Thursday, 21 June, 2012

മഴ

ബാലചന്ദ്രൻ ചുള്ളിക്കാട്


ഒരു മഴപ്പൊടി നിന്റെ കൺപീലിയിൽ
സ്ഫടികബിന്ദുപോൽ മിന്നിത്തിളങ്ങുന്നു.
അതിലൊരായിരം ദീപങ്ങൾ കത്തുമെൻ
പ്രണയതാരകക്ഷേത്രം വിളങ്ങുന്നു!

‌‌‌----------------------------------------

20 comments:

Suma Rajeev said...

മഴ നമുക്കെന്തൊക്കെയാണ് തരുന്നതല്ലേ..പ്രണയവും വിരഹവും ഇഷ്ടവും നഷ്ടവും എല്ലാം ഒര്മിപ്പിച്ചു കൊണ്ട് നമ്മുടെ ഉള്ളിലും പെയ്യും മഴ..ചെറിയതെങ്കിലും ഒരു പാട് പറയുന്നു ഈ വരികള്‍.. :)

ഞാന്‍ പുണ്യവാളന്‍ said...

ആഹാ നല്ല വരികള്‍ സ്നേഹാശംസകളോടെ @ @ PUNYAVAALAN

ശ്രീജ പ്രശാന്ത് said...

കരളു പൊള്ളി പൊടിഞ്ഞില്ല തുള്ളികള്‍
കരുണ തട്ടി ചിരിയ്ക്കുന്നു പിന്നെയും
ഒരു മുഴക്കത്തിലേയ്ക്ക് കാതോര്‍ത്തിടും
മലമുഴക്കിതന്‍ മൌനമേ വന്ദനം. ......
....................................

Kalavallabhan said...

തുറമുഖത്തൊരു, മഴയെന്നു കേട്ടു ഞാൻ
മറുപടിയോതാതോടിയെത്തി,യെന്നാൽ
ഒരു കുളിർചാറ്റൽ മഴമാത്രമിടിയോടെ,
പെരുമഴയില്ലാ ഇടവ മാസം പോലെ

ajith said...

സാമ്പിള്‍ കാട്ടി കൊതിപ്പിക്കുന്നപോലെ നാലു വരികള്‍. എത്രയിഷ്ടമായി..

Sreekumar Cheathas said...

മഴ ............ഒരു നനുത്ത വികാരമാകുന്നു എന്‍ ഓര്‍മകളില്‍ ...........

ജീ . ആര്‍ . കവിയൂര്‍ said...

ഓര്‍മ്മമഴ

ഓര്‍മ്മകളിലെ മഴനനഞ്ഞു
തീരുമുമ്പേ, തുമ്മി ഏറെ
ആരോ പറയുന്നുണ്ട് പാരായം

അവന്തിക ഭാസ്ക്കര്‍ said...

നമുക്കൊരുമിച്ചു പെയ്യാം..
തങ്ങളില്‍ പരസ്പരം പെയ്തു നിറയാം.
തളര്‍ന്നു തോരുമ്പോള്‍ നമുക്കൊരേ മഴത്തുള്ളിയില്‍ ഉറങ്ങാം..
പിന്നെ നമുക്ക് മേഘങ്ങളുടെ ഗര്‍ഭപാത്രത്തില്‍ ഒളിക്കാം.
സ്നേഹത്തിന്റെ കാറ്റ് വീശുമ്പോള്‍ വീണ്ടും ഒരുമിച്ചു പെയ്തിറങ്ങാം ..
അങ്ങനെ... കാലങ്ങള്‍.. യുഗങ്ങള്‍.. നമുക്ക് ജീവിക്കാം.. പ്രണയിക്കാം..
അവസാനമില്ലാതെ...നീയെന്നിലും ഞാന്‍ നിന്നിലും നിറഞ്ഞുനില്‍ക്കാം.

അവന്തിക ഭാസ്ക്കര്‍ said...

ഉടഞ്ഞ വളപ്പൊട്ടുകള്‍..

ചിതറിത്തെറിച്ച മഞ്ചാടി മണികള്‍. ..

മണ്ണില്‍ പതിഞ്ഞ അപ്പൂപ്പന്‍താടി..

പൊട്ടിത്തകര്‍ന്ന നീര്‍ക്കുമിളകള്‍..

പടര്‍ന്നിറങ്ങിയ രക്തസിന്ദൂരം...

അലിഞ്ഞമര്‍ന്ന ആലിപ്പഴങ്ങള്‍..

കരഞ്ഞുപെയ്യുന്ന ഈ മഴയില്‍ ഒലിച്ചുപോയത്

നീ എന്നിലെഴുതിയ സ്നേഹചിത്രങ്ങളാണ് .

ഇല്ലാതായത്ഞാന്‍ തന്നെയാണ്..!!

ഞാന്‍ - നീ വരച്ച തെളിമയാര്‍ന്ന ചിത്രം..

ഇപ്പോള്‍ ഞാനെവിടെയാണ്?????

പി. വിജയകുമാർ said...

മഴയിലെല്ലാമുള്ളുണർന്നുയിർക്കുന്നു.
മഴയിലെല്ലാമേയൊലിച്ചു പോകുന്നു.

ഷാജു അത്താണിക്കല്‍ said...

നല്ല വരികൾ
ഇനിയും വരട്ടെ വരികളുടെ കുത്തൊഴുക്കുകൾ

പ്രവീണ്‍ ശേഖര്‍ said...

കാണാത്തൊരു മഴയുടെ മറ്റൊരു മുഖം കൂടി വ്യക്തമാക്കപ്പെടുന്നു..

സേതുലക്ഷ്മി said...

നാല് വരികളില്‍ ഒരു പ്രണയമഴ...

Anonymous said...

നാല് വരിയെ ഉള്ളൂവെങ്കിലും
നന്നായി ഇഷ്ടപ്പെട്ടു.

Rare Rose said...

പ്രണയത്തെ ഒരു കുഞ്ഞു മഴത്തുള്ളിയോളം ചെറുതാക്കാംല്ലേ :)

വെഞ്ഞാറന്‍ said...

ഈ കവിതപ്പൊടിയും മിന്നിത്തിളങ്ങുന്നു...

sangeetha said...

kothi maariyilla varikalodu...

Gopan Kumar said...

നന്നായി വരികള്‍

ആശംസകള്‍
http://admadalangal.blogspot.com/

വീ കെ said...

ആ‍ശംസകൾ...

മനോജ്.എം.ഹരിഗീതപുരം said...

കൺപീലിയിൽ തങ്ങിനിൽക്കുന്ന മഴത്തുള്ളികൾ...മനോഹരം