Tuesday 14 February 2012

ഒന്നും പറഞ്ഞില്ല.

 ബാലചന്ദ്രൻ ചുള്ളിക്കാട്


ഒന്നും പറഞ്ഞില്ലിതേവരെ നീ- ഇതാ
നമ്മെക്കടന്നുപോകുന്നൂ മഴകളും
മഞ്ഞും വെയിലും വിഷാദവർഷങ്ങളും.
ഒന്നും പറഞ്ഞില്ലിതേവരെ നീ - എന്റെ
കണ്ണടയാറായ്, നിലാവസ്തമിക്കയായ്.
------------------------------------------------
ഇന്നു വാലന്റയിൻസ്  ദിനം.

40 comments:

മുല്ല said...

താങ്കളുടെ സന്ദര്‍ശനം എന്ന കവിത കേള്‍ക്കുകയാണു ഞാന്‍. അതില്‍ കൂടുതല്‍ എന്ത് പറയാനാണു...

സ്നേഹത്തോടെ..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

എല്ലാം ഈ വരികള്‍ പറഞ്ഞു..

Manoraj said...

ഇനിയെന്തെങ്കിലും പറയൂ പ്രിയേ..
എന്‍ഹൃദയം തകരാതിരിക്കുവാനെങ്കിലും


പ്രണയദിനാശംസകള്‍ മാഷേ..

സങ്കൽ‌പ്പങ്ങൾ said...

വാലന്റൈസ് ഡേ ആശംസകൾ

ഷാജി said...

ഒന്നും പറഞ്ഞില്ലിതേവരെ നീ - എന്റെ
കണ്ണടയാറായ്, നിലാവസ്തമിക്കയായ്.

ചന്ദയതി ആഹ്ലാദയതി ചന്ദ്രഃ ചന്ദനശ്ച
വാർദ്ധക്യവിഹ്വലതയാണോ?

T.U.ASOKAN said...

നഷ്ടസ്വർഗ്ഗങ്ങളെ
മാറാപ്പിലാക്കി ഞാ-
നിക്കൊടും ചൂടിൽ നിൻ
കാല്പാടു തേടവേ,
വ്യർത്ഥമോഹങ്ങൾ
മരീചികയായ് മുന്നിൽ
നൃത്തം ചവിട്ടി-
പ്പിടിതരാ,തോടുന്നു.
കാതങ്ങളൊത്തിരി
മുന്നിലുണ്ടിപ്പൊഴും,
പാദം തളർ ന്നു ഞാൻ-
വീഴുന്നതിൻ മുൻപ്
ഇത്തിരി സ്നേഹനീ-
രേകാനൊരു മരു-
പ്പച്ചയായെത്തുമോ
ഈ മരുഭൂവിൽ നീ....

കാവ്യജാതകം said...

ഒന്നും പറയാതെ,പറയുവാനുണ്ട് പൊൻ ചെമ്പകം പൂത്ത...

സേതുലക്ഷ്മി said...

ഹാ....!!

സേതുലക്ഷ്മി said...

നാല് വരികളില്‍ ഒരു പ്രണയ ജീവിതം മുഴുവനായും....

വീ കെ said...

അസ്തമിക്കാറായിട്ടും ഇനിയും മറുപടിക്കായി കാക്കുന്നുവോ...?
ആശംസകൾ...

ശ്രീനാഥന്‍ said...

വായിച്ചിരുന്നു, ഫേസ്ബുക്കിൽ. നേരിയ വിഷാദമാണ് ഈ വരികൾ മനസ്സിൽ നിറയ്ക്കുന്നത്.നന്ദി.

അനുരാഗ് said...

ഒന്നും പറഞ്ഞില്ലിതേവരെ

Kalavallabhan said...

പുലരുമെന്നുള്ളൊരു സ്വപ്നവുമായി ഞാൻ
കാലങ്ങളേറെയായി കാത്തിരുന്നീടുന്നു
പറയാതെയറിയേണമകകണ്ണിനാലെ നീ
വറുതിയാണെന്നു കരുതി കഴിഞ്ഞിടല്ലേ

Suma Rajeev said...

പറയാത്ത മൊഴികള്‍ തന്‍ ആഴത്തില്‍ മുങ്ങിപോയ് പറയുവാന്‍ ആശിച്ചതെല്ലാം

anupama said...

പ്രിയപ്പെട്ട സുഹൃത്തേ,
പറയാതെ അറിയുന്നതല്ലേ മനോഹരം?
സസ്നേഹം,
അനു

DEJA VU said...

പ്രണയദിനത്തില്‍ താങ്കളുടെ മനോഹരമായ കവിത വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം

കണ്ണന്‍ | Kannan said...

:-) vayichu mashe..

മുകിൽ said...

വരികള്‍ പറയുന്നു.

Salam said...

ഒന്നും പറയാതെ അവള്‍ നിഗൂഡയായി നില കൊള്ളട്ടെ.

ജിതിന്‍ രാജ് ടി കെ said...

vaiki poyi varan... mathrubhumi aazhchapathippil vanna mashinte 'KUDAM' enna kavitha vaayichu....

അവന്തിക ഭാസ്ക്കര്‍ said...

പറഞ്ഞില്ലയെങ്കിലും... എന്തേ നീയറിഞ്ഞില്ലഎന്നെ..
മഴയും, മഞ്ഞും വെയിലും പിന്നെയീ വിഷാദ
വര്‍ഷങ്ങളും ഒന്നിച്ചു പങ്കിട്ടു നാം....
ഇനിയുമൊരു വെറും വാക്കിന്റെ അഭിജ്ഞാനമോ?
നിന്‍ കണ്ണടയവേ എന്‍ കാഴ്ച മറയുന്നു..
ഈ നിലാവില്‍ അലിയുന്നു ഞാനും..
പറഞ്ഞില്ലയെങ്കിലുമറിക നീ
ഇതെന്റെയും അസ്തമയം...

വല്യമ്മായി said...

ഒന്നും പറഞ്ഞില്ലെങ്കിലും എനിക്കൊരുപാട് കേള്‍ക്കാന്‍ പറ്റി.

http://rehnaliyu.blogspot.com/2007/11/blog-post.html

ചിത്രഭാനു Chithrabhanu said...

ചില വരികളുണ്ട്
സ്റ്റാറ്റസ്സുകളോ ബ്ലോഗെഴുത്തുകളോ എന്തുമാവാം,
അതിന്നനുഭവത്തെ ഒന്നു കുറിക്കണമെന്നു തോന്നും,
എഴുത്തിനിടയില്‍ വാക്കുകള്‍ കളിയാക്കാന്‍ തുടങ്ങും,
പഠിച്ച ഭാഷ മുഴുവന്‍ പഴിക്കാന്‍ തുടങ്ങും,
കീബോര്‍ഡ് മാത്രം ദയനീയമായൊന്നു നോക്കും...
അതിനു ശേഷം കവിത എന്നല്ലാതെ ഒരക്ഷരവുമുരക്കാനാവുന്നില്ലല്ലോ....

faisalbabu said...

സര്‍ ആദ്യമായാണ് ഇവിടെ ,,അങ്ങേക്കും ഇങ്ങിനെയൊരു ബ്ലോഗുള്ള വിവരം എന്തെ ഞാന്‍ അറിയാതെ പോയത്‌ ....ഇനിയിവിടെ നിന്നും പോവില്ല ഞാന്‍ ...

പ്രഭന്‍ ക്യഷ്ണന്‍ said...

ഹാവൂ..!
അങ്ങനെ ഇത്രടം എത്താൻ പറ്റീല്ലോ..!
ഈ എഴുത്തിനേപ്പറ്റി ഞാനെന്തു പറയാൻ..!
അഞ്ചു വരികൾ കൊണ്ട്
ഒരു പ്രണയകാവ്യം എഴുതാം അല്ലേ..!

ആശംസകളോടെ....പുലരി

റിനി ശബരി said...

മനസ്സിന്റേ കൂട്ടിനുള്ളില്‍
പങ്കു വച്ചത് ...
പറയാതെ അറിഞ്ഞിട്ടും
പറായാതെ പകര്‍ത്തിയിട്ടും
ഇനിയും പരിഭ കാറിനുള്ളില്‍
ഒരു മഴ പെയ്യാന്‍ വെമ്പുന്നു ..
മനസ്സിന്റെ ആഗ്രഹത്തേ എങ്ങനെ തടയിടും
മഴ പെയ്തു തൊര്‍ന്നു പൊയാലും
കാലം കുളിര്‍ നല്‍കി മാഞ്ഞാലും
ഒരു വാക്കിന്റെ കമ്പറ്റം പൊതക്കാതെ
ദൂരെക്കെ മായുമോ ഈ സന്ധ്യ .. ഇല്ലേട്ടൊ .. അതു പറഞ്ഞിരുന്നു

‍ആയിരങ്ങളില്‍ ഒരുവന്‍ said...

നാല് വരികൾ കൊണ്ട് ഒരു പ്രണയം മുഴുവൻ...!!!!

പ്രയാണ്‍ said...

നമ്മെക്കടന്നുപോകുന്നൂ മഴകളും
മഞ്ഞും വെയിലും വിഷാദവർഷങ്ങളും....മനോഹരം

kanakkoor said...

chullikkaadu sir..
പ്രണയം പൊള്ളയായ ഒരു ചീട്ടുകൊട്ടാരം. അതറിഞ്ഞും നമ്മള്‍ ഭാവുകങ്ങള്‍ നേരുന്നു !

സുധീർ (Sudheer) said...

കണ്ണടയും നിലാവസ്തമിക്കും.
എങ്കിലും കവിത മരിക്കില്ലല്ലോ!

"വഴിവായനയ്ക്കൊന്നു കൊണ്ടുപോകാന്‍"
അത് കാത്തു വയ്ക്കാം

jayarajmurukkumpuzha said...

parayathe thanne ellam paranju.... aashamsakal.... blogil puthiya postukal.... PRITHVIRAJINE PRANAYICHA PENKUTTY....., EE ADUTHAKALATHU..... vayikkumallo.....

Rare Rose said...

ഇത്തിരിയേ ഉള്ളൂവെങ്കിലും ഒരുപാടിഷ്ടപ്പെട്ടു വരികള്‍..

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും ഹൃദയപൂർവ്വം
നന്ദി

പ്രേം I prem said...

ഈ വരികള്‍ പറഞ്ഞു..എല്ലാം..

മലബാറിലെ, കണ്ണൂരിലെ കലാരൂപമായ തെയ്യം മുച്ചിലോട്ടുഭാഗവതി 
ദേവിയുടെ മംഗലം കുഞ്ഞുങ്ങള്‍
http://premanandan-me.blogspot.in/2012/03/blog-post.html

ഒരു ചരിത്ര സത്യം ...  വായിക്കുവാന്‍  സമയം കിട്ടിയാല്‍

കൊച്ചുമുതലാളി said...

"ഓമനിച്ചവരെല്ലാം പിരിഞ്ഞുപോയ്
ഓടിവന്ന വസന്തം തിരിച്ചുപോയ്
ഓര്‍മ്മകള്‍ക്കില്ല ചാവും ചിതകളും
ഊന്നുകോലും ജരാനര ദുഃഖവും"

ഈ വൈകിയ വേളയില്‍ പ്രണയദിനാശംസകള്‍!

മാഷെ, മലയാളത്തിലെ കവിതകളെ പരിചയപ്പെടുത്തികൊണ്ട് പുലര്‍ക്കാലം കുറച്ച് കവിതകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിജയലക്ഷ്മി ടീച്ചറുടെ ഒറ്റമണല്‍ത്തരി എന്ന കവിതയും, മഴ എന്ന കവിതയും അവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട് വിത്ത് ഓഡിയോ.. മാഷ് കേട്ടിട്ടുണ്ടോ എന്നറിയില്ല! ഒഴിവുപോലെ പുലര്‍ക്കാലത്തില്‍ വന്ന് കവിതകള്‍ കേട്ടാലും..

മഴ (http://pularkkaalam-pularkkaalam.blogspot.in/2011/12/blog-post_19.html)

ഒറ്റമണല്‍ത്തരി (http://pularkkaalam-pularkkaalam.blogspot.in/2012/03/blog-post_05.html)

നന്ദി!

Sunflower said...

"അരുത് ചൊല്ലുവാന്‍ നന്ദി, കരച്ചിലിന്‍
അഴിമുഖം നമ്മള്‍ കാണാതിരിക്കുക".....

SK Alappat said...

"അരുത് ചൊല്ലുവാന്‍ നന്ദി, കരച്ചിലിന്‍
അഴിമുഖം നമ്മള്‍ കാണാതിരിക്കുക".....

ആശംസകള്‍ മാഷെ...

കീയക്കുട്ടി said...

ഞാനിപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട്, എന്നെങ്കിലും നീ തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ പലപ്പോഴായി പെറുക്കിക്കൂട്ടിയ ഈ എന്നെ !!!

kanmashi said...

നിലാവിന് നിറം കൊടുക്കാന്‍
എന്റെ ചായക്കൂട്ടില്‍
നിറങ്ങളില്ലയിരുന്നു
ഒടുക്കം...
എന്റെ പ്രണയിനിയുടെ
കണ്ണുകള്‍ വരച്ചു-ഞാന്‍
നിലാവിന്
നിറം കൊടുത്തു

kochumol(കുങ്കുമം) said...

വൈകി വന്നു മാഷിന്റെ കുഞ്ഞു പ്രണയകാവ്യം വായിച്ചു ....!!