊയ്ക്കോട്ടെ.. ദയവായി അയാളെ കൊല്ലരുത്

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും ഹൃദയപൂർവ്വം നന്ദി.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

@പാട്ടേട്ട്: :-D വായിക്കാതിരിക്കാൻ വായനക്കാർക്കു സ്വാതന്ത്ര്യമുള്ളിടത്തോളം കാലം ഞാൻ എഴുത്തു നിർത്താൻ ഉദ്ദേശിക്കുന്നില്ല.ക്ഷമിക്കണം.

പട്ടേട്ട് said...

നല്ലത്. അത് താങ്കളുടെ അവകാശം. പക്ഷേ ഓരോ കവിയും എഴുതുന്നത് ആത്മാംശമാണ് , സ്വാംശീകരണത്തിന്റെ ശേഷിപ്പുകളാണ് എന്ന് കരുതുന്നവന് ഈ കോമാളിത്തങ്ങളെ കവിതയുടെ ലേബലില്‍ കാണുന്നതേ അസഹ്യത ഉണ്ടാക്കുന്നു. ഈ മുടിഞ്ഞ മലയാളത്തോട് അല്പമെങ്കിലും കൂറുണ്ടെങ്കില്‍ ഒന്നു തിരിഞ്ഞു നോക്കുക. അപ്പോള്‍ , താങ്കളായി താങ്കള്‍ ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്ന ഈ പ്രേതം ഞെട്ടാതിരിക്കില്ല.കോമാളിത്തരങ്ങള്‍ക്ക് ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നൊരു പര്യായം നാളെ ഉപയോഗിക്കപ്പെടുന്നത് കാണാന്‍ വിഷമമുണ്ട്. ക്ഷമിക്കുക

ബാലചന്ദ്രൻ ചുള്ളിക്കാട് said...

@പാട്ടേട്ട്: ഇതു താങ്കളുടെ അഭിപ്രായം. ഇതേ അഭിപ്രായമുള്ളപല വായനക്കാരും ഉണ്ടാകാം.പക്ഷേ എല്ലാ വായനക്കാർക്കും ഇതേ അഭിപ്രായമല്ല.മറിച്ച് അഭിപ്രായമുള്ള ധാരാളം വായനക്കാരും ഉണ്ട്.കവിതയുടെ കാര്യത്തിൽ അവസാനവാക്ക് താങ്കളാണെന്നു ഞാൻ അംഗീകരിക്കുന്നില്ല.

ഒരു കവിയുടെ കവിത കൊള്ളില്ല എന്നു തോന്നിയാൽ ആ കവിയോട് ഇത്തരത്തിലൊക്കെ കല്പിക്കാൻ എന്റെ സംസ്കാരം അനുവദിക്കയില്ല.കവിത കൊള്ളില്ല എന്നോ ഇഷ്ടപ്പെട്ടില്ല എന്നോ പറയും. അത്രതന്നെ. താങ്കളുടെ പ്രതികരണത്തെ ഞാൻ ഒട്ടും ഗൌരവമായി എടുക്കുന്നില്ല.അതിനെ തരിമ്പും ഭയപ്പെടുന്നുമില്ല. താങ്കളുടെ അനുവാദത്തോടെയല്ല എഴുതാൻ തുടങ്ങിയത്.താങ്കൾ കല്പിക്കുമ്പോൾ എഴുത്തു നിർത്താനും സാധ്യമല്ല. താങ്കൾക്ക് ഇങ്ങനെ എന്തു പരദൂഷണവും പറയാൻ എല്ലാ സ്വാതന്ത്രവും ഉണ്ട്. അതു തുടരുക.

പട്ടേട്ട് said...

പ്രിയ കവേ , രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയാന്‍ ധൈര്യം കാണിച്ചത് കേവലം ഒരു ബാലനാണെന്ന യാദൃശ്ചികതയെ താങ്കള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. താങ്കളെ നല്ലത് എന്ന് വാഴ്ത്തിപ്പാടാന്‍ അനന്തന്‍ തന്നെ വന്നാലും, താങ്കള്‍ നല്ലതല്ല എന്ന് പറയാന്‍ നിങ്ങളെത്തന്നെ വായിച്ചനുശീലിച്ച എന്റെ കാവ്യസംസ്കാരം എന്നെ പ്രേരിപ്പിക്കുന്നു. താങ്കള്‍ എന്റെ അഭിപ്രായത്തെ എങ്ങനെ കാണുന്നു എന്നത് എന്റെ പ്രശ്നേമേയല്ല , മറിച്ച് എന്റെ നിലപാട് അറിയിക്കുക എന്നതുമാത്രമാണ് എന്റെ കര്‍ത്തവ്യം.

പിന്നെ കല്പിച്ചു എന്ന് തോന്നിയത് ശരിതന്നെ. അത് ഒരു പഴയ ബാലചന്ദ്രന്റെ പേര് നാശമാക്കുന്ന പുതിയ ബാലചന്ദ്രനോടാണ്. നിങ്ങള്‍ക്കത് മനസിലാകുന്നില്ല എന്നത് ഭാഷയുടെ മറ്റൊരു ഗതികേട്. എങ്കിലും പറയാതിരിക്കുക വയ്യല്ലോ.നിങ്ങള്‍ നേരിടുന്ന കാവ്യരചനയുടെ ഈ അന്തരാളഘട്ടത്തെ അതിഗൌരവത്തോടെ മനസ്സിലാക്കുന്ന ഒരാളെന്ന നിലയില്‍ ഇത്രയും പറയാതിരിക്കുക വയ്യ.

നിങ്ങള്‍ക്ക് മനസിലായാലും ഇല്ലെങ്കിലും എനിക്കിത് പറഞ്ഞേ തീരു. നിങ്ങള്‍ ഇപ്പോള്‍ കുതിരയായി അഭിനയിക്കുന്ന കഴുത മാത്രമാണ്.
സപ്രശ്രയം വിട.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

@പട്ടേട്ട്: :-D എഴുതിത്തുടങ്ങിയ കാലം മുതൽ താങ്കളെപ്പോലെ അനേകം പേരുടെ അസഹിഷ്ണുതയും അപവാദപ്രചാരണവും പരദൂഷണവും പുലഭ്യവും ഒക്കെ നേരിട്ടാണു ഞാൻ ജീവിച്ചുപോകുന്നത്.അത് എഴുത്തുകാരന്റെ വിധിയാണ്. മലയാളത്തിന്റെ മഹാകവിയായ കുഞ്ചൻ നമ്പ്യാർ പോലും പേപ്പട്ടി കടിച്ചാണു മരിച്ചത്.പിന്നെ എന്റെ കാര്യം പറയണോ.അതിനാൽ താങ്കളുടെ പ്രതികരണം എനിക്കൊരു പുതുമയേ അല്ല.എന്നെ കഴുതയെന്നല്ല എന്തുപേരു വിളിച്ചു താങ്കൾ അവഹേളിച്ചാലും എനിക്കൊരു വിഷമവും ഇല്ല.താങ്കളുടെ ഭാഷയാണു താങ്കളുടെ നിലവാരം.താങ്കൾ പരദൂഷണം നിർത്തണമെന്നു ഞാൻ ഒരിക്കലും കൽ‌പ്പിക്കുകയില്ല.ഞാൻ എഴുത്തു നിർത്തണമെന്ന താങ്കളുടെ കൽ‌പ്പന അനുസരിക്കാൻ എനിക്കു സാധ്യമല്ല എന്നേയുള്ളു.

യാത്രാമൊഴി said...

ബാലചന്ദ്രൻ നേരിടുന്ന "കാവ്യരചനയുടെ അന്തരാളഘട്ടത്തെ അതിഗൗരവത്തോടെ മനസ്സിലാക്കുന്നു" എന്നും പറഞ്ഞ് ബാലചന്ദ്രനെക്കൊണ്ട് എഴുത്ത് നിർത്തിക്കാൻ വരുന്ന സാഹിത്യഫാസിസ്റ്റുകൾക്കുള്ള ബാലചന്ദ്രന്റെ മറുപടി വ്യക്തവും കൃത്യവുമാണു.

എഴുത്തുകാരന്റെ വ്യക്തിസ്വാതന്ത്ര്യത്തെപ്പോലും ഗ്യാസ് ചേംബറിൽ അടച്ച് കൊല്ലാമെന്ന് കരുതുന്ന ആരാധകഹിറ്റ്ലർമാർക്ക് പക്ഷെ മറുപടി തലയിലോട്ട് കയറുമെന്ന് തോന്നുന്നില്ല.

മാത്രമല്ല എഴുത്ത്, അഭിനയം, പാട്ട്, സിനിമയെടുപ്പ് എന്നിങ്ങനെ നിർത്തിപ്പിക്കേണ്ടതായ കാര്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റും പോക്കറ്റിലിട്ട് കൊണ്ടാണു ടിപ്പിക്കൽ മല്ലു ഫാസിസ്റ്റുകളുടെ നടപ്പ് തന്നെ.

Captain Haddock said...

വായനകാരന്‍ ഇഷ്ട്ടപെടുന്നത് മാത്രം എഴുതുന്നവന്‍ അല്ല എഴുത്തുകാരന്‍. അത്തരം ജോലികള്‍ ചെയുന്നവര്‍ എന്റര്‍ട്രനര്‍മാര്‍ അല്ലെ ?

തനിയ്ക്ക്‌ എഴുതണം എന്ന് തോന്നുന്നത് എഴുത്ത്ന്നവന്‍ ആണ് എഴുത്തുകാരന്‍.

vipin said...

പ്രിയപ്പെട്ട ബാലചന്ദ്രന്‍ ചുള്ളിക്കാട് , താങ്കളോടെനിക്ക് വെറുപ്പാണ് .. അതിനു കാരണം താങ്കളുടെ കവിതയോ അഭിനയമോ ഒന്നുമല്ല .. ഞാന്‍ മനസ്സിലാക്കിയേടത്തോളം മദ്ധ്യവയസ്കരായ ഒരു പാട് വ്യക്തികള്‍ വളരെ ആവേശത്തോടെയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന കവിയെ ഇന്നും നെഞ്ചേറ്റി നടക്കുന്നത് ..പക്ഷെ ബ്രിട്ടാസുമായുള്ള അഭിമുഖം കണ്ട ശേഷം 'പുതിയ' ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ നിലപാടുകള്‍ കണ്ടപ്പോള്‍ എനിക്ക് ശക്തമായ രോഷം തോന്നി , മകനെ നല്ല ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിപ്പിക്കാന്‍ കഴിയാത്തതിലുള്ള താങ്കളുടെ വിഷമം ഒക്കെ കണ്ടപ്പോള്‍ ഉള്ളില്‍ തോന്നിയതൊന്നും ഇവിടെ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല .. താങ്കള്‍ ഇതിനു മറുപടിയായി പറഞ്ഞേക്കാം താങ്കളുടെ നിലപാടുകള്‍ ഒക്കെ നിശ്ചയിക്കുന്നത് താങ്കള്‍ തന്നെയാണെന്ന് ! .ശരി തന്നെ ..അങ്ങനെയൊക്കെ പറഞ്ഞ് മിടുക്ക് കാട്ടാം .. പക്ഷേ താങ്കളുടെ അധപതനം അത്ഭുതപ്പെടുത്തി എന്ന് പറയാതെ തരമില്ല

ബാലചന്ദ്രൻ ചുള്ളിക്കാട് said...

@vipin: താങ്കളുടെ വെറുപ്പിനു നന്ദി.കൂടുതൽ വെറുക്കുക.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

@Captain Haddock : ഇവിടെ ഇങ്ങനെയാണ്. തനിക്ക് ഇഷ്ടമല്ലാത്തത് എഴുതിയാൽ എഴുത്തു നിർത്തണം എന്നു ചില തമ്പ്രാന്മാർ കല്പിക്കും.അതനുസരിച്ചില്ലെങ്കിൽ വധശിക്ഷ.

Captain Haddock said...

പട്ടേട് പറഞ്ഞത്‌ ഓവര്‍ ആയി ഉള്ള ആരാധന/സ്വനേഹം കൊണ്ടാണ് എന്ന് തോന്ന്ന്നുന്നു. എഴുത്തുകാരനെ, അവന്‍റെ എഴുത്ത് ഓവര്‍ ടേക്ക് ചെയ്ന്ന അവസ്ഥ. അല്ലാതെ ഫാസിസം, കല്‍പ്പന എന്ന് ഒന്നും തോന്നുന്നില്ല.

പട്ടേട്ട് said...

ഒരു കമന്റിനെ ഇങ്ങനെ വ്യാഖ്യാനിക്കുന്ന നിങ്ങളോട് എനിക്ക് പുച്ഛം തോന്നുന്നു മി. ബാലചന്ദ്രന്‍ . ഇനിയും താങ്കളോട് സംസാരിച്ചാല്‍ എന്റെ മനസ്സില്‍ താങ്കള്‍ക്കുള്ള സ്ഥാനം കൂടി പോകുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
നിര്‍ത്താം.. നന്ദി .. നമസ്കാരം.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

@പട്ടേട്ട്: താങ്കളുടെ പുച്ഛത്തിനു നന്ദി.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

@Captain:അങ്ങനെയായിരുന്നൊ കാര്യങ്ങൾ!കഷ്ടം.അതു മനസ്സിലാക്കാനുള്ള ബുദ്ധി എനിക്കില്ലാതെപോയി.ഞാനൊരു കഴുതതന്നെ.സമ്മതിച്ചു.

കരീം മാഷ് said...

“ലോകവസാനം വരേയ്ക്കും പിറക്കാതെ
പോകട്ടെ നീയെൻ മകനേ, നരകങ്ങൾ
വാപിളർക്കുമ്പോഴെരിഞ്ഞു വിളിക്കുവാൻ
ആരെനിക്കുള്ളൂ നീയല്ലാതെ - എങ്കിലും

എന്നു പിറക്കാതെ (ദാരിദ്യം കാരണം ഭ്രൂണഹത്യ നടത്തി കൊന്ന) പോയ ആദ്യ മകനു സമർപ്പിച്ച ബാലചന്ദ്രന് ഇന്നു സീരിയലിൽ അഭിനയിച്ചു പണം പറ്റിയാൽ ഞാൻ കുറ്റപ്പെടുത്തില്ല.

A Bystander said...

കുറേ നല്ല കവിതകളും പലപ്പോഴും അതിലുമേറെ പരട്ട പദ്യങ്ങളും - ഇത് തന്നെയല്ലേ പട്ടേട്ട് എല്ലാകവികളുടെയും മേശവലിപ്പില്‍ ? പക്ഷേ ഇപ്പറഞ്ഞ പദ്യങ്ങള്‍ മുന്‍പ് വായിച്ച കവിതകളുടെ മാറ്റ് കുറയ്ക്കും എന്നൊരിക്കലും കരുതാന്‍ വയ്യ. എഴുതരുത് / നിര്‍ത്തിക്കൂടെ എന്നത് ആരാധനയില്‍ നിന്ന് വരുന്ന വിരുദ്ധോക്തിയാകാം. അത് പക്ഷേ അപകടകരവും, പ്രതിഷേധാര്‍ഹവുമായ ഒരു കല്പനയായിട്ടേ ഞാനടക്കമുള്ള പലരും മനസിലാക്കൂ. ഒരു കല്പനകള്‍ക്കും വഴങ്ങാന്‍ കവി ബാദ്ധ്യസ്ഥനല്ല.

ബാലചന്ദ്രന്‍: ഈ രചന ഇഷ്ടപ്പെട്ടില്ല.
പിന്നെ, വായിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം എന്നത് രസകരമായ ചിന്തയാണ്. 'ബാലചന്ദ്രന്‍ ചുള്ളിക്കാട്' എന്നൊക്കെയുള്ള പേരുകള്‍, പ്രതീക്ഷയോടെ ഒരല്പം മുന്‍വിധിയോടെ വായിക്കാനുള്ള സ്വാതന്ത്ര്യമാണ് വച്ചുനീട്ടുന്നത്.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

@ കരീം മാഷ്:നന്ദി മാഷേ.
എല്ലാ കവികൾക്കും കോളേജ് അദ്ധ്യാപക ജോലിയോ ഗൾഫ് ജോലിയോ ലഭിക്കാൻ ഭാഗ്യമുണ്ടാകണമെന്നില്ലല്ലൊ.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

@A Bystander: സംസ്കാരസമ്പന്നമായ പ്രതികരണത്തിനു നന്ദി.ആരെയെങ്കിലും തേജോവധം ചെയ്താൽ സ്വന്തം കേമത്തം സ്ഥാപിക്കാം എന്നു തെറ്റിദ്ധരിച്ച ഒരു മനോരോഗിയല്ല താങ്കൾ എന്നു കാണുന്നതിൽ വലിയ സന്തോഷമുണ്ട്.ഒരു കവിത ഇഷ്ടപ്പെടാതിരിക്കാനും കൊള്ളില്ലെന്നു പറയാനും ആർക്കും അവകാശമുണ്ട്.അതേ കവിത ഇഷ്ടപ്പെടാനും നല്ലതാണെന്നു പറയാനും മറ്റുള്ളവർക്കും അവകാശമുണ്ട്.ഏതു കവിതയെപ്പറ്റിയും പരസ്പരവിരുദ്ധമായ അഭിപ്രായങ്ങൾ ഉണ്ടാവും.പക്ഷേ ഒരാളോട് എഴുത്തു നിർത്തണമെന്ന് കല്പിക്കാൻ ആർക്കും അധികാരമില്ല.

പട്ടേട്ട് said...

ബാലചന്ദ്രാ ,
ഇവിടെ ഇത്തരം ഒരു പ്രതികരണം ഇടുമ്പോള്‍ത്തന്നെ പ്രതീക്ഷിച്ചിരുന്നതാണ് ഈ ആരോപണം. പക്ഷേ

അത് താങ്കളില്‍ നിന്നായിരുന്നില്ല.മണല്‍ത്തരികളോളം എണ്ണമുള്ള താങ്കളുടെ ആരാധകവൃന്ദത്തില്‍

നിന്നായിരുന്നു. പക്ഷേ നോക്കൂ നിങ്ങളുടെ തൊട്ടുമുകളില്‍പോലും നല്ലത് ഗംഭീരം കലക്കി എന്നൊക്കെ

പാടിപ്പുകഴ്ത്തിയ ഒരാള്‍ പോലും എന്റെ കമന്റിന് ശേഷം താങ്കളെ ന്യായീകരിച്ചെത്തിയില്ല. അതിന്റെ

കാരണം , എന്താണെന്ന് താങ്കള്‍ ഒന്നാലോചിക്കുമോ?? താങ്കള്‍ ഇപ്പോള്‍ എഴുതുന്നത് അത്ര നല്ല

കവിതയല്ല എന്ന ബോധം അവരുടെ മനസ്സുകളില്‍ത്തന്നെ നില്ക്കുന്നതുകൊണ്ടാണ് ഇങ്ങനെ

സംഭവിക്കുന്നത്.

പിന്നെ അത്തരം ഒരു പ്രതികരണം ഇട്ടതുകൊണ്ട് ഒരാളെ മനോരോഗിയെന്ന് വിളിച്ചതിന് പിന്നിലെ

താങ്കളുടെ സാംസ്കാരികത എല്ലാവര്‍ക്കും ബോധ്യമായി.ഞാനൊന്നും അല്ല പക്ഷേ ബാലചന്ദ്രന്‍ താങ്കള്‍

എന്തെങ്കിലുമൊക്കെ ആയിരുന്നില്ലേ?? ;)))

വായിക്കാനും വായിക്കാതിരിക്കാനുമുള്ള അതേ അവകാശം എന്ന് തന്നെയാണ് എഴുതണം

എഴുതാതിരിക്കണം എന്ന് പറയുമ്പോഴും ഒരു അനുവാചകന്‍ കൈയ്യേറ്റുന്നുള്ളു.അത് വായ

മൂടിക്കെട്ടാനുള്ള ഫാസിസവുമായി താരതമ്യപ്പെടുത്തി വ്യാഖ്യാനിച്ചെടുക്കുന്നത്

എളുപ്പമായിരിക്കാം.എന്നാല്‍ വസ്തുത ആവില്ല.

താങ്കളുടെ മനസ്സിന്റെ ബലം കുറഞ്ഞിരിക്കുന്നു ബാലാ.അതുകൊണ്ടാണ് ഇങ്ങനെയൊക്കെ

വിലപിക്കേണ്ടിവരുന്നത്.അതുകൊണ്ടുതന്നെ അത് മനസ്സിലാക്കി താങ്കള്‍ക്ക് പറ്റിയതെന്തെന്ന് സ്വയം

തിരിച്ചറിയാനൊരു ശ്രമം നടത്തണം.കാരണം ആശാനു ശേഷം എന്റെ മനസ്സില്‍ രണ്ടാമനായി

പ്രതിഷ്ഠിച്ചിരിക്കുന്ന കവിയാണ് താങ്കള്‍ .താങ്കളെ മലയാളത്തിന് ഇനിയും ആവശ്യമുണ്ട്.


കുണുങ്ങിത്തന്‍ കുളത്തിലേക്ക് തിരിച്ചു പോകുന്ന വാസവദത്തയായിട്ടല്ല , മറിച്ച് ഭൂമി പിളര്‍ന്ന് ഇവളുടെ അഭിമാനം സംരക്ഷിക്കട്ടെ എന്ന് വിലപിച്ചുകൊണ്ട പഞ്ചഭൂതങ്ങളിലേക്ക് വിലയം പ്രാപിക്കുന്ന കാഞ്ചനസീതയായിട്ട് ...

ബാലചന്ദ്രൻ ചുള്ളിക്കാട് said...

@പട്ടേട്ട്: ഹ ഹ.എന്നെ ന്യായീകരിക്കേണ്ട ബാദ്ധ്യത ഒരു വായനക്കാരനും ഇല്ല.അതിന്റെ ആവശ്യവും ഇല്ല.എന്റെ കവിത എല്ലാ വായനക്കാരും തള്ളിക്കളഞ്ഞോട്ടെ.ഒരു വിരോധവുമില്ല.അതൊക്കെ വായനക്കാരുടെ സ്വാതന്ത്ര്യം.എന്റെ കവിത കൊള്ളില്ലെന്നു പറയാൻ താങ്കൾക്കുള്ള അവകാശത്തെ ഞാൻ ചോദ്യം ചെയ്തിട്ടുമില്ല.എഴുത്തു നിർത്തണോ വേണ്ടയോ എന്നത് എന്റെ അവകാശമാണ് എന്നു മാത്രം.അതു ഞാൻ തീരുമാനിക്കും.പിന്നെ വായനക്കാരുടെ ഉപദേശം അനുസരിച്ചല്ല ഞാൻ ഇതുവരെ ജീവിച്ചതും എഴുതിയതും.വായനക്കാർക്ക് എന്റെ കവിത സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യാം. എന്റെ കവിത വായിക്കേണ്ടത് ആരുടെയും ഭരണഘടനാപരമായ ബാധ്യത അല്ല.അതിനു സുപ്രീം കോടതിവിധിയും ഇല്ല.കവിതയിൽ അവസാനവാക്ക് ഇന്നോളം ആരും പറഞ്ഞിട്ടില്ല.കവിതയെ സംബന്ധിച്ച അവസാനവാക്ക് താങ്കളൂടേതാണെന്ന് താങ്കൾ കരുതുന്നുണ്ടാവാം.ഞാൻ അങ്ങനെ കരുതുന്നില്ല. അത്രയ്ക്ക് അറിവ് കവിതയെക്കുറിച്ച് താങ്കൾക്കുണ്ടെന്ന് താങ്കളുടെ പ്രതികരണത്തിൽനിന്ന് എനിക്കു ബോധ്യപ്പെട്ടിട്ടില്ല.

Adithyan said...

ബാലചന്ദ്രൻ ചുള്ളിക്കാട്,

ഇപ്പോൾ കൈയിൽ ഉള്ള കാശിനു മൊത്തം വെള്ളമടിച്ചിട്ട്, മുഷിഞ്ഞ വസ്ത്രവും ധരിച്ച്, ഇടത്പക്ഷപ്രത്യയശാസ്ത്രപരമായ പ്രയോഗങ്ങൾ ഇടയ്ക്കിടയ്ക്ക് നടത്തിക്കൊണ്ടൊരു തിരിച്ച് പോക്ക് ഇപ്പോൾ നടത്തിയാലും നഷ്ടപ്പെട്ട ആരാധകരിൽ ചിലരെയെങ്കിലും തിരിച്ചു പിടിക്കാം ;)

കവിത, അതാർക്ക് വേണം! :)

പട്ടേട്ട് said...

ഹഹഹഹഹഹ
എത്രയായാലും ബോധ്യം വരില്ലെന്നുറപ്പായി
കറവ നിന്ന പശുവിനെ
വീണ്ടും ചവിട്ടിച്ച് കറവയുള്ള പശുവാക്കിമാറ്റുവാനുള്ള
ശ്രമം നടക്കില്ലെന്നും മനസ്സിലായി..
എഴുതിക്കോളൂ ബാലചന്ദ്രന്‍ എഴുതിക്കോളൂ..
താങ്കള്‍ക്ക് ഒന്നുമില്ല..

ഇനി സത്യമായും ഞാനീവഴിക്ക് വരില്ല.:))))

cALviN::കാല്‍‌വിന്‍ said...

പട്ടേട്ടിനോട് ശക്തമായി വിയോജിക്കുന്നു. നിങ്ങളു എഴുത്ത് നിര്‍ത്തണം എന്നൊക്കെ പറയുന്നത് ആരോടായാലും ശരി അല്ല. ചുള്ളിക്കാട് തന്നെ പറയുന്നത് പോലെ വായിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടല്ലോ.

"ഞങ്ങളു പണ്ട് ആരാധിച്ച ചുള്ളിക്കാട് ഇങ്ങനെ മോശം കവിത എഴുതി അധഃപതിക്കുന്നത് കാണാന്‍ വയ്യ, നിര്‍ത്തൂ ഈ എഴുത്ത്" എന്നൊക്കെ പറയുന്നത് ഇമോഷനല്‍ ബ്ലാക് മെയിലിങ്ങ് ആണ്.


ചുള്ളിക്കാട് കവിത നിര്‍ത്തണോ, യേശുദാസ് ഇനി പാടണോ, ഫാസില്‍ ഇനി സിനിമ പിടിക്കണോ എന്ന് തീരുമാനിക്കേണ്ടത് അവരാണ്, നമ്മളല്ല. നമുക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ വായിക്കാതെ/കേള്‍ക്കാതെ/കാണാതെ ഇരിക്കാന്‍ നമുക്ക് സ്വാതന്ത്ര്യമുണ്ടല്ലോ.


ബൈദിബൈ പപ്പനാഭസ്വാമി വിഷയത്തില്‍ ചുള്ളിക്കാട് മലയാളത്തില്‍ എഴുതിയ കവിത ഇഷ്ടപ്പെട്ടിരുന്നു എന്ന് കൂടി പറയട്ടെ.

Captain Haddock said...

പട്ടേട്ട്‌: നിങ്ങള്‍ കവിത/കവിയോട് ഉള്ള ഓവര്‍ ഇഷ്ട്ടം കൊണ്ട്, ഒരു സ്വാതന്ത്ര്യം എടുത്തു. പക്ഷെ, കാല്‍വിന്‍ ബസ്സില്‍ പറഞ്ഞ പോലെ, അത് ഇമോഷണല്‍ ബ്ലാക്ക് മെയില്‍ ആണ്. അതിനോട് യോജിപ്പ് ഇല്ല, പക്ഷെ അത് പറഞ്ഞ വികാരം മനസിലാകുന്നു.

പക്ഷെ, തുടക്കത്തില്‍ കമന്റ്‌ ഇട്ടവര്‍, പട്ടേദു കമന്റ്‌ ഇട്ട ശേഷം, സപ്പോര്‍ട്ട്ചെയാന്‍ വരാതെ ഇരുന്നത് ഒരു ലക്ഷണം/എന്തേലും ഊഹിയ്ക്കാന്‍ ഉള്ള കാരണം ആകുന്നില. പലരും കമന്റ്‌ ഇട്ട ശേഷം ഫോളോ ചെയാര്‍ ഇല്ല. ചിലര്‍ക്ക്‌ ഇതേ പോലെ ഉള്ള സംസാരത്തില്‍ ഇടപെടാന്‍ താല്പര്യം ഉണ്ടാവില്ല. ചിലര്‍, നിങ്ങള്‍ പറയുന്നതിനു ഒരു വാല്യൂ കാണാതെ മിണ്ടാതെ ഇരിയ്ക്കുന്നതും ആവാം. സൊ, ഈ മൌനം എല്ലാം കൂടെ ചുള്ളികാടിനോട് ഉള്ള സപ്പോര്‍ട്ട് ഇല്ലായിമ, പട്ടേഡിനോട് ഉള്ള യോജിപ്പ് എന്ന് കരുതാന്‍ വയ്യ.

മുരളിക... said...

കലപില കൂട്ടും പാത്രങ്ങള്‍,
കലഹിക്കില്ല കുസുമങ്ങള്‍ - കുഞ്ഞുണ്ണിക്കവി.

പളുങ്കെന്ന പരിഗണന പോലും പാത്രത്തിനു കൈമോശം വന്നുപോയോ? :(

nalan::നളന്‍ said...

ാസദാസദാ

ചക്രൂ said...

... പട്ടേറ്റ് ബ്ലോഗില്‍ കമന്റ്‌ ഇടുന്നത് നിര്‍ത്തണം ഇതെല്ലാം ശുദ്ധ അബദ്ധങ്ങള്‍ ആണ് പണ്ടൊക്കെ നിങ്ങള്‍ വളരെ നന്നായി കമ്മെന്റാരുണ്ടായിരുന്നു ഞാന്‍ നിങ്ങളുടെ ഒരു ആരാധകനായിരുന്നു ഇപ്പോള്‍ ഇതു കാണാന്‍ വയ്യ ..അതുകൊണ്ട് താങ്കള്‍ കാമെന്ടു ഇടുന്നത് നിര്‍ത്തുക .

nalan::നളന്‍ said...

ചുള്ളിക്കാടു മുന്പ് എഴുതിയതാണു കവിതയെന്നും ഇപ്പോള്- എഴുതുന്നത് കവിതയല്ല എന്നും അതുകൊണ്ടു എഴുത്ത് നിര്‍ത്തണമെന്നും പറയുന്നവര്‍ മുന്നോട്ടുവയ്ക്കുന്ന വരേണ്യതയും അതിലുപരി അസഹിഷ്ണുതയും അര്‍ഹിക്കുന്ന പുച്ഛത്തോടെ നിരാകരിക്കുന്ന ചുള്ളിക്കാടിനു നന്ദി.
ചുള്ളിക്കാടിന്റെ മുന്‍പുള്ള എഴുത്തു സ്ഥാപിച്ച അധികാരത്തില്‍ ഇന്‍വെസ്റ്റ് ചെയ്തവര്‍ ആ അധികാരത്തെ പിന്‍പറ്റുകയും പിന്നീട് ചുള്ളിക്കാടു തന്നെ ആ അധികാരത്തെ നിരാകരിക്കുന്നു എന്നു തോന്നുമ്പൊള്‍ നഷ്ടം ഇവര്‍ക്കു തന്നെ. അതുകൊണ്ടാണു ഈ കൂട്ടക്കരച്ചില്‍ , അതിലും ഒരു പടി കടന്ന് ആ അധികാരത്തിന്റെ ഭാഗമായി സ്വയം പ്രതിഷ്ടിക്കുന്നവരെ പക്ഷെ കരയാനൊന്നും കിട്ടില്ല. അവര്‍ ലാത്തിയുമായി അധികാരത്തിന്റെ ഭീഷണി രൂപത്തില്‍ വരും, കല്പ്ക്കും 'നിര്‍ത്തടാ' എന്നു.

ശാസ്ത്രീയ സംഗീതത്തില്‍ സമയവും അധ്വാനവും ഇന്‍വസ്റ്റ് ചെയ്തവന്‍ ശുദ്ധസംഗീതമൊഴിച്ചു ബാക്കിയുള്ലതിനെയൊക്കെ പുച്ഛിക്കും (.ശങ്കരാഭരണത്തിലെ ആ പഴയ സീന്‍... നമ്മളെ വിഡ്ഡികളാക്കിയ അതു തന്നെ...). എന്നാല്‍ പുതിയവ സൃഷ്ടിക്കുന്ന അധികാരത്തില്‍ ഒരു പങ്ക് കൊടുത്താല്‍ വാലും ചുരുട്ടി അങ്ങോട്ടു ചേക്കേറും... യേശുദാസ് ഈയ്യിടെ തെറികേട്ടത് ഇതിനായിരുന്നല്ലോ :)

കല ഫിലോസഫി, കവിത തുടങ്ങിയൊക്കെ സുഖമുള്ള ഏര്‍പ്പാടല്ലെ...അധികാരത്തെ എതിര്‍ക്കാത്ത അല്ലെങ്കില്‍ അതിനെ മാറ്റാത്തെവയൊക്കെ അധികാരത്തിന്റെ ആശീര്‍വാദത്തോടെ പരോക്ഷമായി അതിന്റെ പാദസേവകരായി മാറും.......അങ്ങിനെ കല കലയ്ക്കു വേണ്ടി മാത്രമാകും.... മാറ്റത്തിനു അതു പോരാ..അതിനു അധ്വാനം കൂടി വേണം, മിനക്കടണമെന്നു സാരം..

ജി. ഹരി നീലഗിരി said...

കവിതയും നിധിയും ആരും കടത്തിക്കൊണ്ടു പോയിട്ടില്ലല്ലോ,ഭാഗ്യം!

ദേവന്‍ said...

റേഷന്‍ കടക്കാരന്‍ പൊടിയണ്ണന്റെ മോള്‍ കവിതയുമായല്ലാതെ ഒരു കവിതയുമായും ഒരടുപ്പവും തോന്നാത്ത ഒരു അരസികനാണു ഞാന്‍. ചുള്ളിക്കാടിന്റെ ചില കവിതകള്‍ ചിലര്‍ ചൊല്ലിക്കേട്ടിട്ടുണ്ടെന്നല്ലാതെ പണം കൊടുത്തു വാങ്ങിയ ഒരേ ഒരു പുസ്തകം ചിദംബര സ്മരണയുമാണ്‌. ഈ ഡിസ്ക്ലെയിമറോടെ:

" ഏപ്പോഴും നിങ്ങളായിരിക്കാന്‍, നിങ്ങള്‍ക്കു തോന്നുന്നതുപോലത്തെ നിങ്ങളായിരിക്കാന്‍, ഉപാധികള്‍ക്കും സമ്മര്‍ദ്ദത്തിനും പണത്തിനുപോലും സ്വാധീനിക്കാന്‍ കഴിയാത്ത കഴിയുന്ന പൂര്‍ണ്ണ സ്വാതന്ത്ര്യമാണ്‌ നിങ്ങള്‍ക്കുള്ളത്. ആ അവസ്ഥയെന്തെന്ന് അറിയാന്‍ ആഗ്രഹമുണ്ട്" സക്കറിയ ഒരിക്കല്‍ പറഞ്ഞതാണിത്. (നിങ്ങള്‍ എന്നുദ്ദേശിച്ചത് എന്നെയല്ല, ബ്ലോഗെഴുത്തുകാരെയാണ്‌. സക്കറിയ ബ്ലോഗര്‍ ഐഡി ഉണ്ടാക്കിയെങ്കിലും എന്തുകൊണ്ടോ, ബ്ലോഗൊന്നും ഇതുവരെ എഴുതിയുമില്ല. )

കവിതയെക്കുറിച്ച് ഒന്നും അറിയാത്ത ആള്‍ എന്ന നിലയില്‍ ചുള്ളിക്കാടിന്റെ ഇപ്പോഴത്തെയോ മുന്നത്തെയോ കവിതയെക്കുറിച്ച് അഭിപ്രായമില്ല. ഉണ്ടെങ്കില്‍ തന്നെ അത് ചുള്ളിക്കാടിനു ഒരു ഫീഡ് ബാക്ക് എന്നതിനപ്പുറം വിലയുള്ള കാര്യവുമില്ല. ഇദ്ദേഹം പഴയകാലത്ത് എഴുതിയത് യുവത്വത്തിന്റെ കവിതയാണ്‌ (അറിയില്ല, അങ്ങനെ പരാമര്‍ശങ്ങള്‍ കണ്ടതുകൊണ്ടാണ്‌) അതുകൊണ്ട് ഇപ്പോഴും അങ്ങനെ വേണം എന്നു വാശിപിടിച്ചാല്‍ സക്കറിയ മുകളില്‍ സൂചിപ്പിച്ച "നിങ്ങള്‍ക്ക് തോന്നുന്നതുപോലത്തെ നിങ്ങളായിരിക്കാന്‍" ഒരു ബ്ലോഗര്‍ക്കുള്ള അടിസ്ഥാന അവകാശത്തെ ചോദ്യം ചെയ്യലായിപ്പോകും അത് എന്ന കാരണം കൊണ്ട് പട്ടേട്ടിനോട് വിയോജിക്കുന്നു.

ഒരുകാലത്ത് പട്ടേട്ട് ഇഷ്ടപ്പെട്ടിരുന്ന ബാലചന്ദ്രന്‍ ആയിരിക്കാന്‍ ചുള്ളിക്കാടിനു അവകാശമുള്ളതുപോലെ അതല്ലാതാവാനും അവകാശമുണ്ട്. അവകാശത്തിനപ്പുറത്ത്, വ്യക്തിത്വവും ചിന്തകളും മൂല്യങ്ങളും കലാബോധവുമെല്ലാം കാലം കൊണ്ട് ഒരാളില്‍ മാറിക്കൊണ്ടേയിരിക്കും, അത് പ്രകടമാവരുത് എന്ന് പറയുന്നത് നിങ്ങളല്ലാതെയിരിക്കാന്‍ നിങ്ങളോട് ആരെങ്കിലും ആവശ്യപ്പെടുന്നതുപോലെയാണ്‌.


[സീരിയല്‍ അഭിനയം എന്ന് ഇടയ്ക്കിടയ്ക്ക് കാണുന്നതുകൊണ്ട്. വൂഡി അലന്‍ വെറുമൊരു അക്കാര്‍ഡമി അവാര്‍ഡ് ജേതാവല്ല, മനശാസ്ത്ര വിദഗ്ദ്ധരില്‍ ലോകപ്രശസ്തനായ ഒരാള്‍ തന്റെ പുസ്തകത്തില്‍ ഉദ്ധരിച്ച ഒരു രംഗം എഴുതിയതും സം‌വിധാനം ചെയ്തതും അത് അഭിനയിച്ചതും വൂഡിയാണ്‌. ഇതു ചെയ്യുമ്പോഴും പിന്നീടും വൂഡി ബാറില്‍ സാക്സ് വായിക്കുന്ന ജോലിക്കാരന്‍ ആയിരുന്നു. ഒരു അവാര്‍ഡ് ദാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചപ്പോള്‍ ഇന്ന് ബാറില്‍ പണിയുള്ള ദിവസമാണ്‌, അവധി കിട്ടില്ലെന്ന് പറയാന്‍ മടികാട്ടിയിട്ടില്ലാത്തയാള്‍. അല്ലെങ്കില്‍ അതുവരെ ഒന്നും പോകേണ്ട, പി. സുകുമാര്‍ മികച്ച, അംഗീകരിക്കപ്പെട്ട ഒരു ചലച്ചിത്ര ഛായാഗ്രാഹകന്‍ ആണ്‌. തന്റെ സഹോദരന്‍ (പി. ചന്ദ്രകുമാര്‍) സം‌വിധാനം ചെയ്ത നിരവധി ഇളം നീലചിത്രങ്ങളില്‍ അദ്ദേഹം നായകവേഷം ചെയ്യുകയും ചെയ്യുന്നുണ്ട്. സുകുമാര്‍ എന്ന കലാകാരന്‍ അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കരുതെന്ന് ആരും വാശിപിടിക്കാറില്ല, കവിക്കു മാത്രം ഇങ്ങനെ ഒരു സ്വയം നിയന്ത്രണം വേണം എന്ന് പറയുന്നവര്‍ കവിത മറ്റുള്ളവയില്‍ നിന്നും കൂടുതല്‍ "ദിവ്യമായ" എന്തോ കലാരൂപമാണെന്നും അതിനെ തൊടുന്ന കവി 'നിറമിഴിനീരില്‍ മുങ്ങും തുളസി തന്‍ കതിരു'പോലെ ആയിരിക്കണമെന്നും കരുതുന്നവരാണ്‌]

ഷാജി അമ്പലത്ത് said...

ഈ കവിത പ്രസിദ്ധീകരിച്ച മലയാളം വാരിക എഡിറ്ററുടെ ചന്തിയില്‍ ആണ് ചൂടാക്കി പഴുത്ത ഇരുമ്പ് കൊണ്ട് പൊള്ളിക്കേണ്ടത്

ബാലചന്ദ്രൻ ചുള്ളിക്കാട് said...

@പട്ടേട്ട്: താങ്കൾ മനോരോഗിയല്ല.സ്വന്തം അഭിപ്രായത്തിനു മറ്റെല്ലാവരും കീഴടങ്ങിക്കൊള്ളണം എന്നു നിർബ്ബന്ധബുദ്ധിയുള്ള ഒരു മാടമ്പിമനോഭാവക്കാരനാണ്.

എന്റെ കവിത ഇഷ്ടപ്പെട്ടു എന്നു പറഞ്ഞവർ താങ്കളെ പ്പേടിച്ച് ആ അഭിപ്രായം പിൻ‌വലിച്ചുകാണുന്നില്ലല്ലൊ. അവരൊക്കെ സ്വന്തം പ്രതികൂലാഭിപ്രായം മറച്ചുവെച്ച് എന്നെ സന്തോഷിപ്പിക്കാൻ‌വേണ്ടി കളവുപറയുന്ന ആത്മവഞ്ചകരാണെന്നാണോ താങ്കൾ പറയുന്നത്?

സ്വന്തം കവിതയെക്കുറിച്ച് യാതൊരു അവകാശവാദവും ഞാൻ ഇന്നോളം ഉന്നയിച്ചിട്ടില്ല.എന്റെ കവിതയെ ഞാനല്ല വിലയിരുത്തേണ്ടത്.വായനക്കാരാണ്. വായനക്കാർക്ക് വിമർശിക്കാം,പുച്ഛിക്കാം, വെറുക്കാം,പരിഹസിക്കാം.അഭിനന്ദിക്കാം, വായിക്കാതെഅവഗണിക്കാം.

പക്ഷേ ഞാൻ എഴുത്തു നിർത്തണം എന്ന് ആരെങ്കിലും ആജ്ഞാപിച്ചാൽ അത് എന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ നിഷേധമാണ്. മൌലികാവകാശത്തിന്റെ ലംഘനമാണ്.താങ്കളുടെ ആജ്ഞ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്.അതിനാൽ താങ്കളുടെ നിരോധനാജ്ഞയ്ക്ക് ക്രിമിനൽ സ്വഭാവം ഉണ്ട്. അതുകൊണ്ടുമാത്രമാണു ഞാൻ പ്രതികരിച്ചത്.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

@ഷാജി അമ്പലത്ത്: സമകാലിക മലയാളം വാരികയുടെ പത്രാധിപരായ എസ്.ജയചന്ദ്രൻ നായർ ആരാണെന്നറിയാത്തവർക്ക് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന കാര്യമാണത്.എന്റെ കവിതകൾ പ്രസിദ്ധീകരിക്കാൻ പാടില്ല എന്നൊരു ജനകീയ ഭീമഹർജി സംഘടിപ്പിച്ച് എല്ലാ പത്രാധിപന്മാർക്കും കൊടുക്കുന്നതും നന്നായിരിക്കും.

mydreams dear said...

മാഷിന്റെ തീക്ഷണമായ കവിതകള്‍ വായിച്ച വായനകാര്‍ക്ക് മുന്നില്‍ ഇത് പോലെ ഉള്ള അത്ര മാത്രം മേന്മകള്‍ ഒന്നും അവകാശപെടാനില്ലാത്ത ഇത്തരം കവിതകള്‍ വായിക്കപെടുമ്പോള്‍ വായനക്കാരിലെ നിരാശയില്‍ നിന്നാണ് ഇത് പോലെ പ്രതികരണം എന്ന് തോനുന്നു ...മാഷിനെ പോലെ ഉള്ളവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നു ..

SAJAN said...

ഞാനടക്കമുള്ള മലയാളികള്‍ ഇനിയും മറ്റുള്ളവരുടെ സ്വകാര്യ ജീവിതങ്ങളിലെക്കുള്ള എത്തിനോട്ടം നിര്‍ത്തിയിട്ടില്ല എന്നത് എന്നെ വിഷമിപ്പിക്കുന്നു. തെരുവില്‍ സ്നേഹിക്കുന്ന മറുരാജ്യക്കാരെ തെരുവില്‍ മൂത്രമോഴിച്ചുകൊണ്ട് കുറ്റം പറയുന്നവരെ ഇന്നും കാണേണ്ടിവരുന്നല്ലോ. ഈ പോസ്റ്റിലെ ചില കമന്റുകള്‍ കാണുമ്പോള്‍ ഇങ്ങനെ പറയാതെ വയ്യ!

ബാലചന്ദ്രന്‍ ചുള്ളിക്കടിനോടെ ഒരു വാക്ക് പറയട്ടെ. എനിക്കങ്ങയോട് അസൂയ്യയാണ്‌. യഥാര്‍ത്ഥത്തില്‍ അങ്ങയോടല്ല അങ്ങയുടെ ജീവിതത്തോടാണ്. തിണ്ണയിലിരുന്നു ഉച്ചയൂണ്‌ ആര്‍ത്തിയോടെ വാരിയുണ്ട ആ ബാലനോടെ, കഴിച്ച ഭക്ഷണത്തിനെ പണം കൊടുക്കാനില്ലാതെ തമിഴന്റെ തല്ലുകൊണ്ട ബാലനോട് ഈ മാസശമ്പളത്തിനടിമപ്പെട്ടവന് അസൂയയാണ്. എനിക്കങ്ങനെ ജീവിക്കാന്‍ കഴിയുന്നില്ലല്ലോ. ആഗ്രഹിക്കുന്ന ജീവിതം കഷ്ട്ടപെട്ടെങ്കിലും ജീവിക്കാന്‍ കഴിയുന്ന അങ്ങയോടെനിക്കെ അസൂയയാണ്.